കോട്ടയം: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച രാഹുല്‍ പി. ഗോപാല്‍ മീനച്ചില്‍ താലൂക്കിലെ യുവതിയുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. മൂന്നുമാസം മുമ്പാണ് നിശ്ചയം നടത്തിയത്.
ഇതിനുശേഷം വിദേശത്തേക്ക് പോകണമെന്ന് ആവശ്യവുമായി രാഹുല്‍ എത്തുകയും വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോയ രാഹുലിന്റെ സംസാരത്തിലുണ്ടായ വ്യത്യാസം മൂലം യുവതിയുടെ കുടുംബം വിവാഹബന്ധത്തില്‍നിന്നു പിന്മാറുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ലക്ഷങ്ങള്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം രണ്ടു കുടുംബങ്ങളിലും തമ്മില്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തി എറണാകുളം കുടുംബക്കോടതിയില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞദിവസം യുവതിയുടെ സഹോദരന് സ്റ്റേഷനില്‍ രാഹുലിനെതിരേ പരാതിയുമായി എത്തിയിരുന്നു.
രാഹുലിനെതിരേ പരാതിയുള്ള പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ഓണ്‍ലൈനായി യുവതിയുടെ സഹോദരനെക്കൊണ്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴി എടുക്കുവാന്‍ പന്തീരാങ്കാവ് പോലീസ് എത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും പോലീസ് എത്തിയില്ല.