ഐപിഎൽ ടൈറ്റിൽ സ്പോൺസർ ടാറ്റ തന്നെ; മുടക്കിയത് 2,500 കോടി

മും​ബൈ: അ‌​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ഐ​പി​എ​ല്‍ ടൈ​റ്റി​ൽ അ​വ​കാ​ശം ടാ​റ്റ നി​ല​നി​ര്‍​ത്തി. 2024-2028 കാ​ല​യ​ള​വി​ലേ​യ്ക്ക് 2500 കോ​ടി രൂ​പ മു​ട​ക്കി‌​യാ​ണ് ‌ടാ​റ്റ ത​ങ്ങ​ളു​ടെ ടൈ​റ്റി​ൽ അ​വ​കാ​ശം ഉ​റ​പ്പി​ച്ച​ത്. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലെ റി​ക്കാ​ര്‍​ഡ് തു​ക​യാ​ണി​ത്.

ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ര്‍​ക്കു​ള്ള ബി​ഡ് സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 12ന് ​അ​വ​സാ​നി​ച്ച​പ്പോ​ള്‍ ആ​ദി​ത്യ ബി​ര്‍​ള ഗ്രൂ​പ്പ് ആ​യി​രു​ന്നു മു​ന്‍​പ​ന്തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ബി​ഡ് തു​റ​ന്ന​പ്പോ​ള്‍ ഇ​രു വി​ഭാ​ഗ​വും ഏ​താ​ണ്ട് അ​ടു​ത്ത തു​ക​യാ​ണ് ക്വാ​ട്ട് ചെ​യ്തി​രു​ന്ന​ത്. തു​ട​ര്‍​ന്ന് ടാ​റ്റ​ക്ക് ത​ന്നെ സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് ക​രാ​ര്‍ ന​ല്‍​കാ​ന്‍ ബി​സി​സി​ഐ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ര്‍​മാ​രാ​യി ചൈ​നീ​സ് ക​മ്പ​നി​ക​ള്‍ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ബി​സി​സി​ഐ ഇ​പ്പോ​ഴും മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. അ​തു​പോ​ലെ ഗെ​യി​മിം​ഗ്, ബെ​റ്റിം​ഗ്, ക്രി​പ്റ്റോ ക​റ​ന്‍​സി, ചൂ​താ​ട്ട​സ മ​ദ്യ നി​ര്‍​മാ​ണ​ക്ക​മ്പ​നി​ക​ള്‍​ക്കും ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ര്‍​മാ​രാ​വു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.

2022ല്‍ ​ഐ​പി​എ​ല്‍ ഡി​ജി​റ്റ​ല്‍ സം​പ്രേ​ഷ​ണ​വ​കാ​ശം 23,758 കോ​ടി രൂ​പ​ക്ക് റി​ല​യ​ന്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള വ​യാ​കോം18​നും ടെ​ലി​വി​ഷ​ന്‍ സം​പ്രേ​ഷ​ണ​വ​കാ​ശം 23575 കോ​ടി രൂ​പ​ക്ക് ഡി​സ്നി സ്റ്റാ​റും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

2022ല്‍ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ര​ണ്ടാ​മ​ത്തെ കാ​യി​ക ലീ​ഗാ​യി ഐ​പി​എ​ല്‍ മാ​റി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ ഫു​ട്ബോ​ള്‍ ലീ​ഗി​ന് തൊ​ട്ടു​പി​ന്നി​ലാ​ണ് മൂ​ല്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ ഐ​പി​എ​ല്ലി​ന്‍റെ സ്ഥാ​നം.

Related posts

Leave a Comment