തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസലർക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവർ മിനിമം മരാദ്യപോലും കാണിച്ചില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. സെനറ്റ് യോഗത്തിൽ പങ്കെടുത്ത മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണ്. മന്ത്രിയെ താൻ ചുമതലപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി ഉത്തരവ് മന്ത്രി ലംഘിച്ചു. മന്ത്രിക്ക് കോടതിയോട് ബഹുമാനമില്ല. കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നൽകിയതെന്നും ഗവർണർ ആരോപിച്ചു. തനിക്കെതിരേ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമല്ല. എസ്എഫ്ഐയും പിഎഫ്ഐയും ചേർന്നാണ് പ്രതിഷേധം. എസ്എഫ്ഐ പിഎഫ്ഐ സഖ്യമാണ് നിലവിലുള്ളത്. നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പിഎഫ്ഐ പ്രവർത്തകരാണ്. സർക്കാർ നിരോധിത സംഘടനയെ ഉപയോഗിച്ച് തനിക്കെതിരേ പോരാടുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് തനിക്കു ലഭിച്ചെന്നും ആരിഫ് മുഹമ്മദ്…
Read MoreDay: February 17, 2024
കൊമ്പൊടിഞ്ഞ് ബ്ലാസ്റ്റേഴ്സ്; അടുത്ത മത്സരം കൊച്ചിയിൽ
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. എവേ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയോട് 1-0നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 60-ാം മിനിറ്റിൽ ആകാശ് സംഗ്വാന്റെ ഗോളിലായിരുന്നു ചെന്നൈയിന്റെ ജയം. 81-ാം മിനിറ്റിൽ അങ്കിത് മുഖർജി രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്ത് പോയിട്ടും ബ്ലാസ്റ്റേഴ്സിനു ഗോൾ മടക്കാൻ സാധിച്ചില്ല. ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. 2024 കലണ്ടർ വർഷത്തിൽ ഇതുവരെ ഐഎസ്എല്ലിൽ ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടില്ല. സൂപ്പർ കപ്പ് ഉൾപ്പെടെ ഈ വർഷം ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും കൊച്ചി ക്ലബ് തോറ്റു എന്നതും ശ്രദ്ധേയം. 25ന് ഗോവയ്ക്കെതിരേ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 15 മത്സരങ്ങളിൽ 26 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
Read More90 വയസുള്ള അമ്മയേയും ഭാര്യയേയും വിഷം നൽകി കൊന്നു; മകന് ഫോൺ ചെയ്തശേഷം അച്ഛൻ തുങ്ങി മരിച്ചു; മൂന്നംഗ കുടുംബത്തിന്റെ മരണത്തിൽ നടുങ്ങി കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്നുപേരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു സമീപം സയന്റിഫിക് വാച്ച് വര്‍ക്സ് എന്ന പേരില്‍ വര്‍ഷങ്ങളായി വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിന്റെ അമ്മ ലീല (90) എന്നിവരെയാണ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗീതയെയും ലീലയെയും കിടപ്പുമുറിയില്‍ കട്ടിലില്‍ മരിച്ച നിലയിലും സൂര്യപ്രകാശിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെയും ഭാര്യയെയും വിഷം നല്കി കൊലപ്പെടുത്തിയശേഷം സൂര്യപ്രകാശ് തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇന്ന് രാവിലെ സൂര്യപ്രകാശ് എറണാകുളത്ത് ജോലിചെയ്യുന്ന മകന് അജയിനെ വിളിച്ച് അമ്മയും വല്യമ്മയും പോയി, ഞാനും പോകുന്നു എന്ന് പറഞ്ഞിരുന്നതായി പറയുന്നു. പരിഭ്രാന്തനായ അജയ് ഒരു സുഹൃത്തിനെ വിളിച്ച് പെട്ടെന്ന് വീട്ടിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ്…
Read More‘കമിംഗ് സൂണ്‍ ഹൈബി’… മെട്രോ തൂണിലെ പരസ്യം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ല: ഹൈബി ഈഡന് എംപി
കൊച്ചി: കൊച്ചി മെട്രോയുടെ തൂണുകളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ഹൈബി ഈഡന് എംപി. “ഒരു പുസ്തകം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ആ ബോര്‍ഡ്. അതില്‍ പൊളിറ്റിക്കല്‍ കണ്ടന്റോ രാഷ്ട്രീയ മുദ്രാവാക്യങ്ങളോ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു പുസ്തകത്തിന്റെ കവര്‍ പേജിന്റെ രൂപമാണ് കൊടുത്തിരുന്നത്. ഒരു ഡിസൈന്‍ എങ്ങനെ ചെയ്യണം, അതിലെ സസ്പെന്‍സ് എന്ത് എന്നൊക്കെ തീരുമാനിക്കുന്നത് നമ്മളല്ലേ, അവരല്ലല്ലോ?- ഹൈബി ഈഡന് എംപി വ്യക്തമാക്കി. ബോര്‍ഡ് നീക്കം ചെയ്യുന്നതു സംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ കൊച്ചി മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് കിട്ടിയിട്ടില്ല. ബോര്‍ഡ് സ്ഥാപിച്ചത് സംബന്ധിച്ച് എന്റെ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇനി കൂടുതലൊന്നിനും പോകുന്നില്ല. അവര്‍ സുതാര്യമായിട്ടാണ് എല്ലാം നടത്തുന്നതെങ്കില്‍ അത്തരത്തില്‍ തന്നെ പോകട്ടെയെന്നു തന്നെയാണ് ഞാന്‍ കാണുന്ന്. ബദല്‍ സംവിധാനങ്ങള്‍ ഉണ്ടല്ലോ. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മുഖം വച്ചുകൊണ്ടുള്ള…
Read Moreപ്രണയദിനത്തിൽ പ്രിയതമയ്ക്ക് സമ്മാനവുമായി 19 കാരന്റെ യാത്ര; വീട് വിട്ടിറങ്ങി കാമുകിയെ പ്രതീക്ഷിച്ച് എത്തിയ കാമുകന് സംഭവിച്ചത്…
കാമുകിയെ കാണാൻ വാലന്റൈൻസ് ദിനത്തിൽ എത്തിയ 19 കാരനെ കാമുകിയുടെ സുഹൃത്തുക്കൾ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. തന്റെ വീട്ടിൽ നിന്നും ഫെബ്രുവരി 13ന് 125 കിലോമീറ്റർ യാത്ര ചെയ്താണ് കൗമാരക്കാരൻ കാമുകിയുടെ നാട്ടിലെത്തിയത്. പ്രണയദിനത്തിൽ കാമുകിയെ കണ്ട് സമ്മാനം നൽകാനാണ് കൗമാരക്കാരൻ ഇവിടേക്ക് എത്തിയത്. എന്നാൽ കാമുകിയുടെ സുഹൃത്തുക്കൾ ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽവച്ച് എട്ട് മണിക്കൂറോളം ബന്ധിയാക്കി മർദിക്കുകയും ചെയ്തു. നർസിംഗ്പൂരിലെ ഗദർവാരയിൽ നിന്നുള്ള ജാതവ് എന്ന 19 കാരനാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനായി വീട് വിട്ടിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ പ്രണത്തിലാവുകയും പ്രണയദിനത്തിൽ പരസ്പരം കാണാൻ തീരുമാനിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ കാമുകിയുടെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് ഫെബ്രുവരി 14 ന് ചിന്ദ്വാരയിൽ എത്തിയ ജാതവിനെ തട്ടികൊണ്ട് പോവുകയായിരുന്നു. സൈജു, അഭയ്,…
Read Moreകുട്ടികളെ വേണം; ഇന്ത്യൻ കാമുകനൊപ്പം പോയ പാക് യുവതിയുടെ ഭർത്താവ് നിയമപോരാട്ടത്തിന്
കറാച്ചി/നോയിഡ: ഓൺലൈനിൽ പബ്ജി കളിക്കിടെ പരിചയപ്പെട്ട ഗ്രേറ്റർ നോയിഡ സ്വദേശിക്കൊപ്പം കഴിയുന്നതിനായി കുട്ടികളുമായി ഇന്ത്യയിലേക്കു കടന്ന പാക് യുവതി സീമ ഹൈദറിന്റെ ഭർത്താവ് കുട്ടികൾക്കായി നിയമപോരാട്ടത്തിലേക്ക്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയ്ക്കൊപ്പം കഴിയുന്ന സീമയിൽനിന്ന് കുട്ടികളെ തിരികെക്കിട്ടണമെന്നാണ് പാക്കിസ്ഥാനിലുള്ള ഭർത്താവ് ഗുലാം ഹൈദറിന്റെ ആവശ്യം. ഇതിനായി അദ്ദേഹം തന്നെ സമീപിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ ഒരു അഭിഭാഷകനെ നിയോഗിച്ചതായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ അൻസാർ ബെർനി പറഞ്ഞു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സീമ കഴിഞ്ഞിരുന്നത്. ഭർത്താവ് ഗുലാം ഹൈദർ സൗദി അറേബ്യയിലായിരുന്നു. ഓൺലൈൻ സൗഹൃദത്തെത്തുടർന്ന് കഴിഞ്ഞ മേയിലാണ് സീമ കുട്ടികൾക്കൊപ്പം നേപ്പാൾ വഴി ഡൽഹിയിലെത്തിയത്. മൂത്ത കുട്ടിക്ക് ഏഴുവയസായിരുന്നു പ്രായം. സീമ ഹൈദറിന്റെ ഒളിച്ചോട്ടം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇന്ത്യയിൽ അനധികൃതമായി കഴിഞ്ഞുവെന്ന പേരിൽ സീമയെ കഴിഞ്ഞവർഷം ജൂലൈയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത താമസത്തിനു സൗകര്യമൊരുക്കിയതിന്റെ…
Read Moreപുടിൻ വിമർശകൻ അലക്സി നവൽനി ജയിലിൽ മരിച്ചു
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിതവിമർശകൻ അലക്സി നവൽനി (47) ജയിലിൽ മരിച്ചു. റഷ്യൻ അധികാരകേന്ദ്രങ്ങളിലെ അഴിമതിക്കെതിരേ ഒരു പതിറ്റാണ്ടിലധികം പോരാടിയതിനു വധശ്രമവും അറസ്റ്റും തടവും നേരിടേണ്ടിവന്ന അദ്ദേഹം ഇന്നലെ സൈബീരിയയിലെ ജയിലിൽ അബോധാവസ്ഥയിലായെന്നും സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നുമാണ് അറിയിപ്പ്. മരണകാരണം വ്യക്ത മാക്കിയിട്ടില്ല. സൈബീരിയൻ മേഖലയിൽ ഉത്തരധ്രുവ ഭാഗത്തു സ്ഥിതി ചെയ്യുന്ന ‘സ്പെഷൽ റെഷീം’ ജയിലിലിൽ കഴിഞ്ഞിരുന്ന നവൽനി ഇന്നലെ നടത്തത്തിനു ശേഷം അസ്വസ്ഥത പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. അടിയന്തര മെഡിക്കൽ സംഘത്തെ വിളിച്ചുവരുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു റഷ്യയിലെ ഫെഡറൽ പ്രിസൺ സർവീസിന്റെ അറിയിപ്പിൽ പറയുന്നു. തീവ്രവാദക്കുറ്റത്തിനു 19 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട നവൽനിയെ സെൻട്രൽ റഷ്യയിലെ ജയിലിൽനിന്നു ഡിസംബറിലാണ് അതീവ സുരക്ഷയുള്ള സൈബീരിയൻ ജയിലിലേക്കു മാറ്റിയത്. കൊടുംതണുപ്പു നിറഞ്ഞ പ്രദേശത്തേക്കു നവൽനിയെ മാറ്റിയതിൽ അദ്ദേഹത്തിന്റെ അനുയായികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ജനപ്രീതി നേടിയ…
Read Moreപുൽപ്പള്ളിയിൽ ആളിക്കത്തി ജനരോക്ഷം; കടുവ കൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിനു മുകളിൽ കെട്ടിവച്ചു; ഉദ്യോഗസ്ഥർക്കു നേരെ കൈയേറ്റവുമായി പ്രതിഷേധക്കാർ
പുല്‍പ്പള്ളി(വയനാട്): ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ ഇന്നലെ രാവിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന് പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ജനകീയ പ്രതിഷേധം. പോളിന്റെ കുടുംബത്തിനു നല്കുന്ന സമാശ്വാസധനത്തിന്റെതടക്കം കാര്യങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പ് ആവശ്യപ്പെട്ടാണ് മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ മേശപ്പുറത്ത് വച്ച് പ്രതിഷേധിക്കുന്നത്. നൂറുകണക്കിനാളുകളാണ് ബസ് സ്റ്റാന്‍ഡില്‍ തടിച്ചുകൂടിയത്. എംഎല്‍എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന് എന്നിവരടക്കം ജനപ്രതിനിധികള്‍ സ്ഥലത്തുണ്ട്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സമാശ്വാധന ധനം ഉള്‍പ്പെടെ ആവശ്യങ്ങളാണ് ജനക്കൂട്ടം ഉന്നയിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പോളിന്റെ മൃതദേഹം രാവിലെ എഴോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. രാവിലെ 9.45നാണ് ആംബുലന്‍സില്‍ മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചത്. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് മൃതദേഹത്തെ അനുഗമിച്ചിരുന്നു.…
Read Moreഉപതെരഞ്ഞെടുപ്പിൽ ഋഷി സുനാക്കിനു തിരിച്ചടി
ലണ്ടൻ: തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കുന്ന ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനാക്കിനു തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പുഫലം. ഇംഗ്ലണ്ടിലെ കിംഗ്സ്വുഡ്, വെല്ലിംഗ്ബറോ പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സുനാക്കിന്റെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥികൾ പ്രതിപക്ഷ ലേബർ പാർട്ടിയിൽനിന്നു പരാജയം രുചിച്ചു. കൺസർവേറ്റീവ് പാർട്ടി കൈവശം വച്ചിരുന്ന സീറ്റുകൾ വൻ ഭൂരിപക്ഷത്തിനു ലേബർ സ്ഥാനാർഥികൾ പിടിച്ചെടുക്കുകയായിരുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളെ മറികടന്ന് കുടിയേറ്റവിരുദ്ധ ബ്രെക്സിറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി. അടുത്തവർഷം ജനുവരി അവസാനത്തിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി പരാജയം രുചിക്കുമെന്ന സൂചനകൾ ഉറപ്പിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പുഫലം. സുനാക്കിന്റെ പരിസ്ഥിതി നയങ്ങളിൽ പ്രതിഷേധിച്ച് കിംഗ്സ്വുഡ് മണ്ഡലത്തിലെ എംപി ക്രിസ് സ്കിഡ്മോർ രാജിവയ്ക്കുകയായിരുന്നു. വെല്ലിംഗ്ബറോ മണ്ഡലത്തിലെ എംപി പീറ്റർ ബോണിനെ അനുചിത പെരുമാറ്റത്തിന്റെ പേരിൽ ജനം തിരിച്ചുവിളിക്കുകയായിരുന്നു.
Read Moreവ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമ റിലീസ് നിർത്തി വയ്ക്കും; കടുത്ത നിലപാടുമായി ഫിയോക്
കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിർമാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് റിലീസ് നിര്ത്തിവെയ്ക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി. ചിത്രങ്ങൾ ഒടിടിയിൽ 42 ദിവസത്തിന് ശേഷമേ നൽകുകയുള്ളു എന്ന ധാരണയും പലരും തെറ്റിച്ചു. 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം കുറയ്ക്കണമെന്നും, ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും ഫിയോക് അറിയിച്ചു. സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. ഫിയോകിന്റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. അതേസമയം, റിലീസ്…
Read More