തിരുവനന്തപുരം: ശന്പളം ലഭിക്കാത്തതിനെ തുടർന്ന് സർക്കാർ ജീവനക്കാർ ജീവൻമരണ സമരത്തിലേക്കു കടക്കുന്നതിനിടെ ബജറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് ഒരുക്കുന്ന വിരുന്നു സത്കാരം വിവാദത്തിലേക്ക്. ധന- നികുതി, ജിഎസ്ടി, സെക്രട്ടേറിയറ്റ് ധന വിഭാഗം, സർക്കാർ പ്രസ് ഉദ്യോഗസ്ഥർക്ക് അടക്കം 750ഓളം പേർക്കാണ് ധനമന്ത്രി ഇന്നു വിരുന്നൊരുക്കുന്നത്. അഞ്ചു ലക്ഷത്തോളം രൂപയാണ് വിരുന്നിനു ചെലവു കണക്കാക്കുന്നത്. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിരുന്നിനായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി മുതൽ മുകളിലോട്ട് 100ഓളം ഉദ്യോഗസ്ഥരാണ് ധനവകുപ്പിലുള്ളത്. അതേസമയം, ‘ആദ്യം ശന്പളം തരൂ, വിരുന്നു പിന്നീടാകാ’മെന്ന പ്രതികരണവുമായി വിവിധ പ്രതിപക്ഷ സംഘടനകളുടെ സംയുക്ത വേദിയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ രംഗത്ത് എത്തി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശന്പളം എത്തിച്ചിട്ടാവണം ധനമന്ത്രി ബജറ്റ് തയാറാക്കിയ ഉദ്യോഗസ്ഥർക്ക് ഉച്ചവിരുന്ന് ഒരുക്കേണ്ടതതെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.…
Read MoreDay: March 4, 2024
ബ്രോ ബോണ്ടിങ്; ഗോവർധനും അമേരിക്കയിലെത്തി; പൃഥ്വിരാജിനൊപ്പമുള്ള ചിത്രവുമായി ഇന്ദ്രജിത്ത്
പ്രേക്ഷകർ വളരെയേറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് ന്യൂയോർക്കിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ നടൻ ഇന്ദ്രജിത്തും സിനിമയുടെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തിരിക്കുകയാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ദ്രജിത്ത് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ബ്രോ ബോണ്ടിങ് ഇൻ ന്യൂയോർക്ക്’ എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത്ത് പൃഥ്വിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മോഹൻലാൽ ഉൾപ്പടെയുള്ളവർ ഭാഗമാകുന്ന ഷെഡ്യൂളിൽ നടൻ ടൊവിനോ തോമസും കഴിഞ്ഞ ദിവസം ജോയിൻ ചെയ്തിരുന്നു. എന്പുരാൻ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ…
Read Moreബസിലെ സീറ്റിലിരുന്ന വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച് കണ്ടക്ടർ; ക്രൂരതയ്ക്ക് ഇരയായത് ജേണലിസം വിദ്യാർഥിനി; നടക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം: സ്വകാര്യ ബസിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടര്‍. പെരുമ്പിലാവിലെ കോളജിൽ ജേണലിസം പഠിക്കുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചങ്ങരംകുളം പോലീസില്‍ വിദ്യാര്‍ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെ അറസ്റ്റ് ചെയ്ത് പോലീസ്. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന ഹാപ്പി ഡേയ്സ് ബസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. എടപ്പാളില്‍ നിന്ന് പെരുമ്പിലാവിലേക്ക് പോകാന്‍ ബസില്‍ കയറിയ വിദ്യാര്‍ഥിനി ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്ക്കാന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു. പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
Read Moreകാട്ടാനയുടെ ആക്രമണത്തിൽ വലഞ്ഞ് സംസ്ഥാനം; ഇടുക്കിയിൽ കൂവ പറിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
ഇടുക്കി: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ (70) ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. സമീപത്ത് റബര്‍ വെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ബഹളം കേട്ട് ഓടിയെത്തി കാട്ടാനയെ തുരത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാര്‍ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സര്‍ക്കാര്‍ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോപിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വനമേഖലയുള്ള സ്ഥലമാണ് ഇടുക്കി. ജനത്തിന് സുരക്ഷ കൊടുക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു മന്ത്രിയും സര്‍ക്കാരും, താൻ നിരാഹാരം കിടന്നപ്പോൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി തന്നെ നിരന്തരം…
Read Moreഎട്ട് കോടി വില; ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് അമ്പരന്ന് സക്കർബർഗും ഭാര്യയും
കഴിഞ്ഞ മൂന്ന് ദിവസമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികൾ ജാംനഗറിലേക്ക് എത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലാകട്ടെ ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗിന്റെ ആഘോഷ കാഴ്ചകളാണ് നിറഞ്ഞ് നിന്നത്. എന്നാൽ ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് അത്ഭുതപ്പെടുന്ന ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ ഭാര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ രണ്ടാം ദിനം ജംഗിൾ വിസിറ്റിന് ഇടയിലാണ് ആനന്ദിന്റെ വാച്ച് പ്രസില്ല ശ്രദ്ധിക്കുന്നത്. സംസാരിക്കുന്നതിനിടെ വാച്ച് ശ്രദ്ധയിൽപ്പെട്ടതോടെ പ്രസില്ല വാച്ചിനെ കുറിച്ച് ആനന്ദിനോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. വാച്ച് നന്നായിരിക്കുന്നൂ എന്ന് ആനന്ദിനോട് പ്രസില്ല പറയുമ്പോൾ, ഇതിനോടകം താൻ അത് പറഞ്ഞുകഴിഞ്ഞതായാണ് മാർക്ക് സക്കർബർഗിന്റെ പ്രതികരണം. തനിക്ക് വാച്ചുകളോട് താത്പര്യം തോന്നിയിട്ടില്ലെന്നും എന്നാൽ ഇത് കണ്ടതോടെ അത് മാറിയതായും സക്കർബർഗ് പറഞ്ഞു. ആനന്ദിന്റെ റിച്ചാർഡ് മില്ലേയുടെ വാച്ചാണ് മാർക്ക് സക്കർബർഗിനേയും…
Read Moreപാപ്പാൻമാർ ചായകുടിക്കാൻ പോയി; പിണങ്ങിയോടിയ ശേഖരന്റെ ചവിട്ടേറ്റ് യുവാവിന് പരിക്ക്; രണ്ട് പശുവിനേയും ഒരാടിനെയും ചവിട്ടിക്കൊന്നു; ആനയെ തളച്ചത് 4മണിക്കൂറുകൾക്ക് ശേഷം
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വടക്കുമുറിക്കു സമീപം ലോറിയിൽനിന്ന് ഇറങ്ങിയോടിയ ആനയെ ഏറെ നേരത്തിനുശേഷം തളച്ചു. ഇന്നു പുലർച്ചെ നാലിനു വിരണ്ടോടിയ ആനയെ എട്ടുമണിയോടെയാണു തളച്ചത്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് ജനവാസ മേഖലയിൽ നിലയുറപ്പിച്ച ആനയെ പാപ്പാൻമാർ ചേർന്നു തളയ്ക്കുകയായിരുന്നു. നേർച്ച ആഘോഷത്തിനായി എത്തിച്ച ആനയെ തിരികെകൊണ്ടുപോകുന്പോഴാണ് വിരണ്ടോടിയത്. ലോറി ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് ആന ഓടിയത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്കു പരിക്കേറ്റിട്ടുണ്ട്. നടുവിനാണു പരിക്കേറ്റത്. രണ്ടു പശുക്കളെയും ഒരാടിനെയും ആന ചവിട്ടിക്കൊന്നു. ഒരു വീടും ഒരു കടയും തകർത്തിട്ടുണ്ട്. വടക്കഞ്ചേരി പാത മുറിച്ചു കടന്ന ആന ഒരു ഓട്ടോ തകർത്തു. പരിക്കേറ്റ ആളിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. താമരശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്. ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയും ഈ ആന ഇടഞ്ഞിരുന്നു. ആനപ്പുറത്തിരുന്നയാളെ…
Read Moreഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി, പീന്നീടാണ് അത് ബിൽഗേറ്റ്സ് ആണെന്നറിഞ്ഞത്; വൈറലായി ഡോളി ചായ് വാലയുടെ മറുപടി
ലോകം ആരാധിക്കുന്ന ആളുകളിൽ ഒരാളാണ് ബിൽ ഗേറ്റ്സ്. അപ്രതീക്ഷിതമായി അദ്ദേഹം നിങ്ങളുടെ മുൻപിൽ വന്നാൽ എന്താകും റിയാക്ഷൻ. പെട്ടെന്നൊരു ഷോക്ക് കിട്ടിയ അവസ്ഥയായിരിക്കും അല്ലേ… അദ്ദേഹം കഴിഞ്ഞ ദിവസം ഡോളി ചായവാലയുടെ കടയിലെത്തി ചായ കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ചായക്കടക്കാരനു തന്റെ കടയിൽ വന്ന വ്യക്തി ആരാണെന്ന് മനസിലായില്ല എന്നതാണ് ഇതിൽ രസകരമായ വസ്തുത. ഏതോ ഒരു സായിപ്പ് കടയിലെത്തി ചായ വാങ്ങി കുടിച്ചിട്ട് പോയി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വീട്ടിലെത്തിയശേഷമാണ് വീഡിയോ വൈറലായ കാര്യവും താന്‍ ആര്‍ക്കാണ് ചായയുണ്ടാക്കി കൊടുത്തത് എന്ന കാര്യവും മനസിലായതെന്ന് ചായക്കടക്കാരൻ പറഞ്ഞു. പരസ്പരം ഞങ്ങള്‍ സംസാരിച്ചതു പോലുമില്ല.അദ്ദേഹം എന്റെയടുത്ത് വന്നുനിന്നു. ഞാന്‍ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. ഞാൻ കൊടുത്ത ചായ കുടിച്ച ശേഷം ‘വൗ, ഡോളി കി ചായ്’ എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്’ എന്നും ചായക്കടക്കാരൻ…
