കൊച്ചി: സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് അഴിമതി കേസുകള്‍ നടത്താനാണ് കെ.എം. എബ്രഹാം അധികാരത്തില്‍ തുടരുന്നതെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. കള്ളം പറയുന്നതില്‍ എബ്രഹാം വിദഗ്ധനാണ്. തനിക്കെതിരേ ഉണ്ടെന്നു പറയുന്ന കേസ് ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ് ഇക്കാര്യം മറച്ചു വെച്ചാണ് എബ്രഹാം സംസാരിക്കുന്നത്. കോടതിയോട് ബഹുമാനം ഉണ്ടെങ്കില്‍ എബ്രഹാം ഇത് പറയില്ല. എന്തിനാണ് അദ്ദേഹം ഭയപ്പെടുന്നത്. അഴിമതി ആരോപണങ്ങള്‍ തേച്ചുമാച്ചു കളയാനാണ് റിട്ടയര്‍ ചെയ്ത ശേഷവും എബ്രഹാം അധികാരത്തില്‍ തുടരുന്നത്. ശിവശങ്കരന് ചെയ്ത കാര്യങ്ങള്‍ ചെയ്യാനാണ് മുഖ്യമന്ത്രി എബ്രഹാമിനെ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. ശിവശങ്കരന് ചെയ്തത് എന്തൊക്കെയെന്ന് സ്വപ്ന സുരേഷ് വിളിച്ചു പറഞ്ഞു. അതുപോലെ എബ്രഹാം ചെയ്ത കാര്യങ്ങളും ഏതെങ്കിലും സ്വപ്ന സുരേഷ് ഒരിക്കല്‍ പറയും. ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരനായ ജോമോന് പുത്തന്പുരയ്ക്കലും ജേക്കബ് തോമസും ചേര്‍ന്നുള്ള നീക്കമാണ് സിബിഐ അന്വേഷണത്തിന്…
Read MoreDay: April 15, 2025
തമിഴ്നാട്ടിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന്പേർ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയായ യുവതി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. വിരുദുനഗർ ജില്ലയിലെ ക്ഷേത്രോത്സവത്തിനിടെയാണു സംഭവം. വൈദ്യുതാഘാതമേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുത്തശിയും ഏഴ് മാസം ഗർഭിണിയായ ഭാര്യയും മരിച്ചത്. സംഭവത്തിൽ യുവാവും മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreബാങ്കോക്കിൽ നിന്നും തുളസി നെടുമ്പാശേരിയിൽ പറന്നിറങ്ങി; പരിശോധനകൾ ഒഴിവാക്കി പോകാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി; ബാഗിൽ നിന്ന് കണ്ടെത്തിയത് 35 ലക്ഷത്തിന്റെ കഞ്ചാവ്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിഷു ദിവസം വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട നടത്തി. വിദേശത്തുനിന്നെത്തിയ യുവതിയിൽനിന്നും 35.70 ലക്ഷം രൂപ വിലയുള്ള കഞ്ചാവാണ് പിടികൂടിയത്. 1190 ഗ്രാം കഞ്ചാവ് ചെക്ക് ഇൻ ബാഗിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഗ്രീൻ ചാനലിലൂടെ പോകാൻ ശ്രമിച്ച ബാഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ തുളസി എന്ന യുവതിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവർ ബാങ്കോക്കിൽനിന്നും തായി ലയൺ എയർവേസ് ഫ്ലൈറ്റിലാണ് കൊച്ചിയിൽ വന്നിറങ്ങിയത്. വിശദമായ പരിശോധന ഒഴിവാക്കി പുറത്തേക്ക് പോകാനൊരുങ്ങിയ ഇവരെ ഇന്റലിജൻസ് വിഭാഗം ബാഗേജ് കസ്റ്റഡിയിൽ എടുത്ത് പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരിയായ യുവതിയെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ട യുവതി കാരിയർ മാത്രമാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ നിഗമനം.…
