എ​നി​ക്ക് 18 വ​യ​സാ​വു​മ്പോ​ള്‍ കു​ടും​ബം പി​രി​ച്ചു​വി​ടു​മെ​ന്ന് മൈ​ത്രേ​യ​ന്‍ പ​റ​യു​മാ​യി​രു​ന്നു, ചെ​റു​താ​യി​രി​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ അ​ര്‍​ഥ​മൊ​ന്നും അ​റി​യി​ല്ല​ല്ലോ; ക​നി കു​സൃ​തി

പി​താ​വ് മൈ​ത്രേ​യ​നെ കു​റി​ച്ച് ന​ടി ക​നി കു​സൃ​തി പ​ങ്കു​വ​ച്ച അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ചെ​റു​പ്പം മു​ത​ൽ മൈ​ത്രേ​യ​ൻ ത​നി​ക്ക് 18 വ​യ​സാ​യാ​ൽ കു​ടും​ബം പി​രി​ച്ച് വി​ടു​മെ​ന്ന് പ​റ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് അ​തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​യി​ല്ലെ​ന്നാ​ണ് ക​നി പ​റ​ഞ്ഞ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ ഏ​തൊ​രു മ​നു​ഷ്യ​നും ന​ൽ​കു​ന്ന പി​ന്തു​ണ ത​നി​ക്ക് ത​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് കാ​ണാ​ൻ തോ​ന്നു​ന്നെ​ന്ന് പ​റ​ഞ്ഞാ​ൽ മൈ​ത്രേ​യ​ൻ ഉ​ട​ൻ ത​ന്നെ വ​രു​മെ​ന്നും ക​നി കു​സൃ​തി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

‘ഞാ​ന്‍ കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ഴേ, എ​നി​ക്ക് 18 വ​യ​സ്സാ​വു​മ്പോ​ള്‍ കു​ടും​ബം പി​രി​ച്ചു​വി​ടു​മെ​ന്ന് മൈ​ത്രേ​യ​ന്‍ പ​റ​യു​ന്നു​ണ്ട്. ഞാ​ന്‍ എ​ന്‍റെ വ​ഴി​ക്ക്, നീ ​നി​ന്‍റെ വ​ഴി​ക്ക് എ​ന്ന് പ​റ​യും. 18 വ​യ​സ്സാ​യ മ​റ്റൊ​രാ​ളെ എ​ങ്ങ​നെ സ​ഹാ​യി​ക്കു​ന്നോ അ​തു​പോ​ലെ നി​ന്നേ​യും പി​ന്തു​ണ​യ്ക്കും. എ​ന്‍റെ കൂ​ടെ എ​പ്പോ​ള്‍ താ​മ​സി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ലും വ​രാം, നി​ന്‍റെ അ​ടു​ത്തേ​ക്ക് വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞാ​ലും വ​രാം.

ഏ​തൊ​രു മ​നു​ഷ്യ​ന്‍ ചോ​ദി​ച്ചാ​ലും ഞാ​ന്‍ പോ​വും. അ​തു​പോ​ലെ നി​ന​ക്കും വ​രാം. കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ ഇ​തൊ​ക്കെ പ​റ​യു​മാ​യി​രു​ന്നു. തീ​രെ ചെ​റു​താ​യി​രി​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ അ​ര്‍​ഥ​മൊ​ന്നും അ​റി​യി​ല്ല​ല്ലോ. ശ​രി​ക്കും അ​ങ്ങ​നെ സം​ഭ​വി​ച്ച​പ്പോ​ള്‍ മൈ​ത്രേ​യ​ന്‍ ഇ​നി ഇ​ല്ല​ല്ലേ എ​ന്ന് മ​ന​സി​ലാ​യി. പ​ക്ഷേ മൈ​ത്രേ​യാ, എ​നി​ക്ക് കാ​ണാ​ന്‍ തോ​ന്നു​ന്നു എ​ന്ന് വി​ളി​ച്ച് പ​റ​ഞ്ഞാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ വ​രും. മൈ​ത്രേ​യ​ന്‍ എ​ന്തോ പ​റ​യു​ന്നോ അ​ത് പ്ര​വ​ര്‍​ത്തി​ക്കും. എ​ന്നാ​ല്‍ എ​നി​ക്ക് വേ​ണ്ടി അ​വി​ടെ ഉ​ണ്ട്,’ ക​നി കു​സൃ​തി പ​റ​ഞ്ഞു.

 

 

 

 

Related posts

Leave a Comment