വയനാട്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. മിന്നുമണിയുടെ വയനാട്ടിലെ വീട്ടിലെത്തിയ സുരേന്ദ്രൻ താരത്തോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാത്സല്യപുത്രിയാണ് മിന്നുമണിയെന്നു താരത്തെ സുരേന്ദ്രൻ വിശേഷിപ്പിച്ചു. മിന്നുമണിയുമായി സന്ദർശനം നടത്തിയ ശേഷം ഫേസ്ബുക്കിൽ സന്തോഷം പങ്കുവച്ച് പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
ഉച്ചഭക്ഷണം മിന്നുമണിയുടെ വീട്ടിൽ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്. പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാൽസല്യപുത്രി.
ശ്രീമതി ദ്രൗപദി മുർമ്മു മുതൽ മിന്നുമണിവരെ എത്രയെത്ര സഫലജീവിതങ്ങൾ. രാഹുൽജിയും കോൺഗ്രസ് നേതാക്കളും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെടുത്ത നിലപാട് വേദനാജനകം.
കോൺഗ്രസ് നേതാക്കൾ മുർമ്മുജിയെ എത്രതവണ ആക്ഷേപിച്ചു പരിഹസിച്ചു എന്നുള്ളത് നാം കണ്ടതാണ്. ഇരുപത് ശതമാനത്തിലേറെ ട്രൈബൽ പോപ്പുലേഷനുള്ള വയനാടിന്റെ ജനപ്രതിനിധിയാണെന്നുപോലും അദ്ദേഹം ഓർത്തില്ല.