Read Moreഅഭിഭാഷക വിദ്യാര്‍ഥി സംഘര്‍ഷം; ദൃശ്യങ്ങള്‍ ലഭിക്കാത്തത് പോലീസ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മൂന്ന് കേസുകളിലായി 30 പേര്‍ക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. അതിനിടെ സംഘഷത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം തേടി പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അതിനിടെ അഭിഭാഷകരുടെയും വിദ്യാര്‍ഥികളുടെയും കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമമുള്ളതായും സൂചനയുണ്ട്. ദൃശ്യങ്ങള്‍ ഇല്ലാത്തത് വെല്ലുവിളിസംഘര്ഷത്തിനിടയാക്കിയ കാരണം തേടുന്ന പോലീസിനെ വലയ്ക്കുന്നത് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ഇല്ലാത്തതാണ്. ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ വിദ്യാര്‍ഥികള്‍ സ്ത്രീകളെ ശല്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് അഭിഭാഷകരുടെ വാദം. എന്നാല്‍ വിദ്യാര്ഥനികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതില്‍ വ്യക്തത തേടിയാണ് പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പരിസരത്ത്…
Read Moreയുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം: 34 മരണം, 117 പേർക്ക് പരിക്ക്
സുമി(യുക്രെയ്ൻ): സമാധാന ചർച്ചകൾക്കിടെ വടക്കൻ ഉക്രേനിയൻ നഗരമായ സുമിയുടെ ഹൃദയഭാഗത്ത് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു റഷ്യ നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടു മിസൈലുകൾ നഗരത്തിൽ പതിച്ചു. ഈ വർഷം യുക്രെയ്നിൽ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. ആക്രമണം സംബന്ധിച്ച് മോസ്കോയ്ക്കെതിരേ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം വേണമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കമാണ് ആക്രമണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഎം.ആർ. അജിത്കുമാറിനെതിരേ നടപടി വേണമെന്ന് ഡിജിപി; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
തിരുവനന്തപുരം: എഡിജിപി. പി.വിജയനെതിരേ വ്യാജമൊഴി നൽകിയ സംഭവത്തിൽ ബറ്റാലിയൻ എഡിജിപി. എം.ആർ. അജിത്കുമാറിനെതിരേ കേസെടുക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ശിപാർശ നൽകി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. പി. വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അജിത്കുമാർ നേരത്തെ മൊഴി നൽകിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അജിത്കുമാറിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജയൻ ആഭ്യന്തരവകുപ്പിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹേബ് ആണ് സർക്കാരിന് ശിപാർശ നൽകിയത്. അതേസമയം വിജയന്റെ പരാതിയിൽ അജിത്കുമാറിനെതിരേ നടപടി വൈകുന്നതിൽ ഒരു വിഭാഗം ഐപിഎസ് ഓഫീസർമാർക്ക് അതൃപ്തിയുണ്ട്.വ്യാജമൊഴി നൽകിയതിനെതിരേ ക്രിമിനൽ, സിവിൽ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡിജിപി സർക്കാരിനോട് ശിപാർശ ചെയ്തിട്ടും ഡിജിപിയുടെ റിപ്പോർട്ടിൽ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ ഇതിൽ മുറുമുറുപ്പുണ്ട്. അജിത് കുമാറിനെതിരേ നടപടി വേണമെന്ന അഭിപ്രായമാണ് പല…
Read Moreയുപിയിൽ ആശുപത്രിക്ക് തീപിടിച്ചു: ഇരുന്നൂറോളം പേരെ ഒഴിപ്പിച്ചു; മൂന്നു പേർ ഗുരുതരാവസ്ഥയിൽ
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി ആശുപത്രിയിലെ താഴത്തെ നിലയിലാണു തീപിടിത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തിൽ പുക നിറഞ്ഞു. ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചു. ആദ്യം തീപിടിച്ച നിലയിൽ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികൾ കൂടുതൽ പരിഭ്രാന്തരായി. അഗ്നിരക്ഷാ സേനയും മറ്റ് അടിയന്തര രക്ഷാപ്രവർത്തക വിഭാഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ലെന്നാണു പ്രാഥമിക നിഗമനം. ആശുപത്രിയിൽനിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ മൂന്നു പേർ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്കുതന്നെ മാറ്റിയതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലം സന്ദർശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്
Read Moreമദ്യപിച്ച് ശല്യപ്പെടുത്തൽ; ചോദ്യം ചെയ്ത മധ്യവയസ്കനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി സ്റ്റാലിൻ അറസ്റ്റിൽ
കൊല്ലം: മധ്യവയസ്കനെ വെട്ടിക്കൊൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വെളിച്ചം നഗർ-29ൽ സ്റ്റാലിനെ (37) യാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം സ്നേഹതീരം നഗർ സ്വദേശി നിഷാദി(48) നെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. 13ന് ഉച്ചകഴിഞ്ഞ് രണ്ടോടെ മദ്യപിച്ചെത്തിയ സ്റ്റാലിൻ പള്ളിത്തോട്ടത്തെ ഐസ് പ്ലാന്റിന് സമീപം നിൽക്കുകയായിരുന്ന നിഷാദുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി സ്ഥലത്ത് നിന്നു പോയ ശേഷം വാളുമായി മടങ്ങിവന്ന് നിഷാദിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ നിഷാദിന്റെ തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റു. തുടർന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സ്വാതി, രാജീവൻ, എഎസ്ഐ മാരായ റജീന, സരിത, സീനിയർ സിപിഒ മാരായ സാജൻ ജോസ്, മനോജ്, ശ്രീജിത്ത്,…
Read Moreയൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം; കെഎസ്യു പ്രവർത്തകനു മർദനമേറ്റ സംഭവം: പോലീസ് കേസെടുത്തു
പേരൂര്‍ക്കട: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മാണിക്കല്‍ എടത്തറ ഒഴുകുംപാറ അഞ്ചേക്കര്‍ ഹൗസില്‍ അഷ്റഫിന്റെ മകന് അല്‍ അമീന്റെ പരാതിയിലാണ് കേസ്. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10നു വൈകുന്നേരം 5 ന് അൽ അമീന് കോളജ് കാന്പസിൽ നിന്നു പുറത്തേക്ക് വരുമ്പോള്‍ അഞ്ചംഗസംഘം യുവാവിനെ അസഭ്യം പറയുകയും ഹെല്‍മെറ്റ് കൊണ്ട് മൂക്കിനിടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും നിലത്തുവീണശേഷം വീണ്ടും സംഘം ചേര്‍ന്ന് ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തന്റെ സുഹൃത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രതികാരമാണ് തന്നോടു തീര്‍ത്തതെന്നാണ് അല്‍ അമീന് പറയുന്നത്. ഒരാള്‍ ചുവപ്പും മറ്റൊരാള്‍ നീലയും ടീഷര്‍ട്ട് ധരിച്ചവരാണ്. കൂടാതെ മൂന്നുപേര്‍കൂടി ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും അല്അമീന് പോലീസിനോടു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിയില്‍ ചികില്‍ത്സ തേടി. സംഭവത്തില്‍ കന്റോൺമെന്റ് പോലീസ് കേസെടുത്ത്…
Read Moreഐപിഎൽ വാതുവയ്പ്: 5 പേർ ഡൽഹിയിൽ പിടിയിൽ; 30 ലക്ഷം രൂപയും 10 ഫോണുകളും പിടിച്ചെടുത്തു
ന്യൂഡൽഹി: ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ് നടത്തിയ സംഘത്തിലെ പ്രധാന സൂത്രധാരൻ യുദ്ധ് വീർ, വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റിലായത്. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എൽഇഡി ടിവിയും ഇവരിൽനിന്നു പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വികാസ് പുരിയിൽ നിന്നാണു ഇവരെ പിടികൂടിയത്. ഗുജറാത്ത്-ലക്നൗ മത്സരവുമായി ബന്ധപ്പെട്ടും വാതുവയ്പ് നടത്തിയതായാണു വിവരം. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Read More