സിംഗപ്പുർ: വിചിത്ര ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയതായി ഇദ്ദേഹം അവതരിപ്പിച്ച വിഭവം വൈറലായി. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’എന്ന പുതിയ ഐറ്റവുമായാണ് ലീയുടെ വരവ്. ഇതു തയാറാക്കുന്നതിന്റെ വീഡിയോയും ലീ പങ്കുവച്ചു. വേഫർ, കണ്ടൻസ്ഡ് മിൽക്ക്, ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് മധുരവിഭവം തയാറാക്കുന്നത്. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ പഞ്ചസാര ചേർത്ത വെള്ളമൊഴിച്ച പാനിലേക്ക് വേഫർ പായ്ക്കറ്റ് പൊട്ടിച്ച് ഇടുന്നു. തുടർന്ന് കണ്ടൻസ്ഡ് മിൽക്കും ചോക്ലേറ്റും ചേർത്ത് ചെറിയ തീയിൽ ചൂടാക്കുന്നു. കട്ടപിടിക്കാതിരിക്കാൻ മൃദുവായി ഇളക്കുന്നു. തിളച്ചശേഷം ചെറിയ ബൗളിലേക്ക് ഒഴിക്കുന്നു. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’ തയാർ. പുതിയ വിഭവം എല്ലാവരും രുചിച്ചുനോക്കണമെന്നു ലീ അഭ്യർഥിച്ചു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ എത്തി.
Read MoreDay: May 16, 2025
കണ്ണൂരിൽ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം പടരുന്നു; തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു, വാഹനങ്ങൾ തകർത്തു
തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ ഒരു സംഘം അക്രമം നടത്തി. കാറും സ്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം. ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീടിന് നേരെയാണ് അക്രമം നടന്നത്. വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇര്‍ഷാദിന്റെ ഉപ്പ കെ.സി മുസ്തഫയുടെ കാറും സ്കൂട്ടറുമാണ് തകര്‍ത്തത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് തളിപ്പറന്പ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇര്‍ഷാദും ഉണ്ടായിരുന്നതായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രകോപന പോസ്റ്റുകള്‍…
Read Moreബലാത്സംഗത്തിനു ശിക്ഷിക്കപ്പെട്ട പ്രതിക്കും ഇരയ്ക്കും വിവാഹത്തിന് സുപ്രീംകോടതിയുടെ അനുമതി
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച യുവാവിനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിക്കും പ്രതിക്കും വിവാഹം കഴിക്കാൻ സുപ്രീം കോടതിയുടെ അനുമതി. പ്രതിക്ക് നേരത്തേ മധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ജസ്റ്റീസുമാരായ ബി.വി. നാഗരത്നയും എസ്.സി. ശർമ്മയും അടങ്ങിയ ബെഞ്ചിനു മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിനു സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കൾ കൈമാറിയത്. കോടതി തന്നെയാണു പൂക്കൾ ഏർപ്പാടാക്കിയതെന്നു മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ അഡ്വ. മൃണാൾ ഗോപാൽ ഏകർ പറഞ്ഞു.
Read Moreകേണൽ സോഫിയയ്ക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി വിജയ് ഷായുടെ രാജി വേണ്ടെന്നു ബിജെപി
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തിൽ മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായെ തള്ളാതെ സംസ്ഥാന ബിജെപി നേതൃത്വം. വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്നു സംസ്ഥാന ബിജെപിയിൽ ധാരണയായി. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. മന്ത്രി വിജയ് ഷാ രാജിവച്ചാൽ കോൺഗ്രസിന്റെ വിജയമായി മാറുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തിൽ മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാന പ്രകാരം മുന്നോട്ടുപോകാമെന്ന നിലപാടിൽ മധ്യപ്രദേശ് ബിജെപി നേതൃത്വമെത്തിയത്. അതേസമയം, കോടതി തീരുമാനം അനുസരിക്കുമെന്നു മുഖ്യമന്ത്രി മോഹൻ യാദവ് യോഗത്തിൽ വ്യക്തമാക്കി. കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നു വിളിച്ചതാണു വൻ വിവാദമായത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.
