“പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാൻ. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കു വേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പുരിന് വേണ്ടിയോ? 2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ട് വര്‍ഷത്തിനിപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് എത്ര ഖേദകരമാണ്. ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിയുന്നുണ്ട്. ഒരു അദ്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് പൗരന്മാരോടുള്ള…
Read MoreDay: December 7, 2023
എന്നെ സിനിമയിൽ നിന്നും ‘ഒഴിവാക്കാൻ പറഞ്ഞതായിരുന്നു ആ നുണകൾ; സീമ ജി. നായർ
മലയാള സിനിമയിൽ എന്റെ അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർ, നമ്മൾ പലരീതിയിൽ സഹായിച്ചിട്ടുള്ളവർ, അവർ ഒരു വർക്ക് ചെയ്യുമ്പോൾ നമ്മളെ ഓർക്കാറില്ല. അവർ എന്നോട് പറഞ്ഞിട്ടുള്ളത്, സീമയെ ഒരുപാടുതവണ വിളിച്ചു, ഫോണിൽ കിട്ടുന്നില്ല എന്നാണ്. പക്ഷെ ആവശ്യക്കാർ എല്ലാം എന്നെ വിളിക്കുന്നുണ്ട്. മെസേജ് അയച്ചാലും എന്നെ കിട്ടുന്നുണ്ട്. പക്ഷെ മലയാള സിനിമയിലുള്ള ചിലർക്ക് എന്നെ കിട്ടുന്നില്ല. അത് ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് പിന്നീടാണ് എന്റെ തലയിൽ തോന്നിയത്. അല്ലെങ്കിൽ എങ്ങനെയാണ് എനിക്ക് ഇക്കണ്ട ജനങ്ങളുടെയെല്ലാം കോളുകൾ കിട്ടുന്നത്. ശരിക്കും പറഞ്ഞാൽ, എനിക്ക് മറ്റെന്തെങ്കിലും ജോലി അറിയുമായിരുന്നെങ്കിൽ, ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അഭിനയം നിർത്തിയേനെ. എന്നിട്ട് അതിലേക്ക് പോയേനെ. അത്രയധികം അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സീമ ജി. നായർ
Read Moreതാരപുത്രിക്കു വേണ്ടി സിനിമയിൽ നിന്നും എന്നെ പുറത്താക്കി; വാമിഖ
ഗോദയിലൂടെ ബേസില്‍ ജോസഫ് മലയാള സിനിമയിലേക്കും കൊണ്ടുവന്ന നടിയാണ് വാമിഖ ഗബ്ബി. പിന്നാലെ 9 എന്ന ചിത്രത്തിലും അഭിനയിച്ചു. പഞ്ചാബ് സ്വദേശിയായ വാമിഖ ബോളിവുഡിലും പഞ്ചാബ് സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചശേഷമാണ് മലയാളത്തിലെത്തുന്നത്. സിനിമകളിലും സീരീസുകളുമെല്ലാം അഭിനയിച്ച് കൈയടി നേടിയിരിക്കുകയാണ് വാമിഖ. 2007 ല്‍ പുറത്തിറങ്ങിയ ജബ്ബ് വീ വെറ്റ് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടായിരുന്നു വാമിഖയുടെ അരങ്ങേറ്റം. പിന്നീട് തു മേര 22 മേം തേര 22, ഇഷ്ഖ് ബ്രാന്‍ഡി, നിക്ക സലിദാര്‍ 2, ദില്‍ ദ്യാന്‍ ഗല്ലാന്, നിക്ക സലിദാര്‍ 3 തുടങ്ങിയ ഹിറ്റ് പഞ്ചാബി സിനിമകളുടെ ഭാഗമായി മാറാനും വാമിഖയ്ക്ക് സാധിച്ചിരുന്നു. പിന്നീടാണ് വാമിഖ ബോളിവുഡില്‍ സജീവമായി മാറുന്നത്. അതേസമയം വാമിഖയ്ക്കു തന്റെ കരിയറില്‍ പലവട്ടം അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. താരപുത്രിയല്ലാത്തതിന്റെ പേരിലായിരുന്നു വാമിഖയ്ക്ക് അവസരം നഷ്ടപ്പെട്ടത്. ഇപ്പോഴിതാ ഒരു സിനിമയ്ക്കായി…
Read Moreവിമാനം ആകാശച്ചുഴിയിൽപ്പെട്ടു യാത്രക്കാർക്കു പരിക്ക്
ദുബായ്: പെര്‍ത്തില്‍നിന്ന് ദുബായിലേക്കുള്ള വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്ര തുടര്‍ന്ന വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. പരിക്കേറ്റവര്‍ക്ക് പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും യാത്രയ്ക്കിടെ തന്നെ വൈദ്യസഹായം ലഭ്യമാക്കിയതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു.
Read Moreഅടുക്കളത്തർക്കം; ഇന്ത്യക്കാരനെ കൊന്ന യുവതിക്കു വധശിക്ഷ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതയ്ക്ക് വധശിക്ഷ. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം റമദാൻ ആദ്യ ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. അടുക്കള ജോലികൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Read Moreമൃഗശാലയിലെ കടുവയുടെ കൂട്ടിൽ യുവാവിന്റെ മൃതദേഹം
ലാഹോർ: പാക്കിസ്ഥാനിൽ മൃഗശാലയിലെ കടുവയുടെ കൂടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പഞ്ചാബിലെ ബഹവൽപൂരിലെ ഷെർബാഗ് മൃഗശാലയിലാണു സംഭവം. കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൃഗശാല അധികൃതർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ എങ്ങനെയാണ് കടുവയുടെ കൂടിനുള്ളിൽ കയറിപ്പറ്റിയതെന്ന് വ്യക്തമല്ല. യുവാവിന്റെ കാലിൽ ഗുരുതര മുറിവേറ്റ പാടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
Read Moreഅമേരിക്കൻ ക്യാമ്പസിൽ വെടിവയ്പ്; മൂന്ന് മരണം; അക്രമിയും കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാന്പസിൽ നടന്ന വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കുണ്ട്. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് കാന്പസിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണു വെടിവയ്പുണ്ടായത്. കാന്പസിലെത്തിയ 67 കാരനായ യൂണിവേഴ്സിറ്റി പ്രഫസർ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളും കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന ലാസ് വേഗസ് കാമ്പസുമായി അക്രമിക്ക് ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണോ അക്രമി കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരുടെ നിലയെക്കുറിച്ചും വ്യക്തതയില്ല. വെടിവയ്പുണ്ടായ ഉടനെ പോലീസെത്തി കാന്പസിലുണ്ടായിരുന്നവരെ സ്ഥലത്തുനിന്നു മാറ്റിയിരുന്നു. കൂടുതൽ അക്രമികളുണ്ടെന്ന സംശയത്തിൽ കാന്പസിൽ തെരച്ചിലും നടത്തി. നിലവില്‍ കാന്പസില് സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
Read Moreകർണിസേന തലവന്റെ വധം; പ്രതികളുടെ തലയ്ക്ക് വിലയിട്ട് പോലീസ്; വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം
ജയ്പുർ: രാജസ്ഥാനിൽ കർണിസേന നേതാവ് സുഖ്ദേവ് സിംഗിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനായില്ല. പ്രതികളെന്നു സംശയിക്കുന്ന രാജസ്ഥാൻ സ്വദേശി രോഹിത് റാത്തോഡ്, ഹരിയാന സ്വദേശിയും സൈനികനുമായ നിതിൻ ഫൌജി എന്നിവരുടെ ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. പ്രതികളെപ്പറ്റി വിവരം നൽകുന്നവർക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു രാജസ്ഥാനെ നടുക്കിയ ക്രൂരകൊലപാതകം. ചൊവ്വാഴ്ച ജയ്പുരിലെ സുഖ് ദേവ് സിംഗിന്റെ വസതിയിലെത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. കല്യാണം ക്ഷണിക്കാനെന്ന വ്യാജേനയാണ് അക്രമികൾ വീടിനകത്തു കയറിയത്. പത്തു മിനിറ്റോളം സംസാരിച്ച ശേഷമായിരുന്നു അപ്രതീക്ഷിത നീക്കം. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ലോറൻസ് ബിഷ്ണോയി ഗ്യാംഗ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഞങ്ങളുടെ ശത്രുവിനെ സഹായിച്ചതിനുളള പ്രതികാരം എന്നായിരുന്നു പോസ്റ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സുഖ് ദേവ് സിംഗും രോഹിത് ഗോഡ്രയും തമ്മിൽ…
Read Moreകുട്ടികളുടെ പരീക്ഷാപേപ്പറിൽ ചൈനയിലെ അധ്യാപകർ ചെയ്തതു കണ്ടാൽ കൈയടിച്ചുപോകും..!
