കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ഗംഗാ നദിയിൽനിന്നു പിടികൂടിയ അപകടകാരിയായ മുതലയ്ക്കൊപ്പം സെൽഫിയെടുത്തും ആരാധന നടത്തിയും നാട്ടുകാർ. ഭക്തർ പുണ്യസ്നാനം നടത്തുന്ന സ്ഥലത്തുനിന്നു പിടികൂടിയ മുതലയ്ക്ക് ചിലർ ആരതി ഉഴിയുകയും തലയിൽ തിലകം ചാർത്തുകയും ചെയ്തു. മുതലയെ കണ്ടെന്നറിഞ്ഞ് ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥരാണു പിടിക്കാൻ എത്തിയത്. എന്നാൽ, മുതലയെ പിടികൂടാൻ കഴിയാതെ അവർ മടങ്ങി. തുടർന്നു പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ ഭീമാകാരനായ മുതലയെ പിടികൂടുകയായിരുന്നു. മുതലയെ പിടികൂടിയ വിവരം യഥാസമയം വനംവകുപ്പുകാരെ അറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും എത്തിയില്ല. ഇതോടെ നാട്ടുകാർ കയറുകൊണ്ടു വായും കാലുകളും ബന്ധിച്ചശേഷം മുതലയെ പ്രദേശത്തെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി. മുതലയെ ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന വാർത്ത പരന്നതോടെ മുതലയെ കാണാൻ ആളുകൾ ക്ഷേത്രത്തിലേക്കു കൂട്ടമായെത്തി. അതിനിടെ കാവി പതാകയുമായി എത്തിയ ചിലർ മുതലയ്ക്കായി പൂജകൾ നടത്തുകയായിരുന്നു.
Read MoreDay: February 3, 2024
‘ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ മാറി നിന്ന് കുറ്റം പറയുന്നത് നീതികേടാണ്, ആരേയും കുറ്റം പറഞ്ഞുകൊണ്ട് വളരാൻ കഴിയില്ല’; അഭയ ഹിരൺമയി
ഏവർക്കും പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ പിന്നണി ഗാന രംഗത്ത് വ്യത്യസ്ത ശബ്ദ സാന്നിധ്യം കൊണ്ട് തന്റേതായ ഒരു ഇരിപ്പിടം സൃഷ്ടിച്ച വ്യക്തിയാണ് അഭയ. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുണ്ടായിരുന്ന ബന്ധവും ശേഷമുണ്ടായ വേർപിരിയലും കാരണം അവർക്ക് നിരന്തരമുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാൻ വളരണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ട്. എനിക്ക് എന്നെ വളർത്തികൊണ്ടുവരണം, എനിക്ക് എന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യണം. എന്റെ ഇത്രയും കാലമുണ്ടായിരുന്ന റിലേഷൻഷിപ്പിനെക്കുറിച്ച് ഞാൻ മാറിയിരുന്നു കുറ്റം പറയുന്നത് ആ ബന്ധത്തോടെ കാണിക്കുന്ന നീതികേടായിപ്പോകും. അതു ശരിയായ ഒരു പ്രവർത്തനം അല്ലായെന്ന് എനിക്കു തോന്നിയിട്ടുണ്ടായിരുന്നു. ഒരു ലിവിംഗ് റിലേഷൻഷിപ്പിൽ ഒന്നെങ്കിൽ മരണംവരെ അതുമായി മുന്നോട്ടുപോകാം. അതല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ബ്രേക്കപ്പ് ആകാം. അത് എല്ലാ…
Read Moreഎന്‍ഡിപിഎസ് കേസുകളുടെ തുടരന്വേഷണത്തിന് കാലതാമസം; അന്വേഷണത്തിന് പ്രത്യേക പോലീസ് സ്റ്റേഷനുകള്‍ വേണമെന്ന് ആവശ്യം’
കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് ഇടപാട് കേസുകള്‍ (എന്‍ഡിപിഎസ് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എന്‍ഡിപിഎസ് ആക്ട് പ്രകാരം 2023 നവംബര്‍ വരെ സംസ്ഥാനത്ത് 28,304 ലഹരിമരുന്ന് ഇടപാട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ 26,619 കേസുകളും 2021 ല്‍ 5,695 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ എന്‍ഡിപിഎസ് കേസുകല്‍ രജിസ്റ്റര്‍ ചെയ്യുന്നത് എറണാകുളത്താണ്. കഴിഞ്ഞ വര്‍ഷം 1,359 എന്‍ഡിപിഎസ് കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1959 ഗ്രാം എംഡിഎംഎയും 326.53 കിലോ കഞ്ചാവും 283.66 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. 1551 പേരെ നിയമത്തിനു മുന്നിലെത്തിക്കാനും എറണാകുളം സിറ്റി, റൂറല്‍ പോലീസിനു കഴിഞ്ഞു. ഇന്‍ഫോപാര്‍ക്ക്, ചേരാനല്ലൂര്‍, പാലാരിവട്ടം, എറണാകുളം നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍,…
Read Moreനിത്യമേനോൻ കാരണം അന്ന് ആദ്യമായി ഞാന്‍ എനിക്കു വേണ്ടി സംസാരിച്ചു: നന്ദിനി റെഡ്ഡി
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മലയാളിയായ നിത്യാ മേനോന്. തന്റെ അഭിനയ മികവുകൊണ്ട് ചലച്ചിത്രലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ നിത്യയ്ക്കു സാധിച്ചിട്ടുണ്ട്. അതേസമയം സിനിമയ്ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയുമാണ് നിത്യ. ഇപ്പോഴിതാ നിത്യയെക്കുറിച്ച് സംവിധായക നന്ദിനി റെഡ്ഡി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകയാണ് നന്ദിനി. മുമ്പൊരിക്കല്‍ നന്ദിനി പറഞ്ഞതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. തനിക്ക് താത്പര്യമില്ലാത്തൊരു രംഗത്തില്‍ അഭിനയിക്കില്ലെന്ന് നിത്യ നിലപാടെടുത്ത സംഭവത്തെക്കുറിച്ചാണു നന്ദിനി വീഡിയോയില്‍ പറയുന്നത്. 2011 ലായിരുന്നു നിത്യയുടെ തെലുങ്ക് അരങ്ങേറ്റം. നന്ദിനി സംവിധാനം ചെയ്ത ആല മോഡലെയ്ന്തി ആയിരുന്നു ചിത്രം. നന്ദിനിയുടെ ആദ്യ സിനിമയായിരുന്നു അത്. ഈ ചിത്രത്തിലെ ഒരു അനാവശ്യ രംഗത്തില്‍ അഭിനയിക്കുന്നതിനെയായിരുന്നു നിത്യ എതിര്‍ത്തത്. നിര്‍മാതാക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നായിരുന്നു അത്തരത്തിലൊരു…
Read Moreഇഞ്ചോടിഞ്ച് പോരാട്ടം: രാജവെമ്പാലയെ കടിച്ച് കീറി നായ്ക്കൂട്ടം; വൈറലായി വീഡിയോ
മൃഗങ്ങളുടെ അപൂർവമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വന്നതോടെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ അഞ്ച് നായ്ക്കൾ കൂട്ടത്തോടെ ഒരു പാമ്പിനെ ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഈ അഞ്ച് നായ്ക്കളും കൂടി ആക്രമിക്കുന്നത് ഒരു സാധാരണ പാമ്പിനെ അല്ല. രാജവെമ്പാലയെ ആണ്. വീഡിയോയിൽ നായ്ക്കൾ കൂട്ടമായി ആക്രമിച്ചിട്ടും രക്ഷപ്പെടാനായി പാമ്പ് നടത്തുന്ന പ്രതിരോധ തന്ത്രങ്ങളാണ് കാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെ നായ്ക്കളുടെ പക്ഷം പിടിച്ചും പാമ്പിനൊപ്പം നിന്നും ആളുകൾ കമന്റുമായെത്തി. നായ്ക്കളുടെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് രാജവെമ്പാലകൾ അപകടകാരികളാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ രാജവെമ്പാലയുടെ പക്ഷം പിടിച്ചവർ ഉയർത്തി കാണിച്ചത് പാമ്പിന്റെ പോരാട്ട വീര്യത്തെ ആയിരുന്നു. നായ്ക്കളുടെ ഇടയിൽ പെട്ടുപോയ പാമ്പിനെ ഒരേ സമയം ചുറ്റിനും നിന്ന് നായ്ക്കൾ കടിച്ചു പറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടയിൽ പാമ്പ്…
