ശ്രീ​രാ​മ​ന്‍റെ ചി​ത്ര​മു​ള്ള പ്ലേ​റ്റി​ൽ ബി​രി​യാ​ണി; ഹോ​ട്ട​ലു​ട​മ​യെ ചോ​ദ്യം​ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ശ്രീ​രാ​മ​ന്‍റെ ചി​ത്രം​പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പിള​യ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ട​മ ത​ടി കേ​ടാ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗി​ർ​പു​രി​യി​ലു​ള്ള ഹോ​ട്ട​ലി​ൽ ബി​രി​യാ​ണി പൊ​തി​ഞ്ഞു​ന​ൽ​കി​യ ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണു വി​വാ​ദ​ത്തി​നു കാ​ര​ണം.

ടെ​ലി​ഫോ​ണി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഹോ​ട്ട​ലു​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്ത്. നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞ​തോ​ടെ പ്ലേ​റ്റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം ഹോ​ട്ട​ലു​ട​മ​യെ വി​ട്ട​യ​ച്ചു.

ഒ​രു ഫാ​ക്ട​റി​യി​ൽ​നി​ന്ന് ആ​യി​രം പ്ലേ​റ്റു​ക​ൾ വാ​ങ്ങി​യ​തി​ൽ നാ​ലെ​ണ്ണ​ത്തി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്ര​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ക്കാ​ര്യം ക​ട​യു​ട​മ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് കേ​സെ​ടു​ക്കാ​തെ ക​ട​യു​ട​മ​യെ വി​ട്ട​യ​ച്ച​ത്.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ക​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ നാ​ല​ഞ്ചു​പേ​ർ പു​റ​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന പോ​ലീ​സി​ന്‍റെ ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ പി​രി​ഞ്ഞു​പോ​യ​ത്.

Related posts

Leave a Comment