ശ​ക്ത​മാ​യ തി​ര​ത്ത​ള്ള​ൽ; വലിയതുറ കടൽപ്പാലം പിളർന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ തി​ര​ത്ത​ള്ള​ലി​ൽ വ​ലി​യ​തു​റ ക​ട​ൽ​പ്പാ​ലം ത​ക​ർ​ന്നു. പാ​ലം ര​ണ്ടാ​യി വേ​ർ​പെ​ട്ടു. ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു താ​ഴ്ന്നി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് ശ​ക്ത​മാ​യ തി​ര​ത്ത​ള്ള​ലി​ൽ പാ​ലം ത​ക​ര്‍​ന്ന​ത്.​ ര​ണ്ട് വ​ര്‍​ഷം മു​മ്പ് പാ​ല​ത്തി​ന്‍റെ ക​വാ​ടം ശ​ക്ത​മാ​യ തി​ര​യ​ടി​യി​ല്‍ വ​ള​ഞ്ഞി​രു​ന്നു. ഇ​ത് പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് അ​ന്ന​ത്തെ തു​റ​മു​ഖ​മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ല്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. വ​ലി​യ​തു​റ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. ഇ​വി​ടെ പാ​ലം കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്കും പൂ​ര്‍​ണ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ലി​യ​തു​റ​യി​ല്‍ ക​ട​ലി​ല്‍ ഇ​റ​ക്കി കെ​ട്ടി​യി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റി​ല്‍ നി​ര്‍​മിച്ച പാ​ല​ത്തി​ന് ഏ​ക​ദേ​ശം അ​ഞ്ഞൂ​റു മീ​റ്റ​റി​ലേ​റെ നീ​ള​മാ​ണു​ള​ള​ത്. ക​ട​ല്‍ വെ​ള​ള​ത്തി​ല്‍ മു​ങ്ങി നി​ല്‍​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ള്‍ ഉ​പ്പി​ന്‍റെ കാ​ഠി​ന്യം കൊ​ണ്ട് ഏ​റെ​ക്കു​റെ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 2017ലെ ​ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ലും 2021-ലെ ​ടൗ​ക്തേ ചു​ഴ​ലി​ക്കാ​റ്റി​ലും പാ​ല​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഓഖി വന്നതിനു ശേഷമാണ് വലിയതുറ പാലത്തില്‍ സഞ്ചാരികളെ കയറ്റാതായത്.…

Read More

ഒരു പരിപാടിക്കു പ്രതിഫലം 73 കോടി; മിന്നും താരം റിഹാന

ഏ​ഷ്യ​യി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​രി​ലൊ​രാ​ളാ​യ മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ൻ ആ​ന​ന്ദ് അം​ബാ​നി​യു​ടെ വി​വാ​ഹ​ത്തി​ൽ പ്ര​മു​ഖ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും ഷാ​രൂ​ഖ് ഖാ​ൻ, രജനീകാന്ത്, അ​മി​താ​ബ് ബ​ച്ച​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സ​ക​ല താ​ര​ങ്ങ​ളും കു​ടും​ബ​സ​മേ​തം എ​ത്തി. താ​ര​ങ്ങ​ളി​ൽ പ​ല​രും നൃ​ത്ത​വും അ​വ​ത​രി​പ്പി​ച്ചു. ഇ​തു മാ​ത്ര​മ​ല്ല ലോ​ക​ത്തി​ലെ പ്ര​മു​ഖ ക​ലാ​രൂ​പ​ങ്ങ​ൾ എ​ല്ലാംത​ന്നെ അ​വി​ടെ അ​ര​ങ്ങേ​റി. എ​ന്നാ​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം റി​ഹാ​ന എ​ന്ന പോ​പ്പ് ഗാ​യി​ക​യു​ടെ നൃ​ത്ത​വും ഗാ​ന​വു​മാ​യി​രു​ന്നു. അ​തി​ന് അംബാ​നി ചെ​ല​വാ​ക്കി​യ​ത് എ​ഴു​പ​ത്തി മൂ​ന്നു കോ​ടി രൂ​പ​യോ​ള​മാ​ണ്. ഒ​മ്പത് കോ​ടി ഡോ​ള​റാ​ണ് (73 കോടി രൂപ) അ​വ​രു​ടെ ഒ​രു പ​രി​പാ​ടി​ക്ക് കൊ​ടു​ക്കേ​ണ്ട തു​ക. അ​ത്ര​യും തു​ക കൊ​ടു​ത്താ​ലും റി​ഹാ​ന ക​നി​ഞ്ഞാ​ലേ പ​രി​പാ​ടി​ക്കെ​ത്തൂ. പ​ല​രും സ​മീ​പി​ച്ചു​വെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് അ​വ​ർ ഒ​രു വി​വാ​ഹ പ​രി​പാ​ടി​ക്ക് പാ​ട്ടു​പാ​ടി നൃ​ത്തം ചെ​യ്യു​ന്ന​ത​ത്രേ. റോ​ബി​ൻ റി​ഹാ​ന ഫെ​ന്‍റി എ​ന്നാ​ണ് റി​ഹാ​ന​യു​ടെ മു​ഴു​വ​ൻ പേ​ര്. ഒ​മ്പത് ഗ്രാ​മി അ​വാ​ർ​ഡു​ക​ൾ,…

