കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി സംവിധായകന് ബ്ലെസി. സമൂഹമാധ്യമങ്ങളില്‍ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹം എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്കി. തിയറ്ററില്‍നിന്ന് ചിത്രം പകര്‍ത്തിയ ആളുടെ ഫോണ്‍ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ സ്ക്രീന്‍ ഷോട്ടും ബ്ലെസി പോലീസിന് കൈമാറിയിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി പിടിയിലായതായാണ് വിവരം. എറണാകുളം സൈബര്‍സെല്‍ തുടര്‍ അന്വേഷണത്തിനായി കേസ് ചെങ്ങന്നൂര്‍ പോലീസിന് കൈമാറി. സിനിമയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമയായി വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദര്‍ശനമുണ്ട്.
Read MoreDay: March 30, 2024
നവ്യയുടെ മധുര പ്രതികാരം; സാരി വിറ്റ പണവുമായി പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക്; വിമർശിച്ചവരുടെ വാ അടപ്പിച്ച് താരം
മലയാള സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും ഒരുത്തിയിലൂടെ ശക്തമായ ഒരു തിരിച്ചുവരവ് ആണ് താരം നടത്തിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ച സംഭവമായിരുന്നു നവ്യയുടെ സാരി വിൽപന. ഒരിക്കൽ മാത്രം താൻ ഉടുത്ത സാരിയും, വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതുമായ സാരികളുമാണ് വിൽപനയ്ക്കായി താരം വച്ചിരുന്നത്. കാഞ്ചീപുരം മുതൽ കോട്ടൻ സാരികൾ വരെ വിൽപനയ്ക്കെത്തിച്ചവയിൽ ഉണ്ടായിരുന്നു. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും നടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ട്രോളുകൾക്ക് വഴിതെളിച്ചു. പലരും നവ്യയ്ക്കെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരുടെയെല്ലാം വാ അടപ്പിക്കുകയാണ് താരം. ഇപ്പോഴിതാ സാരി വിറ്റ് ലഭിച്ച പൈസയുമായി ഗാന്ധി ഭവനിൽ കഴിയുന്ന അനാഥരായ അമ്മമാർക്ക്…
Read Moreപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങൾ വികൃതമാക്കിയ കേസ്; ചാല സ്വദേശി കസ്റ്റഡിയിൽ
കണ്ണൂർ: പയ്യാന്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ കേസിൽ ചാല പടിഞ്ഞാറേക്കര സ്വദേശിയായ 54കാരൻ കസ്റ്റഡിയിൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, എസിപി സിബി ടോം, ടൗൺ സിഐ കെ.സി.സുബാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്. സ്തൂപങ്ങളിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കാണെന്നും പോലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.വ്യാഴാഴ്ച രാവിലെയാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എംപി ഒ. ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് വികൃതമാക്കിയ നിലയിൽ കണ്ടത്. ഇതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് നൽകിയ പരാതിയെത്തുടർന്ന് കണ്ണൂർ എസിപി സിബി ടോം,…
Read Moreഅന്നും ഇന്നും ഇഡ്ഡലിയുടെ തട്ട് താഴ്ന്നു തന്നെ; ഇന്ന് ലോക ഈഡ്ഡലി ദിനം, അറിയാം ഈ ദിനത്തിന്റെ പ്രത്യേകതകൾ
