താ​ര​ങ്ങ​ളി​ല്ലാ​തെ തി​ള​ങ്ങി അ​ർ​ജ​ന്‍റീ​ന; ജ​ർ​മ​നി​യെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു

ഡോ​ർ​ട്ട്മു​ണ്ട്: ജ​ർ​മ​നി​ക്കെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല. ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന സമനില പിടിച്ചെടുത്തത്. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ‌ ത​ന്നെ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി ജ​ർ​മ​നി സ്വ​ന്തം മൈ​താ​ന​ത്ത് ആ​ധി​പ​ത്യം പു​ല​ർ​ത്തി. പ​തി​നാ​റാം മി​നി​റ്റി​ൽ സെ​ർ​ജി ഗാ​ബ്രി​യി​ലൂ​ടെ​യും 22 ാം മി​നി​റ്റി​ൽ ക​യി ഹ​വേ​ർ​ട്സി​ലൂ​ടെ​യു​മാ​ണ് ജ​ർ​മ​നി മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ക​ളി​പി​ടി​ച്ച അ​ർ​ജ​ന്‍റീ​ന തി​രി​ച്ച​ടി​ച്ചു.

ക​ളി​യു​ടെ 66 ാം മി​നി​റ്റി​ൽ ലൂ​ക്കാ​സ് അ​ലാ​റി​യ​യി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന ആ​ദ്യ ഗോ​ൾ നേ​ടി. ക​ളി തീ​രാ​ൻ അ​ഞ്ച് മി​നി​റ്റ് ബാ​ക്കി​നി​ൽ​ക്കെ ലൂ​ക്കാ​സ് ഒ​കാ​മ്പ​സ് അ​ർ​ജ​ന്‍റീ​ന​യു​ടെ മാ​നം​കാ​ത്ത ഗോ​ൾ സ്വ​ന്ത​മാ​ക്കി. അ​ർ​ജ​ന്‍റീ​ന സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സി, അ​ഗ്യൂ​റോ, ഇ​ക്കാ​ർ​ഡി, ഡി ​മ​രി​യ എ​ന്നി​വ​രൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് ഇ​റ​ങ്ങി​യ​ത്.

Related posts