Read More

എ​ന്‍റെ ജീ​വ​ന്‍ എ​ന്‍റെ പാ​ര്‍​ട്ടി​യാ​ണെന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍; തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോ​സ്റ്റ​റു​ക​ൾ

തൃ​ശൂ​ർ: എ​ന്‍റെ ജീ​വ​ന്‍ എ​ന്‍റെ പാ​ര്‍​ട്ടി​യാ​ണെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. എ​ന്നെ​പ്പോ​ലെ നി​സാ​ര​നാ​യ ഒ​രാ​ളെ നേ​താ​വാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്നും പാ​ര്‍​ട്ടി എ​ന്ത് പ​റ​ഞ്ഞാ​ലും അ​നു​സ​രി​ക്കു​മെ​ന്നും പ്ര​താ​പ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രാ​ഷ്ട്രീ​യ നേ​താ​വാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ. തൃ​ശൂ​രി​ല്‍ ആ​ര് മ​ത്സ​രി​ച്ചാ​ലും ഒ​പ്പ​മു​ണ്ടാ​കു​ം. തൃ​ശൂ​രി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ താ​മ​ര വി​ജ​യി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോ​സ്റ്റ​റു​ക​ൾ തൃ​ശൂ​ർ: തൃ​ശൂ​രി​ൽ സ​ർ​പ്രൈ​സ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​ മു​ര​ളീ​ധ​ര​ൻ എ​ത്തി​യ​തോ​ടെ ടി.​എ​ൻ. പ്ര​താ​പ​ന് വേ​ണ്ടി എ​ഴു​തി​യ ചു​വ​രെ​ഴു​ത്തു​ക​ളെ​ല്ലാം മാ​യ്ക്ക​ണം എ​ന്ന സ്ഥി​തി​യാ​ണ്. നേ​ര​ത്തെ പ​ല തെ​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ലും അ​വ​സാ​ന നി​മി​ഷം സ്ഥാ​നാ​ർ​ഥി​ക​ൾ മാ​റു​ന്ന​തി​നെ തു​ട​ർ​ന്ന് ചു​വ​രെ​ഴു​ത്തു​ക​ൾ മാ​റ്റി​യെ​ഴു​തേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. മൂ​ന്ന​ര ല​ക്ഷം പോ​സ്റ്റ​റു​ക​ളാ​ണ് പ്ര​താ​പ​നാ​യി മ​ണ്ഡ​ല​ത്തി​ൽ ത​യാ​റാ​ക്കി​യ​ത്. ഇ​തും വെ​റു​തെ​യാ​യി. ബൂ​ത്തു​ക​ളി​ൽ പ്രവർത്തനത്തിനു തു​ക​യും വി​ത​ര​ണം ചെ​യ്തി​രു​ന്നു.

Read More

ഈ ​വ​നി​താ​ദി​ന​ത്തി​ന് ഇ​തി​ലും വ​ലി​യ മാ​തൃ​ക​യി​ല്ല; പ​ത്മ​ജ​യെ പി​ന്തു​ണ​ച്ച് ഹ​രീ​ഷ് പേ​ര​ടി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ച​തി​നു പി​ന്നാ​ലെ പ​ത്മ​ജ​യെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. വ​നി​താ​ദി​ന​മാ​യ ഇ​ന്ന് ത​ന്‍റെ ഫേ​സ്ബു​ക്കി​ലാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു സ്ത്രി ​ഒ​രു​പാ​ട് അ​വ​ഗ​ണ​ന​ക​ളെ മ​റി​ക​ട​ന്ന് അ​വ​ർ​ക്കി​ഷ്ട​മു​ള്ള സ്ഥ​ല​ത്തേ​ക്ക് ഒ​റ്റ​യ്ക്ക് ന​ട​ന്നു​നീ​ങ്ങു​ന്നു​വെ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഈ ​വ​നി​താ​ദി​ന​ത്തി​ന് ഇ​തി​ലും വ​ലി​യ മാ​തൃ​ക​യി​ല്ലെ​ന്നും എ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു. വ​നി​താ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടാ​ണ് താ​ര​ത്തി​ന​ന്‍റെ കു​റി​പ്പ്. ലോ​ക​വ​നി​താ​ദി​നം.. നി​ങ്ങ​ൾ​ക്ക് രാ​ഷ്‌​ട്രീ​യ​മാ​യ യോ​ജി​പ്പും വി​യോ​ജി​പ്പു​മു​ണ്ടാ​വാം. പ​ക്ഷെ ഒ​രു സ്ത്രീ ​ഒ​രു​പാ​ട് അ​വ​ഗ​ണ​ന​ക​ളെ മ​റി​ക​ട​ന്ന് അ​വ​ർ​ക്കി​ഷ്ട​മു​ള്ള സ്ഥ​ല​ത്തേ​ക്ക് ഒ​റ്റ​യ്ക്ക് ന​ട​ന്നു​നീ​ങ്ങു​ന്നു. ഈ ​വ​നി​താ​ദി​ന​ത്തി​ന് ഇ​തി​ലും വ​ലി​യ മാ​തൃ​ക​യി​ല്ല. എ​ല്ലാ​വ​ർ​ക്കും ലോ​ക വ​നി​താ​ദി​നാ​ശം​സ​ക​ൾ എന്നാണ് അദ്ദേഹം ഫേ​സ്ബു​ക്ക് കു​റി​പ്പിലൂടെ പ​റ​യു​ന്നത്. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​ത്മ​ജ ബി​ജെ​പി അം​ഗ​ത്വം…

Read More

സി​നി​മ​യി​ലെ​പോ​ലെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ്; തൃ​ശൂ​രി​ലേ​ക്ക് കെ. ​മു​ര​ളീ​ധ​ര​നെ​ത്തു​ന്നു; കോ​ൺ​ഗ്ര​സ് ക്യാ​മ്പ് ആ​വേ​ശ​ത്തി​ൽ