ബെയ്ജിംഗ്: അധ്യാപകർ കുട്ടികളോട് ഇടപെടേണ്ട രീതിയെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. കുട്ടികളെ തല്ലുന്നതും പരിഹസിക്കുന്നതുമൊക്കെ വിലക്കിയിട്ടുമുണ്ട്. അധ്യാപകർ പിന്നെ എന്തു മാർഗമാണു കുട്ടികളെ പഠിപ്പിക്കാൻ സ്വീകരിക്കണ്ടത്. ഇതിന് ഉത്തമമായ മാതൃക കാണിച്ചുതരികയാണ് ചൈനയിലെ ഒരു സ്കൂളിലെ അധ്യാപകർ. വിദ്യാർഥികൾക്ക് പരീക്ഷാ പേപ്പറുകൾ വിതരണം ചെയ്തപ്പോൾ അധ്യാപകർ അതിൽ കുറിച്ച വരികളാണ് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. വെരി ഗുഡ്, ഗുഡ്, ആവറേജ്, പുവർ എന്നൊക്കെയുള്ള ക്ലീഷേ വാക്കുകൾക്കു പകരം “എത്രയും പ്രിയപ്പെട്ട…’ എന്ന സംബോധനകൾ ചേർത്ത് വളരെ വൈകാരികമായാണ് പരീക്ഷാ പേപ്പറിൽ അധ്യാപകർ കുറിപ്പെഴുതിയത്. 100 ൽ 95.5 പോയിന്റ് നേടിയ ഒരു വിദ്യാർഥിക്കായി അധ്യാപകൻ കുറിച്ചത് ഇങ്ങനെ: “പ്രിയപ്പെട്ട കൂട്ടുകാരാ, ഞാൻ നിങ്ങൾക്ക് ഒരു ചെറിയ പുഷ്പം അയയ്ക്കുന്നു, അഹങ്കരിക്കരുത്..!’ ഇതിനൊപ്പം വിദ്യാർഥിക്ക് പുഷ്പം നൽകുന്ന കൈകൊണ്ട് വരച്ച ഒരു ചിത്രവും കൂടിയുണ്ടായിരുന്നു. ശരാശരി 82.5 പോയിന്റുള്ള മറ്റൊരു…
Read Moreഎന്ത് വിധി ഇത്… വല്ലാത്ത ചതിയിത്; ഓർഡർ ചെയ്തത് പലചരക്ക് സാധനം; കിട്ടിയത് മനുഷ്യവിസർജ്യം..!
ലണ്ടൻ: ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനത്തിനു പകരം മറ്റൊന്നു ലഭിക്കുന്നത് അത്ര പുതുമയുള്ള സംഭവമല്ല. അത് പിന്നീട് മാറ്റിനൽകുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യും. എന്നാൽ, ഓർഡർ ചെയ്ത സാധനത്തിനു പകരം അറപ്പുളവാക്കുന്ന സാധനങ്ങൾ ലഭിച്ചാലോ. അത്തരമൊരു മോശം സംഭവം കഴിഞ്ഞദിവസം ലണ്ടനിൽ സംഭവിച്ചു. ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിൽ താമസക്കാരനായ ഫിൽ സ്മിത്ത് എന്ന 59കാരനാണ് ഓൺലൈൻ കന്പനിയിൽനിന്നു മോശം അനുഭവമുണ്ടായത്. 186 ഡോളറിനുള്ള (ഏകദേശം 15,500 രൂപ) പലചരക്കുസാധനങ്ങൾ സ്മിത്ത് ഓർഡർ ചെയ്തു. പാഴ്സൽ വന്നത് തുറന്നുനോക്കിയപ്പോൾ കണ്ടതോ മനുഷ്യവിസർജ്യം. സംഭവത്തിൽ ഓൺലൈൻ ഡെലിവറി കന്പനി മാപ്പ് പറഞ്ഞെങ്കിലും സ്മിത്ത് ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ച് പരാതി നൽകിയിരിക്കുകയാണ്. ഈവർഷം ആദ്യം സോഷ്യൽ മീഡിയയിൽ മറ്റൊരു സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. മിൽക്ക് ഷേക്ക് ഓർഡർ ചെയ്ത ഉപഭോക്താവിനു കിട്ടിയത് ഒരു ബോട്ടിൽ മൂത്രമായിരുന്നു. യുഎസിലായിരുന്നു ഈ സംഭവം.…
Read More