വെല്ലിംഗ്ടൺ: ഓസ്ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കാനാണു തീരുമാനം. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, തൊഴിൽ വീസകൾക്ക് മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വർഷത്തിൽനിന്ന് മൂന്നു വർഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണു നടപ്പിലാക്കുന്നത്. ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തു സെക്കൻഡറി അധ്യാപകർക്കു ക്ഷാമം നേരിടുന്നതിനാൽ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നൽകി. കഴിഞ്ഞ വർഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉൾക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കോവിഡിനുശേഷമാണ് കുടിയേറ്റം വർധിച്ചുതുടങ്ങിയത്. …
Read MoreDay: April 8, 2024
യുദ്ധം ഏഴാം മാസത്തിലേക്ക് ; ഗാസയിൽ മരണം 33,137
ഏഴാം മാസത്തിലേക്കു കടക്കുന്ന ഗാസ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ലഭ്യമല്ല. ആറു മാസത്തെ ഇസ്രേലി ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഗാസ പട്ടിണിയുടെയും പകർച്ചവ്യാധിയുടെയും പിടിയിലേക്കു നീങ്ങുന്നു. വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഗാസയിലെ ഭക്ഷണവിതരണം അനിശ്ചിതത്വത്തിലാണ്. ഗാസ നിവാസികളിൽ ഭൂരിഭാഗവും അഭയാർഥികളായി. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ഇസ്രേലി ലക്ഷ്യം ഇനിയും ഏറെ ദൂരെയാണ്. ജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സുരക്ഷ ഉറപ്പുവരുത്താത്തതിന്റെ പേരിൽ ഇസ്രയേലിനുമേൽ യുഎസും ബ്രിട്ടനും അടക്കമുള്ള സഖ്യകക്ഷികളിൽനിന്ന് സമ്മർദം ശക്തമാവുകയും ചെയ്യുന്നു. ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരർ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിനു മറുപടിയായി ഇസ്രേലി സേന നടത്തുന്ന നിർദാക്ഷിണ്യ യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 33,137 ആയി. ഇതിൽ ഏതാണ്ട് എഴുപതു ശതമാനവും വനിതകളും കുട്ടികളുമാണെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് പറയുന്നു. കൊല്ലപ്പെട്ടവരിൽ 12,000 പേർ ഭീകരരാണെന്നാണ്…
Read Moreമത്സ്യബന്ധന ബോട്ട് യാത്രാബോട്ടാക്കി; മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 91 മരണം
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി കുട്ടികളും സ്ത്രീകളുമടക്കം 91 പേർ മരിച്ചു.നിരവധിപ്പേർക്കു പരിക്കേറ്റു.130 പേരുമായി നംപുല പ്രവിശ്യയിലെ ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. യാത്രയ്ക്കായി മാറ്റംവരുത്തിയ മത്സ്യബന്ധന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്ക് അനുയോജ്യമല്ലാത്തതും അമിതഭാരവുമാണ് ബോട്ട് മുങ്ങാൻ കാരണം. അഞ്ചുപേരെ രക്ഷപ്പെടുത്തി. പ്രതികൂലസാഹചര്യങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കു തടസമായതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
Read Moreപൊന്നീച്ച പാറിച്ച് പൊന്നും വില; വീണ്ടും റിക്കാർഡിട്ട് സ്വർണം; പവന് വില 52,250 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,565 രൂപയും പവന് 52,250 രൂപയുമായി. അമേരിക്കന്‍ വിപണി ശനിയാഴ്ച ക്ലോസ് ചെയ്ത് 2303 ഡോളര്‍ വരെ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യന്‍ ന്യൂക്ലിയര്‍ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് സ്വര്‍ണവില അന്താരാഷ്ട്ര തലത്തില്‍ 2353 ഡോളര്‍ വരെ എത്തി. രൂപയുടെ വിനിമയ നിരക്ക് 83.24 ആണ്. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവര്‍ധനവ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,535 രൂപ, പവന് 52,280 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 2023 ഏപ്രില്‍ എട്ടിന് ഗ്രാമിന് 5580 രൂപയും പവന് 44,640 രൂപയുമായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗ്രാമിന് 985 രൂപയും പവന് 7,880…
Read Moreവോട്ടിംഗ് മെഷീന് ഹാക്ക് ചെയ്യാനാകുമെന്ന തരത്തില്‍ വീഡിയോ; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇവിഎം) ഹാക്ക് ചെയ്യാനാകുമെന്ന തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശി ഷാജി കുര്യനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളി പാലാരിവട്ടം സ്വദേശി ഷൈജു ആന്റണിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു ഐടി വിദഗ്ധന്റെ ഹാക്കിംഗ് വീഡിയോ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ വാര്‍ത്തയാക്കിയിരുന്നു. ഇതില്‍ നിന്നുള്ള ദൃശ്യം ഇവര്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെടുകയും വിവരം കൊച്ചി സിറ്റി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാക്കള്‍ ഇഡിക്കു മുന്നില്‍ ഹാജരായി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി) നു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു, തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ പി.കെ. ഷാജന് എന്നിവരാണ് ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായത്. കരുവന്നൂര്‍ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കില്‍ നിന്ന് ബെനാമി വായ്പകള്‍ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യല്‍. നേരത്തെ എം.എം. വര്‍ഗീസ് അടക്കമുള്ളവരെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. നേരത്തെ ഇഡി ചോദ്യം ചെയ്യലിനിടെ എം.എം. വര്‍ഗീസിനെ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും ചോദ്യം ചെയ്തിരുന്നു.…
