താനെ: പണമിടപാട് തർക്കത്തെ തുടർന്ന് 35 കാരൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ പൊതിഞ്ഞ് എറിഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു വനമേഖലയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതു. ദമ്പതികൾ വിവാഹിതരായിട്ട് 12 വർഷമായി. പ്രതി ഭാര്യയെ പതിവായി ഉപദ്രവിക്കുകയും മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ വീട്ടുകാർ ഇതിനോടകം 80,000 രൂപ ഇയാൾക്ക് നൽകിയിരുന്നു. ഒരു ഓട്ടോറിക്ഷ വാങ്ങാൻ രണ്ട് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. അത് അവർക്ക് നൽകാൻ കഴിയില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു. ഇതിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ഞായറാഴ്ച ഭാര്യയുടെ തലയിൽ ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് പ്രതി മൃതദേഹം ഒരു വലിയ ഡ്രമ്മിൽ പൊതിഞ്ഞ് അംബർനാഥിനടുത്തുള്ള…
Read MoreDay: December 5, 2023
വിശുദ്ധ കുർബാനയ്ക്കിടെ സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
മനില: തെക്കൻ ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെയുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഞായറാഴ്ച മരാവി സിറ്റിയിലെ മിൻഡനാവോ യൂണിവേഴ്സിറ്റി ജിംനേഷ്യത്തിൽ കത്തോലിക്കർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെടുകയും നാല്പതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മരാവി സിറ്റിയിൽ ക്രൈസ്തവരുടെ വൻ കൂട്ടായ്മയെ ലക്ഷ്യമിട്ടു സ്ഫോടനം നടത്തിയത് കാലിഫേറ്റിന്റെ പടയാളികളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ഇതിനിടെ, സംഭവത്തിൽ വിദേശപങ്ക് സംശയിക്കുന്നതായി ഫിലിപ്പീനി പ്രതിരോധ സെക്രട്ടറി ഗിർബെർട്ടോ ടിയോഡോറോ പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടു പേരെ ലക്ഷ്യമിട്ട് അന്വേഷണം പുരോഗമിക്കുന്നതായി പോലീസും അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടനകൾക്കു സ്വാധീനമുള്ള സ്ഥലമാണ് മരാവി സിറ്റി. ദൗള ഇസ്ലാമിയ മാവുട്ടെ എന്ന ഇസ്ലാമിക റിബൽ ഗ്രൂപ്പ് ആയിരിക്കാം സ്ഫോടനത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് നേരത്തേ പറഞ്ഞിരുന്നു. വെള്ളിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഗ്രൂപ്പിലെ 11…
Read Moreവിജയാഘോഷത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേർക്കെതിരെ കേസ്
മധ്യപ്രദേശ്: തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സംസ്ഥാനത്തും ബിജെപി മികച്ച ലീഡ് നേടി വീജയം സ്വന്തമാക്കി. നാടെങ്ങും ബിജെപി പ്രവർത്തരകർ വിജയാഘോഷത്തിലാണ്. 230ൽ 163 സീറ്റുകൾ നേടിയാണ് മധ്യപ്രദേശിൽ ബിജെപി വിജയ രഥത്തിലേറിയത്. ബിജെപിയുടെ വിജയത്തിനു പിന്നാലെ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന വിജയ യാത്രയ്ക്കിടെ പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. ഞായറാഴ്ച രാത്രി ഖജ്രാനയിലാണ് സംഭവം. സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ കേസെടുത്തു. ഖജ്രാനയിൽ വക്കീൽ പത്താൻ എന്നയാളുടെ വീട്ടിന് മുന്നിലൂടെ ബിജെപി പ്രവർത്തകരുടെ വിജയജാഥ കടന്നുപോകുകയായിരുന്നു. ആ സമയം പത്താൻ ഘോഷയാത്രയെ എതിർക്കുകയും പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഇയാൾ പ്രവർത്തകരുമായി ഏറ്റുമുട്ടി. ഇതിനിടെ പത്താന്റെ ഭാര്യ ശബ്നം വീടിനു മുകളിൽ നിന്ന് ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഖജ്രാന പോലീസ് അറിയിച്ചു.…
Read Moreവേഗം ഒഴിഞ്ഞുപൊയ്ക്കോണം; തെക്കൻ ഗാസയിൽ ഇസ്രേലി സേനയുടെ കരയാക്രമണം
കയ്റോ: ഇസ്രേലി സേന തെക്കൻ ഗാസയിൽ പൂർണതോതിൽ കരയാക്രമണത്തിനൊരുങ്ങുന്നു. ടാങ്കുകൾ, കവചിതവാഹനങ്ങൾ, ബുൾഡോസറുകൾ എന്നിവയുമായി സേന തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തെ സമീപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഗാസയുടെ മധ്യ, തെക്കു ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ വീണ്ടും നിർദേശിച്ചിട്ടുണ്ട്. ഹമാസ് ഭീകരർക്കെതിരായ കരയാക്രമണം ഗാസയിലുടനീളം വ്യാപിപ്പിക്കുന്നതായി ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ഇസ്രേലി സേന ഹമാസ് ഭീകരരുമായി മുഖാമുഖം ഏറ്റുമുട്ടുന്നുണ്ട്. ഹമാസിന്റെ മുതിർന്ന നേതാക്കളായ യഹിയ സിൻവർ, മുഹമ്മദ് ദെയിഫ് മുതലായവർ ഖാൻ യൂനിസ് നഗരത്തിൽ ഒളിച്ചിരിക്കുന്നതായി ഇസ്രയേൽ സംശയിക്കുന്നു. ഗാസയുടെ തെക്ക്, വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സലാ അൽദിൻ റോഡ് ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്. റോഡിന്റെ തെക്കൻ ഭാഗത്ത് ഇസ്രേലി ടാങ്കുകൾ നിലയുറപ്പിച്ചതായും റോഡിലൂടെ വരുന്ന വാഹനങ്ങൾക്കു നേർക്ക് വെടിവയ്ക്കുന്നതായും പലസ്തീനികൾ പറഞ്ഞു. സെൻട്രൽ ഗാസയിലെ 20 മേഖലകളിലുള്ളവർ ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രേലി സേന നിർദേശിച്ചിരിക്കുന്നത്. ഇതിനിടെ,…
Read Moreമറഞ്ഞിരിക്കുന്ന സഹായികൾ; പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും ബന്ധുവിനും നേരേ ആക്രമണം; ഒരാളുടെ നില ഗുരുതരം
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പദ്മകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനെയും ഭര്‍ത്തൃസഹോദരനെയും ഒരു കൂട്ടം ആളുകൾ ആക്രമിച്ചതായി പരാതി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന് ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവര്‍ മര്‍ദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം ഇരുവരേയും ഉപേക്ഷിച്ച് സംഘം മടങ്ങി. പിന്നീട് അതുവഴി സ്കൂട്ടറില്‍ പോയ ഒരു സ്ത്രീയാണ് പ്രദേശത്തെ വാര്‍ഡ് മെന്പറെ വിവരമറിയിച്ചത്. വാര്‍ഡ് മെന്പര് എത്തിയശേഷം ഇരുവരേയും നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരവൂര്‍ പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും…
Read Moreസോഫ്റ്റ്വെയർ ജോലി ഉപേക്ഷിക്കു, ലെഹംഗ വിൽക്കാനിറങ്ങൂ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വൈറൽ പോസ്റ്റ്
ഇന്നത്തെ കാലത്ത് ബ്രൈഡൽ ഫാഷൻ ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. യുവതികൾ തങ്ങളുടെ വിവാഹദിനത്തിൽ ഏറ്റവും വിലപിടിപ്പുള്ളതും മനോഹരവുമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. സെലിബ്രിറ്റികൾ തങ്ങളുടെ വിവാഹത്തിന് ലക്ഷങ്ങൾ മുടക്കി വ്യത്യസ്തമായതും പുതുമ നിറഞ്ഞതുമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഇവയൊക്കെ സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ചയ്ക്ക് കാരണമാണ്. വിവാഹ വസ്ത്രങ്ങൾ മനോഹരമാക്കാൻ എത്ര പണം വേണെങ്കിലും മുടക്കാൻ പുത്തൻ തലമുറ തയാറാണ്. അതുകൊണ്ട് തന്നെ വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്ന ഡിസൈനർമാർക്ക് വലിയ ഡിമാന്റാണ്. ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് നൽകിയ ഒരു തൊഴിൽ ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്. ആളുകൾ തങ്ങളുടെ ഐടി ജോലികൾ ഉപേക്ഷിച്ച് ലെഹംഗ വിൽക്കുന്ന ബിസിനസിലേക്ക് പ്രവേശിക്കാനാണ് ഉപദേശം. അമിത് ജഗ്ലാനാണ് ഇത്തരത്തിൽ ഒരു ഉപദേശം നൽകിയത്. പഴയ ഡൽഹിയിലെ ചരിത്രപരവും തിരക്കേറിയതുമായ ഒരു സ്ഥലമാണ് ചാന്ദ്നി ചൗക്ക്. തുണിത്തരങ്ങൾക്കും ആഭരണങ്ങൾക്കും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾക്കും പേരുകേട്ടതാണ് ഈ…
Read Moreഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഗാർഡിൽനിന്ന് മിസോറം മുഖ്യമന്ത്രിപദത്തിലേക്ക് ലാൽദുഹോമ; സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടിയുടെ ഉദയം ഇങ്ങനെ…
ഐസ്വാൾ: ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഗാർഡായിരുന്ന, മുൻഐപിഎസ് ഉദ്യോഗസ്ഥൻ ലാൽദുഹോമ നാലുവർഷംമുന്പ് തുടങ്ങിയ സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടി അഴിച്ചുവിട്ട കൊടുങ്കാറ്റിൽ മിസോ നാഷണൽ ഫ്രണ്ട് കൂപ്പുകുത്തി. മുപ്പതു വർഷക്കാലം മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ തൻഹാവാലയും എംഎൻഎഫിന്റെ സോറംതങ്കയും മാറിമാറി ഭരിച്ച മുഖ്യമന്ത്രിക്കസേര ഇനി സെഡ്പിഎം സ്ഥാപക നേതാവ് ലാൽദുഹോമയ്ക്കു സ്വന്തം. ഇന്നലെ വോട്ടെണ്ണി തീർന്നപ്പോൾ സെർച്ചിപ്പിൽ എതിരാളിയായ എംഎൻഎഫ് സ്ഥാനാർഥി ജെ.എം. വാൻചിംഗിനെ 2982 വോട്ടുകൾക്കാണ് 73 കാരനായ ലാൽദുഹോമ തറപറ്റിച്ചത്. 1984ൽ കോൺഗ്രസ് സീറ്റിലാണ് ലാൽദുഹോമ ആദ്യം നിയമസഭയിലേക്കു മത്സരിച്ചത്. എന്നാൽ, പീപ്പിൾസ് കോൺഫറൻസ് പാർട്ടി സ്ഥാനാർഥി ലാൽഹംസാങ്കയോട് 846 വോട്ടുകൾക്കു പരാജയപ്പെട്ടു. അതേ വർഷം ലോക്സഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി ലാൽതൻഹവ്ലയ്ക്കെതിരേ വിമതപ്രവർത്തനം നടത്തിയതിന് 1986ൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും രാജിവയ്ക്കേണ്ടിവന്ന ലാൽദുഹോമ, കൂറുമാറ്റ…
Read Moreകുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ച് കൊല്ലപ്പെടുത്തി; കുറ്റം സമ്മതിച്ച് മാതാവിന്റെ കാമുകൻ
കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിന്റെ കാമുകൻ പിടിയിൽ. പ്രതി ഷാനിസാണ് പിടിയിലായത്. കുഞ്ഞിന്റെ മാതാവ് അശ്വതിയും ഷാനിസും തമ്മിൽ കഴിഞ്ഞ ഒന്നര വർഷമായി അടുപ്പത്തിലായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നാം തിയതി മുറിയെടുത്തു. ഞായറാഴ്ചയോടെ കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാൽ കൊടുത്തു കൊണ്ടിരുന്നപ്പോൾ കുഞ്ഞിന്റെ തലയിൽ കുടുങ്ങി എന്നു പറഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റി. എന്നാൽ കുഞ്ഞ് ഇന്നലെ മരണപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് മനസിലായത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാനിസ് കുറ്റം സമ്മതിച്ചത്. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയതെന്ന്…
Read Moreഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് പുതിയ ഒരു ട്വിസ്റ്റ്; ഓടുന്ന ട്രെയിനിൽ വിവാഹച്ചടങ്ങുകൾ നടത്തി, വൈറലായി വീഡിയോ
മെട്രോ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നൃത്തം ചെയ്യുന്നത് ഈയിടെയായി കൂടിവരുന്നുണ്ട്. എന്നാൽ ഇവിടെ ദമ്പതികൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഓടുന്ന ട്രെയിനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ട്രെൻഡിന് സവിശേഷമായ ഒരു ട്വിസ്റ്റ് നൽകി. ദമ്പതികൾ തങ്ങളുടെ വിവാഹ വേദിയായി ഒരു അതിവേഗ ട്രെയിൻ തിരഞ്ഞെടുത്തു. വീഡിയോയിൽ ദമ്പതികൾ വിവാഹ ചടങ്ങുകൾ നടത്തുന്നത് നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിലാണ്. ഓടുന്ന ട്രെയിനിലെ കല്യാണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വരൻ വധുവിന്റെ കഴുത്തിൽ മംഗളസൂത്രം കെട്ടുന്നതും വീഡിയോയിൽ കാണിക്കുന്നു. വധു വരന്റെ പാദങ്ങളിൽ സ്പർശിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു.അസൻസോൾ-ജാസിദിഹ് ട്രെയിനിൽ വച്ചാണ് ഈ ചടങ്ങ് അരങ്ങേറിയതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. 74,000-ലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. എന്തുകൊണ്ടാണ് ദമ്പതികൾ ട്രെയിനിൽ വച്ച് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് അറിയാൻ…
Read Moreമൂന്ന് ദിവസമായി ഓടയിൽ കുടുങ്ങി നായ; സഹായഹസ്തവുമായി ഫയർ സർവീസ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: മൂന്ന് ദിവസമായി ഓടയിൽ കുടുങ്ങിയ തെരുവ് നായയെ ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഡൽഹിയിലെ ഗ്രീൻ പാർക്കിലാണ് സംഭവം. നായയുടെ കരച്ചിൽ റോഡിൽ കേട്ടതിനെ തുടർന്ന് ആരോ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സിമന്ത വി മഹന്തയാണ് രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉദ്യോഗസ്ഥർ റോഡ് മുറിക്കാൻ നിരവധി ഉപകരണങ്ങൾ ഉപയോഗിച്ചു. തുടർന്ന് വഴിയിൽ നിന്ന് കല്ലുകൾ വൃത്തിയാക്കി. കുറച്ച് മിനിറ്റുകൾക്ക് ശേഷം അവർക്ക് നായയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞു. തുടർന്ന് ഫയർ സേഫ്റ്റി ഉദ്യോഗസ്ഥൻ നായയെ പുറത്തെടുത്ത് ഭക്ഷണവും വെള്ളവും നൽകി. സമാനമായ സംഭവത്തിൽ അമേരിക്കയിൽ എട്ട് മണിക്കൂറോളം അഴുക്കുചാലിൽ കുടുങ്ങി ഭയന്ന നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. സാൻ അന്റോണിയോയിലാണ് സംഭവം നടന്നത്. വീടിന്റെ മുൻവശത്ത് കളിക്കുന്നതിനിടെ തുറന്ന വാൽവിലേക്ക് വീണ മൂന്ന് നായ്ക്കുട്ടികൾ വീണു. സാൻ അന്റോണിയോ…
Read More