മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് യാത്രാബോട്ടാക്കി; മൊ​സാം​ബി​ക് തീ​ര​ത്ത്  ബോ​ട്ട് മു​ങ്ങി 91 മ​ര​ണം

മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം 91 പേ​ർ മ​രി​ച്ചു.നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു.130 പേ​രു​മാ​യി നം​പു​ല പ്ര​വി​ശ്യ​യി​ലെ ദ്വീ​പി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. യാ​ത്ര​യ്ക്കാ​യി മാ​റ്റം​വ​രു​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തും അ​മി​ത​ഭാ​ര​വു​മാ​ണ് ബോ​ട്ട് മു​ങ്ങാ​ൻ കാ​ര​ണം. അ​ഞ്ചു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ​മാ​യ​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment