ബെയ്ജിംഗ്: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിയുള്ള നാലാമത്തെ പട്ടിക പുറത്തുവിട്ട് ചൈന. 30 സ്ഥലങ്ങളുടെ പുതിയ പട്ടികയാണു ചൈന പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, സ്ഥലങ്ങളെ പുനർനാമകരണം ചെയ്ത് അരുണാചലിനായുള്ള ചൈനയുടെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. അരുണാചൽ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും പുതിയ പേരുകൾ നൽകിയതിലൂടെ ഈ യാഥാർഥ്യം മായുകയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അരുണാചലിലെ വിവിധ സ്ഥലങ്ങളുടെ പുതിയ പേരുകളുടെ നാലാമത്തെ പട്ടിക ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ‘സാംഗ്നാൻ’ എന്നാണ് അരുണാചൽപ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് സാംഗ്നാൻ (അരുണാചൽ) എന്നാണ് ബെയ്ജിംഗ് അവകാശപ്പെടുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സ്ഥലങ്ങളുടെ പുതിയ പേരുകൾ പ്രസിദ്ധീകരിച്ചു. മേയ് ഒന്നുമുതൽ പുതിയ സ്ഥലപ്പേരുകൾ നിലവിൽ വരുമെന്നും ഇവർ അവകാശപ്പെടുന്നു. അരുണാചലിലെ സ്ഥലങ്ങൾക്ക് പേരിടൽ 2017 മുതലാണ് ചൈന ആരംഭിക്കുന്നത്. ആറ് സ്ഥലങ്ങൾക്കാണ് ആദ്യമായി…
Read MoreDay: April 2, 2024
ചൂടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സൂര്യന്റെ ചൂടേറ്റ് കോൺഗ്രസ് പ്രവർത്തകന് പൊള്ളൽ; ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പാലക്കാട്: കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു. ശ്രീകൃഷ്ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ് (55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പതാംനമ്പർ ബൂത്തിൽ വീടുകയറിയുള്ള പ്രചാരണം നടത്തുകയായിരുന്നു തോമസ്. ഇതിനിടയിലാണ് പ്രവർത്തകന്റെ മുതുകിലും നെഞ്ചിലും പൊള്ളലേറ്റത്. ഉടൻ തന്നെ ശ്രീകൃഷ്ണപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി. വീട്ടിൽ വിശ്രമത്തിലാണിപ്പോൾ തോമസ് എബ്രഹാം. മാർച്ച് 26-ന് മംഗലാംകുന്ന് കാർളിത്തൊടി സ്വദേശി കൃഷ്ണകാന്തിനും (27) സൂര്യാഘാതമേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് താപനില 39 ഡിഗ്രി സെൽഷ്യസ് വരെപോയിരുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണു സാധ്യത. കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreഡമാസ്കസിൽ ഇസ്രേലി ആക്രമണം; നിരവധി മരണം
ഡമാസ്കസ്: സിറിയയിലെ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിനു നേർക്ക് ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറേനിയൻ സൈനിക ഉപദേഷ്ടാവ് ജനറൽ അലി റേസ സാഹ്ദി കൊല്ലപ്പെട്ടതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. 2016 വരെ സിറിയയിലും ലബനനിലും ഇറാന്റെ ഖുദ്സ് ഫോഴ്സിനെ നയിച്ചയാളാണ് സാഹ്ദി. അതേസമയം, ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നിരവധി പേർ കൊല്ലപ്പെട്ടതായി സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മേക്ദാദ് പറഞ്ഞു. ആറു പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി.
