ഇരുട്ടിന്‍റെ മറവിലൂടെ കാട്ടാനാക്കൂട്ടം ജനവാസ മേഖലയിലേക്ക്;  പട്ടാപ്പകലും കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ; ഭീതിയൊഴിയാതെ കണ്ടങ്കയം നിവാസികൾ

മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​നക്കൂട്ടം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ. ക​ണ്ട​ങ്ക​യം നി​വാ​സി​ക​ൾ ഭീ​തി​യി​ൽ.ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ എ​ട്ടു ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക്കൂട്ടം ക​ണ്ട​ങ്ക​യ​ത്ത് എ​ത്തി​യ​ത്. ഇ​രു​ളി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ഇതുവരെ ജനവാസമേഖലിയിൽ കാട്ടാനകൾ ഇറങ്ങിയിരുന്നത്. എന്നാൽ ഇന്നലെ പ​ട്ടാ​പ്പ​ക​ലാണ് അ​ഞ്ചോ​ളം കൊ​ന്പ​നാ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​ലോ​ളം കാ​ട്ടാ​ന​ക​ൾ കോ​രു​ത്തോ​ട്, ക​ണ്ട​ങ്ക​യം ഭാ​ഗ​ത്ത് എ​ത്തി​യ​ത്.

അ​ഴു​ത​യാ​ർ നീ​ന്തി​യെ​ത്തി​യ കാ​ട്ടാ​നക്കൂ​ട്ട​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​യ​റ്റാ​തി​രി​ക്കാ​ൻ വ​ന​പാ​ല​ക​രും ക​ർ​ഷ​ക​രും നി​ല​യു​റ​പ്പി​ച്ചു. പാ​ട്ട കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചും പ്ര​തി​രോ​ധ​ത്തി​നൊ​രു​ങ്ങി​യെ​ങ്കി​ലും കൊ​ന്പ​നും മ​ക്ക​ളും ആ​ദ്യം പി​ൻ​തി​രി​യാ​ൻ ത​യാ​റാ​യി​ല്ല. ദീ​ർ​ഘ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ വ​ന​ത്തി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാ​യ​ത്.

അ​ഴു​ത​യാ​റി​ന്‍റെ വ​ശ​ത്തി​ലൂ​ടെ നീ​ന്തി ക​ളി​ച്ചും ഇ​ട​യ്ക്കു ചി​ന്നം വി​ളി​ച്ചും നീ​ങ്ങി​യ ആ​നക്കൂട്ട​ത്തെ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ എ​ട്ടു​ത​വ​ണ​യാ​ണ് ക​ണ്ട​ങ്ക​യം ഭാ​ഗ​ത്ത് കാ​ട്ടാ​നക്കൂട്ടം ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​ത്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ സം​ഭ​വ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​തോ​ടെ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല.

Related posts