തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവച്ച് പേളിമാണി. വിശ്വസിക്കാൻ കഴിയുന്നില്ല എന്ന രീതിയിലെ ക്യാപ്ഷൻ പങ്കുവച്ചുകൊണ്ടാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘എന്നെ നുള്ളി നോക്കിയ നിമിഷം. വിത്ത് ദി വൺ ആൻഡ് ഒൺലി നയൻതാരയോടൊപ്പം… ഇന്നലെ അവരെ ആദ്യമായി കണ്ടു. അക്ഷരാർത്ഥത്തിൽ ഞാൻ സ്വർഗത്തിൽ എത്തിയ നിമിഷമായിരുന്നു. സന്തോഷ കണ്ണുനീർ.’- എന്നായിരുന്നു പേളി മാണി കുറിച്ചത്. ദുബായിൽ വച്ച് നടന്ന സൈമ അവാർഡിനിടെയായിരുന്നു പേളി മാണി നയൻതാരയെ ആദ്യമായി കണ്ടത്. സെപ്റ്റംബർ 15-ന് നടന്ന സൈമ അവാർഡിൽ അവതാരകയായിട്ടാണ് പേളി എത്തിയത്.
Read MoreDay: September 16, 2024
മനുഷ്യനെ വിറപ്പിച്ച കൊലയാളി പശുക്കൾ; പ്രതിവര്‍ഷം 4,000 ആക്രമണങ്ങള്‍
ഓരോ വര്‍ഷവും മൂവായിരം മുതല്‍ നാലായിരം വരെ മനുഷ്യരെ ആക്രമിക്കുന്ന മാരകമായ മൃഗമായാണ് പശുക്കളെ ബ്രിട്ടന് കണക്കാക്കുന്നത്. 2018 നും 2022 നും ഇടയിൽ 30 ലധികം പേർ പശുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുകെ സർക്കാരിന്റെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ചൂണ്ടിക്കാണിക്കുന്നു. ഈ സെപ്തംബര്‍ ഒന്നാം തിയതി വെയില്‍സില്‍ പശുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്. പ്രതിവര്‍ഷം അഞ്ച് മരണങ്ങളാണ് പശുക്കളുടെ ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്നത്. അതേസമയം പശുക്കള്‍ പ്രതിവർഷം മൂവായിരം മുതൽ നാലായിരം വരെ ആക്രമണങ്ങളാണ് മനുഷ്യന് നേരെ നടത്തുന്നതെന്നും ഈ രംഗത്തെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ എച്ച്എസ്ഇയുടെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് ഓരോ വർഷവും 25 % കർഷകർക്ക് അവരുടെ കന്നുകാലികളാൽ പരിക്കേൽക്കുന്നുവെന്നാണ്.
Read More‘ബൈക്ക് കൊണ്ട് ട്രെയിന്‍ വലിച്ചുകൊണ്ട് പോകാനാകുമൊ’! വൈറലായി വീഡിയോ
സമൂഹ മാധ്യമങ്ങളുടെ വരവോടെ പല വിചിത്രമായ കാര്യങ്ങളും നമുക്ക് മുന്നില്‍ എത്താറുണ്ട്. റീല്‍സിനും പ്രാങ്കിനുമായി പലരും പല വെറെെറ്റി കാര്യങ്ങളും ചെയ്യുന്നു. അവയില്‍ ചിലത് ചിരിപ്പിക്കുന്നു. മറ്റ് ചിലത് അവരെ അവസാനിപ്പിക്കുന്നു. ഇപ്പോഴിതാ ട്രെയിനിന്റെ എന്ജിന് ബൈക്കില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്ന യുവാവ് വൈറലാകുന്നു. യുപിയിലെ മുസാഫര്‍നഗറില്‍ നിന്നുള്ള കാഴ്ചയാണിതെന്നാണ് വിവരം. ദിയോബന്ദ്-റൂര്‍ക്കി റെയില്‍വേ ലൈനിലാണ് സംഭവം. എക്സിലെത്തിയ ദൃശ്യങ്ങളില്‍ റെയില്‍വേ ട്രാക്കിലായി എന്ജിന് കിടക്കുന്നു. അതില്‍ കയറുകെട്ട് തന്റെ ബൈക്കുമായി ബന്ധിപ്പിക്കുകയാണ് ഒരു യുവാവ്. ശേഷം ബൈക്ക് മുന്നോട്ട് പായിക്കുന്നു. രണ്ട് പേരിരിക്കുന്ന ബൈക്ക് അത്രയധികം ഭാരമുള്ള എന്‍ജിനെ നീക്കാന്‍ ശ്രമിച്ചാല്‍ എന്ത് സംഭവിക്കാന്‍. ബൈക്ക് മുന്‍ വീല്‍ പൊന്തി നിന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ദൃശ്യങ്ങളില്‍ ഉപയോഗിച്ച ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു. ദിയോബന്ദിലെ മജോല ഗ്രാമത്തില്‍ താമസിക്കുന്ന വിപിന്‍…
Read Moreകുടുംബത്തോടൊപ്പം ഓണസദ്യ ആസ്വദിച്ച് പൃഥ്വിരാജ്; ശ്രദ്ധ നേടി പോസ്റ്റ്
മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. സഹോദരനും നടനുമായ ഇന്ദ്രജിത്തിനും അമ്മ മല്ലിക സുകുമാരനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ താരകുടുംബം മനോഹരമായ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. എന്നാൽ വാഴയിലയിൽ വിളമ്പിയ വായിൽ വെള്ളമൂറുന്ന സദ്യയായിരുന്നു പോസ്റ്റിന്റെ ഹൈലൈറ്റ്. എരിശ്ശേരി, കായ വറുത്തത്, ശർക്കര ഉപ്പേരി, പപ്പടം, ബീറ്റ്റൂട്ട് പച്ചടി , പുളി ഇഞ്ചി,ഓലൻ , കാളൻ, അച്ചാർ, പുളിശ്ശേരി, പായസം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന വിഭവങ്ങളാണ് ആഘോഷവേളയിൽ ഒരുക്കിയ സദ്യയിലുള്ളത്.
Read Moreബേക്കർ ടു ബേബിസിറ്റർ: 21 വയസ്സുള്ള യുകെ വനിത ആഴ്ചയിൽ ഏഴ് ജോലികൾ ചെയ്യുന്നു
ജോലി ചെയ്യുന്ന ആളുകൾ പലപ്പോഴും അവധി ദിനങ്ങൾക്കായി കൊതിക്കാറുണ്ട്. എന്നാൽ യുകെയിൽ നിന്നുള്ള ഈ യുവതി അങ്ങനെയല്ല. ഏഴ് വ്യത്യസ്ത ജോലികളാണ് ഒരേ സമയം ഈ യുവതി ചെയ്യുന്നത്. ബിരുദധാരിയായ ക്ലോ വുഡ്റോഫ് ഒരു പ്രൊഫഷണൽ ഡാൻസ് ഇൻസ്ട്രക്ടർ, ബേക്കർ, ഇൻഫ്ലുവൻസർ, ബാരിസ്റ്റ, ബേബി സിറ്റർ, ബോട്ട് ടൂർ ഗൈഡ്, സബ്വേ ജീവനക്കാരി എന്നിങ്ങനെ ഒന്നിലധികം വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിവിധ ജോലികൾ ചെയ്ത് പ്രതിമാസം ഏകദേശം $2,362 (ഏകദേശം 2 ലക്ഷം രൂപ) അവൾ സമ്പാദിക്കുന്നു. പലപ്പോഴും ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യുന്നു. ‘നൃത്തം എല്ലായ്പ്പോഴും എൻ്റെ ആദ്യ പ്രണയമാണ്, എന്നാൽ തിരക്കേറിയ ഷെഡ്യൂൾ ആസ്വദിക്കുന്നതും ഞാൻ ആസ്വദിക്കുന്നു; തിരക്കിലായിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു!’ അവൾ പറഞ്ഞു. ഈ ജൂലൈയിൽ മാഞ്ചസ്റ്ററിലെ നോർത്തേൺ ബാലെ സ്കൂളിൽ നിന്ന് ബിരുദം നേടിയ ക്ലോ തന്റെ ആഴ്ചകളുടെ അവസാനദിനങ്ങള്‍…
Read Moreഇത് സുരക്ഷിത്വം ഉറപ്പാക്കാനുള്ള പുതിയ വഴി; മകളുടെ തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ച് പിതാവ്
പല മാതാപിതാക്കൾക്കും പെൺകുട്ടികളെ പുറത്തേക്ക് വിടാൻ പേടിയാണ്. എന്നാൽ മകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഒരു പിതാവ് ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. സുരക്ഷ ഉറപ്പാക്കുവാനായി മകളുടെ തലയിൽ സിസിടിവി ക്യാമറയാണ് പിതാവ് സ്ഥാപിച്ചത്. പാകിസ്ഥാനിലാണ് ഈ വിചിത്ര സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലാണ്. ഇതിലൂടെ താന്‍ എവിടെയല്ലാം പോകുന്നുവെന്ന് പിതാവിന് അറിയാന്‍ കഴിയുമെന്നും അതിലൂടെ തന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുമെന്നും യുവതി പറഞ്ഞു. പിതാവിന്റെ ഈ തീരുമാനത്തെ താന്‍ അനുസരിച്ചെന്നും യുവതി വ്യക്തമാക്കി. പിതാവാണ് തന്റെ സെക്യൂരിറ്റി ഗാര്‍ഡെന്നും ഈ ക്യാമറയിലൂടെ അദ്ദേഹം തന്നെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
Read Moreഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000, ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി; വയനാട്ടിൽ ചെലവിട്ട കോടികളുടെ കണക്കുമായി സർക്കാർ
കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. പുറത്തു വന്ന കണക്കുകൾ അനുസരിച്ച് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വോളണ്ടിയർമാർക്കാണ്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചെലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്. ദുരിതബാധിതരേക്കാൾ കൂടുതൽ കാശ് ചെലവിട്ടത് വളണ്ടിയർമാർക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ് സർക്കാര്‍ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്.…
Read Moreസിദ്ധാർഥും അദിതി റാവുവും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങൾ പങ്കിട്ടാണ് ഇവർ വിവാഹ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ഏറെക്കാലമായി ഇരുവരും ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read Moreവിദ്യാർഥിനിയെ മദ്യപിച്ചെത്തി ശല്യം ചെയ്തു: മുണ്ടുരിഞ്ഞ് പോസ്റ്റിൽ കെട്ടിയിട്ട് നാട്ടുകാർ
കൊല്ലം: ട്യൂഷൻ കഴിഞ്ഞ് പോയ വിദ്യാർഥിനിയെ മദ്യപിച്ച് ശല്യം ചെയ്തയാളെ പോസ്റ്റിൽ കെട്ടിയിട്ട് നാട്ടുകാർ. കാറിലായിരുന്ന പെൺകുട്ടിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. സംഭവത്തിന് തൊട്ടുപിന്നാലെ ട്യൂഷൻ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനും വിദ്യാർഥികളും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കൂടി റോഡരികിലെ പോസ്റ്റിൽ ഇയാളെ കെട്ടിയിട്ടു. യുവാവിന്റെ മുണ്ടൂരിയാണ് പോസ്റ്റിൽ കെട്ടിയത്. വിവരം അറിയിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വണ്ടിയിൽ കയറാൻ കൂട്ടാക്കാതെ നിന്ന യുവാവിനെ പോലീസ് എടുത്താണ് വണ്ടിക്കുള്ളിലാക്കിയത്.
Read Moreമൊഴികൾ പുറത്തുവിട്ടത് കോടതി വിധിയുടെ ലംഘനം; റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി
തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. കോടതി വിധി ലംഘിച്ചുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചു. റിപ്പോർട്ടർ ടിവി നടത്തിയത് സ്വീകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങൾ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം…
Read More