വത്തിക്കാൻസിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കടുത്ത് സംഗീതപരിപാടിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടിയും നിരന്തര ബോംബാക്രമണം നേരിടുന്ന യുക്രെയ്നുവേണ്ടിയും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. മരിച്ചവർക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും ഓശാന ഞായറായ ഇന്നലെ ഉച്ചക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർത്ഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. “ദൈവം അവരെ തന്റെ സമാധാനത്തിലേക്ക് സ്വീകരിക്കുകയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യട്ടെ. എല്ലാവരുടെയും ഹൃദയങ്ങളിൽ ദൈവം സമാധാനം നിറയ്ക്കടട്ടെ. “കൊല്ലരുത്” എന്നു കൽപ്പിച്ച ദൈവത്തെ വ്രണപ്പെടുത്തുന്ന ഈ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളെ അവൻ പരിവർത്തനം ചെയ്യട്ടെ” മാർപാപ്പ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് നിരവധി ജനങ്ങളാണ് വൈദ്യുതിയില്ലാതെയും മറ്റും വലയുന്നത്. ഇതിനുപുറമേയാണ് ഇത്തരം ആക്രമണങ്ങൾ വഴിയുണ്ടാകുന്ന മരണവും ദുരിതവും. വലിയൊരു മാനുഷികദുരന്തമാണിത്. ദയവായി, രക്തസാക്ഷിയായ യുക്രെയ്നെ നമുക്ക് മറക്കാതിരിക്കാം. മറ്റ് യുദ്ധസ്ഥലങ്ങൾക്കൊപ്പം വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയെക്കുറിച്ചും…
Read MoreDay: March 25, 2024
പ്രസാദമൂട്ടിനിടെ വീട്ടമ്മയുടെ മാല മോഷണംപോയി
ചേര്‍ത്തല: ചേര്‍ത്തല ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദമൂട്ടിനിടെ വീട്ടമ്മയുടെ മൂന്ന് പവൻ മാല മോഷണം പോയി. വയലാര്‍ കളവംകോടം മീനത്തക്കരി ഓമനയുടെ മാലയാണ് നഷ്ടമായത്. ഇന്നലെ പകല്‍ ഒന്നോടെയായിരുന്നു സംഭവം. ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെയായിരുന്നു മോഷണം. കൈ കഴുകുന്നതിനിടെ സാരി തല വഴി പുതച്ചെത്തിയ രണ്ട് യുവതികള്‍ അടുത്ത് വന്നിരുന്നെന്നും അവര്‍ മാറിയ ഉടനെയാണ് മാല നഷ്ടമായ വിവരം അറിഞ്ഞതെന്നും ഓമന പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതിയുടെയും ചേരുവാരത്തിന്റെയും ഭാരവാഹികളും ഭക്തരും മറ്റും ഉടന്‍ തന്നെ പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ചേര്‍ത്തല പോലീസ് സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രണ്ട് സ്ത്രീകളെക്കുറിച്ച് സൂചന ലഭിച്ചതായി അറിയുന്നു
Read Moreഅൽഷിഫ ആശുപത്രിക്കുനേരേ ഇസ്രയേൽ ആക്രമണം
ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയ്ക്കുനേരേയുള്ള ഇസ്രയേൽ സൈനിക നടപടി തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 170 പലസ്തീകളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇവരെല്ലാം തീവ്രവാദികളാണെന്നാണ് ഇസ്രയേൽ ഭാഷ്യം. 