ബുവാനോസ് ആരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീന ഇന്ന് ബ്രസീലിനെ നേരിടും. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30നാണ് മത്സരം. 14-ാം റൗണ്ടിൽ ബുവാനോസ് ആരീസിൽ നടക്കുന്ന മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും ബ്രസീൽ താരം നെയ്മറും ഇരുവശത്തുമില്ല. 13 റൗണ്ട് പൂർത്തിയായപ്പോൾ 28 പോയിന്റുമായി ലോകകപ്പ് യോഗ്യതയ്ക്കു വക്കിലാണ് നിലവിലെ ചാന്പ്യന്മാരായ അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്താണ്.
Read MoreDay: March 25, 2025
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; മന്ത്രി കെ. രാജന്റെയും എഡിജിപി അജിത്കുമാറിന്റെയും മൊഴിയെടുക്കും
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭ സമ്മേളനം പൂർത്തിയായശേഷമാകും മന്ത്രി മൊഴി നൽകുക. കഴിഞ്ഞ ദിവസം അന്വേഷണസംഘം മന്ത്രി രാജന്റെ മൊഴിയെടുക്കാൻ സമയം ചോദിച്ചിരുന്നുവെങ്കിലും സഭാസമ്മേളനം കഴിഞ്ഞശേഷം മൊഴിനൽകാമെന്നായിരുന്നു മന്ത്രി അറിയിച്ചത്. ഇതുപ്രകാരം രണ്ടു ദിവസത്തിനുള്ളിൽ രാജന്റെ മൊഴി രേഖപ്പെടുത്തും.തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ പോലീസ് ഇടപെടലിനെക്കുറിച്ച് സിപിഐ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് അഞ്ചുമാസം മുൻപ് പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അന്വേഷണം ഇഴയുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. കെ. രാജന്റെ മൊഴി എടുത്തശേഷം എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും എടുക്കും. അതേസമയം പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇഴയുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് മന്ത്രി രാജൻ പ്രതികരിച്ചു. അന്വേഷണ…
Read Moreജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ല; നിർമാണ പ്രവൃത്തികൾക്ക് എന്‍ഒസി വാങ്ങേണ്ടേണ്ടതുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ലെന്ന് മന്ത്രി റോഷി ആഗസ്റ്റിൻ. ഡാമുകൾ ചുറ്റുമുള്ള ബഫർസോൺ ഉത്തരവ് പിൻവലിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അണക്കെട്ടുകള്‍ക്ക് സമീപം നിര്‍മാണ പ്രവൃത്തികള്‍ക്ക് എന്‍ഒസി വാങ്ങുക എന്നുള്ളത് മുന്‍പ് തന്നെ ഉള്ളതാണെന്നും മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയിൽ പറഞ്ഞു. ഡാമുകളുടെ അടുത്തുള്ള നിര്‍മാണങ്ങള്‍ ഏത് രീതിയിലുള്ളതാണ് എന്നതില്‍ ഒരു ധാരണ വേണം. പഴശ്ശി ഡാമിന്റെ സമീപത്തുള്ള വീടുകള്‍ക്ക് അനുമതി നല്‍കും. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്. ഉത്തരവില്‍ മാറ്റം വരുത്തി പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അണക്കെട്ടുകള്‍ സംരക്ഷിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ആശങ്കയുടെ ആവശ്യമില്ല. ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കും. ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ജനദ്രോഹപരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ജനങ്ങള്‍ക്ക് ദ്രോഹം ഇല്ലാത്തതും ഡാമുകളെ സംരക്ഷിക്കുന്നതും ആയ നടപടി ഉണ്ടാകും. ഡിസംബറിലെ ഉത്തരവ് ഇനി ഇല്ല.…
Read Moreമക്കളെ കണ്ടും മാന്പൂ കണ്ടും കൊതിക്കരുത്: മൂത്ത മകന്റെ വെട്ടേറ്റ് ഇപ്പോൾ അച്ഛനും മരിച്ചു; പത്തുവര്‍ഷം മുമ്പ് അമ്മയെ ഇളയ മകന് വെട്ടിക്കൊന്ന് ജീവനൊടുക്കിയിരുന്നു
കോഴിക്കോട്: ലഹരിക്കടിമയായ മകന് അച്ഛനെ വെട്ടിക്കൊന്നതിന്റെ നടുക്കത്തില്‍ ബാലുശേരി. പനായി ചാണോറ അശോകനാണ് (71) മകന് സുധീഷിന്റെ (35) വെട്ടേറ്റു മരിച്ചത്. സുധീഷ് പോലീസ് കസ്റ്റഡിയിലാണുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. ബീഡി ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു അശോകന്. ഇന്നലെ രാത്രിയാണ് അശോകന് കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. പത്തുവര്‍ഷം മുമ്പ് അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകന് സുമേഷ് വെട്ടിക്കൊന്ന് ജീവനൊടുക്കിയിരുന്നു. ഇതേതുടര്‍ന്ന് സുധീഷും അശോകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ മാനസിക രോഗത്തിനടിപ്പെട്ട ആളാണ് സുധീഷെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പറമ്പിലെ അടയ്ക്ക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ രാവിലെ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. അതിനുശേഷം അശോകെന പുറത്തേക്കു കണ്ടിരുന്നില്ല. രാത്രിയായിട്ടും വീട്ടില്‍നിന്ന് വെളിച്ചം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ്…