പ്രഭാതഭക്ഷണത്തിൽ ഇഡ്ഡലിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആവിയിൽ വേവിച്ച ഭക്ഷണം രാവിലെ കഴിക്കുന്നത് നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുള്ളതാണ്. ഈ ലിസ്റ്റിലുള്ള ഒരു പ്രധാനി തന്നെയാണ് ഇഡ്ഡലി. ആരോഗ്യകരമായ പല ഗുണങ്ങളുമുള്ള ഇഡ്ഡലി വളരെ രുചികരമാണ്. കൂടാതെ ഇവ ഉണ്ടാക്കാൻ അധിക സമയവും ആവശ്യമില്ലന്നത് ഈ വിഭവത്തിന് കിട്ടുന്ന സ്വീകാര്യതയ്ക്ക് പിന്നിലുള്ള ഒരു പ്രധാന കാരണം തന്നെയാണ്. ഇന്ന് ലോക ഇഡ്ഡലിദിനം. ചെന്നൈ ആസ്ഥാനമായുള്ള പ്രശസ്തമായ ഇഡ്ഡലി വിതരണക്കാരനായ എനിയവൻ ആയിരുന്നു ഈ ദിവസത്തിന് പ്രചോദനം നൽകിയത്. 2015 മാർച്ച് 30 ന് അദ്ദേഹം 1,328 ഇനം ഇഡ്ഡലികൾ ഉണ്ടാക്കി. അങ്ങനെയാണ് ഏകദേശം എട്ട് വർഷം മുമ്പ് ലോക ഇഡ്ഡലി ദിനം ആരംഭിച്ചത്. അതേ ദിവസം ഗവണ്മെന്റ് 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡലി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. ചില ഭക്ഷ്യ…
Read Moreഇവനെൻ കളിത്തോഴൻ… ബാല്യകാലം മുതലേയുള്ള സുഹൃത്താണ് അനിൽ ആന്റണി; പത്തനംതിട്ടയിൽ അനിലിനെതിരേ പ്രചാരണത്തിനില്ല; അച്ചു ഉമ്മൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും പത്തനംതിട്ടയിൽ പ്രചാരണത്തിനില്ലെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലേ തന്റെ സുഹൃത്താണെന്നും അതിനാൽ അനിൽ ആന്റണിക്കെതിരേ പ്രചാരണം നടത്താൻ കഴിയില്ലെന്നുമാണ് അച്ചു ഉമ്മൻ പറയുന്നത്. പത്തനംതിട്ടയിൽ സിറ്റിംഗ് എംപിയും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായ ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിയെ സംബന്ധിച്ചും പത്തനംതിട്ട പ്രധാനപ്പെട്ട മണ്ഡലമാണ്. പ്രചാരണ രംഗത്ത് കടുത്ത മത്സരമാണ് മൂന്നു മുന്നണികളും നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ ആന്റണിക്കായി പത്തനംതിട്ടയിൽ എത്തുകയും ചെയ്തു. അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനു പിന്നാലെ കെ. കരുണാകരന്റെ മകൾ പത്മജയും ബിജെപിയിൽ ചേർന്നിരുന്നു. അനിൽ ആന്റണിയുടെയും പത്മജയുടെയും പ്രവൃത്തിയെ ചോദ്യം ചെയ്യാനില്ലെന്ന നിലപാടുമായി ചാണ്ടി ഉമ്മൻ രംഗത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ അനിൽ…
Read Moreഇനി പ്രചാരണച്ചൂടേറും… കോട്ടയത്തെ കോട്ടകാക്കാൻ രാഹുലും പ്രിയങ്കയും, പുതിയൊരവസരത്തിന് മോദിയും അമിത് ഷായും; പഴയസീറ്റ് പിടിച്ചെടുക്കാൻ പ്രകാശ് കാരാട്ടും യച്ചൂരിയും
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 30 ദിവസം ബാക്കി. ഈസ്റ്റര്‍ വരെ പ്രചാരണത്തിന് അവധി. ഏപ്രിലില്‍ റാംസാനും വിഷുവിനും രണ്ടു ദിവസം പ്രചാരണം മങ്ങും. 24ന് പ്രചാരണക്കൊടി ഇറക്കും. 26നാണ് ജനവിധി. അനുഭവത്തില്‍ 25 ദിവസത്തെ പ്രചാരണമാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും ബാക്കിയുള്ളത്. കണ്‍വന്‍ഷനുകളും റോഡ് ഷോകളുമൊക്കെയായി ആളും കാശും ഇറക്കേണ്ട ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദേശീയ, സംസ്ഥാന നേതാക്കളുടെ വരവാണ് ഇനിയുള്ള വിശേഷം. എന്‍ഡിഎയ്ക്കുവേണ്ടി കോട്ടയത്ത് നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ, നിര്‍മല സീതാരാമന് എന്നിവരെത്തും. സമ്മേളന സ്ഥലവും തീയതികളും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസില്‍ രാഹുല്‍, പ്രിയങ്ക, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന് പൈലറ്റ് എന്നിവര്‍ വരും. എല്‍ഡിഎഫില്‍ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, പിണറായി വിജയന്, എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, എം.എ. ബേബി തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. ഓ രോ അസംബ്ലി മണ്ഡലത്തിലും ഓരോ…
Read Moreഉറങ്ങിക്കിടന്ന മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെവിട്ടു