തൃ​ശൂ​ർ: സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​ലെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ് പോ​ലെ​യാ​ണ് തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എ​ത്തു​ന്നത്. ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ തൃ​ശൂ​രി​ലേ​ക്ക് പോ​രാ​ട്ട​ത്തി​നെ​ത്തു​ന്നു എ​ന്ന പു​തി​യ തീ​രു​മാ​നം തൃ​ശൂ​രി​ലെ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​വേ​ശം ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്. സി​റ്റിം​ഗ് എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ ത​ന്നെ​യാ​കും തൃ​ശൂ​രി​ൽ ഇ​ക്കു​റി​യും മ​ത്സ​രി​ക്കു​ക എ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു​വെ​ങ്കി​ലും തൃ​ശൂ​രി​ൽ പ്ര​താ​പ​ന് ജ​യ സാ​ധ്യ​ത കു​റ​വാ​യി​രു​ന്നു എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​ത വി​ല​യി​രു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന വി​ദ​ഗ്ധ​നാ​യ സു​നി​ൽ ക​ന​ഗോ​ലു​വി​ന്‍റെ റി​പ്പോ​ർ​ട്ട്. പ്ര​താ​പ​ന്‍റെ ജ​ന​സ​മ്മ​തി തൃ​ശൂ​രി​ൽ കു​റ​ഞ്ഞു എ​ന്നാ​യി​രു​ന്നു ഈ ​റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്ന​ത്. പ്ര​താ​പ​നു പ​ക​രം മ​റ്റാ​രെ​യെ​ങ്കി​ലും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ശിപാ​ർ​ശ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​താ​പൻത​ന്നെ മ​ത്സ​രിക്കട്ടെ എന്ന നി​ല​പാ​ടി​ൽ ആ​യി​രു​ന്നു നേ​തൃ​ത്വം. എ​ന്നാ​ൽ അ​തി​നി​ടെ​യാ​ണ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തും കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ​തും. ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും മാ​റു​ന്ന പ്ര​താ​പ​ന് വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ…

Read More

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക; വ​ലി​യ സ​ര്‍​പ്രൈ​സ് ഉ​ണ്ടാ​കു​മെ​ന്നു നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ കേ​ര​ള​ത്തി​ലെ ലോ​ക്സ​ഭാ സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കേ അ​പ്ര​തീ​ക്ഷി​ത​നീ​ക്ക​ങ്ങ​ളു​മാ​യി പാ​ർ​ട്ടി നേ​തൃ​ത്വം. വ​ട​ക​ര​യി​ലെ സി​റ്റിം​ഗ് എം​പി കെ. ​മു​ര​ളീ​ധ​ര​നെ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലേ​ക്കു മാ​റ്റു​മെ​ന്നാ​ണു പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. തൃ​ശൂ​രി​ലെ സി​റ്റിം​ഗ് എം​പി ടി.​എ​ൻ. പ്ര​താ​പ​ന് സീ​റ്റി​ല്ല. വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ​യും ആ​ല​പ്പു​ഴ​യി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും ക​ണ്ണൂ​രി​ല്‍ കെ. ​സു​ധാ​ക​ര​നും വീ​ണ്ടും മ​ത്സ​രി​ക്കും. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും സി​റ്റിം​ഗ് എം​പി​മാ​രെ നി​ല​നി​ര്‍​ത്തും. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം വ​ലി​യ സ​ര്‍​പ്രൈ​സ് ഉ​ണ്ടാ​കു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ​റ​ഞ്ഞി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു രാ​വി​ലെ ചേ​രു​ന്ന സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്കു​ശേ​ഷം മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക. കേ​ര​ളം, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് കോ​ൺ​ഗ്ര​സ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക.…

Read More

‘മ​ച്ചാ​നും പി​ള്ളേ​രും’ അടിപൊളി; ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വൈ​റ​ലാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ

ഒ​രു കൂ​ട്ടം എം​എ മോ​ഹി​നി​യാ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ത്തു​കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന മ​ച്ചാ​നും പി​ള്ളേ​രും എ​ന്ന പ​രി​പാ​ടി സോ​ഷ്യ​ല്‍​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വൈ​റ​ലാ​യി മാ​റു​ന്നു. കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ കോ​ള​ജി​ന് ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റു​ക​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ്ര​ശ​സ്തി. വ​യ​നാ​ട് സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി സ്വ​ദേ​ശി​നി സൂ​ര്യ ന​ന്ദ​ന​യാ​ണ് റീ​ൽ​സി​ലെ മ​ച്ചാ​ൻ. എ​റ​ണാ​കു​ളം ശൈ​ലി​യി​ലു​ള്ള ഒ​രു വി​ളി​യാ​ണ് മ​ച്ചാ​നെ എ​ന്നു​ള്ള​ത്. സൂ​ര്യ​യെ എ​ല്ലാ​വ​രും മ​ച്ചാ​നെ എ​ന്നു വി​ളി​ച്ചു തു​ട​ങ്ങി​യ​പ്പോ​ള്‍ എ​ന്തു​കൊ​ണ്ട് അ​തു​ത​ന്നെ ത​ങ്ങ​ളു​ടെ ടീ​മി​നു ന​ല്‍​കി​ക്കൂ​ടാ എ​ന്നു​ള്ള ചി​ന്ത ഗ്രൂ​പ്പം​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​യി.​കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ഈ ​ക​ലാ​ല​യ​ത്തി​ല്‍ നൃ​ത്തം​പ​ഠി​ക്കാ​നെ​ത്തു​ന്ന​ത്. ത​ങ്ങ​ൾ ഈ ​കോ​ള​ജി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് ഓ​ർ​മി​ക്ക​പ്പെ​ട​ണം എ​ന്ന ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ ചി​ന്ത​യാ​ണ് അ​വ​രെ കാ​മ്പസിൽ ഇ​ന്ന് ശ്ര​ദ്ധേ​യ​മാ​യ റീ​ല്‍​സ് താ​ര​ങ്ങ​ളാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്. റീ​ൽ​സി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഗാ​ന​ത്തി​ന്‍റെ ശൈ​ലി​ക്ക​നു​സ​രി​ച്ച് അ​വ​രു​ടെ ക​ണ്ണു​ക​ളും കൈ​കാ​ലു​ക​ളും മു​ത​ൽ മു​ഖ​ഭാ​വ​ങ്ങ​ള്‍ വ​രെ ഒ​രേ രീ​തി​യി​ൽ…

Read More

പ്രതാപത്തോടെ പ്രതാപന് പകരം മുരളീധരൻ; തൃശൂരിൽ കെ. മുരളീധരനായി ചുവരെഴുതി ടി. എൻ. പ്രതാപൻ

തൃ​ശൂ​ർ: കെ. ​മു​ര​ളീ​ധ​ര​നു വേ​ണ്ടി തൃ​ശൂ​രി​ൽ ചു​വ​രെ​ഴു​തി സി​റ്റിം​ഗ് എം​പി ടി. ​എ​ൻ പ്ര​താ​പ​ൻ. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു ചു​വ​രെ​ഴു​ത്ത്.​തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ കെ.​മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്‍​പ് ത​ന്നെ പ്ര​താ​പ​ന്‍ മു​ര​ളീ​ധ​ര​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ കെ.​മു​ര​ളീ​ധ​ര​ൻ നാ​ളെ രാ​വി​ലെ തൃ​ശൂ​രി​ലെ​ത്തും. സി​റ്റിം​ഗ് എം​പി​യാ​യ പ്ര​താ​പ​ൻ ത​ന്നെ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. 150ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ പ്ര​താ​പ​ന് വേ​ണ്ടി ചു​വ​രെ​ഴു​തി​യി​രു​ന്നു. മൂ​ന്ന​ര​ല​ക്ഷം പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ച്ചു. ബൂ​ത്തു​ക​ൾ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ഫ​ണ്ടും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് സെ​ന്‍​ട്ര​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്ന് രാ​വി​ലെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് മാ​റ്റം. പ്ര​താ​പ​ന് വേ​ണ്ടി​യു​ള്ള ചു​വ​രെ​ഴു​ത്തു​ക​ള്‍ മാ​യ്ക്കാ​ന്‍ തൃ​ശൂ​ര്‍ ഡി​സി​സി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Read More

