ഭ​ർ​തൃ​മ​തി​യാ​യ കാമുകിയെ  പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വ​മോ​ർ​ച്ച നേ​താ​വ് റി​മാ​ൻഡിൽ

ച​വ​റ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ണ​യ​ത്തി​ലാ​യ ശേ​ഷം യു​വ​തി​യെ പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വ​മോ​ർ​ച്ച നേ​താ​വ് റി​മാ​ൻഡിലായി. യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യം​ഗം തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര പാ​ലേ​ഴ​ത്തു വീ​ട്ടി​ൽ രാ​ജേ​ഷ് കു​മാ​റി ( 33 ) നെ​യാ​ണ് തെ​ക്കും​ഭാ​ഗം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ജേ​ഷ് ഒ​മാ​നി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്താ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ഭ​ർ​തൃ​മ​തി​യാ​യ സ​മ​പ്രാ​യ​ക്കാ​രി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. ഫേ​യ്സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ പ്പി​ലൂ​ടെ​യും വ​ള​ർ​ന്ന ബ​ന്ധം ഇ​രു​വ​രും നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​യു​ന്നു.​

ശേ​ഷം പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​യാ​ൾ യു​വ​തി​യി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റു​ക​യും വി​സ​മ്മ​തി​ച്ച​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ കൂ​ടാ​തെ മ​റ്റു പ​ല യു​വ​തി​ക​ളു​മാ​യും രാ​ജേ​ഷി​ന് അ​ടു​പ്പ​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഏ​ക​ദേ​ശം ഏ​ഴ് ല​ക്ഷം രൂ​പ രാ​ജേ​ഷ് പ​ല ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൈ​ക്ക​ലാ​ക്കി​യെ​ന്നും ത​ന്‍റെ എ​ടി​എം അ​ട​ക്ക​മു​ള്ള​വ രാ​ജേ​ഷി​ന്‍റെ കൈ​വ​ശ​മാ​ണെ​ന്നും പ​രാ​തി​യി​ൽ യു​വ​തി ആ​രോ​പി​ക്കു​ന്നു.

ച​വ​റ തെ​ക്കും​ഭാ​ഗം എ​സ് ഐ ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് രാ​ജേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻഡ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts