അ​ന്നും ഇ​ന്നും ഇ​ഡ്ഡ​ലി​യു​ടെ ത​ട്ട് താ​ഴ്ന്നു ത​ന്നെ; ഇ​ന്ന് ലോ​ക ഈ​ഡ്ഡ​ലി ദി​നം, അ​റി​യാം ഈ ​ദി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ

പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ൽ ഇ​ഡ്ഡ​ലി​ക്ക് ഒ​രു പ്ര​ത്യേ​ക സ്ഥാ​നം ത​ന്നെ​യു​ണ്ട്. ആ​വി​യി​ൽ വേ​വി​ച്ച ഭ​ക്ഷ​ണം രാ​വി​ലെ ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​താ​ണ്. ഈ ​ലി​സ്റ്റി​ലു​ള്ള ഒ​രു പ്ര​ധാ​നി ത​ന്നെ​യാ​ണ് ഇ​ഡ്ഡ​ലി. ആ​രോ​ഗ്യ​ക​ര​മാ​യ പ​ല ഗു​ണ​ങ്ങ​ളു​മു​ള്ള ഇ​ഡ്ഡ​ലി വ​ള​രെ രു​ചി​ക​ര​മാ​ണ്.

കൂ​ടാ​തെ ഇ​വ ഉ​ണ്ടാ​ക്കാ​ൻ അ​ധി​ക സ​മ​യ​വും ആ​വ​ശ്യ​മി​ല്ല​ന്ന​ത് ഈ ​വി​ഭ​വ​ത്തി​ന് കി​ട്ടു​ന്ന സ്വീ​കാ​ര്യ​ത​യ്ക്ക് പി​ന്നി​ലു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണം ത​ന്നെ​യാ​ണ്. ഇ​ന്ന് ലോ​ക ഇ​ഡ്ഡ​ലിദി​നം. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​ശ​സ്ത​മാ​യ ഇ​ഡ്ഡ​ലി വി​ത​ര​ണ​ക്കാ​ര​നാ​യ എ​നി​യ​വ​ൻ ആ​യി​രു​ന്നു‌ ഈ ​ദി​വ​സ​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കി​യ​ത്.

2015 മാ​ർ​ച്ച് 30 ന് ​അ​ദ്ദേ​ഹം 1,328 ഇ​നം ഇ​ഡ്ഡ​ലി​ക​ൾ ഉ​ണ്ടാ​ക്കി. അ​ങ്ങ​നെ​യാ​ണ് ഏ​ക​ദേ​ശം എ​ട്ട് വ​ർ​ഷം മു​മ്പ് ലോ​ക ഇ​ഡ്ഡ​ലി ദി​നം ആ​രം​ഭി​ച്ച​ത്. അ​തേ ദി​വ​സം ഗ​വ​ണ്മെ​ന്‍റ് 44 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഇ​ഡ്ഡ‍‍‍​ലി മു​റി​ച്ച് ആ ​ദി​വ​സം ലോ​ക ഇ​ഡ്ഡ‍‍‍​ലി ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ചി​ല ഭ​ക്ഷ്യ ച​രി​ത്ര​കാ​ര​ന്മാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത് ഇ​ഡ്ഡ​ലി ആ​ദ്യം ഉ​ത്ഭ​വി​ച്ച​ത് ഇ​ന്തോ​നേ​ഷ്യ​യി​ലാ​ണ് എ​ന്നാ​ണ്. എ​ഡി 920-ലെ ​ഒ​രു ക​ന്ന​ഡ കൃ​തി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന ഒ​രു വി​ഭ​വ​മാ​യ ‘ഇ​ഡ്ഡ​ലി​ഗെ’ എ​ന്ന പേ​രി​ൽ നി​ന്നാ​ണ് ഈ ​വി​ഭ​വ​ത്തി​ന് ഈ ​പേ​ര് ല​ഭി​ച്ച​തെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഇ​ഡ്ഡ​ലി​യി​ൽ പ്രോ​ട്ടീ​ൻ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, നാ​രു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​തി​നൊ​പ്പം ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ സാ​മ്പാ​റും കൂ​ട്ടി​ച്ചേ​ർ​ത്ത് ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ്.

 

Related posts

Leave a Comment