പാലക്കാട്: നടന് വിനായകന് കല്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന പ്രചാരണം തള്ളി ക്ഷേത്രം ഭാരവാഹികള്‍. 13ന് രാത്രി പതിനൊന്നോടെയാണ് വിനായകന് എത്തുന്നത്. കല്പാത്തി ജംഗ്ഷനില്‍ വാഹനം നിര്‍ത്തി ഇറങ്ങിവരികയായിരുന്നു. എന്നാല്‍, തൊപ്പിയും ബര്‍മുഡയുമൊക്കെ ധരിച്ചുവന്ന വിനായകനെ പെട്ടെന്ന് നാട്ടുകാര്‍ക്കു തിരിച്ചറിയാനായില്ല. ആരാണെന്നു ചോദിച്ചപ്പോള്‍, അത് ഇഷ്ടപ്പെടാതിരുന്ന വിനായകന് ബഹളം വയ്ക്കുകയായിരുന്നു. അടച്ച നട തുറന്ന് ഇപ്പോള്‍ത്തന്നെ ഭഗവാനെ കാണണമെന്ന് വിനാ യകൻ ആവശ്യപ്പെട്ടു. തുടര്‍ന്നു ബഹളമായപ്പോഴാണ് പോലീസ് എത്തിയത്. പോലീസുകാര്‍ക്ക് കാര്യം മനസിലായപ്പോള്‍ എല്ലാവരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. രാത്രി 11 കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്നു മാത്രമാണ് അറിയിച്ചത്. അതല്ലാതെ മറ്റു തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, രാത്രി 10.30 കഴിഞ്ഞ് കല്പാത്തിയിലെത്തിയ ചലച്ചിത്രതാരം വിനായകനു കല്പാത്തി ക്ഷേത്രത്തില്‍ വിലക്കേര്പ്പെടുത്തിയെന്നാണു വാര്‍ത്തകള്‍ പ്രചരിച്ചത്. തനിക്കു ദര്‍ശനം നടത്തണമെന്നു വിനായകന് ആവശ്യപ്പെടുന്ന വീഡിയോയും…
Read MoreDay: May 16, 2024
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും ഞായറാഴ്ച 20 സെന്റീമീറ്റർ വരെയുള്ള തീവ്ര മഴയ്ക്കുമാണ് സാധ്യത. കനത്ത മഴയ്ക്കൊപ്പം ഈ ദിവസങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് അടുത്ത 24 മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read Moreഗർഭസ്ഥശിശുവിന് ജീവിക്കാനുള്ള മൗലികാവകാശമുണ്ട്; 27 ആഴ്ചയായ ഗർഭം അലസിപ്പിക്കണമെന്ന യുവതിയുടെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിയാണു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് 20 വയസുകാരിയായ അവിവാഹിത സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഗർഭാവസ്ഥയിലെ കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്നും നിയമവിരുദ്ധമായ ഒന്നും ചെയ്യാൻ തങ്ങൾക്കാകില്ലെന്നും കോടതി വ്യതമാക്കി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിൽ അമ്മയെക്കുറിച്ചു മാത്രമാണു പറയുന്നതെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞെങ്കിലും കുട്ടിക്കും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇപ്പോൾ ഗർഭാവസ്ഥയിൽ കുഞ്ഞിന് ഏഴു മാസം പ്രായമുണ്ട്. നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനും അമ്മയ്ക്കും ശാരീരികമായ അപകടം ഒന്നുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി കണ്ടെത്തി. അതിനാൽ ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗത്തിനിരയായ 14…
Read Moreഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം: സമരത്തിന് ബ്രേക്ക്; സർക്കുലറിലെ മാറ്റം ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ തടസപ്പെടുത്തി ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ രണ്ടാഴ്ചയിലേറെയായി നടത്തിവന്നിരുന്ന സമരം അവസാനിച്ചു. ഇന്നലെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ യൂണിയനുകൾ തീരുമാനിച്ചത്. യൂണിയൻ ഉന്നയിച്ച എല്ലാ വിഷയങ്ങൾക്കും പരിഹാരം കണ്ടെത്തിയെന്ന് ചർച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ ഗതാഗതവകുപ്പ് പുറത്തിറക്കിയ 4/2024 എന്ന സർക്കുലർ പിൻവലിക്കണമെന്നായിരുന്നു യൂണിയനുകളുടെ പ്രധാന ആവശ്യം. എന്നാൽ, സർക്കുലർ പിൻവലിക്കുന്നതിനു പകരം യൂണിയനുകൾക്ക് അനുയോജ്യമായ രീതിയിൽ സർക്കുലറിൽ മാറ്റം വരുത്താമെന്ന് മന്ത്രി ഉറപ്പു നൽകി. ഈ നിലപാടിനെ യൂണിയനുകൾ സ്വാഗതം ചെയ്തു. കെഎസ്ആർടിസിയുടെ പത്ത് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള പുതിയ ഡിസൈൻ തയാറാക്കാൻ യൂണിയനുകളെ ചുമതലപ്പെടുത്തി. പത്ത് ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു എന്ന വാർത്തകൾ തെറ്റാണെന്നും 2.5 ലക്ഷം അപേക്ഷകൾ…
Read More