പാ​ക് പ​ഞ്ചാ​ബി​ൽ ക്രൈ​സ്ത​വ​നും സി​ക്കു​കാ​ര​നും മ​ന്ത്രി​മാ​ർ

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബി​ൽ ക്രൈ​സ്ത​വ​നാ​യ ഖ​ലീ​ൽ താ​ഹി​ർ സി​ന്ധു​വും സി​ക്കു​കാ​ര​നാ​യ സ​ർ​ദാ​ർ ര​മേ​ഷ് സിം​ഗ് അ​റോ​റ​യും മ​ന്ത്രി​മാ​രാ​യി സ്ഥാ​ന​മേ​റ്റു. മു​ഖ്യ​മ​ന്ത്രി മ​റി​യം ന​വാ​സി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ൽ മ​നു​ഷ്യാ​വ​കാ​ശ വ​കു​പ്പാ​ണ് സി​ന്ധു​വി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2013-2018 കാ​ല​ത്ത് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലും സി​ന്ധു അം​ഗ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഷ​ഹ​ബാ​സ് ഷ​രീ​ഫ്.വി​ഭ​ജ​ന​ത്തി​നു​ശേ​ഷം പാ​ക് പ​ഞ്ചാ​ബി​ൽ ആ​ദ്യ​മാ​യാ​ണു സി​ക്കു​കാ​ര​ൻ മ​ന്ത്രി​യാ​കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വ​കു​പ്പാ​ണ് അ​റോ​റ​യ്ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യ നേ​താ​വാ​യ അ​റോ​റ ന​വാ​സ് ഷ​രീ​ഫ് ന​യി​ക്കു​ന്ന പി​എം​എ​ൽ-​എ​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​ണ്. പ​ഞ്ചാ​ബ് പ്ര​വി​ശ്യ അ​സം​ബ്ലി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ സി​ക്കു​കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. 2016ൽ ​അ​റോ​റ​യ്ക്ക് നാ​ഷ​ണ​ൽ ഹ്യു​മ​ൻ റൈ​റ്റ്സ് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

Read More

നൂ​റി​ന്‍റെ നി​റ​വി​ൽ മാ​ന്ത്രി​ക സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ

ധ​രം​ശാ​ല: നൂ​റാം ടെ​സ്റ്റി​ൽ വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യു​ടെ മാ​ന്ത്രി​ക സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ. മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങും​മു​ന്പ് ഹെ​ഡ് കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡ് അ​ശ്വി​ന് 100-ാം ടെ​സ്റ്റി​നു​ള്ള ഓ​ർ​മ​യ്ക്കാ​യി പ്ര​ത്യേ​ക ക്യാ​പ് സ​മ്മാ​നി​ക്കു​ക​യും ടീ​മി​നാ​യി ന​ട​ത്തു​ന്ന അ​ധ്വാ​ന​ത്തെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ക​യും ചെ​യ്തു. ദ്രാ​വി​ഡ് ന​ൽ​കി​യ ക്യാ​പ് അ​ശ്വി​ൻ മ​ക​ൾ​ക്ക് സ​മ്മാ​നി​ച്ച​തോ​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ ആ​ഘോ​ഷം വൈ​കാ​രി​ക നി​മി​ഷ​മാ​യി മാ​റി. ത​ന്‍റെ ടീ​മി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ സ​പ്പോ​ർ​ട്ടും കു​ടും​ബ​ത്തോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു അ​ശ്വി​ന്‍റെ പ്ര​വൃ​ത്തി. ഒ​രു ഗ്ലാ​സ് കാ​ബി​ന​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​പ്പി​യാ​ണ് ബി​സി​സി​ഐ നൂ​റാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന അ​ശ്വി​ന് സ​മ്മാ​നി​ച്ച​ത്. ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളും അ​ശ്വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. 51 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് ത​ന്‍റെ 100-ാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ അ​ശ്വി​ൻ നാ​ല് ഇം​ഗ്ലീ​ഷ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. പ​തി​നാ​ലാ​മ​ൻ… 100-ാം മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ശ്വി​ൻ കാ​ഴ്ച​വ​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ നാ​ല്…

Read More