റി​സോ​ർ​ട്ടി​ൽ ല​ഹ​രി പാ​ർ​ട്ടി: പൊ​ള്ളാ​ച്ചി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 159 പേ​ർ പി​ടി​യി​ൽ

ചെ​ന്നൈ: പൊ​ള്ളാ​ച്ചി​ക്കു സ​മീ​പം അ​ന​ധി​കൃ​ത റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ല​ഹ​രി​മ​രു​ന്ന് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത 159 വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പൊ​ള​ളാ​ച്ചി​യി​ലെ അ​ണ്ണാ​ന​ഗ​ർ സേ​ത്തു​മ​ട​യി​ലാ​ണ് റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നും മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി. വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ വ​ഴി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ട്ട്സാ​പ്പ്, ഇ​ൻ​സ്റ്റാ​ഗ്രം കൂ​ട്ടാ​യ്മ​ക​ളു​ടെ അ​ഡ്മി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts