അ​മേ​രി​ക്ക​ൻ ക്യാ​മ്പസി​ൽ വെ​ടി​വ​യ്പ്; മൂന്ന് മ​ര​ണം; അ​ക്ര​മി​യും കൊ​ല്ല​പ്പെ​ട്ടു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ കാ​ന്പ​സി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ല്‍ മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നെ​വാ​ഡ ലാ​സ് വേ​ഗ​സ് കാ​ന്പ​സി​ൽ പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണു വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

കാ​ന്പ​സി​ലെ​ത്തി​യ 67 കാ​ര​നാ​യ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളും കൊ​ല്ല​പ്പെ​ട്ടു. വെ​ടി​വ​യ്പ് ന​ട​ന്ന ലാ​സ് വേ​ഗ​സ് കാ​മ്പ​സു​മാ​യി അ​ക്ര​മി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാണോ അ​ക്ര​മി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല​യെ​ക്കു​റി​ച്ചും വ്യ​ക്ത​ത​യി​ല്ല.

വെ​ടി​വ​യ്പു​ണ്ടാ​യ ഉ​ട​നെ പോ​ലീ​സെ​ത്തി കാ​ന്പ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി​യി​രു​ന്നു. കൂ​ടു​ത​ൽ അ​ക്ര​മി​ക​ളു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ കാ​ന്പ​സി​ൽ തെ​ര​ച്ചി​ലും ന​ട​ത്തി. നി​ല​വി​ല്‍ കാ​ന്പ​സി​ല്‍ സു​ര​ക്ഷാ ഭീ​ഷ​ണി​യി​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment