ന്യൂഡൽഹി: ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്നു സുപ്രീംകോടതി. ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽനിന്നുള്ള തമിഴ്പൗരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്തുനിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, കെ.വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ൽ അറസ്റ്റിലായ ശ്രീലങ്കയിൽനിന്നുള്ള തമിഴ് പൗരന്റെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
Read MoreDay: May 20, 2025
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽനിന്നു ട്രാക്കിലേക്കു വീണ് യുവാവിന്റെ കാലുകളറ്റു
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനിൽ നാട്ടിലേക്കു ട്രെയിൻ കയറാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളി യുവാവ് റെയിൽവേ ട്രാക്കിലേക്ക് വീണ് ഇരുകാലുകളും അറ്റു. പശ്ചിമ ബംഗാള്‍ മീര സ്വദേശി സബീര്‍ സെയ്ഖിന്റെ (35) കാലുകളാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തിൽ നഷ്ടമായത്. ഇരുകാലുകളുടെയും മുട്ടിനുതാഴെ അറ്റുപോയ സബീറിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇന്നലെ വൈകുന്നേരം ആറേകാലോടെയാണ് ദാരുണമായ ദുരന്തം ഉണ്ടായത്. നാട്ടിലേക്കു പോകാനായി എത്തിയതാണെന്ന് കരുതുന്ന സബീർ ട്രെയിനിൽ ഓടികയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ കോയമ്പത്തൂര്‍ ഈറോഡ് ഭാഗത്തേക്ക് പോകാനായി രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ പോകുവാൻ തുടങ്ങുന്പോൾ സബീർ ട്രാക്കിലേക്കു വീഴുകയായിരുന്നെന്നും പറയുന്നുണ്ട്. ഇക്കാര്യം റെയിൽവേ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനിന്റെ പിറകിലെ കോച്ചുകളുടെ ചക്രങ്ങളാണ് കാലിലൂടെ കയറിയത്. അപകടം സംഭവിച്ച ഉടനേ…
Read Moreഅന്‍വറിനെയും പാര്‍ട്ടിയെയും ആര്‍എംപി മാതൃകയില്‍ സഹകരിപ്പിക്കും ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി
കോഴിക്കോട്: സിപിഎമ്മുമായി ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവച്ച പി.വി. അന്‍വര്‍ എംഎല്‍എയെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ യുഡിഎഫിന് പുറത്തുനിന്നു പിന്തുണ നല്കുന്ന രീതിയില്‍ സഹകരിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ആര്‍എംപി മാതൃകയിലായിരിക്കും പുറത്തുനിന്നുള്ള പിന്തുണ. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകകക്ഷിയാക്കില്ലെന്ന കാര്യം കേരള നേതൃത്വം പി.വി. അന്‍വറിനെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ പുറത്തുനിന്ന് സഹകരണമാകാം. സര്‍ക്കാരിനെതിരായ പോരാട്ടത്തിലും വരുന്ന തെരഞ്ഞെടുപ്പിലും പി.വി. അന്‍വറുമായി പൂര്‍ണമായി സഹകരിക്കും.ഘടകകക്ഷികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചര്‍ച്ച നടത്തിയത്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകാന്‍ തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ അനുമതി കഴിഞ്ഞ ദിവസം അന്‍വര്‍…
Read Moreവിട്ടുമാറാത്ത പനിയും ഛർദ്ദിയും; മൂന്നു വയസുകാരിയുടെ ശ്വാസകോശത്തില്‍ ഡോക്ടർമാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ന്യൂഡൽഹി: വിട്ടുമാറാത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ട മൂന്നു വയസുകാരിയുടെ എക്സ് റേ എടുത്തപ്പോൾ കണ്ടത് ശ്വാസകോശത്തിൽ കുടുങ്ങിക്കിടക്കുന്ന നിലക്കടല. ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണു സംഭവം. പത്തു ദിവസത്തോളം നീണ്ട പനിയും ഛർദ്ദിയും കാരണം അതീവഗുരുതരാവസ്ഥയിലാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്കു ശ്വാസമെടുക്കാനും ബുദ്ധിമുട്ടായിരുന്നു. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ നെഞ്ചിന്റെ വലതുവശത്തായി വായുസഞ്ചാരം കുറവാണെന്നു കണ്ടെത്തി. തുടർന്നാണ് എക്സ് റേ എടുത്തത്.ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയതായി കണ്ടെത്തിയതോടെ കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച് ബ്രോങ്കോസ്കോപ്പിക്കും വിധേയയാക്കി. 10 ദിവസത്തോളം നിലക്കടല കുടുങ്ങിയതിനാൽ ശ്വാസനാളിയിൽ നീർവീക്കമുണ്ടായിരുന്നു. നിലക്കടല നീക്കിയശേഷം സ്റ്റിറോയിഡുകൾ ഉപയോഗിച്ചുള്ള മരുന്നുകൾ നൽകി. കുട്ടി സാധാരണനില വീണ്ടെടുത്തതായാണു റിപ്പോർട്ട്. കുട്ടികൾക്ക് ഡ്രൈഫ്രൂട്ട്സ്, കടല തുടങ്ങിയവയൊന്നും നൽകരുതെന്നും ശരിയായി ചവയ്ക്കാതെ വിഴുങ്ങിയാൽ അന്നനാളത്തിലേക്കു പോകാതെ ശ്വാസനാളത്തിലേക്കു പോകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.