Read Moreനോവിന്റെ ആറുവർഷങ്ങൾ… കൂട്ടുകാരിയെ തേടിയെത്തിയ പതിനാലുകാരിയോട് ചെയ്തത് കൊടുംക്രൂരത; 42കാരന് ജീവപര്യന്തവും 68.5 വര്‍ഷം കഠിന തടവും വിധിച്ച് കോടതി
മഞ്ചേരി: പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത 42കാരന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജീവപര്യന്തം തടവിനു പുറമേ 68.5 വര്‍ഷം കഠിന തടവും 6,01,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് മൈത്ര തച്ചംപറമ്പ് അമ്പലത്തൊടി ബാബുവിനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. സംഭവ ദിവസം കൂട്ടുകാരിയെ തേടി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു അതിജീവിത. ഈ സമയം വീട്ടില്‍ തനിച്ചായിരുന്ന പ്രതി ബാലികയെ ബലമായി വീട്ടിലേക്ക് വലിച്ചു കൊണ്ടുപോയി ബാലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗില്‍ കുട്ടി അധ്യാപികയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന് വിവരം കൈമാറുകയും അരീക്കോട് പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.…
Read Moreസുരേഷ്ഗോപിയുമതോർത്തില്ല…!ശ്രീരാമഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് അബ്ദുള്ളക്കുട്ടി; പരാതിയുമായി എൽഡിഎഫ്
തൃശൂർ: സുരേഷ് ഗോപിക്കുവേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്ഥിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് എൽഡിഎഫിന്റെ പരാതി. ഹിന്ദുമതവിശ്വാസികളുടെ ആരാധനാദൈവമായ ശ്രീരാമന്റെ പേരുപറഞ്ഞ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ഥിച്ചെന്നാണു പരാതി. മാർച്ച് 30 ന് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു വോട്ട് അഭ്യർഥന. പ്രസംഗം ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവ് ആയിരുന്നു. ശ്രീരാമഭഗവാനെ മനസില്‍ ധ്യാനിച്ചുകൊണ്ട് സുരേഷ്ഗോപിക്കു വോട്ടുചെയ്യണമെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനാണു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്.
Read Moreബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ട; അതിഷി മര്‍ലേന
ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അടുത്ത സുഹൃത്ത് വഴിയായിരുന്നു ബിജെപിയുടെ നീക്കം. തന്റെ വീട്ടിലും ഉടനെ ഇഡി റെയ്ഡ് നടന്നേക്കും. ഒരു മാസത്തിനുള്ളില്‍ തന്നെയും അറസ്റ്റ് ചെയ്യും. ബിജെപിയില്‍ ചേര്‍ന്നാല്‍ നടപടിയില്‍നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും അതിഷി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം ആംആദ്മി പാര്‍ട്ടിയെ തകര്‍ക്കുക എന്നതാണ്. രണ്ട് മാസത്തിനകം പാര്‍ട്ടിയുടെ നാല് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ബിജെപിയുടെ നീക്കം. തനിക്ക് പുറമേ എഎപി നേതാക്കായ സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ബിജെപി ഉന്നം വയ്ക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു. തങ്ങളെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു. ഒന്നര വര്‍ഷം മുന്‍പ് ഉള്ള മൊഴി ഇപ്പോള്‍ ഇഡി കോടതിയില്‍…
Read Moreപകൽ മാന്യമായി സംസാരിച്ചെത്തുന്ന സെയിൽസ് എക്സിക്യൂട്ടീവ്; രാത്രിയിൽ പൈജാമയും തലപ്പാവും അണിഞ്ഞെത്തുന്ന കള്ളനെ കണ്ട് വീട്ടമ്മമാർക്ക് ഞെട്ടൽ..
കാഞ്ഞങ്ങാട്: പകൽ വീടുവീടാന്തരം കയറിയിറങ്ങി സാധനങ്ങൾ വില്പന നടത്തുന്ന സെയിൽസ് എക്സിക്യൂട്ടീവായെത്തി ചുറ്റുപാടുകൾ കണ്ടുമനസിലാക്കി രാത്രിയിൽ മോഷണം നടത്തുന്ന യുവാവ് പിടിയിലായി. കഴിഞ്ഞ ജനുവരി 25ന് ചേറ്റുകുണ്ടിലെ രമ്യയുടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി (24) പിടിയിലായത്. സംഭവത്തിനുശേഷം മറ്റൊരു കവർച്ച കേസിൽ അറസ്റ്റിലായി സേലത്തെ ജയിലിൽ കഴിയുകയായിരുന്നു. വീടിന്റെ ജനാലയ്ക്കുള്ളിലൂടെ മരവടി കടത്തി മേശപ്പുറത്തു വച്ചിരുന്ന ബാഗ് എടുത്താണ് അതിനുള്ളിലുണ്ടായിരുന്ന 1,81,500 രൂപ വില വരുന്ന സ്വർണമാലയും കാൽ പവൻ തൂക്കം വരുന്ന സ്വർണമോതിരവും 1500 രൂപയും കവർന്നത്. പൈജാമയും വെളുത്ത തലപ്പാവും ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കവർച്ച നടന്ന വീട്ടിലെയും ബേക്കൽ കോട്ടക്കുന്നിലെ ചായക്കടയിലെയും സിസിടിവി കാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സംസ്ഥാന വ്യാപകമായി പോലീസ് പ്രചരിപ്പിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പകൽ നേരങ്ങളിൽ പാന്റ്സും ഷർട്ടും…
