ഭോപ്പാൽ: മധ്യപ്രദേശിലെ അശോക് നഗറിൽ 22 കാരിയായ യുവതിയെ വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രധാന പ്രതിയായ കാലു എന്ന സലിം ഖാൻ മുമ്പ് യുവതിയെ ബലാത്സംഗം ചെയ്യുകയും വീഡിയോ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരാളുമായി യുവതിയുടെ വിവാഹം നടക്കുമ്പോഴാണു യുവതിയെയും വീട്ടുകാരെയും ആക്രമിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സലിം ഖാൻ കൂട്ടാളികളായ ജോധ, സമീർ, ഷാരൂഖ് എന്നിവർക്കൊപ്പം വാളുകളും ഇരുമ്പുവടികളും വീശി വിവാഹവീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. കുടുംബത്തെ ആക്രമിക്കുകയും പിതാവിന്റെ കാലും സഹോദരന്റെ കൈയും തല്ലിയൊടിക്കുകയും ചെയ്തു. അമ്മയ്ക്കും ക്രൂരമായ മർദനമേറ്റു. യുവതിയെ വീട്ടിൽനിന്നു വലിച്ചിറക്കി. വീട്ടുകാരും സ്ത്രീയും സഹായത്തിനായി നിലവിളിച്ചതോടെ ജനക്കൂട്ടം തടിച്ചുകൂടി. പ്രതികൾ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെങ്കിലും ആൾക്കൂട്ടം വർധിച്ചതോടെ യുവതിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പ്രതികൾ വരന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. പോലീസ് കേസെടുത്തു.
Read MoreDay: June 1, 2024
ശിക്ഷിക്കപ്പെട്ടാലും ട്രംപിനു മത്സരിക്കാം
ന്യൂയോർക്ക്: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റ് (പദവി ഒഴിഞ്ഞതോ, അധികാരത്തിലിരിക്കുന്നതോ) എന്ന കുപ്രസിദ്ധിയാണ് ട്രംപിനുണ്ടായിരിക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന ആരും ഇതുവരെ ക്രിമിനൽകേസിൽ പെട്ടിട്ടില്ല. അതേസമയം, മാൻഹാട്ടൻ കോടതി ട്രംപിനു ജയിൽശിക്ഷ വിധിക്കുമെന്ന് നിയമവിദഗ്ധർ കരുതുന്നില്ല. പിഴയായിരിക്കാം അദ്ദേഹത്തിനു ലഭിക്കുക. കേസിൽ ശിക്ഷിക്കപ്പെട്ടാലും നവംബർ അഞ്ചിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ട്രംപിനു വിലക്കുണ്ടാവില്ല. അപ്പീൽ പോകുമെന്ന് ട്രംപിന്റെ അഭിഭാഷകർ വ്യക്തമാക്കിക്കഴിഞ്ഞു. ശിക്ഷ വൈകാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. വോട്ടെടുപ്പു കഴിഞ്ഞായിരിക്കാം ട്രംപിനു ശിക്ഷ നേരിടേണ്ടിവരിക. അപ്പീൽ കോടതി ശിക്ഷ റദ്ദാക്കാനുള്ള സാധ്യതയുമുണ്ട്. മത്സരിക്കാൻ വിലക്കില്ല ജൂലൈ 11നാണ് ട്രംപിനുള്ള ശിക്ഷ കോടതി വിധിക്കുക. നാലു ദിവസത്തിനു ശേഷം മിൽവാക്കിയിൽ ചേരുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ ട്രംപിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രംപ്- ബൈഡൻ റീമാച്ചാണ് നവംബർ അഞ്ചിനു നടക്കുക. കേസിൽ…
Read Moreപുതിയ ഫോർമുലയുമായി ഇസ്രയേൽ “യുദ്ധം തീർക്കാൻ മികച്ച അവസരം’
വാഷിഗ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ മുന്നോട്ടു വച്ച പുതിയ ഫോര്‍മുല യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച അവസരമായി ഇരുവിഭാഗവും കാണണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നു വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന് പറഞ്ഞു. മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നത്. ആറാഴ്ച നീളുന്ന ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലാണുള്ളത്. ജനവാസ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ സൈനികരുടെ പിന്മാറ്റവും ഇരുഭാഗത്തുമുള്ള ബന്ദികളുടെ മോചനവും ആദ്യഘട്ടത്തിലുണ്ടാകും. ഗാസയിലേക്ക് ദിവസേന 600 ട്രക്കുകളില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. താത്കാലിക ഭവന യൂണിറ്റുകളും ഗാസയില്‍ സ്ഥാപിക്കും. ഈ ആറാഴ്ച കാലയളവില്‍ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകളും നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത ഘട്ടത്തിലെ പദ്ധതികള്‍ നടപ്പിലാക്കും. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്മാറും. ഹമാസ് ബന്ദികളെയും മോചിപ്പിക്കും.…
Read Moreസ്ട്രോക്കിനു ശേഷമുള്ള ജീവിതം
മറ്റു പല അവസ്ഥകളെയും പോലെ, സ്ട്രോക്ക് ജീവിതത്തിന്റെ അവസാനമല്ല. അത് തീർച്ചയായും അതിജീവിക്കാവുന്നതാണ്. പുനരധിവാസം തെരഞ്ഞെടുക്കുന്നതിലൂടെ സ്ട്രോക്കിൽ നിന്ന് കരകയറാനാകും. ശാരീരികവും മാനസികവുമായ ശരിയായ വ്യായാമത്തിലൂടെ, സ്ട്രോക്കിന് ഇരയായ ഒരാൾക്ക് ജീവിതം അതിന്റെ എല്ലാ ഭംഗിയിലും വീണ്ടും ആസ്വദിക്കാനാകും. സ്ട്രോക്ക് പുനരധിവാസത്തിൽ ശാരീരിക പ്രവർത്തനങ്ങൾ1. മോട്ടോർ നൈപുണ്യ വ്യായാമങ്ങൾ: പേശികളുടെ ശക്തിയും ഏകോപനവും മെച്ചപ്പെടുത്തുക2. മൊബിലിറ്റി പരിശീലനം: വാക്കർ, ചൂരൽ, കണങ്കാൽ ബ്രേസ് തുടങ്ങിയ മൊബിലിറ്റി എയ്ഡുകൾ ഉപയോഗിക്കുന്നു.3. കൺസ്ട്രൈൻഡ്-ഇൻഡ്യൂസ്ഡ് തെറാപ്പി: ഇത് ബാധിക്കപ്പെടാത്ത അവയവത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ്.4. റേഞ്ച്-ഓഫ്-മോഷൻ തെറാപ്പി: പേശികളുടെ പിരിമുറുക്കം ലഘൂകരിക്കാനുള്ള വ്യായാമങ്ങളും ചികിത്സകളും (സ്പാസ്റ്റിസിറ്റി)5. സാങ്കേതിക സഹായത്തോടെയുള്ളശാരീരിക പ്രവർത്തനങ്ങൾ.പ്രവർത്തനപരമായ വൈദ്യുത ഉത്തേജനം: 1. ദുർബലമായ പേശികളിൽ വൈദ്യുതി പ്രയോഗിച്ച് അവ ഉത്തേജിപ്പിക്കപ്പെടുന്നു.2. റോബോട്ടിക് സാങ്കേതികവിദ്യ: വൈകല്യമുള്ള കൈകാലുകളുടെ ആവർത്തിച്ചുള്ള ചലനങ്ങളിൽ റോബോട്ടിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നു.3. വയർലെസ് സാങ്കേതികവിദ്യ: രോഗിയുടെ പ്രവർത്തനം വർധിപ്പിക്കുന്നതിന് ഏതെങ്കിലും…
Read Moreബാലകൃഷ്ണ ഗാരുവിനോട് നന്ദി! വിവാദ വീഡിയോയ്ക്ക് വിശദീകരണവുമായി അഞ്ജലി
നടി അഞ്ജലിയെ തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ ഗാരു അപമാനിച്ച വീഡിയോ ഇക്കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. ദേശീയ മാധ്യമങ്ങളും ഏറ്റെടുത്ത വിഷയം നിമിഷ നേരംകൊണ്ടാണ് കത്തിക്കയറിയത്. എന്നാല്‍ ഇപ്പോള്‍ ആ സംഭവത്തിനുശേഷമുള്ള നടി അഞ്ജലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്. ഗ്യാംഗ്സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസിംഗ് ചടങ്ങിലായിരുന്നു സംഭവം. അഞ്ജലി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ പ്രീ റിലീസിംഗ് ഇവന്റില്‍ മുഖ്യാതിഥിയായി എത്തിയതാണ് നന്ദമൂരി ബാലകൃഷ്ണ. സ്റ്റേജില്‍ ഫോട്ടോഷൂട്ടൊക്കെ നടക്കുന്നതിനിടെയാണ് അഞ്ജലിയെ നന്ദമൂരി പിടിച്ചു തള്ളിയത്. അങ്ങേയറ്റം മോശമായ പെരുമാറ്റം എന്ന് പറഞ്ഞ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദേശീയ പുരസ്കാര ജേതാവായ സംവിധായകന് ഹന്‍സല്‍ മെഹ്ത വിഷയത്തില്‍ പ്രതികരിക്കുകയും, നന്ദമൂരിയെ നികൃഷ്ട വ്യക്തി എന്ന് വിളിക്കുകയും ചെയ്തു. ആ വിഷയത്തിലും ട്വിറ്ററില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാകുകയും, നന്ദമൂരി…
Read Moreസപ്ലൈകോയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണം
കൊച്ചി: സപ്ലൈകോയുടെ വ്യാജരേഖകള്‍ നിര്‍മിച്ച് ഏഴ് കോടി രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ എറണാകുളം കടവന്ത്ര ഔട്ട്ലെറ്റിലെ മുന്‍ അസിസ്റ്റന്റ് മാനേജര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് എളംകുളം സഹോദരന് അയ്യപ്പന് റോഡില്‍ താമസിക്കുന്ന സതീഷ് ചന്ദ്രന്റെ(67) അറസ്റ്റ് കടവന്ത്ര പോലീസ് രേഖപ്പെടുത്തി. ഇയാള്‍ മുന്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സപ്ലൈകോ ബ്രാന്‍ഡ് പ്രൊഡക്ട്സ് മാനേജര്‍ ജെയ്സണ്‍ ജേക്കബ് നല്കിയ പരാതിയിലാണ് അറസ്റ്റ്. സപ്ലൈകോ രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇ മെയില്‍ വിലാസം ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2017ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച പ്രതിക്ക് ഈ കൃത്യം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിച്ച് വരുന്നത്. സംഭവത്തില്‍ കൂടുതല്‍ ജീവനക്കാരുടെ പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. കടവന്ത്ര ഔട്ട്ലെറ്റിലെ ജീവനക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സപ്ലൈകോയുടെ…
Read Moreമിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ കാണാനില്ല. അച്ഛനമ്മമാരും മുത്തച്ഛനും ഭയവിഹ്വലരായി ചുറ്റുപാടും വിളിച്ചുനടക്കുന്നതിനിടെ അര കിലോമീറ്റർ അകലെയുള്ളൊരു വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. അവൾ അവിടെയുണ്ടെന്ന്. ആശ്വാസവും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പേടിച്ചരണ്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ഒരു മാമൻ തന്നെ കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി അകലെയുള്ള വയലിലെത്തിച്ച് ഉപദ്രവിച്ചെന്നും കാതിലെ കമ്മൽ അഴിച്ചെടുത്തു കൊണ്ടുപോയെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ എന്ന് എല്ലാവരും സംശയിച്ചുനിന്നു. തൊട്ടുപിന്നാലെ പോലീസെത്തി. അവരുടെ സഹായത്തോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ആശങ്കകൾ ശരിവയ്ക്കുന്ന ഫലം വന്നു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ളൊരു പ്രദേശമാണ്. ഇതുപോലൊരു സംഭവം ഇതുവരെ അവിടെ കേട്ടുകേൾവി പോലുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ആശങ്ക അകറ്റണമെങ്കിൽ അജ്ഞാതനായ അക്രമിയെ എത്രയും പെട്ടെന്ന് പിടിച്ചേ തീരൂ എന്ന് പോലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ…
Read Moreആശാ ശരത്ത് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടോ? സത്യാവസ്ഥ അറിയാം
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തനിക്കെതിരേ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടി ആശാ ശരത്. നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പമുണ്ടായവര്‍ താരം നന്ദി രേഖപ്പെടുത്തി. കാര്യങ്ങളറിയാതെ നൊമ്പരപ്പെടുത്തിവയവരോട് തെല്ലും പരിഭവമില്ലെന്നും ആശ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ നന്ദി പ്രകടനം. ആശ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് എസ്പിസി. ഈ കമ്പനിയുമായി ചേർന്ന് ഓൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി ആശാ ശരത് രാജ്യം വിട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത. ഇതിനെതിരേയാണ് പ്രതികരണവുമായി താരമെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നന്ദി, സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക് പ്രിയപ്പെട്ടവരെ,കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു.കാര്യങ്ങൾ അറിയാതെ…
Read Moreമുംബൈയിൽനിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിനിന് ശിപാർശ
കൊല്ലം: മുംബൈയിൽനിന്ന് കേരളത്തിലേക്കു പുതിയ ട്രെയിൻ ആരംഭിക്കുന്നതിന് ശിപാർശ. പൻവേൽ -കൊച്ചുവേളി റൂട്ടിൽ പ്രതിവാര എക്സ്പ്രസ് ഓടിക്കുന്നതിനാണ് കഴിഞ്ഞ മാസം ചേർന്ന ടൈംടേബിൾ കമ്മിറ്റി യോഗം ശിപാർശ ചെയ്തിട്ടുള്ളത്. ഈ നിർദേശം റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. അന്തിമ തീരുമാനം ആയിട്ടില്ല. അതുകൊണ്ടുതന്നെ ജൂലൈയിൽ പുറത്തിറങ്ങുന്ന പുതിയ ടൈംടേബിളിൽ ഈ വണ്ടിയെ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.നിലവിൽ ലോകമാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് മാത്രമാണ് മുംബൈയിൽനിന്ന് കേരളത്തിലേയ്ക്ക് പ്രതിദിന സർവീസ് നടത്തുന്ന ഏക വണ്ടി. ഇതുകൂടാതെ ലോകമാന്യ തിലക് – കൊച്ചുവേളി ദ്വൈവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും കേരളത്തിലേക്ക് ഓടുന്നുണ്ട്. ഇത് ജൂലൈ ഒന്നുമുതൽ ആഴ്ചയിൽ അഞ്ചു ദിവസം സർവീസ് നടത്തുന്നതിനും ടൈംടേബിൾ കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. നേരത്തേ മുംബൈ സിഎസ്ടി-കന്യാകുമാരി റൂട്ടിൽ ഓടിയിരുന്ന ജയന്തി ജനത എക്സ്പ്രസുകൾ (16381/16382) ഇപ്പോൾ മുംബൈ വരെ പോകുന്നില്ല. പൂനെ…
Read Moreചില്ല കുലുക്കി മാമ്പഴം വീഴ്ത്തി ചില്ലിക്കൊമ്പൻ; ഇൻസ്റ്റഗ്രാമിൽ വൈറലായി ചില്ലിക്കൊമ്പന്റെ മാമ്പഴക്കൊതി
മൃഗങ്ങളുടെ രസകരവും മനോഹരവുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തരം വീഡിയോകൾ കാഴ്ചക്കാരുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്യുന്നു. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. മാമ്പഴത്തോട് കൊതിയുള്ള ഒരു കാട്ടാനയുടെ വീഡിയോയാണിത്. പാലക്കാട്ടെ നെല്ലിയാമ്പതിയിലെ കാടുകളിൽ താമസിക്കുന്ന ചില്ലിക്കൊമ്പൻ എന്ന ആന അയൽവാസികളെ ഉപദ്രവിക്കാതെ വനാതിർത്തികളിൽ വിഹരിച്ച് നടക്കുന്നു. മാമ്പഴങ്ങളും ചക്കയുമാണ് ചില്ലിക്കൊമ്പന്റെ ഇഷ്ടഭക്ഷണങ്ങൾ. ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പങ്കിട്ട ഒരു വൈറൽ വീഡിയോയിൽ ചില്ലിക്കൊമ്പൻ മരത്തിൽ നിന്ന് മാമ്പഴം കുലുക്കി താഴെയിടാൻ ശ്രമിക്കുന്നതാണ് കാണിക്കുന്നത്. ഓരോ കുലുക്കത്തിലും മാമ്പഴം നിലത്ത് വീഴുകയും ചില്ലിക്കൊമ്പൻ അവ കൊതിയോടെ എടുത്ത് കഴിക്കുകയും ചെയ്യുന്നു. @airnewsalerts എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “#കേരളം: #പാലക്കാട്, #നെല്ലിയാമ്പതിയിൽ ജനവാസമേഖലയിലെത്തിയ കാട്ടാന മാങ്ങ കുലുക്കി മാമ്പഴം പൊഴിക്കുന്നു. ചില്ലിക്കൊമ്പൻ എന്നറിയപ്പെടുന്ന ഈ ആന…
Read More