Read Moreവീണ്ടും കോളറ മരണം? ആലപ്പുഴയിൽ കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു
ആലപ്പുഴ: കോളറ രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ പി.ജി. രഘു (48) ആണു മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രഘുവിനെ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒൻപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തപരിശോധനയിൽ കോളറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിസർജ്യ പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ കോളറ മൂലമാണ് മരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രഘുവിന് എവിടെനിന്നാണു രോഗം ബാധിച്ചതെന്നും സ്ഥിരീകരിച്ചിട്ടില്ല. കടുത്ത വയറിളക്കവും ഛർദിയുമായാണു രഘുവിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളാണു രഘു. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ:…
Read Moreആര്‍ക്കും ആരെയും കൈനീട്ടി അടിക്കാൻ അവകാശമില്ല; ബെയ്ലിൻ ദാസിന്റെ അറസ്റ്റോടെ തനിക്ക് നീതി ലഭിച്ചെന്ന് അഡ്വ. ശ്യാമിലി
തിരുവനന്തപുരം: തന്നെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ. ജൂണിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഇന്നലെയാണ് സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇനി കോടതിയുടെ തീരുമാനം എന്തുതന്നെയായാലും ബെയ്ലിൻ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്നാണ് ശ്യാമിലി അഭിപ്രായപ്പെട്ടത്. ഓഫീസില്‍ തന്നെ മര്‍ദിച്ചതിന് സാക്ഷികളുണ്ട്. അവരിൽ ആരൊക്കെ സാക്ഷിപറയുമെന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. ഇനി ഇത്തരത്തിൽ ഒരാള്‍ക്കു പോലും അനുഭവമുണ്ടാകരുത്. ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ല. ഇനി ഇത്തരം അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായാൽ അവരും മുന്നോട്ടുവരണമെന്നാണ് പറയാനുള്ളതെന്നും അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു. അതേസമയം അഡ്വ. ബെയ്ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ഏഴോടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് ബെയ്ലിൻ…
Read Moreപത്രവിതരണത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് കനാലിൽ വീണു യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ: കൊല്ലകടവിൽ ഇന്നലെ വെളുപ്പിന് നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കൊല്ലക്കടവ് വല്യകിഴക്കേതിൽ രാജൻപിള്ളയുടെയും രാധികയുടെയും മകൻ രാഹുൽ (21) ആണ് മരിച്ചത്. മദ്രസയിൽ പോയ കുട്ടികളാണ് കനാലിൽ ബൈക്ക് കിടക്കുന്നത് ആദ്യം കണ്ടത്. സമീപം പത്രങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ ഇവർ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ, അപ്പോഴേക്കും രാഹുൽ മരണപ്പെട്ടിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.പ്ലസ്ടുവിനുശേഷം ജർമൻ ഭാഷ പഠിച്ച രാഹുൽ ജോർദാനിലേക്ക് പോകാനിരിക്കുകയായിരുന്നു. വെൺമണി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. രാധികയാണ് രാഹുലിന്റെ സ ഹോദരി.
Read Moreപ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ രണ്ടാം ഭർത്താവ്; വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം; നടുക്കുന്ന സംഭവം കൊല്ലത്ത്
മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ചൻ അറസ്റ്റിൽ. കൊല്ലം ചിന്നക്കട പള്ളിപ്പുറത്ത് പുത്തൻവീട്ടിൽ പി.സി. ചെറിയാ(ഷിബു-53)നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ മാതാവിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ച് പോലീസിൽ പരാതി നൽകുകയും തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാറിന്റെ നിർദേശപ്രകാരം എസ്ഐ സി.എസ്. അഭിരാം, എഎസ്ഐ റിയാസ്, വനിത എഎസ്ഐ തുളസി ഭായി, സീനിയർ സിപിഒമാരായ അജിത്ത്, സാജിദ്, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടുകയുമായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവാട്സാപ്പിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് യുവാവ്; യുവതിയുടെ പരാതിയിൽ 23കാരൻ അറസ്റ്റിൽ; ചിത്രങ്ങൾ അയച്ചതിന് പിന്നിലെ കാരണമായി പറയുന്നതിങ്ങനെ…
അടൂർ: ഏനാത്ത് സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയില്‍ വീട്ടില്‍ അജിന്കുമാറാണ് (23) അറസ്റ്റിലായത്. വീട്ടമ്മയുടെ മൊബൈല്‍ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് 12ന് രാത്രിയാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്. പിറ്റേന്ന് രാവിലെ ഏഴിനാണ് ഇവര്‍ സന്ദേശം ശ്രദ്ധിച്ചത്. തുടര്‍ന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. അയച്ച ആളുടെ ഫോണ്‍ നമ്പരിലേക്ക് വിളിച്ചപ്പോൾ, അയാളുടെ ഫോണിലെ മെസഞ്ചറില്‍ സന്ദേശവും വീട്ടമ്മയുടെ ഫോണ്‍ നമ്പരും ആരോ ഇട്ടുകൊടുത്തുവെന്നും, തുടര്‍ന്ന് ഈ നമ്പരിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നും മറുപടി നല്‍കിയശേഷം ഫോണ്‍ കട്ട് ചെയ്തതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എ. ജെ. അമൃത് സിംഗ് നായകം, എസ് സിപിഒ ഷൈന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിഎന്‍എസിലെയും ഐടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത്…
Read Moreമത്സ്യകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകൾ 26 വരെ സ്വീകരിക്കും
കോട്ടയം: ഈ വർഷത്തെ മത്സ്യകർഷക അവാർഡിന് ഫിഷറീസ് വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. മികച്ച ശുദ്ധജല കർഷകൻ, ഓരുജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാര മത്സ്യകർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് കർഷകൻ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടൽ സഹകരണ സ്ഥാപനം, എന്നിവയ്ക്കാണ് അവാർഡ്. അപേക്ഷകൾ 26 വരെ പള്ളം ഗവൺമെന്റ് മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന പള്ളം മത്സ്യഭവൻ ഓഫീസ് (0481-2434039) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ്(04822-299151, 04828-292056),വൈക്കം മത്സ്യഭവൻ ഓഫീസ് (04829-291550) എന്നിവടങ്ങളിൽ സമർപ്പിക്കാം.
Read More