Read Moreയാത്രക്കാരുടെ തിരക്ക്: കൂടുതൽ സ്പെഷൽ ട്രെയിനുകളുമായി റെയിൽവേ
കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി റെയിൽവേ. ഇതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ കന്യാകുമാരി – ചെന്നൈ എഗ്മോർ റൂട്ടിൽ നാളെ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. ഈ വണ്ടി നാളെ രാവിലെ 8.30 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടും. തിരികെ അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന്ന് ചെന്നൈ എഗ്മോറിൽ നിന്ന് കന്യാകുമാരിക്കും സർവീസ് നടത്തും. കോയമ്പത്തൂർ -ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് സ്പെഷൽ നാളെ രാത്രി 11.30 ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. അഞ്ചിന് രാവിലെ പത്തിന് തിരികെ ചെന്നൈ എഗ്മോറിൽ നിന്ന് കോയമ്പത്തൂരിനും സർവീസ് നടത്തും. ടാറ്റാ നഗർ – എറണാകുളം റൂട്ടിൽ വീണ്ടും പ്രതിവാര സ്പെഷൽ ട്രെയിൻ ഓടിക്കാൻ തെക്ക് കിഴക്കൻ റെയിൽവേയും തീരുമാനിച്ചു.അഞ്ച്, 12 തീയതികളിൽ ടാറ്റാ നഗറിൽ നിന്ന് രാവിലെ 5.15 ന് പുറപ്പെടുന്ന…
Read Moreവരുമാനത്തിനപ്പുറം കുറഞ്ഞ ചെലവില്‍ യാത്രാനുഭവം; കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനു ലാഭക്കൊയ്ത്ത്
കോട്ടയം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ലാഭത്തിലേക്ക്. 2021 നംവബറില്‍ തുടങ്ങിയ ബജറ്റ് ടൂറിസം കോടികളുടെ വരുമാനമാണ് നേടിയെടുത്തത്. ഓരോ ദിവസവും കെഎസ്ആര്‍ടിസി പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി യാത്രയൊരുക്കുന്നുണ്ട്. ആനവണ്ടിയിലെ യാത്രയില്‍ മൂന്നാറാണ് സൂപ്പര്‍ഹിറ്റ്. ഗ്രൂപ്പായും ഒറ്റയ്ക്കും മുന്‍കൂട്ടി ബുക്ക് ചെയ്തു യാത്രചെയ്യാം. ബജറ്റ് ടൂറിസത്തിനു ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതും ലാഭകൊയ്ത്തിനു കാരണമായിട്ടുണ്ട്. വരുമാനത്തിനപ്പുറം സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രാനുഭവം സാധ്യമാക്കുകയാണു കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. അതുതന്നെയാണ് ഈ പാക്കേജുകളെ ജനപ്രിയമാക്കിയതും. ചതുരംഗപ്പാറയിലേക്കുള്ള ആനവണ്ടി ഉല്ലാസയാത്ര ഇന്നു കോട്ടയം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഗവിയിലേക്ക് ഏഴിനും കോന്നി-കുംഭാവുരുട്ടി-അടവി എന്നിവിടങ്ങളിലേക്ക് പത്തിനും മലക്കപ്പാറയിലേക്ക് പതിനൊന്നിനുമാണു യാത്രയൊരുക്കിയിരിക്കുന്നത്. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകൾ. കോന്നി- കുംഭാവുരുട്ടി- അടവി: 600, മലക്കപ്പാറ 720 എന്നിങ്ങനെയാണു നിരക്കുകള്‍. ഗവിയിലേക്ക് ഒരാള്‍ക്ക്…
Read Moreഅരിയും മുളകും തെലങ്കാനയിൽ നിന്നെത്തും; വില സംബന്ധിച്ച അന്തിമതീരുമാനം ഉദ്യോഗസ്ഥരുടെ ചർച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: അരിയും മുളകും കുറഞ്ഞ നിരക്കില്‍ കേരളത്തിന് ലഭ്യമാക്കാന്‍ തെലങ്കാന സര്‍ക്കാര്‍. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി. കേരളത്തില്‍ അരി വിലയുടെ വര്‍ധനവ് ഇതുവഴി തടയാൻ സാധിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വില സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. അരിയുടേയും മുളകിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികളെന്നും മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. ചര്‍ച്ചയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡി.എസ്. ചൗഹാന്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreലോക്സഭ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർഥി പട്ടിക ഈ മാസം പകുതിയോടെയെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാർഥികാളാരെന്ന് ഈ മാസം പകുതിയോടെ വ്യക്തമാകും. ഈ മാസം 10,11,12 തിയതികളിലായി ചേരുന്ന സിപിഎമ്മിന്റെയും സിപിഐയുടേയുംയോഗങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങൾ ചർച്ചയാകും. 11,12 തീയതികളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. 10,11 തീയതികളില്‍ ആണ് സിപിഐ സംസ്ഥാന,നേതൃയോഗങ്ങളും ചേരുന്നുണ്ട്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങളും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കുമെന്നറിയുന്നു. കൊല്ലത്ത് ഇരവിപുരം എംഎല്‍എ എ. നൗഷാദ്, മുകേഷ്, ചിന്ത ജെറോ എന്നിവർ പരിഗണനയിലുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രനാണ് സാധ്യതയെന്ന് സൂചന. ആലപ്പുഴയില്‍ സിറ്റിങ് എം.പിയായ ആരിഫിന് തന്നെയാണ് പ്രധാന പരിഗണന. ഇവിടെ ജില്ലാ കമ്മിറ്റിക്ക് തോമസ് ഐസക്കിനെ മത്സരിപ്പിക്കണമെന്ന് താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ വി.എസ്.സുനിൽകുമാറിന് തന്നെയാണ് സാധ്യത. കെ.കെ.ഷൈലജ വടകരയിലോ കണ്ണൂരോ മത്സരിക്കാനാണ് സാധ്യത. പാലക്കാട്ട് സ്വരാജിനെ പരിഗണിച്ചേക്കും. പത്തനംതിട്ടയില്‍ തോമസ് ഐസക്,രാജു എബ്രഹാം എന്നിവരുടെ…
Read Moreഒരു മിനിറ്റ് ദാ കാരിക്കേച്ചർ റെഡി; ഒരു മിനിറ്റിനുള്ളില്‍ കാരിക്കേച്ചറുകള്‍ വരച്ച് ഇന്‍സ്പെക്ടർ എം.എസ്. ഫൈസല്‍
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ്മ കുഞ്ഞിനൊപ്പമെത്തി. ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിനോട് ആ യുവതി പരാതി പറയുന്നതിനിടെ അവരുടെ മടിയിലിരിക്കുന്ന നാലുവയസുകാരി അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പരാതി കേള്‍ക്കുന്നതിനൊപ്പം തൊട്ടു മുന്നിലുളള പേപ്പറില്‍ ഇന്‍സ്പെക്ടര്‍ ഫൈസല്‍ പെന്‍സില്‍ കൊണ്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. അവരുടെ പരാതികേട്ട് പ്രശ്നപരിഹാരം നടത്താമെന്ന് ഉറപ്പു നല്കി അയയ്ക്കുമ്പോള്‍ അദ്ദേഹം ആ കുഞ്ഞിന്റെ മനോഹരമായ ഒരു കാരിക്കേച്ചര്‍ കൂടി സമ്മാനിച്ചാണ് അയച്ചത്. കാഞ്ഞിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ എം.എസ്. ഫൈസല്‍ ഒരു മിനിറ്റിനുള്ളില്‍ കാരിക്കേച്ചറുകള്‍ വരച്ച് ഏവരുടെയും മനം കവരുകയാണ്. ചിത്രരചന പഠിക്കാതെ കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ എം.എസ്. ഫൈസലിന് കുട്ടിക്കാലം മുതല്‍ കാര്‍ട്ടൂണ്‍ രചനയോട് താല്പര്യം ഉണ്ടായിരുന്നു. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സ്കൂള്‍ പഠനകാലത്ത് അദ്ദേഹം കൂട്ടുകാരുടെയും അധ്യാപകരുടെയും…
Read More