കൊച്ചി: സംസ്ഥാനത്ത് ഇക്കുറിയും വേനല്‍മഴയില്‍ വലിയ കുറവ്. മാര്‍ച്ച് ഒന്നു മുതല്‍ കഴിഞ്ഞ പത്തു വരെ 71 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ലഭിക്കേണ്ടിയിരുന്നത് 481.2 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ ഈ കാലയളവില്‍ ലഭിച്ചതാകട്ടെ 303.8 മില്ലിമീറ്റര്‍ മഴ. ചൂട് കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ചൂട് 40 ഡിഗ്രി സെല്‍ഷസ് പിന്നിടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കു പുറമെ കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലാണ് കുറഞ്ഞ മഴ ലഭിച്ചിട്ടുള്ളത്. കണ്ണൂരും കാസര്‍ഗോഡും വേനല്‍മഴയില്‍ 99 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ പാലക്കാട് 97 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് 64.3 മില്ലിമീറ്റര്‍. 60.5 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയമാണു രണ്ടാമത്. തിരുവനന്തപുരത്ത് 52.4 മില്ലിമീറ്റര്‍…
Read MoreDay: April 12, 2024
മോദിയും പിണറായിയും തിങ്കളാഴ്ച തൃശൂരില്‍; അന്തര്‍ധാരയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
തൃശൂര്‍: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചു തിങ്കളാഴ്ച തൃശൂരിലെത്തുന്നതു യാദൃച്ഛികമായി. എന്നാൽ, ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന പ്രചാരണം ശക്തമായിരിക്കേ രണ്ടു നേതാക്കളും ഒരേ ജില്ലയില്‍ത്തന്നെ ഒരു ദിവസമെത്തുമ്പോൾ, എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമോ എന്നാണ് പലരുടെയും സംശയം. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയെ കാണാന്‍ പിണറായി വിജയന് എത്തുമോ എന്നതും രാഷ്ട്രീയനിരീക്ഷകർ കാത്തിരിക്കുന്നു. തിങ്കളാഴ്ച രാവിലെ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെത്തുന്നത്. ആലത്തൂര്‍, തൃശൂര്‍, പൊന്നാനി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാര്ഥികള്ക്കുവേണ്ടിയാണു പ്രചാരണം നടത്തുക. കേന്ദ്രം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലമായ തൃശൂരിലെ സുരേഷ് ഗോപിക്കുവേണ്ടി ഇതു മൂന്നാംതവണയാണു പ്രധാനമന്ത്രി എത്തുന്നത്. തൃശൂരില്‍ നടന്ന സമ്മേളനത്തിലും പിന്നീട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും മുമ്പെത്തിയിരുന്നു. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ തുടര്‍നടപടികളുണ്ടാകുമെന്നു മോദി പ്രഖ്യാപിച്ചതിനു പിന്നാലെ തൃശൂര്‍ ജില്ലയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഏറെ ആശങ്കയോടെയാണ്…
Read Moreകോവിഡ് മരുന്നു മുതൽ അജ്ഞാത കത്ത് വരെ; പതഞ്ജലി കേസ് പുറത്തുവന്നത് ഇങ്ങനെ…
ഭേദമാക്കാൻ സാധിക്കാത്ത അസുഖങ്ങൾ പതഞ്ജലി മരുന്നു കഴിച്ച് ഭേദമായി എന്നു പറയുന്ന വ്യക്തികളുടെ കാര്യം എന്തായി? -പതഞ്ജലി കേസ് പരിഗണിക്കവേ ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് എ. അമാനുള്ള എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. യോഗാഗുരു ബാബാ രാംദേവും ശിഷ്യൻ ബാലകൃഷ്ണയും നടത്തുന്ന ഹരിദ്വാർ ആസ്ഥാനമായ പതഞ്ജലി ആയുർവേദ കന്പനിക്കെതിരേ നടപടി വരാൻ കാരണം കൊറോണിൽ എന്ന കോവിഡ് മരുന്നും ഒരു അജ്ഞാത കത്തുമാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ രാംദേവിന്റെയും ബാലകൃഷ്ണയുടെയും മാപ്പപേക്ഷ രണ്ടാം തവണയും സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നടപടി നേരിടാൻ തയാറായിക്കോളൂ എന്നാണു കോടതി നിർദേശം. പതഞ്ജലിയുടെ അവകാശ വാദങ്ങൾക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് (ഐഎംഎ) സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തത്. കൊറോണിൽ കോവിഡിന്റെ ഡെൽറ്റ തരംഗം ആഞ്ഞടിക്കുന്നതിനു മുന്‍പ് 2021 ഫെബ്രുവരിയിൽ പതഞ്ജലി ‘കൊറോണിൽ’ എന്ന ഉത്പന്നം വിപണിയിൽ ഇറക്കി.…