480 പേരെ തടവിലാക്കുകയും ചെയ്തെന്ന് ഇസ്രയേൽ പറയുന്നു. ആശുപത്രിക്ക് 100 മീറ്റർ മാറി അഞ്ചുനിലക്കെട്ടിടത്തിൽ താമസിച്ചിരുന്ന കരീം അയ്മൻ ഹത്തത് പറയുന്നത് ആശുപത്രിക്കുനേരേ വലിയ ആക്രമണമാണ് നടക്കുന്നതെന്നാണ്. “മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ദിവസങ്ങളോളം അടുക്കളയിലാണ് കഴിഞ്ഞത്. വെടിവയ്പിലും സ്ഫോടനങ്ങളിലും പലപ്പോഴും കെട്ടിടമാകെ കുലുങ്ങും. ശനിയാഴ്ച പുലർച്ചെ പാർപ്പിട സമുച്ചയത്തിലേക്ക് ഇരച്ചുകയറിയ ഇസ്രയേൽ സൈന്യം താമസക്കാരെ ഒഴിപ്പിച്ചു. പുരുഷന്മാരുടെ അടിവസ്ത്രംപോലും സൈന്യം അഴിപ്പിച്ചു. നാല് പേരെ പിടിച്ചുകൊണ്ടുപോയി”-കരിം പറഞ്ഞു. “മറ്റുള്ളവരെ കണ്ണുകെട്ടിച്ച് ടാങ്കിനുപിന്നാലെ നടത്തിച്ചു. ഈ ടാങ്ക് ഇടയ്ക്ക് ഇടയ്ക്ക് വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇത് തങ്ങളെ ഭയപ്പെടുത്താനായിരുന്നു”-മധ്യഗാസയിലെ മറ്റൊരാശുപത്രിയിൽ അഭയം തേടിയ കരിം…
Read Moreഐപിഎൽ ട്വന്റി 20 ക്രിക്കറ്റ്; തിരിച്ചുവരാൻ ജയം തുടരാൻ റോയൽ ചലഞ്ചേഴ്സ്
ബംഗളൂരു: 17-ാം ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് സീസണിന്റെ ഉദ്ഘാടന മത്സരത്തിത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ജയം ലക്ഷ്യമിട്ട് സ്വന്തം എം. ചിന്നസ്വാമി സ്റ്റോഡിയത്തിൽ ഇറങ്ങുന്നു. പഞ്ചാബ് കിംഗ്സിനെതിരേയാണ് മത്സരം. ഇതുൾപ്പെടെ മൂന്നു മത്സരങ്ങൾ ആർസിബിക്ക് സ്വന്തം കാണികളുടെ മുന്നിലാണ്. ഇത് അനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ് ഫാഫ് ഡു പ്ലസിയും കൂട്ടരും. പഞ്ചാബ് കിംഗ്സാണെങ്കിൽ ആദ്യ മത്സരത്തിലെ ജയം തുടരാനാണ് ലക്ഷ്യമിടുന്നത്. ചിന്നസ്വാമിയിലെ ഫ്ളാറ്റ് പിച്ച് വൻ സ്കോറുകൾ നേടുന്നതിന് പേരുകേട്ടതാണ്. പവർ ഹിറ്റർമാർ നിറഞ്ഞ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് ലൈനപ്പ് ഇത് മുതലാക്കിയാൽ ആർസിബിയുടെ കണക്കുകൂട്ടലുകൾ തെറ്റും. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കിംഗ്സ് ബംഗളൂരുവിൽ കളിക്കുക. സിഎസ്കെയ്ക്കെതിരേ മുഷ്താഫിസുർ റഹ്മാന്റെ ഓഫ്കട്ടറുകൾക്കു മുന്നിൽ പതറിയ ആർസിബിക്കെതിരേ പഞ്ചാബിലും ഒരു ആയുധമുണ്ട്. ഇടങ്കൈ പേസർ അർഷ്ദീപ് സിംഗ്.…
Read Moreനിസാരമല്ല കൊതുകുകടി; പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ…
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണു കാരണം. രോഗ പ്രതിരോധശേഷി വർധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തിയും കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കിയും ഈ ഭീകരനെ നിസാരനാക്കുവാൻ നമുക്കാവും. ഈഡിസ് ഈജിപ്റ്റി മന്തും മലമ്പനിയും മാത്രം ഉണ്ടാക്കി നടന്നിരുന്ന ക്യൂലക്സ്, അനോഫിലസ് കൊതുകുകൾ അല്ല ഇപ്പോൾ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഉണ്ടാക്കി മനുഷ്യരെ വിരട്ടുന്നത്. അത് ഈഡിസ് ഈജിപ്റ്റി, ആൾബോപിക്റ്റസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ്. ഒരാ ളിൽ നിന്നു മറ്റൊരാളിലേക്ക് രോഗം പകരണമെങ്കിൽ കൊതുകിലൂടെ മാത്രമേ സാധിക്കൂ. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി എന്ന പകർച്ചപ്പനി പരത്തുന്നത്. ശരീരത്തിൽ കാണുന്ന പ്രത്യേക വരകൾ കാരണം ടൈഗർ മോസ്ക്വിറ്റോ എന്നും ഇവ അറിയപ്പെടുന്നു. കൊതുകുകടിയിലൂടെ മാത്രം ഡെങ്കിപ്പനി ബാധിച്ച ഒരാളെ കൊതുക് കടിക്കാതിരിക്കാൻ അതീവശ്രദ്ധ വേണം.…
Read Moreപ്രധാനമന്ത്രിയുടെ കോലം കത്തിച്ച് എഎപി പ്രതിഷേധം; കേജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാർമികത ചോദ്യം ചെയ്ത് ബിജെപിയും രംഗത്ത്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെതിരേ ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്നു ഡൽഹിയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. വൈകീട്ട് മെഴുകുതിരി തെളിച്ചും എഎപി പ്രതിഷേധിക്കും. വരുന്ന ഞായറാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാർമികത ചോദ്യം ചെയ്ത് ബിജെപിയും പ്രതിഷേധത്തിലാണ്. ജയിലിൽനിന്ന് ഭരിക്കാമെന്നു കേജരിവാൾ കരുതേണ്ടെന്നാണ് ബിജെപി പറയുന്നത്. ഇഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ കൃത്യനിർവഹണം നടത്തിയ അരവിന്ദ് കേജരിവാളിനെതിരേ ലഫ്.ഗവർണർക്ക് പരാതി ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലാണ് പരാതി നിൽകിയത്. ജലബോർഡുമായി ബന്ധപ്പെട്ട ഉത്തരവാണ് കേജരിവാൾ ഇറക്കിയത്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നിയമലംഘനമാണെന്നും നടപടി ക്രമങ്ങൾക്കു വിരുദ്ധമാണെന്നുമാണു പരാതി. മുഖ്യമന്ത്രിയുടെ ഉത്തരവ് വ്യാജമായി കെട്ടിചമച്ചതാണോ എന്നകാര്യമടക്കം അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Read Moreസൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ പിറന്നത് അതിവേഗ ഗോളുകൾ
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ശനിയാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ പിറന്നത് രണ്ടു വേഗമേറിയ ഗോളുകൾ. ആറു സെക്കൻഡിൽ വലകുലുക്കി ഓസ്ട്രിയയുടെ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ റിക്കാർഡ് സ്വന്തമാക്കിയപ്പോൾ മറ്റൊരു മത്സരത്തിൽ ജർമനിയുടെ ഫ്ളോറിയൻ വിർട്സ് ഏഴു സെക്കൻഡിൽ ഗോൾ നേടി. 6 സെക്കൻഡിൽ ഗോൾ ബ്രാറ്റിസ്ലാവ, സ്ലൊവാക്യ: കിക്കോഫ് കഴിഞ്ഞ് ആറു സെക്കൻഡിൽ ഗോൾ. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വേഗമേറിയ ഗോൾ. ഈ ഗോളിന് ഓസ്ട്രിയയുടെ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ ആണ് ഉടമ. സ്ലൊവാക്യക്കെതിരേയുള്ള സൗഹൃദ മത്സരത്തിലാണ് വേഗമേറിയ ഗോൾ പിറന്നത്. സെന്റർ സർക്കിളിൽനിന്ന് പന്തുമായി കുതിച്ച ബോംഗാർട്ട്നർ മൂന്നുപേരെ കടന്ന് ബോക്സിനു പുറത്തുനിന്ന പന്ത് വലയിലാക്കുന്പോൾ ആറു സെക്കൻഡ് ആയതേ ഉണ്ടായിരുന്നുള്ളൂ. സ്ലൊവാക്യ ആരാധകർ ഇത് വിശ്വസിക്കാനാവതെ ഇരിക്കുകയായിരുന്നു. 2013ൽ ജർമനിയുടെ ലൂകാസ് പൊഡോൾസ്കി ഇക്വഡോറിനെതിരേ ഏഴു സെക്കൻഡിൽ നേടിയ ഗോളിന്റെ റിക്കാർഡാണ് തകർന്നത്. 82-ാം മിനിറ്റിൽ…
Read Moreസഞ്ചുവിന്റെ വെടിക്കെട്ടിൽ ജയത്തോടെ തുടങ്ങി രാജസ്ഥാൻ റോയൽസ്
ജയ്പുർ: ക്യാപ്റ്റൻ സഞ്ജു സാംസണ് തകർപ്പൻ ബാറ്റിംഗുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ 17-ാം സീസണിൽ ജയത്തോടെ തുടങ്ങി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് 20 റണ്‍സിനു ലക്നോ സൂപ്പർ ജയന്റ്സിനെ തകർത്തു. സ്കോർ: 20 ഓവറിൽ 193/4. ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 173/6. 52 പന്തിൽ 82 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവാണ് കളിയിലെതാരം. ടോസ് വിജയിച്ച റോയൽസ് നായകൻ സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുത്തു. പവർപ്ലേ തീരും മുന്‍പേ റോയൽസിന് ഓപ്പണർമാരായ യശസ്വി ജയ്സ്വാളിനെയും (24), ജോസ് ബട്ലറെയും (11) നഷ്ടമായി. ഇതോടെ ഒന്നിച്ച് സഞ്ജു-റയാൻ പരാഗ് കൂട്ടുകെട്ട് രാജസ്ഥാനെ മുന്നോട്ടു നയിച്ചു. ഈ മൂന്നാം വിക്കറ്റ് സഖ്യം 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. രാജസ്ഥാൻ വൻ സ്കോർ ഉറ്റുനോക്കിയിരിക്കേ നവീൻ ഉൾ ഹഖിന്റെ പന്തിൽ…
Read Moreജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ചു; പുറത്തിറങ്ങി കള്ളനോട്ടടി
ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിനു പിടിയിലായി. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) ആണു പിടിയിലായത്. മധ്യപ്രദേശിലെ വിദിഷയിലാണു സംഭവം. കഴിഞ്ഞ ദിവസം 200 രൂപയുടെ95 വ്യാജ കറൻസികളുമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കളർ പ്രിന്റർ, ആറു മഷി കുപ്പികൾ, പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ഉമേഷ് തിവാരി പറഞ്ഞു. ജില്ലയിൽ കുറച്ചുനാളായി കള്ളനോട്ടടിച്ച് വിപണിയിൽ ഇറക്കുന്നതായി ഇയാൾ സമ്മതിച്ചു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്.
Read More‘കൈ’ത്താങ്ങായി കൂടെ ഉണ്ടാകണം; മുരളിമന്ദിരത്തിൽ മുരളിയെത്തി അമ്മയുടെ സ്മൃതിമണ്ഡപത്തിൽ ദീപം കൊളുത്തി
തൃശൂർ: പൂങ്കുന്നത്തെ മുരളിമന്ദിരത്തിലേക്ക് കെ. മ ുരളീധരനെത്തി. തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിട്ടല്ല; കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായിട്ട്…അമ്മ കല്യാണിക്കുട്ടിയമ്മയുടെ 31-ാം ചരമവാർഷികദിനത്തിൽ മുരളിമന്ദിരത്തിലെ സ്മൃതിമണ്ഡപത്തിൽ ഓർമപ്പൂക്കളർപ്പിച്ചു പ്രാർഥിക്കാൻ. ഇന്നുരാവിലെ മുരളിമന്ദിരത്തിലെത്തിയ മുരളി സ്മൃതിമണ്ഡപത്തിൽ ദീപം കൊളുത്തി പുഷ്പാർച്ചന നടത്തി. പിന്നീട് ഓർമകളുറങ്ങുന്ന വീടിനകത്ത് അച്ഛൻ കെ.കരുണാകരന്റെ മുറിയിൽ ചെന്ന് അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിലും ദീപം കൊളുത്തി പ്രാർഥിച്ചു.തൃശൂർ ലോക്സഭമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ മുരളി തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോൾ സിപിഎമ്മിനും ബിജെപിക്കുമെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. എൽഡിഎഫ് ബിജെപിക്ക് വോട്ടുമറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് മുരളി മാധ്യമപ്രവർത്തകരോടു പറഞ്ഞു. എൽഡിഎഫും ബിജെപിയും തമ്മിൽ ഏതൊക്കെ ഡീൽ നടന്നാലും കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫ് ജയിക്കും. ജനങ്ങൾ യുഡിഎഫിനെ ഏറ്റെടുത്തു കഴിഞ്ഞു. ഇടതുപക്ഷത്തിന് നിലപാടില്ല. അതുകൊണ്ടാണ് കേരളത്തിൽ അവർ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും…
Read More