Read Moreകെഎസ്ആർടിസി ജീവനക്കാരുടെ ഹിതപരിശോധന മേയ് ആദ്യവാരം; നടപടിക്രമങ്ങൾ സജീവമാക്കി ലേബർ കമ്മീഷണർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ഹിതപരിശോധന നടപടിക്രമങ്ങൾ സജീവമാക്കി വരണാധികാരിയായ ലേബർ കമ്മീഷണർ. അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാനുള്ള ഹിതപരിശോധന ഒരു വർഷത്തിലധികം നീണ്ടു പോയ ശേഷമാണ് മേയിൽ നടത്തുന്നത്. ഇപ്പോഴത്തെ നടപടി ക്രമങ്ങൾ അനുസരിച്ച് മേയ് 5-നും 10-നുമിടയിൽ ഹിതപരിശോധന നടക്കും. വരണാധികാരിയായി ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയ ശേഷം കെഎസ്ആർടിസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിയനുകളുടെ യോഗം കഴിഞ്ഞ മാസം വിളിച്ചു ചേർത്തിരുന്നു. അതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ള സംഘടനകളുടെ അപേക്ഷയും സ്വീകരിച്ചു. ഫോറം എനല്കേണ്ടിയിരുന്നത്. കഴിഞ്ഞ 10 മുതൽ 17 വരെയായിരുന്നു 1100 രൂപ ഫീസ് സഹിതം അപേക്ഷ സഹിതം യൂണിയനുകൾ ഫോറം എ സമർപ്പിച്ചു. ഫോറം എയിൽ മേലുള്ള പരിശോധനയ്ക്ക് ശേഷം ഹിതപരിശോധനയിൽ മത്സരിക്കാൻ അർഹതയുള്ള സംഘടനകളുടെ പട്ടിക തിങ്കളാഴ്ച വരണാധികാരി അംഗീകരിച്ചു. ഇത് തിങ്കളാഴ്ച എല്ലാ യൂണിറ്റുകളിലും പ്രസിദ്ധീകരിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ മത്സരിക്കുന്ന സംഘടനകൾക്ക് ഫോം ഡി…
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം: ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ദുരൂഹതയുണ്ടെന്നു ബന്ധു ക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഐബി ഉദ്യോഗസ്ഥയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കകുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ ഐടിഐ പ്രിൻസിപ്പൾ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളായ മേഘ (25) യെയാണ് ഇന്നലെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ പോലീസിലും ഐബി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. റെയിൽവേ ട്രാക്കിന് സമീപത്ത് കൂടി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വരികയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽ തലവച്ച്…
Read Moreഏട്ടായി ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ വയ്യ; കാമുകനുമായി ഒന്നിക്കാൻ നവവധു ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു
ഔറയ്യ (ഉത്തർപ്രദേശ്): വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കാമുകനുമായി ചേർന്നു വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നുപേരേ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണു സംഭവം. ദിലീപ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പ്രഗതി യാദവ്, കാമുകൻ അനുരാഗ് യാദവ് എന്നിവരും വാടകക്കൊലയാളിയുമാണു പിടിയിലായത്. പ്രതികളായ പ്രഗതി യാദവും അനുരാഗ് യാദവും നാലു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, പ്രഗതിയുടെ മാതാപിതാക്കൾ ബന്ധത്തെ എതിർക്കുകയും ഈമാസം അഞ്ചിന് ദിലീപുമായി പ്രഗതിയെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുകയുംചെയ്തു. തുടർന്നു ഭാര്യയും കാമുകനും ചേർന്നു ദിലീപിനെ കൊല്ലാൻ രാമാജി ചൗധരി എന്ന വാടകക്കൊലയാളിക്കു രണ്ടു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ 19നാണ് ദിലീപിനെ വെടിയേറ്റനിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കിടെ മരിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കമിതാക്കളും വാടകക്കൊലയാളിയും പിടിയിലായത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട രാമാജിയുടെ സഹായികൾ ഒളിവിലാണ്.
Read Moreപ്രയാഗ് രാജിലെ വീട് പൊളിക്കൽ: യുപി സർക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി
പ്രയാഗ് രാജ്: പ്രയാഗ്രാജിൽ വീടുകൾ അധികൃതമായി പൊളിച്ചുമാറ്റിയ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നോട്ടീസ് നൽകി 24 മണിക്കൂറിനുള്ളിൽ അപ്പീൽ നൽകാൻ സമയം നൽകാതെ വീടുകൾ പൊളിച്ചുമാറ്റിയ നടപടി തങ്ങളുടെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് ജസ്റ്റീസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2023ൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ ആതിക് അഹമ്മദിന്റേതാണെന്ന് കരുതി സംസ്ഥാന സർക്കാർ വീടുകൾ തെറ്റായി പൊളിച്ചുമാറ്റിയതായി ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. “അതിശക്തമായ രീതിയിലാണ് താമസസ്ഥലം പൊളിച്ചുമാറ്റിയത്. കോടതികൾക്ക് അത്തരമൊരു പ്രക്രിയ സഹിക്കാൻ കഴിയില്ല. ഒരു കേസിൽ നമ്മൾ സഹിച്ചാൽ അത് തുടരും.” ബെഞ്ച് ചൂണ്ടിക്കാട്ടി.
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്ന് തട്ടിയത് കോടികൾ; യുവാവ് അറസ്റ്റിൽ
മാന്നാര്‍: വിദേശജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധിപ്പേരില്നിന്നു കോടികള്‍ തട്ടിയെടുത്ത യുവാവിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ സ്വദേശി, ഇരമത്തൂര്‍ ഐക്കര ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഹനീഫ് (42) ആണ് അറസ്റ്റിലായത്. ഖത്തറിലെ എഎച്ച്ടി എന്ന കമ്പനിയിലേക്കും ഷാര്‍ജയിലെ മംഗളം ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്കും ഡ്രൈവര്‍, സൂപ്പര്‍വൈസര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സ്റ്റോര്‍ കീപ്പര്‍, ഓട്ടോമൊബൈല്‍ മെക്കാനിക് തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നു സ്ത്രീകള്‍ ഉള്‍പ്പെടെ 200 ഓളം പേർ തട്ടിപ്പിനിരയായതായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴിയും ഇടനിലക്കാര്‍ വഴിയും ഉദ്യോഗാര്‍ഥികളെ കണ്ടെത്തി വിദേശ കമ്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഓഫര്‍ ലെറ്ററുകളും മറ്റും നല്കി ഘട്ടംഘട്ടമായി കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു. പണം നല്കിയവര് മാസങ്ങള്‍ കഴിഞ്ഞിട്ടും വീസ കിട്ടാത്തതിനെതുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍…
Read Moreഭർത്താവിന് പരസ്ത്രീ ബന്ധം: ആരുമറിയാതെ നിരവധി യുവതികളെ വിവാഹം ചെയ്തു; ഭാര്യയും അമ്മയും യുവാവിനെ കഴുത്തറുത്ത് കൊന്നു
ബംഗളൂരു: കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും കഴുത്തറുത്തു കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് കൊല്ലപ്പെട്ടത്. വിവാഹേതരബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളുമാണു കൊലയ്ക്കു പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ലോക്നാഥിന്റെ ഭാര്യ യശ്വസിനി (19), അമ്മ ഹേമ ഭായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണു സംഭവം. സോളദേവനഹള്ളിക്കു സമീപമുള്ള ബിലിജാജിയിൽ നിർമാണപ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിനു സമീപത്താണ് ലോക്നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലോക്നാഥിനെ ബോധരഹിതനാക്കിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. രണ്ടു വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് ലോക്നാഥ് വിവാഹം ചെയ്തത്. വീട്ടുകാരെ അറിയിക്കാതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞയുടനെ ലോക്നാഥ് ഭാര്യയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലാക്കി. രണ്ടാഴ്ച മുമ്പാണ് യുവതിയുടെ കുടുംബം വിവാഹത്തെക്കുറിച്ച് അറിയുന്നത്. തുടർന്നു യുവതിയുടെ കുടുംബം നടത്തിയ അന്വേഷണത്തിൽ ലോക്നാഥിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും…
Read More