അത്യാവശ്യഘട്ടങ്ങളിലാണ് സാധാരണ പൊതുജനങ്ങൾ സഹായത്തിനായി പോലീസിനെ വിളിക്കാറുള്ളത്. എന്നാൽ ഇത് ദുരുപയോഗം ചെയ്ത യുകെയിൽ നിന്നുള്ള ഒരു സ്ത്രീ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2000 തവണയാണ് ഇവർ പോലീസിന്റെ എമർജൻസി നമ്പറായ 999 ലേക്ക് വിളിച്ചത്. 17 വ്യത്യസ്ത നമ്പറിൽ നിന്നാണ് ഇവർ പോലീസിനെ നിരന്തരം വിളിച്ചിരുന്നത്. 2000 കോളുകളിൽ കഴിഞ്ഞ വർഷം മാത്രം വിളിച്ചത് 1,994 കോളുകൾ ആണ്. സംഭവത്തെ തുടർന്ന് ഗ്രേറ്റർ ലണ്ടനിലെ ഹാരോയിൽ നിന്നുള്ള സോണിയ നിക്സണ് തടവിന് ശിക്ഷ ലഭിച്ചിരിക്കുകയാണ്. അഞ്ച് മാസത്തേക്ക് ഇവരുടെ കോളുകൾ കൊണ്ടുമാത്രം £4500 (4,63,043.98) ന്റെ നഷ്ടം പോലീസിനുണ്ടായി എന്നാണ് പറയുന്നത്. നിർത്താതെയുള്ള ഇവരുടെ ഫോൺവിളികൾ കാരണം സഹായം ആവശ്യമുള്ളവരെ പോലും സഹായിക്കാൻ പോലീസിന് സാധിച്ചില്ല. ഒരു തവണ അവർ എമർജൻസി നമ്പറിലേക്ക് വിളിച്ചു ചോദിച്ചത് ‘എന്റെ ഭക്ഷണം എവിടെ’ എന്നാണ്.…
Read MoreDay: April 24, 2024
ക്ഷമാപണ പരസ്യം മൈക്രോസ്കോപ്പിലൂടെ നോക്കിയാലേ കാണാനാകൂ; പതഞ്ജലിക്ക് സുപ്രീം കോടതിയിൽ നിന്ന് വീണ്ടും വിമർശനം
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദയ്ക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം. മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തിൽ നൽകിയ പരസ്യത്തിന്റെ വലുപ്പത്തിലാണു കോടതി അതൃപ്തി പ്രകടിപ്പിച്ചത്. പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യത്തിനു നൽകുന്ന വലുപ്പം പോലും മാപ്പ് പറഞ്ഞു പ്രസിദ്ധീകരിച്ച പരസ്യത്തിനില്ലെന്ന് കോടതി നിരീക്ഷിച്ചു. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ ക്ഷമാപണ പരസ്യം കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ കേസിൽ മാപ്പ് പറഞ്ഞു പത്രങ്ങളിൽ പരസ്യം നൽകാൻ പതഞ്ജലിയ്ക്ക് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 67 പത്രങ്ങളിൽ പരസ്യം നൽകിയിരുന്നതായി മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചു. ജസ്റ്റീസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Read Moreനിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ് നിർദേശം. നിമിഷ പ്രിയയെ 12 വർഷത്തിന് ശേഷമായിരിക്കും അമ്മ കാണുക. 2012ലാണ് പ്രേമകുമാരി നിമിഷ പ്രിയയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം വഴി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്. 2012ലാണ് നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലിക്കു പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. യെമന്‍ പൗരന്റെ ഉത്തരവാദിത്വത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാകില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം…
Read Moreഅമ്മയ്ക്ക് ശിശുസംരക്ഷണ അവധി അവകാശം: സുപ്രീംകോടതി
ന്യൂഡൽഹി: വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മമാരെ സംബന്ധിച്ച ചൈൽഡ് കെയർ ലീവ് (സിസിഎൽ) സംബന്ധിച്ച നയങ്ങൾ അവലോകനം ചെയ്യാൻ ഹിമാചൽപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മയ്ക്ക് ശിശുസംരക്ഷണ അവധി അനിവാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹിമാചൽ പ്രദേശിലെ നലഗഡ് ഗവ. കോളജിൽ ജ്യോഗ്രഫി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ ഹർജിക്കാരിയുടെ സിസിഎൽ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. ഹർജിക്കാരിയുടെ നിലവിലുള്ള അവധി തീർന്നതിനെത്തുടർന്ന് സിസിഎലിന് അപേക്ഷിക്കുകയും എന്നാൽ അപേക്ഷ സർക്കാർ നിരസിക്കുകയും ചെയ്തു. ഇതോടെയാണു സർക്കാർ നടപടിയെ ചോദ്യംചെയ്തു ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ നിയമമനുസരിച്ച് 18 വയസിനു താഴെയുള്ള അംഗപരിമിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരിയായ അമ്മമാർക്ക് 730 ദിവസം വരെ അവധി ലഭിക്കും. പരീക്ഷയോ അസുഖമോ പോലുള്ള ഏത് ആവശ്യത്തിനും ഈ അവധി ഉപയോഗിക്കാം.
