മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധവിഷയമല്ലെന്നും മറാഠി ഭാഷാപഠനം മാത്രമാണു നിർബന്ധമെന്നും സംസ്ഥാന സാംസ്കാരികമന്ത്രി ആശിഷ് ഷെലാർ പറഞ്ഞു. സ്കൂളുകളിൽ മൂന്നാം ഭാഷ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം യുക്തിരഹിതമാണെന്നും ഷെലാർ വ്യക്തമാക്കി. മുംബൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ മൂന്നാംഭാഷയായി ഹിന്ദി നിർബന്ധപഠനമാക്കിയിട്ടില്ല. ഇത്തരത്തിൽ ഉയർന്നുവരുന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും ഷെലാർ പറഞ്ഞു. യഥാർഥത്തിൽ അഞ്ചു മുതൽ എട്ടുവരെയുള്ള പാഠ്യപദ്ധതിയിൽ ഹിന്ദി നിർബന്ധപഠനമാക്കിയതു നീക്കം ചെയ്യുകയാണ് സർക്കാർ ചെയ്തത്. മറ്റു നിരവധി ഭാഷകൾക്കൊപ്പം ഓപ്ഷണൽ വിഷയമായി മാത്രമാണ് ഹിന്ദി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഷെലാർ വ്യക്തമാക്കി.മറാഠി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ഹിന്ദി പൊതുവേ പഠിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ഹിന്ദി നിർബന്ധമല്ലെന്നും ഹിന്ദി ഒഴികെയുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കുന്നതിന് ഒരു ക്ലാസിൽ കുറഞ്ഞത് 20 കുട്ടികൾവേണമെന്നും…
Read MoreDay: June 24, 2025
അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു
പുല്ലാട് (പത്തനംതിട്ട): അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട്-കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായര്‍ (39)ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടുവളപ്പില്‍. മൃതദേഹം അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിവഴി ഇന്നുരാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. ബന്ധുക്കളും മന്ത്രിമാരും ബഹുജന രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേര് തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. സഹോദരന് രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. രഞ്ജിതയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി.എസ്. ശിവന്‍കുട്ടി ആദരാഞ്ജലി അര്‍പ്പിച്ചു. സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി തുടങ്ങിയവരും വിമാനത്താവളത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളില്‍ രാവിലെ…
Read Moreഅത്യാഹിതങ്ങൾ അതിവേഗം നേരിടാനുള്ള സംവിധാനം; റെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കും
കൊല്ലം: അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാൽ അതിനെ അതിവേഗം നേരിടുന്നതിനു റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്ത് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നു. തിരക്കേറിയ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്.ആദ്യഘട്ടത്തിൽ സെൻട്രൽ റെയിൽവേയിലെ 117 സ്റ്റേഷനുകളിലാണ് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നത്. പരീക്ഷണാർഥം ചില സ്റ്റേഷനുകളിൽ ഇത് ഏർപ്പെടുത്തിക്കഴിഞ്ഞു. സ്റ്റേഷനുകൾക്ക് ഉള്ളിൽ യാത്രക്കാർ ശ്രദ്ധിക്കുന്ന തരത്തിൽ ഇരുവശത്തുമായിട്ടാണ് ബട്ടണുകൾ സ്ഥാപിക്കുക.അടിയന്തിര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് റെയിൽവേ സംരക്ഷണ സേനയെ വിവരങ്ങൾ വേഗത്തിൽ അറിയിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഉടൻ ജാഗ്രതാ സന്ദേശം ലഭിക്കും.ഇതുവഴി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അധികൃതർക്ക് സാഹചര്യങ്ങൾ വിലയിരുത്തി ഉടൻ സഹായം എത്തിക്കാനോ ഉചിതമായ നടപടികൾ സ്വീകരിക്കാനോ സാധിക്കും. എന്നാൽ ഈ സൗകര്യം ദുരൂപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും റെയിൽവേ…
Read Moreഇറാന്റെ ഖത്തര്‍ ആക്രമണം; താറുമാറായി വ്യോമഗതാഗതം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി
ഖത്തർ സിറ്റി: ഇറാന്റെ ഖത്തർ ആക്രമണത്തെത്തുടർന്നു വ്യോമഗതാഗതം താറുമാറായി. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടയ്ക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ വലഞ്ഞു. വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഖത്തറും കുവൈറ്റും വ്യോമപാത പിന്നീട് തുറന്നെങ്കിലും വിമാന സര്‍വീസുകള്‍ സാധാരണനിലയിലായിട്ടില്ല. കേരളത്തിൽനിന്നുള്ള ഒട്ടേറെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് ഷാര്‍ജ, ദമാം, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവച്ചത്. മിക്ക യാത്രക്കാരും വിമാനത്താവളങ്ങളില്‍ എത്തിയശേഷമാണ് വിമാനങ്ങള്‍ റദ്ദാക്കിയ വിവരമറിയുന്നത്. യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരേ ഇറാന് ആക്രമണം നടത്തിയതിനു പിന്നാലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു വിമാന സർവീസുകൾ റട്ടാക്കിയത്. രാത്രിയും പുലർച്ചെയുമായി എട്ടു വിമാനങ്ങളാണു കൊച്ചിയിൽനിന്നു മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ്…
