വിജയാഘോഷത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേർക്കെതിരെ കേസ്

മ​ധ്യ​പ്ര​ദേ​ശ്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ൽ മൂ​ന്ന് സം​സ്ഥാ​ന​ത്തും ബി​ജെ​പി മി​ക​ച്ച ലീ​ഡ് നേ​ടി വീ​ജ​യം സ്വ​ന്ത​മാ​ക്കി. നാ​ടെ​ങ്ങും ബി​ജെ​പി പ്ര​വ​ർ​ത്ത​ര​ക​ർ വി​ജ​യാ​ഘോ​ഷ​ത്തി​ലാ​ണ്. 230ൽ 163 ​സീ​റ്റു​ക​ൾ നേ​ടി​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി വി​ജ​യ ര​ഥ​ത്തി​ലേ​റി​യ​ത്.

ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ന​ട​ന്ന വി​ജ​യ യാ​ത്ര​യ്ക്കി​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ഖ​ജ്രാ​ന​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ഖ​ജ്രാ​ന​യി​ൽ വ​ക്കീ​ൽ പ​ത്താ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ന് മു​ന്നി​ലൂ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വി​ജ​യ​ജാ​ഥ ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. ആ ​സ​മ​യം പ​ത്താ​ൻ ഘോ​ഷ​യാ​ത്ര​യെ എ​തി​ർ​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​യാ​ൾ പ്ര​വ​ർ​ത്ത​ക​രു​മാ​യി ഏ​റ്റു​മു​ട്ടി. ഇ​തി​നി​ടെ പ​ത്താ​ന്‍റെ ഭാ​ര്യ ശ​ബ്‌​നം വീ​ടി​നു മു​ക​ളി​ൽ നി​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഖ​ജ്രാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 294, 323, 324, 506 വ​കു​പ്പു​ക​ൾ പ്ര​കാ​രം പ​ത്താ​നും ഭാ​ര്യ​യ്ക്കും ര​ണ്ട് ആ​ൺ​മ​ക്ക​ൾ​ക്കും എ​തി​രെ കേ​സെ​ടു​ത്തു.

Related posts

Leave a Comment