വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ 21 ദിവസമായി ചികിത്സയിൽ തുടരുന്ന ഫ്രാന്‍സിസ് മാർപാപ്പയുടെ ശബ്ദം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വീണ്ടും മുഴങ്ങി. വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാലപ്രാർഥനാ ശുശ്രൂഷയോടനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുൻകൂട്ടി തയാറാക്കിയ സന്ദേശം കേള്‍പ്പിച്ചത്. തന്റെ ആരോഗ്യത്തിനായുള്ള പ്രാർഥനകൾക്ക് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുകയാണെന്നും താന്‍ ഇവിടെനിന്ന് (ആശുപത്രിയില്‍നിന്ന്) അനുഗമിക്കട്ടേയെന്നും മാർപാപ്പ പറഞ്ഞു. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവമാതാവ് നിങ്ങളെ സംരക്ഷിക്കട്ടെ; നന്ദി” -മാർപാപ്പ കൂട്ടിച്ചേര്‍ത്തു. ഇടറിയ ശബ്ദത്തിലായിരുന്നു സ്പാനിഷ് ഭാഷയിലുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം. 21 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ശബ്ദം ആഗോളസമൂഹം പരസ്യമായി കേൾക്കുന്നത് ഇതാദ്യമായാണ്. മാർപാപ്പയുടെ സന്ദേശം അപ്രതീക്ഷിതമായി കേട്ടതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയവർ ഇത് കരഘോഷത്തോടെ സ്വീകരിച്ചു. അതേസമയം, ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.…
Read MoreDay: March 8, 2025
ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ക്കെതിരേ ചുമത്തിയത് എട്ട് വകുപ്പുകള്‍
കോഴിക്കോട്: അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത് എട്ടു വകുപ്പുകള്‍ ചേര്‍ത്ത കേസുകള്‍. ഇനിയും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. വിവിധതരം വഞ്ചനാകുറ്റങ്ങളാണ് ചുമത്തിയതില്‍ പ്രധാനം. വിദ്യാര്‍ഥികളുടെ വിശ്വാസം തകര്‍ക്കുന്ന തരത്തില്‍ വിശ്വാസ വഞ്ചന നടത്തല്‍, സര്‍ക്കാറിനെക്കുറിച്ചും വിദ്യാഭ്യാസവകുപ്പിനെക്കുറിച്ചും അവമതിപ്പ് സൃഷ്ടിക്കുന്ന തരത്തില്‍ വഞ്ചന നടത്തില്‍ തുടങ്ങിയവ ഇതില്‍ഉള്‍പ്പെടും. ക്രിമിനല്‍ ഗൂഡാലോചന, ഒന്നിലേറെപേര്‍ ചേര്‍ന്ന് ഗൂഡാലോചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബാണ് ഒന്നാം പ്രതി. ഇതേ സ്ഥാപനത്തിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. മേല്‍മുറി അണ്‍എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറാണ് നാലാം പ്രതി. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഷുഹൈബ് സമ്മതിച്ചെന്നും എന്നാല്‍, മറ്റു പ്രതി കളാണ് അതിന്റെ ഉത്തരവാദികളെന്നാണ് ഷുഹൈബിന്റെ വാദമെന്നും അന്വേഷ ണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്…
Read Moreഉമ്മയെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തി; മുത്തശിയെ വകവരുത്തിയ ശേഷം വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു; ഓരോന്നായി വിശദീകരിച്ച് അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമുട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. ഇന്ന് രാവിലെ മുതൽ തെളിവെടുപ്പ് ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും ബാഗ് വാങ്ങിയ കടയിലും ആദ്യം തെളിവെടുപ്പ് നടത്തി. പിന്നീട് ഇയാൾ കൊലപ്പെടുത്തിയ മുത്തശി സൽമബീവിയുടെ സ്വർണമാല പണയം വച്ച് പണം വാങ്ങിയ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. യാതൊരു ഭാവവ്യത്യാസവും കൂസലുമില്ലാത്ത വിധത്തിലായിരുന്നു പ്രതിയുടെ പെരുമാറ്റം. കനത്ത പോലീസ് സന്നാഹത്തോടെയായിരുന്നു ഇന്നലെയും ഇന്നും തെളിവെടുപ്പ് നടന്നത്. സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസാണ് പ്രതിയെ തെളിവെടുപ്പിനായി കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങിയത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഇന്ന് വൈകുന്നേരത്തോടെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അടുത്ത ദിവസം മറ്റ് നാല് കൊലക്കേസുകളിലെ തെളിവെടുപ്പിനായി അന്വേഷണ സംഘം പ്രതിയെ വീണ്ടും…
