ബ­​സി­​ലെ സീ­​റ്റി​ലി­​രു­​ന്ന­ വി­​ദ്യാ​ര്‍­​ഥി­​നി­​യു­​ടെ മു­​ഖ­​ത്ത­​ടി​ച്ച് ക​ണ്ട​ക്ട​ർ; ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത് ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​നി; ന​ട​ക്കു​ന്ന സം​ഭ​വം മ​ല​പ്പു​റ​ത്ത്

മ​ല​പ്പു​റം: സ്വ​കാ​ര്യ ബ­​സി­​ലെ സീ­​റ്റി​ല്‍ ഇ­​രു­​ന്ന­​തി­​ന് വി­​ദ്യാ​ര്‍­​ഥി­​നി­​യു­​ടെ മു­​ഖ­​ത്ത­​ടി​ച്ച ക​ണ്ട​ക്ട​ര്‍. പെ​രു​മ്പി​ലാ​വി​ലെ കോ​ള​ജി​ൽ ജേ​ണ​ലി​സം പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

ച​ങ്ങ​രം​കു​ളം പോ​ലീ​സി​ല്‍ വി­​ദ്യാ​ര്‍­​ഥി­​നി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി മേ​ടോ​ല്‍ പ​റ​മ്പി​ല്‍ ഷു­​ഹൈ­​ബി​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്.

കോ​ഴി­​ക്കോ­​ട്-​തൃ​ശൂ​ര്‍ റൂ­​ട്ടി​ല്‍ ഓ­​ടു​ന്ന ഹാ​പ്പി ഡേ​യ്‌​സ് ബ­​സി​ല്‍ ക­​ഴി­​ഞ്ഞ ദി­​വ­​സ­​മാ­​ണ് സം­​ഭ­​വം. എ​ട​പ്പാ​ളി​ല്‍ നി­​ന്ന് പെ​രു​മ്പി​ലാ​വി​ലേ­​ക്ക് പോ­​കാ​ന്‍ ബ­​സി​ല്‍ ക­​യ­​റി­​യ വി­​ദ്യാ​ര്‍­​ഥി­​നി ഒ​ഴി​വു​ള്ള സീ​റ്റി​ല്‍ ഇ​രു​ന്നു.

ഈ ​സ​മ​യം സീ​റ്റി​നു സ​മീ​പം എ​ത്തി​യ ക​ണ്ട​ക്ട​ര്‍ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു­​ത​ര്‍­​ക്ക­​മു­​ണ്ടാ​യി.

ഇ­​തി­​നി​ടെ ക​ണ്ട​ക്ട​ര്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ കാ​ലി​ല്‍ ച​വി​ട്ടു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യു​മാ​യി​രു­​ന്നു. പെ​ണ്‍­​കു­​ട്ടി പി­​ന്നീ­​ട് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ തേ​ടി.

Related posts

Leave a Comment