ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ നി​ർ​മി​ച്ച കേ​സ്; പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ

ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ നി​ർ​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ. ഇ​യാ​ളെ ഡ​ൽ​ഹി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഡ​ൽ​ഹി പോ​ലീ​സി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് ഫ്യൂ​ഷ​ൻ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ഡി.​സി.​പി. ഹേ​മ​ന്ദ് തി​വാ​രി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു ര​ശ്മി​ക‍​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. ലി​ഫ്റ്റി​ലേ​ക്ക് ഫി​റ്റ​ഡ് ഔ​ട്ട്ഫി​റ്റ് ധ​രി​ച്ച് ഓ​ടി​ക്ക​യ​റു​ന്ന ര​ശ്മി​ക​യു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ച്ചിരുന്നത്. എ.​ഐ. അ​ധി​ഷ്ഠി​ത​മാ​യ ഡീ​പ് ഫേ​ക്ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മിച്ച മോ​ർ​ഫ്ഡ് വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​തെ​ന്ന് അ​ന്ന് ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു.

ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ സാ​റാ പ​ട്ടേ​ലി​ന്‍റെ വീ​ഡി​യോ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ശ്മി​ക​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ നി​ർ​മി​ച്ച​ത്. ര​ശ്മി​ക​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ച​ർ​ച്ച​യാ​യ​തോ​ടെ താ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചും ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വ്യാപകമായി പ്ര​ച​രി​ച്ച​തോ​ടെ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ പ​ങ്കു​വ​ച്ച​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment