കോട്ടയം: പക്ഷിപ്പനിയും കൊടുംചൂടും താറാവ് മുട്ട വില ഉയരാന്‍ കാരണമായി. താറാവുമുട്ട ചില്ലറ വില 11 രൂപയായി ഉയര്‍ന്നു. പൊതുവേ കേടും കൂടുതലാണ്. കുട്ടനാട്ടില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നാടന്‍ താറാവുമുട്ടയ്ക്ക് ക്ഷാമമുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്ന് മുട്ട ഇവിടേക്ക് എത്തുന്നുമില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി എണ്ണായിരം താറാവുകളെയാണ് കൊന്നൊടുക്കുന്നത്. കോഴികള്‍ക്കും രോഗം ബാധിച്ചതോടെ കോഴിമുട്ട വിലയിലും നേരിയ വര്‍ധനയുണ്ട്. താറാവും കോഴിയും അടക്കം കാല്‍ലക്ഷത്തിലേറെ പക്ഷികളെയാണ് കൊല്ലാന്‍ തീരുമാനം. നിരണം സര്‍ക്കാര്‍ താറാവുവളര്ത്തല് കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈകാതെ താറാവുകുഞ്ഞുങ്ങള്ക്കും ക്ഷാമം നേരിടും. നിരണം ഫാമിലെ 560 താറാവുകളാണ് ചത്തൊടുങ്ങിയത്. ഫാമില്‍ ബാക്കിയുള്ള 4081 താറാവുകളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5000 വളര്‍ത്തു പക്ഷികളെയും കൊന്നു കത്തിക്കും. പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേരളത്തില്‍നിന്നുള്ള കോഴിക്കും മുട്ടയ്ക്കും തമിഴ്നാട് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം ചൂടു…
Read MoreDay: May 16, 2024
കണമലയിലെ കാട്ടുപോത്ത് ആക്രമണം; കണ്ണീരോര്മയ്ക്ക് ഒരു വര്‍ഷം; സർക്കാർ വാഗ്ദാനങ്ങൾ പാഴ്വാക്കായി; സമരം ചെയ്തവരുടെ പേരിൽ കേസും
കോട്ടയം: കണമലയില്‍ അയല്‍വാസികളായ രണ്ട് ഗ്രാമീണകര്‍ഷകരെ കാട്ടുപോത്ത് കുത്തിക്കൊന്നതിന്റെ ഭയാനക ഓര്‍മകള്‍ക്ക് ഒരു വയസ്. വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന കണമല പുറത്തേല്‍ ചാക്കോ (65), പുരയിടത്തില്‍ റബര്‍ ടാപ്പിംഗ് നടത്തുകയായിരുന്ന പ്ലാവനാല്‍കുഴിയില്‍ തോമസ് ആന്റണി (65) എന്നിവരാണ് കഴിഞ്ഞ വര്‍ഷം മേയ് 19ന് രാവിലെ കൊല്ലപ്പെട്ടത്. ചാക്കോ സംഭവസ്ഥലത്തും തോമസ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. പമ്പ വനത്തില്‍നിന്ന് കാട്ടുപോത്ത് നാലു കിലോമീറ്റര്‍ അകലെ കണമല ഗ്രാമത്തില്‍ അട്ടിവളവിനു സമീപമെത്തിയാണ് രണ്ടുപേരെയും ആക്രമിച്ചത്.വയറ്റിലും തലയിലും ആഴത്തില്‍ മുറിവേറ്റ ഇരുവരും അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സാമ്പത്തികമായി വലിയ ബാധ്യതകളും പരിമിതികളാണ് രണ്ടു കുടുംബങ്ങള്ക്കുമുണ്ടായിരുന്നത്. രണ്ടു ഘട്ടമായി പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചെങ്കിലും ആശ്രിതര്‍ക്ക് ജോലി, വിധവാ പെന്ഷന്, ബാങ്ക് ബാധ്യത എഴുതിത്തള്ളല്‍ തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഏഴു പതിറ്റാണ്ടായി ജനങ്ങള്‍ കൃഷി ചെയ്തു താമസിക്കുന്ന കണമലയില്‍ കാട്ടുപോത്ത് മിന്നലാക്രമണം നടത്തിയപ്പോഴും…
Read Moreമദ്യലഹരിയിൽ വഴക്ക്: പിതാവിനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ
തിരുവനന്തപുരം: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മകന്റെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ രാജേന്ദ്രന്റെ മൂത്തമകൻ രാജേഷിനെ (42) മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മകന്റെ മർദനമാണ് മരണത്തിന് കാരണംമെന്ന് തെളിഞ്ഞതോടെയാണ് പോലീസ് നടപടിയെടുത്തത്. രാജേന്ദ്രനെ മെയ് നാലിന് ഉച്ചയ്ക്കാണ് അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. ഇയാളും മകൻ രാജേഷും തമ്മിൽ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പരിസരവാസികൾ പറഞ്ഞു. സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. അബോധാവസ്ഥയിലായ രാജേന്ദ്രനെ രാജേഷും മറ്റ് ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ രാജേന്ദ്രൻ മറിഞ്ഞുവീണ് പരിക്കേറ്റന്നാണ് പറഞ്ഞത്. പോലീസിൽ അറിയിക്കാതെ മറച്ചുവയ്ക്കാനും ഇവർ ശ്രമിച്ചിരുന്നു. 11 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ രാജേന്ദ്രൻ ചികിത്സയിലായിരുന്നു.