Read Moreനാസയുടെ റോക്കറ്റ് ദൗത്യം; ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജൻ
സമ്പൂർണ സൂര്യഗ്രഹണസമയത്ത് നാസ വിക്ഷേപിച്ച റോക്കറ്റ് ദൗത്യത്തിനു ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജൻ. ഫ്ളോറിഡയിലെ എംബ്രി-റിഡിൽ എയ്റോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ് ഫിസിക്സ് പ്രഫസറായ അരോഹ് ബർജാത്യയാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ബഹിരാകാശ, അന്തരീക്ഷ ഉപകരണ ലാബിനെ നയിക്കുന്നത് അരോഹ് ബർജാത്യയാണെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു. സൂര്യഗ്രഹണസമയത്ത് മൂന്നു റോക്കറ്റുകളാണ് നാസ വിക്ഷേപിച്ചത്. വിർജീനിയയിലെ നാസയുടെ വാലോപ്സ് ഫ്ലൈറ്റ് ഫെസിലിറ്റിയിൽനിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചത്. കെമിക്കൽ എൻജിനിയറായ അശോക് കുമാർ ബർജത്യയുടെയും രാജേശ്വരിയുടെയും മകനായ അരോഹ് മുംബൈ, ഹൈദരാബാദ്, ജയ്പുർ, പിലാനി, സോലാപുർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സോലാപുരിലെ വാൽചന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കി. 2001ൽ അദ്ദേഹം യുഎസിലെ യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം അതേ സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടി.
Read Moreവന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയിൽ ഓരോ വർഷവും ഏകദേശം പതിനഞ്ചുലക്ഷം മാൻ-വാഹന കൂട്ടിയിടികൾ ഉണ്ടാകുന്നു. ഇത് ശരാശരി 150 മരണങ്ങൾക്കും ഒരു ബില്യൺ ഡോളറിന്റെ വാഹനനാശത്തിനും കാരണമാകുന്നു. ഫ്രാൻസിൽ കാട്ടുപന്നിയും മാനും മൂലമുള്ള കൃഷിനാശം ഏകദേശം രണ്ടേകാൽ കോടി യൂറോയുടേതാണെന്ന് 2007ലെ പഠനങ്ങൾ പറയുന്നു. ഓസ്ട്രേലിയയിൽ കങ്കാരു ദേശീയ മൃഗമാണെങ്കിലും ഒരു വർഷം ഏകദേശം 90 ലക്ഷം കങ്കാരുക്കളെ അവർ കൊന്ന് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഒാസ്ട്രേലിയയിലെ സർക്കാരും വന്യജീവി വിദഗ്ധരും പറയുന്നത്, ചില ഇനം കംഗാരുക്കൾ സമൃദ്ധമാണ്, വരൾച്ചയുടെ കാലത്തു പട്ടിണിയിൽനിന്നു ഭൂമിയെയും മറ്റ് തദ്ദേശീയ ജീവജാലങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ അവയെ കൃത്യമായ ഇടവേളകളിൽ കൊന്ന് എണ്ണം ക്രമീകരിക്കേണ്ടതുണ്ടെന്നാണ്. സിംബാബ്വേയിലും കെനിയയിലും മാത്രം കൃഷിയുടെ 75 മുതൽ 90 ശതമാനം വരെ കാട്ടാനകൾ നശിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ. ചെന്നായകളോടു ചെയ്തത് ആൽപ്സിൽ ചെന്നായ്ക്കൾ…
Read Moreകേരളത്തിലെ ആദ്യ പിഎക്സ്എൽ സിനിമാ സ്ക്രീൻ കൊച്ചിയിലെ ഫോറം മാളിൽ
കൊച്ചി: ആഡംബര തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സ് കൊച്ചിയിൽ ഒമ്പത് സ്ക്രീനുകളുൾപ്പെട്ട പുതിയ മൾട്ടിപ്ലെക്സ് തുറന്നു. കേരളത്തിൽ ആദ്യമായി പിഎക്സ്എൽ (പ്രീമിയം എക്സ്ട്രാ ലാർജ്) ഫോർമാറ്റിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്ക്രീനും കൊച്ചിയിലെ ഏറ്റവും വലിയ സ്ക്രീനും ഉൾപ്പെടെയുള്ള പുതിയ തിയറ്റർ സമുച്ചയം കുണ്ടന്നൂരിലെ ഫോറം മാളിലാണു തുറന്നത്. 4കെ ലേസർ പ്രോജക്ടറും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസവും ചേരുന്നതാണ് പിഎക്സ്എൽ. രണ്ട് എൽയുഎക്സ്ഇ സ്ക്രീനുകളും ഇവിടെയുണ്ടാകും. ഇതോടെ കൊച്ചിയിൽ മൂന്നിടങ്ങളിലായി പിവിആർ ഐനോക്സ് സ്ക്രീനുകളുടെ എണ്ണം 22 ആയി. കേരളത്തിലാകെ ആറിടങ്ങളിലായി 42 സ്ക്രീനുകളാണുള്ളത്.
Read Moreഇത് ചരിത്രനേട്ടം; അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ തിളക്കവുമായി സർക്കാർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾ
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഏഴ് വിദ്യാർഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ഡിഎൻബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്. എൻഡോക്രൈനോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. വി. കാർത്തിക്, നെഫ്രോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണൻ, ഫോറൻസിക് മെഡിസിനിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രഹ്നാസ് അബ്ദുൾ അസീസ്, മൈക്രോബയോളജിയിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. ടി.പി. സിതാര നാസർ, ന്യൂറോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. അജിത അഗസ്റ്റിൻ, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. പി.ഡി. നിതിൻ, ഇഎൻടി വിഭാഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വർണ മെഡൽ നേടിയത്.…
Read Moreറംസാന്-വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി; 250 റംസാന്-വിഷു ചന്തകള്‍ തുറക്കും
കൊച്ചി: സംസ്ഥാനത്ത് റംസാന്-വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കാത്തതിനെതിരേ കണ്‍സ്യൂമര്‍ ഫെഡ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. ചന്തകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് ഇപ്പോള്‍ കൈമാറുന്നത് വിലക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുസമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നതുപോലെതന്നെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നതും കണക്കിലെടുത്താണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഉത്സവച്ചന്തകള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കരുത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശനമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. റംസാന്-വിഷു ചന്തകള്‍ തുടങ്ങാന്‍ ഫ്രെബുവരി 16നുതന്നെ തീരുമാനമെടുത്തതാണെന്നും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകരുതെന്ന പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 250 റംസാന്-വിഷു…
Read Moreറിയാസ് മൗലവി വധക്കേസ്; സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെവിട്ട കാസര്‍ഗോഡ് സെഷന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവായി. പ്രതിയാക്കപ്പെട്ട മൂന്നുപേരും പത്തു ദിവസത്തിനകം കാസര്‍ഗോഡ് സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്നും 50,000 രൂപയും രണ്ട് ആള്‍ജാമ്യവും ബോണ്ടായി നല്‍കണമെന്നും അല്ലാത്തപക്ഷം വിചാരണക്കോടതിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ, പ്രതികളാക്കപ്പെട്ടവര്‍ അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ കോടതിയുടെ പരിധി വിട്ടുപോകുന്നില്ലെന്ന് സെഷന്‍സ് ജഡ്ജി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ അജേഷ്, നിഥിന്‍കുമാര്‍, അഖിലേഷ് എന്നിവരെ വെറുതെ വിട്ട മാര്‍ച്ച് 30 ലെ ഉത്തരവ് ചോദ്യം ചെയ്താണു ഹര്‍ജി. മതസ്പര്‍ധയുടെ ഭാഗമായി 2017 മാര്‍ച്ച് 20ന് മഥൂര്‍ മുഹിയുദ്ദീന് പള്ളിയില്‍ കയറി രാത്രി റിയാസ് മൗലവിയെ…
Read Moreയുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാർ അറസ്റ്റിൽ
ലണ്ടൻ: യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകൾ ലംഘിച്ച കുറ്റത്തിന് ഒരു സ്ത്രീയുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്. ഇവർ കേക്ക്, കിടക്ക ഫാക്ടറികളിൽ ജോലി ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്ലാൻഡ് മേഖലയിലെ കിടക്കനിർമാണ കമ്പനിയിൽ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയിൽ ജോലി ചെയ്തുവന്ന നാല് പേരുമാണ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ പിടിയിലായത്. ഒരു വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയും അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കി. എട്ടുപേരെ ഇമിഗ്രേഷൻ ഓഫീസിൽ പതിവായി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽവിട്ടു. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു നിർത്തിയ കുറ്റത്തിന് രണ്ട് കമ്പനികൾക്കും വൻതുക പിഴചുമത്തപ്പെടാം.
Read More