Read Moreതടസ്സങ്ങളെല്ലാം വഴിമാറി; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ നടക്കും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്റെ വിക്ഷേപണം നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുമെന്നാണു നാസയുടെ അറിയിപ്പ്. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വച്ച ദൗത്യമാണ് ഒടുവിൽ നടക്കാൻ പോകുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റൈനിൽ തുടരുകയാണ്. രാകേഷ് ശർമയ്ക്കുശേഷം ഇന്ത്യാക്കാരനായ ശുഭാംഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെതന്നെ ഡ്രാഗൺ പേടകമാണ് യാത്രാ വാഹനം. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്…
Read Moreതൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നത് സ്ത്രീവേഷം കെട്ടിയ പുരുഷന്മാർ; പുത്തൻതട്ടിപ്പ് രീതികണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ
കർണാടകയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ വൻ ക്രമക്കേട്. ആൾമാറാട്ടവും ലക്ഷങ്ങളുടെ ഫണ്ട് തിരിമറിയും ഉൾപ്പെടെ വലിയ തട്ടിപ്പാണ് പുറത്തുവന്നത്. തൊഴിലിടത്തിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത് സ്ത്രീകളുടെ വേഷം കെട്ടിയ പുരുഷന്മാരെയാണ്. സ്ത്രീവേഷംകെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധിപ്പേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിന്റെ തെളിവായി വ്യാജചിത്രം അപ്ലോഡ് ചെയ്തതായും തൊഴിലാളികളെ മറ്റു നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷക്കണക്കിനു രൂപയുടെ ഫണ്ട് വെട്ടിച്ചതായാണ് കണ്ടെത്തൽ. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreഇതരമതസ്ഥനെ കെട്ടിയ പെൺകുട്ടിയുടെ മരണാനന്തരചടങ്ങ് നടത്തി കുടുംബം; തങ്ങളെ സംബന്ധിച്ചിടത്തോളം മകള്‍ മരിച്ചതിനു തുല്യം
ഇതരമതസ്ഥനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ മരണാനന്തരചടങ്ങുകള്‍ നടത്തി കുടുംബം. പശ്ചിമബംഗാൽ നാദിയ ജില്ല ഷിബ്നിബാസ് ഗ്രാമത്തിലാണു സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്നു പറയുന്നു. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിനു തുല്യമാണെന്നും അതിനാലാണ് അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്നും കുടുംബം പറഞ്ഞു. അടുത്തബന്ധുക്കള്‍ തല മുണ്ഡനം ചെയ്യുന്നതുള്‍പ്പെടെയുളള ആചാരങ്ങളോടെയാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രത്തില്‍നിന്നുള്ള പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു മരണാനന്തരചടങ്ങുകള്‍. പെണ്‍കുട്ടിയുടെ മാലയിട്ട ചിത്രവും ചടങ്ങില്‍ വച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കുടുംബം കത്തിച്ചുകളയുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read Moreകന്നുകാലി കടത്ത്; ഒഡീഷയിൽ രണ്ടു ദളിതരെ തലമുണ്ഡനം ചെയ്ത് മുട്ടുകുത്തിച്ച് പുല്ലു തീറ്റിച്ചു; ആൾക്കൂട്ട വിചാരണയ്ക്കെതിരേ കേസെടുത്ത് പോലീസ്
ബർഹാംപുർ: ഒഡീഷയിൽ കന്നുകാലി കടത്ത് ആരോപിച്ചു രണ്ടു ദളിതരെ ആൾക്കൂട്ടം മർദിച്ചു. ബാബുല നായക് (54), ബുലു നായക് (42) എന്നിവർക്കാണ് മർദനമേറ്റത്. ധാരാകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖരിഖുമ്മ ഗ്രാമത്തിലെ ജഹാദയിലാണു സംഭവം. ഇവരുടെ തല പാതി മുണ്ഡനം ചെയ്യുകയും മുട്ടുകുത്തി നടത്തിക്കുകയും പുല്ലുതീറ്റിക്കുകയും ഓടയിലെ മലിനജലം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽനിന്നു വ്യാപക പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്. ഹരിയോർ മേഖലയിൽനിന്നു രണ്ടു പശുക്കളെയും ഒരു കിടാവിനെയും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ ഗോ സംരക്ഷകരുടെ ഒരുസംഘം ഇവരെ പിടികൂടുകയും ആൾക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. ആൾക്കൂട്ടത്തിനിടയിൽനിന്ന് ഓടിരക്ഷപ്പെട്ട ഇവർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. തന്റെ മകളുടെ വിവാഹത്തിന് ആചാരപ്രകാരം സമ്മാനം കൊടുക്കാനാണ് പശുക്കളെ എത്തിച്ചതെന്ന് ബാബുല പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകൊക്കെയ്ൻ കേസ്; നടