അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം മ​ണി​ക്കൂ​റു​ക​ളോ​ളം ന​ടു​റോ​ഡി​ൽ: മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ; ഒടുവിൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി കൈ ​കാ​ലു​ക​ൾ അ​റ്റു

ല​ക്നോ: റോ​ഡി​ൽ കി​ട​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര-​ല​ക്നോ എ​ക്‌​സ്പ്ര​സ് വേ​യി​ലാ​ണ് സം​ഭ​വം.

അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കാ​റു​ക​ളാ​ണ് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന  സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി പോ​യ​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ കൈ​കാ​ലു​ക​ൾ അ​റ്റു​പോ​ന്നു.

പി​ന്നീ​ട് റോ​ഡി​ൽ വി​കൃ​ത​മാ​യാ​ണ് ശ​രീ​രം കി​ട​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് കാ​റു​ക​ളാ​ണ് ക​ട​ന്നു​പോ​യ​ത്. എ​ന്നാ​ൽ ആ​രും വാ​ഹ​നം നി​ർ​ത്തി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ത​യാ​റാ​യി​ല്ല.

പി​ന്നാ​ലെ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ന് വി​വ​രം അറിയു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​യാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment