പത്തനംതിട്ട: ഗവി വിനോദ സഞ്ചാര മേഖലയിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ് നാളെ പുനരാരംഭിക്കും. 31 വരെയുള്ള ഉല്ലാസപാക്കേജുകള് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചു. നാളെ കൊട്ടാരക്കര, കോട്ടയം, താമരശേരി യൂണിറ്റുകള്‍ ഗവി ട്രിപ്പുകള്‍ നടത്തും. പത്തനംതിട്ട, തൊടുപുഴ യൂണിറ്റുകളില്‍ നിന്ന് വ്യാഴാഴ്ച സര്‍വീസുണ്ടാകും. പത്തനംതിട്ടയില്‍ നിന്നുള്ള പതിവ് ട്രിപ്പുകള്‍ക്ക് പുറമേയാണിത്. ഫോണ്‍: 974434803
Read MoreDay: April 30, 2024
മധുരയിൽ മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ചു കൊള്ളയടിച്ചു
മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിനെ ആക്രമിച്ച് മാലയും പണവും ഫോണും തട്ടിയെടുത്തു. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മധുര റെയിൽവേ ജംഗ്ഷനിലേക്ക് കടക്കുന്നതിനായി സിഗ്നൽ കാത്ത് ട്രെയിൻ കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രാഖിയായിരുന്നു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. പ്രതികൾ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് രാഖിയെ ആക്രമിച്ചതെന്നാണ് നിഗമനം. ഇവർ അറസ്റ്റിലായതായി സൂചനയുണ്ട്.
Read Moreമേയറുടെ വാദങ്ങളെല്ലാം സിസിടിവി പൊളിച്ചു; ആര്യയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ വൻ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കമുണ്ടാവുകയും തുടർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മാർഗതടസം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസെടുക്കാത്ത പോലീസ് നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നു. ഡ്രൈവർ യദുകൃഷ്ണനാണ് മേയർ ആര്യാ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎക്കെതിരെയും സംഭവദിവസം പരാതി നൽകിയത്. മേയറുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് തങ്ങൾ ബസ് തടഞ്ഞിട്ടില്ലെന്നും റെഡ് സിഗ്നൽ ആയിരുന്നുവെന്നുമുള്ള മേയറുടെ വാദം പൊളിച്ച് കൊണ്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ് ഇന്ന് കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കന്റോണ്‍മെന്റ്…
Read Moreകോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റ് കണ്ണടച്ചു; അപകടങ്ങൾ തുടർക്കഥ
കോഴഞ്ചേരി: തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ കോഴഞ്ചേരി പഴയതെരുവിലെ സിഗ്നല്‍ ലൈറ്റ് കണ്ണടച്ചിട്ട് ഇരുപത് ദിവസത്തിലേറെയായി. സിഗ്നല്‍ തെളിയാത്തതിനാല്‍ അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയും ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്. മുത്തൂറ്റ് ആശുപത്രി പടി വഴിയുള്ള വൺവേ റോഡിലൂടെ ടികെ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത്. റോഡ് മുറിച്ചു കടന്ന് പഴയതെരുവിലൂടെ ജില്ലാ വ്യവസായ ഓഫീസിനു മുന്നിലൂടെയുള്ള ഇടവഴിയിലൂടെ പോകുന്ന വാഹനങ്ങളും അപകടത്തിൽപെടാറുണ്ട്. കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കല്‍ 2017 ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴുവരെ ജംഗ്ഷനില്‍ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്നാണ് എംപിയായിരുന്ന ആന്റോ ആന്റണി തന്റെ ആസ്തിവികസനഫണ്ടിലെ തുക ഉപയോഗിച്ച് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാമെന്നു പ്രഖ്യാപിക്കുകയും 2018-ല്‍ സിഗ്നല്‍ സ്ഥാപിക്കുകയും ചെയ്തത്. എന്നാല്‍, കഴിഞ്ഞ ദിവസമായി സിഗ്നല്‍ കണ്ണടച്ചിട്ടും അതു പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍…
Read More‘മോദി ഓരോ റാലി നടത്തുമ്പോഴും എന്റെ ഭൂരിപക്ഷം 10,000 വീതം കൂടും’; മഹുവ മൊയ്ത്ര
കോൽക്കത്ത: ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണനഗറിൽനിന്നു വിജയിക്കുമെന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തന്നെ തോൽപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തിൽ രണ്ടുതവണ വന്നു റാലി നടത്തി. ഇത് അപൂർവമാണ്. ഓരോ തവണ മോദി റാലി നടത്തുമ്പോഴും തന്റെ ഭൂരിപക്ഷം 10,000 വോട്ടു വീതം കൂടുമെന്നും മഹുവ പറഞ്ഞു. ബ്രിജ് ഭൂഷണെ ഒഴിവാക്കാൻ തയാറാവാത്ത പാർട്ടിയാണ് സന്ദേശ് ഖലിയിൽ തൃണമൂലിനെതിരേ വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസ് സിപിഎം സഖ്യം തനിക്കെതിരേ മത്സരിക്കുന്നതിൽ പ്രശ്നമില്ലെന്നും മഹുവ മാധ്യമങ്ങളോടു പ്രതികരിച്ചു.
Read Moreഇടിവള കൊണ്ട് മുഖത്ത് ഇടിച്ചു: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ക്രൂര മർദനം. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദനമേറ്റത്. പൂവാർ സ്വദേശി അനിൽ ജയകുമാരിയുടെ മുഖത്ത് ഇടി വള ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തെ എല്ലുകൾ പൊട്ടിയതിനെ തുടർന്ന് ജയകുമാരിയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ജയകുമാരിയെ സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ചാണ് അനിൽ ആക്രമിച്ചത്.
Read Moreഅരികൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം; കോതയാറിൽ പിടിയാനകളോടൊപ്പം മേഞ്ഞുനടക്കുന്നു; അരുമൈമകൻ ആരോഗ്യം വീണ്ടെടുത്ത് സുഖമായിരിക്കുന്നുവെന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ
കാട്ടാക്കട : തമിഴ്നാട്ടിലെ കോതയാർ വനത്തിൽ വാസം തുടരുന്ന അരികൊമ്പൻ സുരക്ഷിതനെന്ന് വനം വകുപ്പ്. പുതിയ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ വിശദീകരണം. മാത്രമല്ല പിടിയാനകളോടൊപ്പം കൂട്ടുകൂടിയെന്നും അവർ വിലയിരുത്തുന്നു. കളക്കാട് മുണ്ടെൻതുറൈ വന്യജീവി സങ്കേതം വരുന്ന കോതയാർ കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് അരികൊമ്പനെ കോതയാറിലെത്തിച്ചത്. ചിന്നക്കനാൽ മേഖലയിൽ പതിവായി റേഷൻ കട തകർത്ത് അരി ഭക്ഷിച്ച കൊമ്പന് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ. മേഖലയിൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തു. ഒട്ടേറെ പേർ കൊമ്പന്റെ ആക്രമണത്തിൽ മരിച്ചതോടെ അരിക്കൊമ്പൻ മലയാളികൾക്കിടയിൽ കുപ്രസിദ്ധനായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ സർക്കാർ ഉത്തരവിറക്കിയത്. മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധത്തിനിടയിൽ കേരളം അന്നുവരെ കണ്ടിട്ടില്ലത്തൊരു ദൗത്യവുമായി വനംവകുപ്പ് സംഘം ചിന്നക്കാനാലിലെത്തി. മൂന്ന് ദിവസത്തെ പരിശ്രമത്തിനുശേഷം കഴിഞ്ഞ ഏപ്രിൽ 29ന്…
Read Moreപതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി. പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമിക്കുന്ന ഉത്ന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഉത്തരാഖണ്ഡ് ലൈസൻസിംഗ് ബോഡി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അറിയിച്ചത്. ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്സ്ട്രാ പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഇയെ ഗോൾഡ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം, രാംദേവും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ആചാര്യ ബാലകൃഷ്ണയും പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി ഇന്നു പരിഗണിക്കും. പത്രങ്ങളിൽ മാപ്പപേക്ഷ “പ്രധാനമായി” പ്രദർശിപ്പിക്കാത്തതിന് പതഞ്ജലിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
Read Moreപ്രസവ ശുശ്രൂഷയ്ക്കിടെ യുവതി മരിച്ച സംഭവം; ഡോക്ടർമാരുടെ നാലംഗസംഘം അന്വേഷിക്കും
അമ്പലപ്പുഴ: പ്രസവ ശുശ്രൂഷയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ നാലംഗസംഘം അന്വേഷണം നടത്തും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആരോഗ്യമന്ത്രി ഡോ. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. നാലുദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കൈമാറണം. സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ അൻസർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Read Moreബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് തെരുവുനായയുടെ കടിയേറ്റു
എടത്വ: കിടപ്പുരോഗിക്ക് ജീവന് രക്ഷാ മരുന്ന് നല്കി മടങ്ങുന്നതിനിടെ ബ്ലോക്ക് പഞ്ചായത്തംഗത്തിന് തെരുവുനായുടെ കടിയേറ്റു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും മാധ്യമ പ്രവര്‍ത്തകനുമായ അജിത് കുമാര്‍ പിഷാരത്തിനാണ് തെരുവുനായുടെ കടിയേറ്റത്. ഇന്നലെ രാവിലെ ആറോടെ തലവടി തെക്ക് മണലേല്‍ സ്കൂളിനു സമീപം വച്ചായിരുന്നു നായുടെ ആക്രമണം. ബൈക്കില്‍ വരുന്നതിനിടെ അജിത്തിന്റെ വലത് കാല്‍പ്പത്തിയില്‍ നായ കടിച്ച് പിടിക്കുകയും ബൈക്കിന്റെ കൂടെ കുറെ ദൂരം മുന്നോട്ട് നീങ്ങിയ ശേഷമാണ് നായ കാലില്‍നിന്ന് പിടിവിട്ടത്. കടിച്ചഭാഗം ആഴത്തില്‍ മുറിഞ്ഞതിനാല്‍ അടിയന്തരമായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സതേടി.
Read More