ന്യൂഡൽഹി: ആറര പതിറ്റാണ്ടിനിടയിൽ പാക്കിസ്ഥാൻ ഇന്ത്യയിൽ നൂറുകണക്കിനു ഭീകരാക്രമണങ്ങൾ നടത്തിയെന്നും കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ 20,000ലേറെ ഇന്ത്യക്കാർ പാക് തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ആണു പാക്കിസ്ഥാന്റെ ഭീകരമുഖം തുറന്നുകാണിച്ചത്. “ഭീകരതയുടെ ആഗോള പ്രഭവകേന്ദ്ര’മായ പാക്കിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരതഅവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള സിന്ധു നദീജല കരാർ നിർത്തിവയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് താത്കാലികമായി നിർത്തിവച്ച സിന്ധു നദീജല ഉടമ്പടിയെക്കുറിച്ച്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ ശക്തമായി വിമർശിച്ചു. ജലം ജീവനാണ്, യുദ്ധായുധമല്ല എന്നു പറഞ്ഞ് പാക് പ്രതിനിധി കരാർ വിഷയം ഉന്നയിച്ചപ്പോഴാണ് പർവതനേനി ഹരീഷ് പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ചത്. പഹൽഗാമിൽ ആക്രമണം നടത്തിയത് പാക് ഭീകരരാണ്. ഇതേത്തുടർന്നാണ് ഇന്ത്യ കരാർ നിർത്തിവച്ചതെന്നും ഭീകരാക്രമണങ്ങൾ നടത്തി ഉടമ്പടിയുടെ ആത്മാവിനെ പാക്കിസ്ഥാൻ ലംഘിച്ചെന്നും…
Read MoreDay: May 24, 2025
ശശി തരൂർ നയിക്കുന്ന സംഘം യുഎസിലേക്കു തിരിച്ചു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി അമേരിക്ക, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിലേക്കു കോൺഗ്രസ് എംപി ശശി തരൂർ നയിക്കുന്ന സർവകക്ഷി പാർലമെന്ററി സംഘം ഡൽഹിയിൽനിന്ന് അമേരിക്കയിലേക്കു പുറപ്പെട്ടു. \തരൂരിനു പുറമെ ബിജെപി എംപിമാരായ തേജസ്വി സൂര്യ, ഭുവനേശ്വർ കലിത, ശശാങ്ക് മണി ത്രിപാഠി, എൽജെപിയുടെ (രാം വിലാസ്) ശാംഭവി ചൗധരി, ടിഡിപിയുടെ ജിഎം ഹരീഷ് ബാലയോഗി, ശിവസേനയുടെ മിലിന്ദ് ദേവ്റ, ജെഎംഎമ്മിന്റെ സർഫറാസ് അഹമ്മദ്, യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ സാൻ തരാൻജിത്ത് എന്നിവരാണു പ്രതിനിധി സംഘത്തിലുള്ളത്. ഇത് സമാധാനത്തിന്റയും പ്രത്യാശയുടെയും ദൗത്യമാണെന്നും ഭീകരതയാൽ നാം നിശബ്ദരാകില്ലെന്ന സന്ദേശം ലോകത്തിനു നൽകുമെന്നും പുറപ്പെടും മുമ്പ് തരൂർ പറഞ്ഞു.
Read Moreഇനി ആശ്വാസത്തിന്റെ നാളുകൾ… 70കാരന്റെ പിത്താശയത്തിൽനിന്ന് നീക്കിയത് 8,125 കല്ലുകൾ
എഴുപതുകാരന്റെ പിത്താശയത്തിൽനിന്ന് 8,125 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. ഹരിയാന ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണു ശസ്ത്രക്രിയ നടന്നത്. പിത്തസഞ്ചിയിൽ അടിഞ്ഞുകൂടിയനിലയിലുള്ള കല്ലുകൾ നീക്കാൻ ഒരു മണിക്കൂറോളം വേണ്ടിവന്നു. കഠിനമായ വയറുവേദനയെത്തുടർന്നാണു വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട് സ്കാനിംഗിൽ പിത്താശയത്തിൽ അമിതഭാരം കാണുകയും തുടർന്ന് മിനിമലി ഇൻവേസീവ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കല്ലുകൾ നീക്കിയശേഷം അവ എണ്ണാൻ ആറു മണിക്കൂർ വേണ്ടിവന്നെന്നു പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം രോഗിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെന്നും വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന വേദനയിൽനിന്നു രോഗിക്ക് ആശ്വാസം ലഭിച്ചെന്നും ഡോക്ടർമാർ അറിയിച്ചു.
Read Moreപഠിച്ചുയരാനുള്ള ആഗ്രഹങ്ങള്‍ ബാക്കിയാക്കി അബിത പാര്‍വതി യാത്രയായി; അബിജയുടെ തേങ്ങല്‍ കണ്ണീർക്കടലായി
ചങ്ങനാശേരി: പഠിച്ചുയരാനുള്ള വലിയ ആഗ്രഹം ബാക്കിനില്‍ക്കേ അബിത പാര്‍വതി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് പറന്നകന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് അബിതയുടെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം അറിഞ്ഞത്. അബിതയുടെ വിജയത്തില്‍ വീട്ടുകാരും നാട്ടുകാരും ആഹ്ലാദത്തിലായിരുന്നു. അന്നു രാത്രി ഏഴോടെ അബിത കാറിടിച്ചു മരണപ്പെടുകയായിരുന്നു. അബിതയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം നാലിന് തോട്ടയ്ക്കാട് മാടത്താനി വടയ്ക്കേമുണ്ടക്കല് വളപ്പിൽ നടന്നു. തോട്ടയ്ക്കാട് മാടത്താനി വടയ്ക്കേമുണ്ടക്കല് വി.ടി. രമേശന്-കെ.ജി. നിഷ ദമ്പതികളുടെ മകളാണ് അബിത പാര്‍വതി(18). തൃക്കോതമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന അബിത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. വിജയം ആഘോഷിക്കുന്നതിനും അനുജത്തി അബിജയ്ക്ക് സ്കൂള്‍ബാഗും മറ്റും വാങ്ങുന്നതിനുമാണ് അബിത അമ്മ നിഷയ്ക്കൊപ്പം കോട്ടയം മാര്‍ക്കറ്റിലെത്തിയത്. കോട്ടയം മാര്‍ക്കറ്റില്‍ റോഡ് കുറുകെ കടക്കുമ്പോള്‍ ഇരുവരെയും കാറിടിച്ചു വീഴ്ത്തി. റോഡില്‍വീണ ഇരുവരെയും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബിതയുടെ ജീവന് രക്ഷിക്കാനായില്ല.…
Read Moreഅമ്പതോളം സ്ത്രീകളെ പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ പിടിയിൽ: 3,000ലേറെ പീഡന വീഡിയോകൾ കണ്ടെത്തി
അന്‍പതോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ ജപ്പാനിൽ അറസ്റ്റിൽ. ഒരു യാത്രക്കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണു നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. 54കാരനായ ഇയാളുടെ ഫോണിൽനിന്നു 3,000ലേറെ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. ഉറക്കഗുളിക നൽകി പീഡിപ്പിച്ചെന്ന ഇരുപതുകാരിയുടെ പരാതിയിലാണു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ എത്തിച്ചാണ് യുവതിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. മറ്റൊരു സ്ത്രീക്ക് മയക്കുമരുന്ന് നൽകി 40,000 യെൻ (23,911 രൂപ) മോഷ്ടിച്ചെന്ന സംശയത്തിൽ പ്രതിയെ ഒക്ടോബറിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇയാൾ പീഡനത്തിനിരാക്കിയ സ്തീകളുടെ 2008 മുതലുള്ള ദൃശ്യങ്ങളാണു കണ്ടെത്തിയിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
Read More43 വർഷത്തെ തടവിനുശേഷം 104കാരനെ വെറുതെവിട്ടു
ഉത്തർപ്രദേശിൽ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്ക് 43 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 104കാരനെ കോടതി വെറുതെവിട്ടു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇയാളെ കൗശാമ്പി ജില്ലാ ജയിലിൽനിന്നു മോചിതനായി. ഈ മാസം ആദ്യമാണ് അലഹബാദ് ഹൈക്കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. കൗശാമ്പി ജില്ലയിലെ ഗൗരായേ ഗ്രാമവാസിയാണ് ലഖൻ. 1921 ജനുവരി നാലിനാണ് ഇയാൾ ജനിച്ചത്. ജയിൽ രേഖകൾ പ്രകാരം 1977ലാണ് ഇയാൾ അറസ്റ്റിലായത്. 1977 ഓഗസ്റ്റ് 16ന് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആളുടെ മരണത്തിൽ ലഖനു പങ്കുണ്ടായിരുന്നു. 1982ൽ പ്രയാഗ്രാജ് ജില്ലാ സെഷൻസ് കോടതി ലഫനെയും മറ്റു മൂന്നുപേരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തുടർന്ന്, ലഖൻ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 43 വർഷത്തിനു ശേഷം മേയ് രണ്ടിനാണ് കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ നാലു പ്രതികളിൽ മൂന്നുപേർ കേസ് പരിഗണനയിലിരിക്കെ…
Read Moreകോട്ടയത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; വാക്സിനേഷന് എടുത്തവരില്‍ മൂന്നാം തവണയും കോവിഡ് ബാധ; ആശങ്കയോടെ ജനങ്ങൾ