Read Moreതെളിവു നഷ്ടപ്പെട്ടതില്‍ പോലീസ് വീഴ്ച; ജെസ്ന തിരോധാനത്തിന്റെ തുടരന്വേഷണം അടുത്ത മാസം
കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാന കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് അടുത്ത മാസം വീണ്ടും അന്വേഷണം തുടങ്ങും. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സിജെഎം കോടതിയില്‍ സമര്‍പ്പിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. കണ്ണിമലയ്ക്കും പുഞ്ചവയലിനും ഇടയിലുള്ള ഒരു പ്രാര്‍ഥനാ കേന്ദ്രം, ജെസ്നയുമായി ഇത്തരത്തില്‍ അടുപ്പം സ്ഥാപിച്ച വ്യക്തി എന്നിവരിലേക്കായിരിക്കും പ്രധാന അന്വേഷണം. ഈ പ്രദേശത്ത് വ്യക്തികളും സമൂഹങ്ങളും നടത്തുന്ന ഏതാനും പ്രാര്‍ഥനാ കേന്ദ്രങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചിലത് ഹാളുകളിലും ചിലതു വീടുകളോടു ചേര്‍ന്നുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പുകാരുടെ വരുമാന ഉറവിടം ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷണത്തില്‍ വരും. ജെസ്ന തിരോധാനത്തിനുശേഷം ഇതില്‍ ചിലതിന്റെ പ്രവര്‍ത്തനം നിലച്ചതായി പറയുന്നു. പല തലങ്ങളില്‍പ്പെട്ടവര്‍ ഇവിടെ സമ്മേളിച്ചിരുന്നു. വ്യാഴാഴ്ചകളില്‍ കോളജില്‍ പോകാതെ ജെസ്ന ഒരു കേന്ദ്രത്തില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്നതായി അടുത്ത കാലത്താണ് അറിയുന്നത്. ഇവിടെ ജെസ്ന ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ള…
Read Moreപന്തീരാങ്കാവിലെ കല്യാണരാമൻ…കോട്ടയത്തെ ഒരു പെൺകുട്ടിയുമായി രാഹുൽ വിവാഹം രജിസ്റ്റർ ചെയ്തു; വിവാഹബന്ധം വേർപ്പെടുത്താൻ ചോദിച്ചത് ലക്ഷങ്ങൾ; കോട്ടയത്തെ കല്ല്യാണക്കഥയിങ്ങനെ
കോട്ടയം: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച രാഹുല്‍ പി. ഗോപാല്‍ മീനച്ചില്‍ താലൂക്കിലെ യുവതിയുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. മൂന്നുമാസം മുമ്പാണ് നിശ്ചയം നടത്തിയത്. ഇതിനുശേഷം വിദേശത്തേക്ക് പോകണമെന്ന് ആവശ്യവുമായി രാഹുല്‍ എത്തുകയും വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോയ രാഹുലിന്റെ സംസാരത്തിലുണ്ടായ വ്യത്യാസം മൂലം യുവതിയുടെ കുടുംബം വിവാഹബന്ധത്തില്‍നിന്നു പിന്മാറുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ലക്ഷങ്ങള്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രണ്ടു കുടുംബങ്ങളിലും തമ്മില്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തി എറണാകുളം കുടുംബക്കോടതിയില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞദിവസം യുവതിയുടെ സഹോദരന് സ്റ്റേഷനില്‍ രാഹുലിനെതിരേ പരാതിയുമായി എത്തിയിരുന്നു. രാഹുലിനെതിരേ പരാതിയുള്ള പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ഓണ്‍ലൈനായി യുവതിയുടെ സഹോദരനെക്കൊണ്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴി എടുക്കുവാന്‍ പന്തീരാങ്കാവ് പോലീസ് എത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും പോലീസ് എത്തിയില്ല.
Read Moreഎടാ മോനേ… ആവേശം കൂടിപ്പോയോ! ലഹരിപാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ കേസെടുത്ത് പോലീസ്
ആവേശം മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ കേസെടുത്ത് പോലീസ് . ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പാർട്ടിയിൽ കൊലക്കേസിൽ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പാർട്ടിയെ സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയിൽ അറുപതോളം പേരാണ് പങ്കെടുത്തത്. ആവേശം സിനിമയിലെ ‘എട മോനേ’എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയിൽ ഗുണ്ടകൾ പുറത്തിറക്കിയ റീലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ആഡംബരവാഹനത്തിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് അടിപൊളിവേഷത്തിൽ ഗുണ്ടാത്തലവൻ വന്നിറങ്ങുന്നതുമുതൽ, ആവേശത്തോടെ സ്വീകരിക്കുന്നതും മദ്യക്കുപ്പികൾ അടങ്ങിയ കെയ്സുകൾ കൊണ്ടുപോകുന്നതും ഏറ്റുമൊടുവിൽ ഗ്രൂപ്പ് ഫോട്ടോയും റീൽസ് ആക്കിയാണ് സോഷ്യൽ മീഡിയിൽ ഷെയർ ചെയ്തത്. അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ അടുത്തിടെയുണ്ടായ നിരവധി ഗുണ്ടാ ആക്രമണങ്ങളിൽ…
Read Moreമഴയെത്തുംമുൻപേ..! സിംഗപ്പൂർ യാത്ര ഒഴിവാക്കി, മുഖ്യമന്ത്രി 19 ന് നാട്ടിലെത്തും; 20നു പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ 19നു രാത്രി തിരിച്ചെത്തും. ഇന്നലെ രാവിലെ ഇന്തോനേഷ്യയിൽനിന്ന് ദുബായിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10നു ചേർന്ന ഓണ്‍ലൈൻ മന്ത്രിസഭയിൽ പങ്കെടുത്തു. സിംഗപ്പുരിൽനിന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, സിംഗപ്പൂർ യാത്ര ഒഴിവാക്കിയിരുന്നു. 21നു മടങ്ങിയെത്തുംവിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തി 19നു രാത്രി മടങ്ങിയെത്തും. 20നു പ്രത്യേക മന്ത്രിസഭാ യോഗമുണ്ട്. മേയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്. 22നു മന്ത്രിസഭ ചേരും തിരുവനന്തപുരം: നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങൾ 22നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. വിദേശപര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം നേരിട്ടാണ് 22ലെ മന്ത്രിസഭ ചേരുക. ജൂണ്‍ 10നു നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം ഇടയ്ക്ക് ലോക കേരള സഭയ്ക്കായി നിർത്തിവച്ച ശേഷം…
Read More‘ഒരു ദൈവം തന്ത പൂവേ’: വൈറലായി പാർവതിയുടെ നൃത്തം; ഇത് ചക്കിക്ക് അമ്മയുടെ സ്നേഹ സമ്മാനം