Read Moreതിരക്ക് നിയന്ത്രിക്കാൻ സമ്മർ സ്പെഷൽ; 9111 ട്രിപ്പുകളുമായി റെയിൽവേ
കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് ഇന്ത്യൻ റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. 2023ൽ റെയിൽവേ 6,369 സമ്മർ സ്പെഷൽ സർവീസുകളാണു നടത്തിയത്. ഇത്തവണ കൂടുതലായി ഓടിക്കുന്നത് 2,742 ട്രിപ്പുകളാണ്. ട്രിപ്പുകളുടെ എണ്ണം സോൺ തിരിച്ച് ഇങ്ങനെയാണ്: സെൻട്രൽ-488, ഈസ്റ്റേൺ-254, ഈസ്റ്റ് സെൻട്രൽ-1003, ഈസ്റ്റ് കോസ്റ്റ്-102, നോർത്ത് സെൻട്രൽ-142. നോർത്ത് ഈസ്റ്റേൺ-244, വടക്ക് കിഴക്കൻ അതിർത്തി-88, വെസ്റ്റേൺ-778, നോർത്ത് വെസ്റ്റേൺ-1623. സൗത്ത് സെൻട്രൽ-1012, സൗത്ത് ഈസ്റ്റേൺ-276, സൗത്ത് ഈസ്റ്റ് സെൻട്രൽ-810, വെസ്റ്റ് സെൻട്രൽ-1878. ദക്ഷിണ റെയിൽവേ 16 റൂട്ടുകളിലായി 239 ട്രിപ്പുകളാണ് ക്രമീകരിച്ചുള്ളത്. കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡൽഹി, പശ്ചിമബംഗാൾ, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ സർവീസുകളെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കൊച്ചുവേളി-ബംഗളൂരു, ചെന്നൈ-കൊച്ചുവേളി, തിരുനെൽവേലി -ചെന്നൈ, കൊച്ചുവേളി-ഷാലിമാർ, ചെന്നൈ-ബാർമർ, കൊച്ചുവേളി-നിസാമുദീൻ, നിസാമുദീൻ-എറണാകുളം, താംബരം-മംഗളൂരു,…
Read Moreവേനൽമഴയെത്തി: ചൂടിന് കുറവില്ല; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ഇന്നലെയും പകൽച്ചൂട് 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി വരെയും കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വരെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി; ഹോട്ടലുടമയെ ചോദ്യംചെയ്തു
ന്യൂഡൽഹി: ശ്രീരാമന്റെ ചിത്രംപതിച്ച പ്ലേറ്റിൽ ബിരിയാണി വിളിമ്പിളയ ഡൽഹിയിലെ ഹോട്ടലുടമ തടി കേടാക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള ഹോട്ടലിൽ ബിരിയാണി പൊതിഞ്ഞുനൽകിയ ഡിസ്പോസിബിൾ പ്ലേറ്റിൽ ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നു എന്നതാണു വിവാദത്തിനു കാരണം. ടെലിഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ഹോട്ടലുടമയെ വിളിച്ചുവരുത്തി ചോദ്യംചെയ്ത്. നിരപരാധിത്വം തെളിഞ്ഞതോടെ പ്ലേറ്റുകൾ കസ്റ്റഡിയിലെടുത്തശേഷം ഹോട്ടലുടമയെ വിട്ടയച്ചു. ഒരു ഫാക്ടറിയിൽനിന്ന് ആയിരം പ്ലേറ്റുകൾ വാങ്ങിയതിൽ നാലെണ്ണത്തിൽ ശ്രീരാമന്റെ ചിത്രമുണ്ടായിരുന്നു എന്നാണ് അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. ഇക്കാര്യം കടയുടമ ശ്രദ്ധിച്ചിരുന്നില്ല. ഇതു പരിഗണിച്ചാണ് കേസെടുക്കാതെ കടയുടമയെ വിട്ടയച്ചത്. പരാതിയെത്തുടർന്ന് പോലീസ് സംഘം കടയിൽ എത്തിയപ്പോൾ നാലഞ്ചുപേർ പുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. വിശദമായ അന്വേഷണം നടത്താമെന്ന പോലീസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് ഇവർ പിരിഞ്ഞുപോയത്.
Read More