Read Moreഅജ്ഞാത സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം നടുറോഡിൽ: മൃതദേഹത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ; ഒടുവിൽ വാഹനങ്ങൾ കയറിയിറങ്ങി കൈ കാലുകൾ അറ്റു
ലക്നോ: റോഡിൽ കിടന്ന സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ആഗ്ര-ലക്നോ എക്സ്പ്രസ് വേയിലാണ് സംഭവം. അജ്ഞാത സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ വാഹനങ്ങൾ നിർത്താതെ പോവുകയായിരുന്നു. നിരവധി കാറുകളാണ് റോഡിൽ കിടന്നിരുന്ന സ്ത്രീയുടെ മൃതദേഹത്തിലൂടെ കയറിയിറങ്ങി പോയത്. സാമൂഹ്യമാധ്യമങ്ങളിൽ സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു. മൃതദേഹത്തിൽ വാഹനങ്ങൾ കയറിയിറങ്ങിയതോടെ കൈകാലുകൾ അറ്റുപോന്നു. പിന്നീട് റോഡിൽ വികൃതമായാണ് ശരീരം കിടന്നത്. മൃതദേഹത്തിലൂടെ നൂറുകണക്കിന് കാറുകളാണ് കടന്നുപോയത്. എന്നാൽ ആരും വാഹനം നിർത്തി പോലീസിനെ വിവരം അറിയിക്കാനോ നടപടി സ്വീകരിക്കാനോ തയാറായില്ല. പിന്നാലെ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിന് വിവരം അറിയുന്നത്. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഞങ്ങളുടെ മകൻ മരിച്ചത് അധ്യാപകരുടെ മാനസിക പീഡനംമൂലം; പുകയില ഉത്പന്നവുമായി വിദ്യാർഥിയെ പിടിച്ച സംഭവത്തിൽ അധ്യാപകർ പറയുന്നതിങ്ങനെ…
ഇടുക്കി: വിഷം കഴിച്ച് ചികിത്സയിലിരുന്ന എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇടുക്കി ഉപ്പുതറയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളിൽ ചിലർ പുകയില ഉൽപ്പന്നങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് ഈ കുട്ടി പുകയില ഉൽപ്പന്നം കൊണ്ടുവന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകൻ നടത്തിയ പരിശോധനയിൽ ഇത് കണ്ടെടുക്കുകയും ചെയ്തു. സഹപാഠികളിലൊരാൾ ഏൽപ്പിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് രണ്ടു പേരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയിച്ച ശേഷം വിട്ടയച്ചു. പിന്നീട് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാൽ കാര്യങ്ങൾ അറിയിച്ച ശേഷം വീട്ടുകാർ…
Read Moreപട്ടാമ്പി നേർച്ചയ്ക്കെത്തിയ ആന വിരണ്ടോടി; ആടിനെയും രണ്ട് പശുക്കളെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്
പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് എത്തിയ ആനയെ തിരികെ കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. പാലക്കാട് വടക്കുംമുറി ഭാഗത്തുവച്ചായിരുന്നു സംഭവം. ഇന്നു പുലർച്ചെ പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അക്കരമേൽ ശേഖരൻ എന്ന ആന വിരണ്ടോടിയത്. ആനയെ പിന്നീട് തളച്ചു. സംഭവത്തിൽ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തു. സമീപത്തുള്ള വീടുകൾക്ക് അടുത്ത് കൂടെ പോയ ആന പലതും തല്ലിത്തകർത്തു. ആടിനെ മേയ്ക്കുന്നതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാണ് ചവിട്ടേറ്റതെന്നാണ് വിവരം. വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തിയ ആനയെ ഏറെ പണിപ്പെട്ടാണ് അമ്പാട് എന്ന സ്ഥലത്ത് വച്ച് തളച്ചത്. അതേസമയം ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയും ആന ഇടഞ്ഞിരുന്നു. ആനപ്പുറത്തിരുന്നയാളെ ആക്രമിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനിടെയായിരുന്നു സംഭവം. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പോലീസ് സ്ഥലത്തെത്തി ലാത്തി…
Read More