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക എന്ന ചക്കിയുടെ വിവാഹവും മറ്റ് ആഘോഷപരിപാടികളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചക്കിയുടെ മേക്കപ്പ്, വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയൊക്കെ ശ്രദ്ധ നേടി. ചക്കിയെപ്പോലെ തന്നെ പാർവതിയുടെ വേഷങ്ങളും മേക്കപ്പുമൊക്കെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. റിസപ്ഷന് മകൾക്കൊപ്പം നൃത്തം ചെയ്യുന്ന ജയറാമിന്റെയും പാർവതിയുടെയും വീഡിയോയും വൈറലായിരുന്നു. എന്നാൽ സംഗീത് ചടങ്ങിൽ ചക്കിക്കായി പാർവതി അവതരിപ്പിച്ച നൃത്തമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനത്തിനാണ് പാർവതി നൃത്തം ചെയ്തതിരിക്കുന്നത്. വളരെ വൈകാരികമായാണ് ജയറാമും ചക്കിയും ചക്കിയുടെ ഭർത്താവ് നവനീതുമൊക്കെ പാർവതിയുടെ നൃത്തം കണ്ടത്. മൂന്ന് മില്യണിലധികം വ്യൂസ് ആണ് ഒറ്റദിവസം കൊണ്ട് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഎനിക്ക് 18 വയസാവുമ്പോള്‍ കുടുംബം പിരിച്ചുവിടുമെന്ന് മൈത്രേയന് പറയുമായിരുന്നു, ചെറുതായിരിക്കുമ്പോള്‍ അതിന്റെ അര്‍ഥമൊന്നും അറിയില്ലല്ലോ; കനി കുസൃതി
പിതാവ് മൈത്രേയനെ കുറിച്ച് നടി കനി കുസൃതി പങ്കുവച്ച അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചെറുപ്പം മുതൽ മൈത്രേയൻ തനിക്ക് 18 വയസായാൽ കുടുംബം പിരിച്ച് വിടുമെന്ന് പറയുമായിരുന്നു. എന്നാൽ അന്ന് അതിന്റെ അർഥം മനസിലായില്ലെന്നാണ് കനി പറഞ്ഞത്. പ്രായപൂർത്തിയായ ഏതൊരു മനുഷ്യനും നൽകുന്ന പിന്തുണ തനിക്ക് തരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും എന്നാൽ തനിക്ക് കാണാൻ തോന്നുന്നെന്ന് പറഞ്ഞാൽ മൈത്രേയൻ ഉടൻ തന്നെ വരുമെന്നും കനി കുസൃതി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഞാന്‍ കുഞ്ഞായിരിക്കുമ്പോഴേ, എനിക്ക് 18 വയസ്സാവുമ്പോള്‍ കുടുംബം പിരിച്ചുവിടുമെന്ന് മൈത്രേയന് പറയുന്നുണ്ട്. ഞാന്‍ എന്റെ വഴിക്ക്, നീ നിന്റെ വഴിക്ക് എന്ന് പറയും. 18 വയസ്സായ മറ്റൊരാളെ എങ്ങനെ സഹായിക്കുന്നോ അതുപോലെ നിന്നേയും പിന്തുണയ്ക്കും. എന്റെ കൂടെ എപ്പോള്‍ താമസിക്കണമെന്ന് തോന്നിയാലും വരാം, നിന്റെ അടുത്തേക്ക് വരണമെന്ന്…
Read Moreരാജേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം എയർ ഇന്ത്യ ഏറ്റെടുക്കണം; പ്രവാസിയുടെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കൾ
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന രാജേഷിനെ പരിചരിക്കാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍നിന്ന് വന്നതിന് ശേഷം വേണ്ട ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ് രാജേഷ് മരിച്ചതെന്ന് ഇവര്‍ ആരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധം കുടുംബത്തിന്റെ ഉത്തരവാദിത്വം എയര്‍ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് ആവശ്യം. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. മേയ് ഏഴിനാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാജേഷിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം മൂലം പോകാന്‍ കഴിഞ്ഞില്ല. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം അവസാനിക്കാത്തതുമൂലം യാത്ര…
Read More