Read Moreഅമേരിക്ക തിരിച്ചയച്ച 11 അനധികൃത കുടിയേറ്റക്കാർക്ക് നോട്ടീസ് അയച്ച് ഇഡി
ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന് അമേരിക്ക തിരിച്ചയച്ചവരിൽ 11 ഇന്ത്യക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. ജലന്ധർ ഓഫീസിൽ ചോദ്യംചെയ്യലിനു ഹാജരാകാനാണു നിർദേശം. അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെയാണ് കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അടക്കം ട്രംപ് നാടുകടത്തിയിരുന്നു. യുഎസ് എയർഫോഴ്സിന്റെ വിമാനത്തിൽ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് നാടുകടത്തിയതു വലിയ പ്രതിഷേധങ്ങൾക്ക് ഇടവച്ചിരുന്നു.
Read Moreലോക വനിതാദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാപ്രവർത്തകരുടെ മഹാസംഗമം; സമരം 27-ാം ദിവസം പിന്നിടുന്നു
തിരുവനന്തപുരം: ലോക വനിതാദിനമായ ഇന്ന് ആശാപ്രവർത്തകരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ മേഖലകളിൽ നിന്നുള്ള കൂടുതൽ വനിതകൾ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റ് നടയിൽ എത്തി. വനിതകളുടെ മഹാസംഗമ വേദിയായി മാറിയിരിക്കുകയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമരവേദി. ഇന്ന് 27 -ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ആശപ്രവർത്തകരുടെ അതിജീവന സമരം. ഓണറേറിയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശപ്രവർത്തകർ നടത്തുന്ന സമരത്തിനെതിരേയുള്ള നിലപാടുമായാണ് സംസ്ഥാന സർക്കാരും സിപിഎമ്മും നീങ്ങുന്നത്. അതേ സമയം പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും ഓരോ ദിവസവും ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിന്തുണ നൽകുകയാണ്.
Read Moreപോലീസിനെ കണ്ട് എംഡിഎംഎയുടെ പൊതിവിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ട് താമരശേരിയില്‍ വച്ചാണ് ഇയാള്‍ പോലീസിന്റെ പടിയിലായത്. പോലീസിനെ കണ്ടപ്പോള്‍ ഇയാള്‍ ഓടുകയും കൈയിലുള്ള പൊതി വിഴുങ്ങുകയുമായിരുന്നു. പിന്തുടര്‍ന്ന പോലീസ് ഇയാളെ പിടികൂടി. താന്‍ എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞതോടെ പോലീസ് ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്‍ഡോസ്കോപി പരിശോധനയും സ്കാനിംഗും നടത്തിയപ്പോള്‍ വയറ്റിനകത്ത് രണ്ടു പ്ളാസ്റ്റിക് കവറുകള്‍ കണ്ടെത്തി.വെളുത്ത തരികളുള്ള പൊതി എംഡിഎംഎ ആണെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാളുടെ ജീവന് രക്ഷിക്കാന്‍ മെഡിക്കല്‍ കോളജില്‍ ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. രാവിലെ പത്തരയോടെയാണ് മരണം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. ഇയാള്‍ക്കെതിരേ മയക്കുമരുന്ന്…
Read Moreലോഡ്ജിൽ മുറിയെടുത്തു ലഹരി വില്പന: കണ്ണൂരിൽ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ
കണ്ണൂർ: ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പനയ്ക്കെത്തിയ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. താവക്കര ബസ് സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺ സുഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30 തോടെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. നിഹാദിൽ നിന്ന് 4 ഗ്രാം എംഡിഎംഎയും അനാമികയിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂർ കാപിറ്റൽ മാളിന് സമീപം മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു ഇരുവരും. യുവാവും യുവതിയും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. മതിയായ രേഖകളില്ലാതെ ലോഡ്ജിൽ മുറിയെടുക്കുന്നുണ്ടെന്നും നിരവധി പേർ താമസിക്കുന്നുണ്ടെന്നുമുള്ള വിവരത്തെ തുടർന്നാണ്…
Read Moreമലയാളം പഠിക്കാൻ കുട്ടികൾ കുറവ്; മലയാളം മീഡിയത്തിലുള്ളതിനേക്കാൾ 5 ലക്ഷത്തോളം കുട്ടികൾ കൂടുതൽ
ചാത്തന്നൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ മലയാളം മീഡിയത്തെ അപേക്ഷിച്ച് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധന. 24-25-ൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ആകെ കുട്ടികൾ 3287675. ഇതിൽ 1857560 കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലും 1399146 കുട്ടികൾ മലയാളം മിഡിയത്തിലും പഠിക്കുന്നു. മലയാളം മീഡിയത്തിലുള്ളതിനേക്കാൾ 5 ലക്ഷത്തോളം കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ കൂടുതൽ. ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയും ഈ വ്യത്യാസം പ്രകടമാണ്. ഇക്കൊല്ലം പൊതു വിദ്യാലയങ്ങളിൽ പഠിച്ചു എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 398040കുട്ടികളിൽ 154200 കുട്ടികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുമ്പോൾ 243840കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നാണ് പരീക്ഷ എഴുതുന്നത് . ഇംഗ്ലീഷ് മീഡിയത്തിൽ 89640 കുട്ടികൾ കൂടുതൽ. 2012ലെ സർക്കാർ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങണമെങ്കിൽ മലയാളം മീഡിയത്തിൽ ഒരു…
Read Moreമണ്ഡല പുനർനിർണയം ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്റ്റാലിൻ
ചെന്നൈ: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പ്രധാന പാർട്ടികൾക്കുമാണ് യോഗത്തിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചത്. സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനർനിർണയത്തിനെതിരേ സമ്മർദം ചെലുത്താനാണ് സ്റ്റാലിന്റെ നീക്കം. കേരളത്തിൽനിന്ന് സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികൾക്കൊപ്പം ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.2026നുശേഷം ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയ നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. ഇതിനെതിരേ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്
Read Moreബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു: രണ്ടു കാമുകിമാരുടെ സഹായത്തോടെ യുവതിയെ കൊന്ന് 22കാരൻ
സേലം: തമിഴ്നാട് യേർക്കാട് കൊക്കയിൽ യുവതിയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവതിയുടെ കാമുകനെയും അയാളുടെ രണ്ടു കാമുകിമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ലോഗനായഗി (35) യെ കാമുകനും അയാളുടെ മറ്റു രണ്ടു കാമുകിമാരും ചേർന്ന് വിഷം കുത്തിവച്ച ശേഷം 30 അടി താഴ്ചയുള്ള കൊക്കയിലേക്കു വലിച്ചെറിഞ്ഞെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ കോച്ചിംഗ് സെന്ററിൽ ജോലി ചെയ്തിരുന്ന ലോഗനായഗിയെ ഈമാസം ഒന്നു മുതലാണു കാണാതായത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 22കാരനായ കാമുകൻ അബ്ദുൾ അബീസിനു യുവതിയുടെ മരണത്തിൽ പങ്കുണ്ടെന്നു കണ്ടെത്തുകയായിരുന്നു. അബ്ദുളുമായി ലോഗനായഗി പ്രണയത്തിലാണെന്നും യേർക്കാഡിൽ കാണാൻ പോയെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. യേർക്കാഡിൽവച്ച് തന്റെ കാമുകിമാരായ ഐടി ജീവനക്കാരി തവിയ സുൽത്താന (22), നഴ്സിംഗ് വിദ്യാർഥിനി മോണിഷ (21) എന്നിവരുടെ സഹായത്തോടെ ലോഗനായഗിയെ കൊലപ്പെടുത്തുകയായിരുന്നു. ലോഗനായഗി അബ്ദുളുമായി ബന്ധം…
Read More