ഐ​പി​എ​ൽ വാ​തു​വ​യ്പ്: 5 പേ​ർ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ; 30 ല​ക്ഷം രൂ​പ​യും 10 ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ഞ്ചാ​ബ്-​ഹൈ​ദ​രാ​ബാ​ദ് മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ യു​ദ്ധ് വീ​ർ, വി​കാ​സ് ഗി​ർ​സ, സു​കേ​ഷ്, മോ​ഹി​ത് ഷാ​ക്യ, മ​ന്ദീ​പ് ഗി​ർ​സ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

30 ല​ക്ഷം രൂ​പ​യും 10 മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും എ​ൽ​ഇ​ഡി ടി​വി​യും ഇ​വ​രി​ൽ​നി​ന്നു പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​കാ​സ് പു​രി​യി​ൽ നി​ന്നാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഗു​ജ​റാ​ത്ത്-​ല​ക്നൗ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും വാ​തു​വ​യ്പ് ന​ട​ത്തി​യ​താ​യാ​ണു വി​വ​രം. അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts

Leave a Comment