കാസർഗോഡ്: മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും വെറുതെവിട്ടു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരായിരുന്നു കേസിലെ കുറ്റാരോപിതര്‍. 2017 മാര്‍ച്ച് 20നാണ് അതി നിഷ്ഠൂരമായ കൊലപാതകം നടന്നത്. കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്നു റിയാസ് മൗലവി. പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ഇന്ന് വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതിയിലും പരിസരപ്രദേശത്തും…
Read Moreപാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍; അജിത്തിനു കൃഷിയിടത്തില്‍ നൂറുമേനി
കോട്ടയം: പാലായിലും തണ്ണിമത്തനോ… ആദ്യം എല്ലാവരും അതിശയിച്ചു. ഒന്നും രണ്ടും കിലോയല്ല പതിനായിരം കിലോ തണ്ണിമത്തനാണ് മീനച്ചില്‍ നദീതീരത്ത് വിളഞ്ഞു പാകമായി നില്‍ക്കുന്നത്. പാലാ വെള്ളിയേപ്പള്ളി കൊഴിഞ്ഞൂര്ത്താഴെ എസ്. അജിത്തിന് ഇപ്പോള്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ്. അയല്‍ സംസ്ഥാനങ്ങളിലും ശൈത്യമേഖലയിലും മാത്രം കൃഷി ചെയ്തിരുന്ന തണ്ണിമത്തന് കൃഷിയില്‍ അജിത്ത് നൂറുമേനി വിളവാണ് നേടിയിരിക്കുന്നത്. ആറായിരം കിലോ തണ്ണിമത്തന് ഇതിനോടകം വിളവെടുത്തു കഴിഞ്ഞു. ഇനി ഒരു 10,000 കിലോ വിളവെടുക്കാന്‍ പാകമായി നില്ക്കുന്നു. പച്ചക്കറിക്കൃഷിക്കൊപ്പം ഒരു പരീക്ഷണമെന്ന നിലയില്‍ അജിത്ത് തണ്ണിമത്തന് കൃഷി ആരംഭിക്കുകയായിരുന്നു. ആദ്യം 50 സെന്റില്‍ 1500 വിത്തുകളാണ് നട്ടത്. 8000 കിലോ വിളവാണ് അജിത്തിനു നേടാനായത്. പിന്നീട് കൃഷി വ്യാപിപ്പിച്ചു. ഇപ്പോള്‍ രണ്ടരയേക്കര്‍ സ്ഥലത്താണ് കൃഷി. വിത്തിട്ട് മുളച്ചാല്‍ രണ്ടര മാസം കഴിഞ്ഞാല്‍ വിളവാകും. ആവശ്യക്കാര്‍ക്ക് നേരിട്ടുള്ള വില്പനയാണ്. സ്വന്തമായുള്ള അവാനി എന്ന പേരിലുള്ള ഫാമിന്റെ…
Read Moreനരേന്ദ്രമോദിജിയുടെ വാത്സല്യപുത്രിയാണ് മിന്നുമണി; പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ; കെ. സുരേന്ദ്രൻ
വയനാട്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. മിന്നുമണിയുടെ വയനാട്ടിലെ വീട്ടിലെത്തിയ സുരേന്ദ്രൻ താരത്തോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാത്സല്യപുത്രിയാണ് മിന്നുമണിയെന്നു താരത്തെ സുരേന്ദ്രൻ വിശേഷിപ്പിച്ചു. മിന്നുമണിയുമായി സന്ദർശനം നടത്തിയ ശേഷം ഫേസ്ബുക്കിൽ സന്തോഷം പങ്കുവച്ച് പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ഉച്ചഭക്ഷണം മിന്നുമണിയുടെ വീട്ടിൽ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാൽസല്യപുത്രി. ശ്രീമതി ദ്രൗപദി മുർമ്മു മുതൽ മിന്നുമണിവരെ എത്രയെത്ര സഫലജീവിതങ്ങൾ. രാഹുൽജിയും കോൺഗ്രസ് നേതാക്കളും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെടുത്ത നിലപാട് വേദനാജനകം. കോൺഗ്രസ് നേതാക്കൾ മുർമ്മുജിയെ എത്രതവണ ആക്ഷേപിച്ചു പരിഹസിച്ചു എന്നുള്ളത് നാം കണ്ടതാണ്. ഇരുപത് ശതമാനത്തിലേറെ ട്രൈബൽ പോപ്പുലേഷനുള്ള വയനാടിന്റെ ജനപ്രതിനിധിയാണെന്നുപോലും അദ്ദേഹം ഓർത്തില്ല.
Read Moreഓണത്തിനൊരു സമ്മാനം; വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും. മേയില്‍ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കും. നേരത്തെ, തുറമുഖത്തിന്റെ പ്രവര്‍ത്തനം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സിഇഒ പ്രദീപ് ജയരാമന് പറഞ്ഞു. ബാര്‍ജില്‍ 30 കണ്ടെയ്നറുകള്‍ എത്തിച്ചാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028ല്‍ പൂര്‍ത്തിയാക്കും.
Read More