മരുമകളെയും കൊണ്ട് ഒളിച്ചോടിയ 61കാരന്‍ അമ്മായിയപ്പനെ പോലീസ് പൊക്കി ! കമിതാക്കളെ കണ്ടെത്തിയത് ചാലക്കുടിയില്‍ നിന്ന്;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

പയ്യന്നൂരില്‍ മകന്റെ ഭാര്യയെയും കൊണ്ട് ഒളിച്ചോടിയ 61കാരന്‍ പിടിയിലായി. ഇന്നലെ രാത്രി പത്ത് മണിയോടെ ചാലക്കുടിയില്‍ നിന്നാണ് ഇവരെ പോലീസ് പൊക്കിയത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ട്.

വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ.പി. ബാബുമോന്‍ എ. എസ്ഐ. എം.ജെ ജോസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സദന്‍, സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ കൗസല്യ എന്നീ വരടങ്ങിയ സംഘമാണ് ചാലക്കുടിയിലെത്തിയത്.

മൂന്നുപേരെയും ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. ചാലക്കുടി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ സൈബര്‍ സെല്‍ വഴി നടത്തിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചി യിലെ വിന്‍സെന്റ് (61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെയും കൊണ്ട് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിന് നാടുവിട്ടത്.

വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിലായിരുന്നു അന്വേഷണം. ഇവര്‍ പയ്യന്നൂര്‍ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്ഐ പി ബാബു മോന്‍ പയ്യന്നൂര്‍ പൊലീസിന്റെ സഹായത്തോടെ നഗരത്തിലെ ലോഡ്ജുകളിലും മറ്റും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

മുത്തമകനായ പത്തു വയസ്സുകാരനെ ബന്ധുവീട്ടില്‍ നിര്‍ത്തിയാണ് റാണിയും ഏഴുവയസുകാരനായ ഇളയകുട്ടിയും ഭര്‍ത്യ പിതാവിനോടൊപ്പം മുങ്ങിയത്.

പത്തനംതിട്ട എരുമേലി സ്വദേശിനിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ഡ്രൈവറായ പ്രിന്‍സുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.

പിന്നീട് ഭര്‍ത്തൃപിതാവായ വിന്‍സെന്റുമായി യുവതി അടുക്കുകയായിരുന്നു. ഇവരുടെ ബന്ധം അറിഞ്ഞ പ്രിന്‍സ് റാണിയെ എരുമേലിയിലെ സ്വന്തം വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു.

എന്നാല്‍ വിന്‍സെന്റ് ഇവരെ തിരികെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നു പേരെയും കാണാതായതാണെന്നായിരുന്നു വിന്‍സെന്റിന്റെ ഭാര്യ വത്സമ്മ നല്‍കിയ പരാതി.

പോലീസ് പിടിയിലായ ഇവരെ ഇന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. കുടുംബ കലഹമാണ് ഭര്‍തൃപിതാവിന്റെയും മരുമകളുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

Related posts

Leave a Comment