Read Moreകേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രിക്കെതിരേ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു
ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരേ “ഭീകരരുടെ സഹോദരി’ എന്നു പറഞ്ഞ് ബിജെപി മന്ത്രി നടത്തിയ വർഗീയപരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരേ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഐജി, ഡിഐജി, എസ്പി എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഇക്കാര്യം ഡിജിപി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. രാജ്യം നിങ്ങളെയോർത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് കോടതി വിമർശിച്ചത്. മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
Read Moreചാരവൃത്തി; ജ്യോതിയുടെ പാക് യാത്രകളെപ്പറ്റി അറിയില്ല; നേരത്തെ പറഞ്ഞതിൽ നിന്നും മലക്കം മറിഞ്ഞ് പിതാവ് ഹരീഷ് മൽഹോത്ര
ന്യൂഡൽഹി: തന്റെ മകൾ അയൽരാജ്യമായ പാക്കിസ്ഥാനിലേക്കു നടത്തിയ യാത്രകളെക്കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അച്ഛൻ ഹരീഷ് മൽഹോത്ര. മകളുടെ യൂട്യൂബിനെക്കുറിച്ചോ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും ഹരീഷ് വാർത്താ ഏജൻസിയോടു സംസാരിക്കവേ പറഞ്ഞു. ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചത് വീഡിയോകൾ ചിത്രീകരിക്കാനാണെന്നാണ് ഇയാൾ നേരത്തെ പറഞ്ഞിരുന്നത്. ഇതിൽനിന്നു മലക്കംമറിഞ്ഞാണ് ഹരീഷിന്റെ പുതിയ പ്രസ്താവന. “ട്രാവൽ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാനയിലെ ഹിസാർ സ്വദേശിനിയായ ജ്യോതിയെ കഴിഞ്ഞ ആഴ്ചയാണ് ചാരവൃത്തിക്കേസിൽ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി ഇവർ അടുത്തബന്ധം പുലർത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. രണ്ടു തവണ ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരണത്തിന്റെ മറവിൽ ജ്യോതി കൊച്ചിയിലുമെത്തിയിരുന്നു. ഷിപ്പ്യാർഡ് ഉൾപ്പെടെയുള്ള കൊച്ചിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇവർ ദൃശ്യങ്ങളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read Moreസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ; നെടുമ്പാശേരിയില്‍ കേക്ക് മുറിച്ച് മുഖ്യമന്ത്രി, മധുരംപങ്കിട്ട് മന്ത്രിമാര്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേക്ക് മുറിച്ച് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയന് കേക്ക് മുറിച്ച് മന്ത്രിമാര്‍ക്ക് മധുരം പങ്കുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ കെ. രാജന്, പി. രാജീവ്, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ഇവിടെ തന്നെ മന്ത്രിസഭാ യോഗവും ചേര്‍ന്നു. വിപുലമായ ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 21ന് തുടങ്ങിയ ജില്ലാതല വാര്‍ഷികാഘോഷം മേയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവും വികസന നേട്ടമായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ വീണ്ടുമൊരു ഭരണ തുടര്‍ച്ചയ്ക്കുള്ള ശ്രമത്തിലാണ്.
Read Moreബംഗളൂരുവിൽ പെരുമഴ; കുട്ടി അടക്കം രണ്ടു പേർ ഷോക്കേറ്റു മരിച്ചു; ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ദുരിതം വിതച്ച് പെരുമഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലസ്ഥലത്തും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. ബിടിഎം ലേ ഔട്ടിലെ എൻഎസ് പാളയയിൽ ഒരു അപ്പാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകൻ ദിനേശ് (12), അവിടത്തെ താമസക്കാരൻ ആയ മൻമോഹൻ കാമത്ത് (63) എന്നിവരാണ് മരിച്ചത്. അപ്പാർട്മെന്റിലെ താഴത്തെനിലയിൽ കയറിയ വെള്ളം അടിച്ചുകളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോഴായിരുന്നു അപകടം. മോട്ടോർ ഓണാക്കിയതിനു പിന്നാലെ മൻമോഹൻ കാമത്തിനും തൊട്ടരികെ നിന്ന കുട്ടിക്കും ഷോക്ക് ഏൽക്കുകയായിരുന്നു. ഇതോടെ ബംഗളുരുവിൽ മഴക്കെടുതിയിൽ മരണം മൂന്നായി. ബംഗളുരുവിൽ ഇന്നും കനത്ത മഴ തുരുമെന്നാണ് കാലാവസ്ഥ പ്രവചനം. നിലവിലെ സ്ഥിതിയിൽ വിവിധ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.
Read Moreമോഹൻലാലിനു ജന്മദിനസമ്മാനം ചക്കകൊണ്ടു ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
തൃശൂർ: വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടൽ എന്നിങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തപ്പോൾ ലാലേട്ടന്റെ മുഖം റെഡി.പശ്ചാത്തലത്തിൽ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ 65-ാം പിറന്നാളിനോടനുബന്ധിച്ച് ഡാവിഞ്ചി സുരേഷാണു ചിത്രം ഒരുക്കിയത്. 65 ഇനം പ്ലാവുകൾ ഉള്ള വേലൂരിലെ കുറുമാൽകുന്ന് വർഗീസ് തരകന്റെ ആയുർജാക്ക് ഫാമിനു നടുവിലാണ് ലോകത്താദ്യമായി ചക്കകൊണ്ടൊരു ചിത്രം തീർത്തത്. ഡാവിഞ്ചിയുടെ തൊണ്ണൂറ്റിഏഴാം മീഡിയം. എട്ടടി വലിപ്പത്തിൽ രണ്ടടി ഉയരത്തിൽ ഒരു തട്ടുണ്ടാക്കി തുണിവിരിച്ച് അതിൽ മോഹൻലാലിന്റെ മുഖം സ്കെച്ച് ചെയ്താണു ചക്കച്ചുളകളും ചക്കമടലുമെല്ലാം നിരത്തിയത്. യുഎൻ അവാർഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻതോട്ടമായ ആയുർ ജാക്ക് ഫാമിലെ തൊഴിലാളികളും കാമറമാൻ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയുമാണു ഡാവിഞ്ചിക്കു സഹായികളായി ഉണ്ടായിരുന്നത്. അഞ്ചു മണിക്കൂർകൊണ്ട് ഇരുപതോളം ചക്ക ഇതിനായി ഉപയോഗിച്ചു. വടക്കാഞ്ചേരി…
Read Moreദേശീയപാത ഇടിഞ്ഞുവീണ സംഭവം; ഫ്ലക്സ് വച്ചവര്‍ ആരും ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല; ദേശീയപാതാ നിര്‍മാണത്തില്‍ നടക്കുന്നത് വൻ അഴിമതിയെന്ന് സതീശൻ
തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാത പൊളിഞ്ഞതില്‍ ഉത്തരവാദിത്വം ആര്‍ക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വ്യാപക ക്രമക്കേടാണ് ദേശീയപാതാ നിര്‍മാണത്തില്‍ നടക്കുന്നതെന്ന് സതീശന് വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ തൊട്ടുതലേന്നാണ് ദേശീയപാത ഇടിഞ്ഞുവീണത്.എന്‍എച്ച്എഐയും സര്‍ക്കാരും തമ്മില്‍ ഏകോപനം ഇല്ല. ഫ്ലക്സ് വച്ചവര്‍ ആരും ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല. തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മാണജോലികള്‍ തീര്‍ത്ത് സര്‍ക്കാരിന്റെ ക്രെഡിറ്റിലാണ് ഹൈവേ പണിതതെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന് പറഞ്ഞു. തിങ്കളാഴ്ചയാണ് കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. അപകടത്തിൽ മൂന്നു കാറുകൾ തകർന്നിരുന്നു.
Read More