കോട്ടയം: കോട്ടയം വിട്ടുപോകാതെ കോവിഡ് പിന്നെയും ഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനത്ത് ഈയിടെ റിപ്പോര്‍ട്ട് ചെയ്ത 182 കോവിഡ് കേസുകളില്‍ അറുപതും കോട്ടയത്താണ്. കിഴക്കന്‍ മലയോരങ്ങളില്‍ ഡെങ്കിപ്പനി ബാധിതരില്‍ കോവിഡും ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. വാക്സിനേഷന് എടുത്തവരില്‍ മൂന്നാം തവണയും കോവിഡ് ബാധയുണ്ടായി എന്നത് ആശങ്ക ഉയർത്തുന്നു. ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്ലാന്ഡ്, മലേഷ്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പമാണ് കോട്ടയത്തും വ്യാപനം. ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ലാത്തതിനാല് ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയവ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് സുരക്ഷിതം. ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ…
Read Moreവ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: ചൈനീസ് സൗന്ദര്യറാണിക്ക് എട്ടു മാസം തടവ്
ബിരുദാനന്തര ബിരുദ കോഴ്സിനു ചേരാനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ചൈനീസ് സൗന്ദര്യ റാണിക്കു തടവുശിക്ഷ. 2024ൽ ഷെൻകൻഷിൻ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സര വിജയിയായ ലി സിക്സ്സുവാന് (28) ആണ് എട്ടു മാസത്തെ (240 ദിവസം) തടവുശിക്ഷ വിധിച്ചത്. ഹോങ്കോങ് സർവകലാശാലയില്‍ ഭാഷാശാസ്ത്രം പിജി കോഴ്സിന് അപേക്ഷിക്കുന്നതിനായി കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ച ലി സിക്സ്സുവാന് 2022ല്‍ പിജിക്ക് അഡ്മിഷൻ കിട്ടിയിരുന്നു. പിജിക്കു പഠിക്കുന്പോഴാണു 2024ൽ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ വിജയിയായത്. അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റിൽ സംശയം തോന്നി, ഹോങ്കോങ് സർവകലാശാല നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു വിദ്യാര്‍ഥി തങ്ങളുടെ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കൊളംബിയ സര്‍വകലാശാല അറിയിക്കുകയായിരുന്നു. അതോടെ സൗന്ദര്യറാണി കുടുങ്ങി. വ്യാജ സർട്ടിഫിക്കറ്റിന് 45 ലക്ഷം രൂപ ചെലവായെന്നു ലി പോലീസിനോട് പറഞ്ഞു.
Read Moreഇടതടവില്ലാതെ ഇടവപ്പാതി… കേരളത്തിൽ കാലവർഷമെത്തി; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; കാലവർഷം നേരത്തെയെത്തുന്നത് 15 വർഷത്തിന് ശേഷം; മുൻകരുതൽ വേണമെന്ന് അധികൃതർ
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ് . കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂണിലാണ് കാലാവർഷം കേരളത്തിൽ എത്താറുള്ളത്. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി. കാലവർഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള…
Read Moreഎന്താ ചേച്ചീ ഈ കാട്ടണത്… ബൈക്കില്‍ പോകവേ ചെരിപ്പുകൊണ്ട് ഭർത്താവിന്റെ മുഖത്തടിച്ച് ഭാര്യ! വീഡിയോ കാണാം
ഭാര്യാഭർത്താക്കന്മാർ തമ്മിൽ ശണ്ഠ കൂടുന്നത് പുതിയ കാര്യമല്ല. വീടിനുള്ളിലാകും ഇവരുടെ വഴക്ക് അധികവും. പുറത്ത് മാതൃകാ ദന്പതികളെപോലെ കഴിയാനാകും ഇവരിൽ പലരും ശ്രമിക്കുക. എന്നാൽ ചിലരുടെ വഴക്ക് തെരുവിൽ വരെ എത്തും. അത്തരമൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണു സംഭവം. തിരക്കുള്ള ഒരു റോഡിലൂടെ പോകുന്ന ബൈക്കിനു പിന്നിലിരുന്ന ഒരു യുവതി ബൈക്ക് ഓടിക്കുന്ന ഭർത്താവിന്റെ മുഖത്തും തലയിലും ചെരിപ്പുകൊണ്ട് അടിക്കുന്നതാണു വീഡിയോയിലുള്ളത്. യുവതി അടിക്കുമ്പോൾ മുന്നിലിരിക്കുന്നയാൾ ഒഴിഞ്ഞ് മാറാനായി മുന്നോട്ടായുന്നതും വീഡിയോയിലുണ്ട്. ഓരോ അടിക്കുശേഷവും വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി യുവതി ഇടത് വശത്തേക്ക് ചൂണ്ടിക്കാണിക്കുന്നതും കാണാം. ബൈക്കില്‍ പോകുമ്പോൾ തര്‍ക്കത്തെ തുടര്‍ന്നു ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നു എന്ന കാപ്ഷനോടെ ഘർ കെ കലേഷ് എന്ന ജനപ്രിയ എക്സ അക്കൗണ്ടിലാണ് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുവതിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.…
Read More