Read Moreചെന്നൈയിൽ ട്രെയിനിൽനിന്നു നാലു കോടി പിടിച്ച സംഭവം: ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്നു പോലീസ്
ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽനിന്നു നാലു കോടി പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റെയിൽവേ ഇക്യുവിന് അപേക്ഷിച്ചത് തിരുന്നൽവേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പോലീസ് കണ്ടെത്തി. സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. കൂടാതെ നൈനാറുടെ തിരിച്ചറിയൽ കാർഡും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു. പണവുമായി ബന്ധമില്ലെന്ന ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. പണം കൊടുത്തുവിട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് വിശദമാക്കി. ജയശങ്കർ, ആസൈതമ്പി എന്നിവർ പണം നൽകിയെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. ഇവർ ഒളിവിലെന്ന് താംബരം പോലീസ് പറഞ്ഞു. അതേ സമയം സംഭവത്തെക്കുറിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.…
Read Moreപാനൂരില്‍ പിടിയിലായ ഡിവൈഎഫ്ഐ പ്രവര്ത്തകന് ‘സന്നദ്ധ പ്രവര്ത്തകന്’; സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂ; എം.വി. ഗോവിന്ദന്
കൊച്ചി: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ അപകടമുണ്ടായ സംഭവത്തില്‍ സന്നദ്ധ പ്രവര്‍ത്തകനാണ് പിടിയിലായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂവെന്നും അദേഹം വ്യക്തമാക്കി. സ്ഫോടനത്തില്‍ പിടികൂടിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് സാമൂഹ്യ പ്രവര്‍ത്തകനാണ്. അതിന്റെ ഭാഗമായാണ് ഇയാള്‍ അപകടസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതാണ്. ഇക്കാര്യം പരിശോധിക്കണമെന്നും ഗോവിന്ദന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. പാനൂര്‍ സ്ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലാണ്. സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേലയാണ്. കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല. കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്,. ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര് ക്ഷമിക്കുകയാണ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ബോംബ് നിര്‍മാണത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് തന്നെയാണ് സിപിഎം…
Read Moreഒന്നരലക്ഷത്തിന്റെ ബിഎസ്എൻഎൽ കേബിളുകൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്
ഉളിക്കൽ: ഉളിക്കൽ കൃഷിഭവന്റെയും നുച്യാട് പഴയ ടോൾ ബൂത്തിന്റെയും സമീപത്തുനിന്നു ബിഎസ്എൻഎലിന്റെ ഒന്നര ലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം പോയി. റോഡിന്റെ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ റോഡിന് വെളിയിൽ കിടന്ന കേബിളിന്റെ ഭാഗങ്ങളാണ് മോഷ്ടിച്ചത്. ടെലിഫോൺ ലൈൻ പ്രവർത്തിക്കാതെ വന്നതോടെ ഉപഭോക്താക്കൾ പരാതിയുമായി വന്നപ്പോഴാണ് കേബിൾ മോഷണം പോയ വിവരം അധികൃതർ അറിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേബിൾ മോഷണം പോയതെന്നാണ് നിഗമനം. 100 പെയറിന്റെ 350 മീറ്റർ കേബിളും 20 പെയറിന്റെ 100 മീറ്റർ കേബിളുമാണ് മോഷണം പോയിരിക്കുന്നത്. നുച്യാട് നടന്ന മോഷണം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മലയോര ഹൈവേയിലാണ് നടന്നിരിക്കുന്നത്. അടുത്ത നാളുകളായി ബിഎസ്എൻഎൽ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ വർധിക്കുകയാണ്. അടച്ചിട്ട ബിഎസ്എൻഎൽ ഓഫീസുകളിൽനിന്ന് എൽസിസി ചിപ്പുകൾ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളിൽ രണ്ടുപേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ജൂണിയർ…
Read Moreമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂർ സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: സാമൂഹ്യ മാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കേസ്. കണ്ണൂർ സ്വദേശി കെ.പി. സുബ്രമണ്യനെതിരേയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ നിർദേശത്തെത്തുടർന്ന് സൈബർ പോലീസ് കേസെടുത്തത്. പ്രതിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നും മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരേ അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ച് സമൂഹത്തിൽ കലാപമുണ്ടാക്കുന്നതിനും പാർട്ടി അണികളിൽ പ്രകോപനം സൃഷ്ടിക്കുന്നതിനുമെതിരെയാണ് കേസെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
Read More