Read Moreഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്; എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്; കെ. സുരേന്ദ്രൻ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രൻ. ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്. എസ്ഡിപിഐ നാടിനെ ആപത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസിന് മുസ്ലിം ലീഗുമായിട്ടുള്ള സഖ്യം തന്നെ വിനയായിരിക്കുകയാണ്. എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് നിക്ഷേപങ്ങളും വ്യവസായങ്ങളും സംസ്ഥാനത്ത് എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൃഷി നവീകരിക്കുന്നതിനുള്ള സഹായങ്ങൾ കർഷകർക്ക് നൽകും. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ വികസനത്തിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലും മാറ്റമുണ്ടാക്കുമെന്നും സുരേന്ദ്രൻ…
Read Moreകാശിന് പകരം കൊത്ത് കിട്ടാഞ്ഞത് ഭാഗ്യം! ബാങ്ക് എടിഎമ്മിൽ പത്തിവിടർത്തി മൂർഖൻ; ജീവനും കൊണ്ടോടി യുവാവ്
കാട്ടിലും ഇടവഴിയിലും പറമ്പിലുമൊക്കെ പാമ്പുകളെ കാണാറുള്ളതാണ്. എന്നാൽ ഇപ്പോൾ പാമ്പുകൾ ഹെൽമറ്റിന് ഉള്ളിലും പുരപ്പുറത്തും വരെ എത്തിയിരിക്കുന്നു. ഇത്തരത്തിൽ പാമ്പിനെ കണ്ടെന്നുള്ള വാർത്തകളും നമ്മൾ കേൾക്കാറുള്ളതാണ്. എന്നാൽ ഇവിടെ സംഭവം കുറച്ച് വ്യത്യസ്തമാണ്. എടിഎം കൗണ്ടറിലാണ് പാമ്പ് കയറിയിരിക്കുന്നത്. കനാറാ ബാങ്ക് പെരിക്കല്ലൂർ സ്ഥാപിച്ച എടിഎം കൗണ്ടറിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഞായർ രാത്രി 9.30 മണിയോടെ ആയിരുന്നു സംഭവം. പണമെടുക്കാനെത്തിയ പെരിക്കല്ലൂർ സ്വദേശി ഒഴുകയിൽ ഷൈജു(44) വാണ് പാമ്പിനെ കണ്ട് ഭയന്ന് പുറത്തേക്ക് ഇറങ്ങി ഓടിയത്. ഇയാൾ കാർഡിട്ട് നമ്പർ ഡയൽ ചെയ്യുമ്പോഴാണ് തൊട്ടടുത്തു കിടന്ന പാമ്പ് പത്തിവിടർത്തി ചീറ്റാൻ തുടങ്ങിയത്. ഷൈജു ഉടൽ വാതിൽ തുറന്ന് പുറത്തു ചാടിയശേഷം വാതിലടച്ചു. അല്ലെങ്കിൽ തന്നെ ആരും എടിഎം കൗണ്ടറിനുള്ളിൽ പാമ്പിനെ പ്രതീക്ഷിക്കുന്നില്ലല്ലോ. തുടർന്ന് രാത്രി പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വേനൽ…
Read More‘ആർക്കറിയാം’…പത്തനംതിട്ട എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ പണം നൽകി പി.സി.ജോർജ്
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് പത്രിക സമർപ്പിക്കുന്നതിനുള്ള പണം നൽകി പി.സി.ജോർജ്. എൻഡിഎ പത്തനംതിട്ട പാർലമെന്റ് മണ്ഡലം കൺവെൻഷൻ വേദിയിൽ വച്ചാണ് പണം കൈമാറിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന ജോർജ് പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ജോർജിനെ തഴഞ്ഞ് അനിലിന് സീറ്റ് നൽകുകയായിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അനിലിനെതിരേ ജോർജ് രംഗത്തെത്തുകയും ചെയ്തിരുന്നു. അനിലിനെ മണ്ഡലത്തിൽ ആർക്ക് അറിയാം എന്നായിരുന്നു ജോർജിന്റെ പ്രതികരണം. പിന്നീട് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച ശേഷം അനിൽ ആന്റണി ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ കണ്ടിരുന്നു. ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവദേക്കറാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, സംസ്ഥാന സെക്രട്ടറി കരമന ജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളദേവി, സംസ്ഥാന ജനറൽ…
Read More