ഗ്യാസ് സിലിണ്ടര്‍ ലീക്കായാല്‍ എന്താണ് ചെയ്യേണ്ടത്? പോലീസുകാരന്റെ ബോധവത്കരണ വീഡിയോ വൈറലാവുന്നു; വീഡിയോ കാണാം

southlive_2017-03_a965be2d-29fe-4697-8df7-b9332d4178ff_vuaഗ്യാസ് സ്റ്റൗ ഉപയോഗിക്കാതെ പാചകം ചെയ്യുന്നത് ഇപ്പോള്‍ ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. പാചകത്തിനും സമയലാഭത്തിനും ഇത് എത്രമാത്രം ഉപകാരപ്രദമാണെന്നത് വിശദീകരിക്കേണ്ട കാര്യവുമില്ല. എന്നാല്‍ ഉപകാരമെന്നതുപോലെ തന്നെ ഉപദ്രവകാരിയുമാണ് ഗ്യാസ് സിലിണ്ടറുകള്‍. ഗ്യാസ് ലീക്ക് സംഭവിച്ചാല്‍ പിന്നെ ഉണ്ടാകാവുന്ന അപകടങ്ങള്‍ എത്രത്തോളമാണെന്നത് ഊഹിക്കാനാവില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രതികരിക്കേണ്ടതെങ്ങനെയെന്ന് അറിയാത്തതാണ് വന്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഗ്യാസ് ലീക്കായി തീപിടിച്ചു കഴിഞ്ഞാല്‍ അതെങ്ങനെയാണ് അണയ്‌ക്കേണ്ടത് എന്നതാണ് ആളുകള്‍ക്ക് അറിയാന്‍ പാടില്ലാത്തത്. വീടുകളിലോ മറ്റെവിടെയെങ്കിലുമോ ഇത്തരത്തില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായാല്‍ പ്രതികരിക്കേണ്ടതെങ്ങനെയാണെന്ന് വ്യക്തമാക്കി വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സുശീല്‍ കുമാര്‍ എന്ന പോലീസുകാരന്‍. ഡല്‍ഹിയിലെ പോലീസുകാരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത ബോധവത്കരണ വീഡിയോ രണ്ട് ദിനം പിന്നിടുമ്പോള്‍ 64 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

സിലിണ്ടര്‍ ലീക്കായാല്‍ അതണയ്ക്കാനുള്ള ശരിയായ വഴിയാണ് പോലീസുകാരന്‍ വീഡിയോയില്‍ വിവരിക്കുന്നത്. ഗ്യാസ് ലീക്കിനാല്‍ തീപിടിക്കുന്ന സന്ദര്‍ഭങ്ങളില്‍ നനഞ്ഞ തുണിടെയുത്ത് സിലിണ്ടറിന്റെ വായറ്റം മൂടണമെന്നാണ് സുശീല്‍ കുമാര്‍ പറയുന്നത്. ഓക്‌സിജന്റെ അഭാവം എങ്ങനെയാണ് തീയണയ്ക്കാന്‍ സഹായിക്കുന്നതെന്നും വീഡിയോയില്‍ വിവരിക്കുന്നുണ്ട്. സുശീല്‍ കുമാറിന് നന്ദി പറഞ്ഞുകൊണ്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്.

Related posts