മുംബൈ: അടുത്ത അഞ്ചുവർഷത്തേക്ക് ഐപിഎല്‍ ടൈറ്റിൽ അവകാശം ടാറ്റ നിലനിര്‍ത്തി. 2024-2028 കാലയളവിലേയ്ക്ക് 2500 കോടി രൂപ മുടക്കിയാണ് ടാറ്റ തങ്ങളുടെ ടൈറ്റിൽ അവകാശം ഉറപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ റിക്കാര്‍ഡ് തുകയാണിത്. ടൈറ്റില്‍ സ്പോണ്‍സര്‍ക്കുള്ള ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് അവസാനിച്ചപ്പോള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ആയിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബിഡ് തുറന്നപ്പോള്‍ ഇരു വിഭാഗവും ഏതാണ്ട് അടുത്ത തുകയാണ് ക്വാട്ട് ചെയ്തിരുന്നത്. തുടര്‍ന്ന് ടാറ്റക്ക് തന്നെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നല്കാന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനികള്‍ വേണ്ടെന്ന നിലപാടില്‍ ബിസിസിഐ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. അതുപോലെ ഗെയിമിംഗ്, ബെറ്റിംഗ്, ക്രിപ്റ്റോ കറന്‍സി, ചൂതാട്ടസ മദ്യ നിര്‍മാണക്കമ്പനികള്‍ക്കും ടൈറ്റില്‍ സ്പോണ്സര്മാരാവുന്നതിന് വിലക്കുണ്ട്. 2022ല്‍ ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം 23,758 കോടി രൂപക്ക് റിലയന്‍സിന്റെ ഉടമസ്ഥതതയിലുള്ള വയാകോം18നും ടെലിവിഷന്‍ സംപ്രേഷണവകാശം 23575…
Read MoreDay: January 20, 2024
കൈയിലിരുന്ന കളി കളഞ്ഞുകുളിച്ചു; രഞ്ജിയിൽ കേരളത്തിനെതിരേ മുംബൈയ്ക്ക് ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരായ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. മുംബൈ നേടിയ 251 റൺസ് പിന്തുടർന്ന കേരളം 244 റണ്‍സിന് ഓൾഔട്ടായി. ഏഴ് റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ മുംബൈ രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 105 റൺസ് എന്ന നിലയിലാണ്. രണ്ട് ദിവസം കൂടി ശേഷിക്കുന്ന മത്സരത്തിൽ മുംബൈയ്ക്ക് നിലവിൽ 112 റൺസ് ലീഡായി. അർധ സെഞ്ചുറിയോടെ ജയ് ബിസ്ത (59) ഭൂപൻ ലാൽവാനി (41) എന്നിവരാണ് ക്രീസിൽ. ഏഴ് വിക്കറ്റുകൾ പിഴുത മോഹിത് അവാസ്തിയുടെ മാന്ത്രിക ബൗളിംഗാണ് കേരളത്തെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നതിൽ നിന്നും തടുത്ത് നിർത്തിയത്. ഒരുഘട്ടത്തിൽ കേരളം അനായാസം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുമെന്ന നിലയിലായിരുന്നു. 221/4 എന്ന നിലയിൽ നിന്നാണ് കേരളം 244 റൺസിന് ഓൾഔട്ടായത്. അർധ സെഞ്ചുറി നേടിയ…
Read Moreപോക്സോ കേസുകളിലെ ഫോറന്‍സിക് പരിശോധനകളിൽ കാലതാമസം; 28 സയന്റഫിക് ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്
കൊച്ചി: സംസ്ഥാനത്ത് പോക്സോ കേസുകളില്‍ ഫോറന്‍സിക് പരിശോധനകളിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 സയന്റഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ അംഗബലം 140 ആയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോക്സോ കേസുകളിലും സംസ്ഥാനത്ത് വര്‍ധനയുണ്ടായിട്ടുണ്ട്. 2018-ല്‍ 6,506 കേസുകളും 2019 ല്‍ 7,335 കേസുകളും 2020 ല്‍ 8,062 കേസുകളും 2021 ല്‍ 11,368 കേസുകളും 2022 ല്‍ 13,273 കേസുകളുമാണ് ഫോറന്‍സിക് പരിശോധനയ്ക്കായി വിവിധ ലാബുകളില്‍ എത്തിയത്. പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഫോറന്‍സിക് പരിശോധനാഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറികളിലും വിവിധ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി 2023 മേയ് 30 ന് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോറന്‍സിക്…
Read Moreതാൻ നിർമിച്ച രാം ലല്ല വിഗ്രഹം അയോധ്യയിൽ സ്ഥാപിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുഹൂർത്തം: ശിൽപി അരുൺ യോഗിരാജ്
ബംഗളൂരു: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് അയോധ്യ ഒരുങ്ങുമ്പോൾ മൈസൂരു സ്വദേശിയായ ശില്പി അരുൺ യോഗിരാജ് അഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തിലാണ്. താൻ നിർമിച്ച രാം ലല്ല വിഗ്രഹം അയോധ്യയിൽ സ്ഥാപിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ മുഹൂർത്തമാണെന്ന് അരുൺ യോഗിരാജ്. പതിനൊന്നാം വയസിലാണ് ശിൽപവിദ്യാ രംഗത്തേക്ക് അരുൺ ചുവടുവച്ചത്. ശിൽപനിർമാണത്തോടുള്ള അന്തർലീനമായ അഭിനിവേശം കൊണ്ടാണ് അരുൺ യോഗി രാജ് ഈ മേഖലയിലേക്ക് വന്നത്. കഴിഞ്ഞ ഏപ്രിലിലാണ് വിഗ്രഹം നിർമ്മിക്കുന്നതിനു വേണ്ടി അയോധ്യ ക്ഷേത്രട്രസ്റ്റ് അധികൃതർ അരുണിനെ സമീപിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീർക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനു വേണ്ടി ധാരാളം പുസ്തകങ്ങൾ വായിച്ചു. ഒരുപാട് കാര്യങ്ങള്‍ പുതിയതായി പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. കല്ല് കണ്ടെത്തുന്നതിനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയതെന്നും അരുണ്‍ കൂട്ടിച്ചേർത്തു. ഒടുവിൽ ഒരു കർഷകന്റെ പാടത്ത് നിന്നാണ് വിഗ്രഹത്തിനുള്ള കല്ല് കിട്ടിയതെന്നും, രാംലല്ല വിഗ്രഹം രാമഭക്തർക്ക് ഇഷ്ടമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം…
Read Moreഓൺലൈൻ കുരുപ്പുകൾക്ക് കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ….പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പഠനാവശ്യത്തിനായി മാതാപിതാക്കൾ എല്ലാകുട്ടികൾക്കും ഓരോ ഫോണും വാങ്ങി നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഫോണിലൂടെ ഓൺലൈൻ ക്ലാസിൽ നിന്ന് സ്കൂട്ടായി അല്ലെങ്കിൽ ക്ലാസുകൾ മ്യൂട്ട് ചെയ്ത് വച്ച് ഗെയിം കളിക്കുകയും വീഡിയോ കാണുകയും ചെയ്യുന്നവരാണ് കുട്ടികളിൽ ഏറെയും. കുട്ടികൾ പഠിക്കുകയല്ലേയെന്ന ആശ്വാസത്തിൽ മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കാനും പോകുകയില്ല. എന്നാൽ, ഒരു ദിവസം മൊബൈൽഫോൺ കിട്ടാതാകുമ്പോഴേക്കും അക്രമാസക്തരാകുകയും സംസാരം കുറഞ്ഞുവരുന്നതും മൊബൈൽ ഫോണിൽ അല്ലാതെ അവർ സന്തോഷവാന്മാരല്ലെന്നും കണ്ടെത്തുമ്പോഴായിരിക്കും മാതാപിതാക്കൾ കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മനസിലാക്കിയിട്ടുണ്ടാകുക. ഇന്ന് രണ്ടരവയസുള്ള കുഞ്ഞുങ്ങൾമുതൽ മൊബൈൽ ഫോണിന് അടിമകളാണ്. അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം ക്രമേണ കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ വിഷാദ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്. കൂടാതെ കുട്ടികൾ അക്രമാസക്തരാകുകയും ആത്മഹത്യയിലേക്ക് തിരിഞ്ഞ…
Read Moreകാലുപുകച്ചിൽ; കാരണം കണ്ടെത്തി ചികിത്സിക്കാം
മോർട്ടൺസ് ന്യൂറോമ ഇത് ഒരു തരം മുഴയാണ്. കാൽവിരലുകളുടെഅടിഭാഗത്തുള്ള അസ്ഥികൾക്കിടയിൽ സാധാരണയായി മൂന്നാമത്തെയും നാലാമത്തെയും വിരലുകളുടെ ഇടയില്‍ പ്ലാന്റാര്‍ നാഡീകലകൾ കട്ടിയാകുകയും വേദനയുണ്ടാക്കുകയും ചെയ്യും. വളരെ ഇറുകിയ ഷൂസ്, സ്പോർട്സ് പരിക്ക്, പാദങ്ങളുടെ അടിഭാഗത്തേക്ക് കൊഴുപ്പ് പാഡ് കുറയുന്നത് എന്നിവ ഇത്തരത്തിലുള്ള ന്യൂറോമയ്ക്ക് കാരണമാകാം. പാദത്തില്‍ തീവ്രമായ കത്തുന്ന വേദന ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനമാന്ദ്യം (ഹൈപ്പോതൈറോയ്ഡിസം), കാല്‍പാദത്തിലെ ഫംഗസ് ബാധ (ടീനിയപെഡിസ്), കൃത്യമായ കാരണം അജ്ഞാതമായ എറിത്രോമെലാൽജിയഎന്ന അപൂർവ രോഗത്തിന്റെ ലക്ഷണമായും പാദത്തില്‍ തീവ്രമായ കത്തുന്ന വേദന, ചർമ്മത്തിന്റെ താപനില വർധിക്കൽ, കാൽവിരലുകളുടെയും പാദങ്ങളുടെയും ത്വക്കിന് ചുവപ്പ് നിറം എന്നിവ ഭവിക്കാം. ഷൂസ് അല്ലെങ്കിൽ സോക്സുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, തുകൽ ടാൻ ചെയ്യാൻ ഉപയോഗിക്കുന്ന ചായങ്ങളോ രാസവസ്തുക്കള്‍ എന്നിവ കൊണ്ട് കാല്ചർമത്തിലുണ്ടാകാവുന്ന അലര്‍ജിയും സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. രോഗനിര്‍ണയം ബാഹ്യമായ പരിശോധനയിലൂടെ ഫംഗസ് ബാധയും…
Read Moreമധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി റിമാന്‍ഡിൽ
എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മുക്കുഴി മേപ്പുറത്ത് എം.സി. രതീഷിനെ (38) യാണ് എരുമേലി പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ കഴിഞ്ഞ രാത്രി ഏഴിന് എരുമേലി സ്വദേശിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എലിവാലിക്കര കവലയില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന മധ്യവയസ്കനെ പ്രതി ചീത്ത വിളിക്കുകയും മര്‍ദിക്കുകയും കല്ലുകൊണ്ടു തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇയാള്‍ക്ക് മധ്യവയസ്കനോട് മുന്‍വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. ഒളിവിൽപോയ ഇയാളെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
Read Moreപയ്യന്നൂരിൽ പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് കവർച്ച : 50,000 രൂപയും ആഭരണങ്ങളും കവർന്നു; കവർച്ചക്കാർ എത്തിയത് വെളുത്ത കാറിൽ; കവർച്ചക്കാർ ഹിന്ദി സംസാരിക്കുന്നവർ
പയ്യന്നൂര്‍: വീടിന്റെ ഗ്രില്ല് മുറിച്ചും വാതില്‍ കുത്തിത്തുറന്നും നിരീക്ഷണക്കാമറയുടെ കേബിള്‍ മുറിച്ചും പട്ടാപ്പകല്‍ മോഷണം. കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പിനു സമീപമുള്ള ബിഎസ്എന്‍എൽ ഉദ്യോഗസ്ഥന് വി.സജിത്തിന്റെ വീട്ടിലാണ് ഇന്നലെ പട്ടാപ്പകല്‍ മോഷണം നടന്നത്. ഇന്നലെ രാവിലെ ഒന്‍പതിനും പതിനൊന്നേ മുക്കാലിനുമിടയിലായിരുന്നു മോഷണം. വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും മുക്കാല്‍ പവന് വീതമുള്ള രണ്ടുവളകളും മോതിരവും പൂജാമുറിയിലുണ്ടായിരുന്ന ഓട്ടുരുളി, ഗണേശ വിഗ്രഹം, നടരാജ വിഗ്രഹം എന്നിവയുമാണ് മോഷ്ടിക്കപ്പെട്ടത്. കൂടാതെ അലമാരയില്‍ സുക്ഷിച്ചിരുന്ന സജിത്തിന്റെയും ഭാര്യയുടെയും സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗും മോഷ്ടാക്കള്‍ കൊണ്ടുപോയി. മോഷണത്തിലൂടെ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സംഭവ സമയത്ത് സജിത്തും ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ ഒന്‍പതോടെയാണ് ഇവര്‍ വീടു പൂട്ടി പുറത്തുപോയത്. പതിനൊന്നേമുക്കാലായപ്പോള്‍ മൂന്ന് അപരിചതരെ വീട്ടില്‍ കണ്ടതിനെത്തുടർന്ന് തൊട്ടടുത്തെ വീട്ടില്‍…
Read Moreരാമക്ഷേത്ര പ്രതിഷ്ഠ: അവധി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ 22ന് അവധി പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു. ഇതുവരെ 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, ആസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണു പൂർണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. മദ്യശാലകള്‍ അടച്ചിടണമെന്നും സർക്കാർ ഉത്തരവിറക്കി. ഗുജറാത്ത്, രാജസ്ഥാന്, ത്രിപുര, ഛത്തീസ്ഗഢ്, ആസം, ഒഡീഷ, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ ഉച്ചവരെയാണ് അവധി. കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാര് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരുകള്‍ അതു പരിഗണിച്ചില്ല. പ്രതിഷ്ഠാദിനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓഹരി വിപണികൾക്ക് ആർബിഐയും അവധി പ്രഖ്യാപിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും തിങ്കളാഴ്ച പൂർണ…
Read Moreരശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസ്; പ്രധാന പ്രതി അറസ്റ്റിൽ
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. ഇയാളെ ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്നാണ് പിടികൂടിയതെന്ന് ഡൽഹി പോലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് വിഭാഗം ഡി.സി.പി. ഹേമന്ദ് തിവാരി അറിയിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ലിഫ്റ്റിലേക്ക് ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ഓടിക്കയറുന്ന രശ്മികയുടെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. എ.ഐ. അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മോർഫ്ഡ് വീഡിയോയാണ് പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറാ പട്ടേലിന്റെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ചത്. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ചർച്ചയായതോടെ താരത്തിന് പിന്തുണ അറിയിച്ചും ഡീപ് ഫേക്ക് വീഡിയോയിൽ…
Read More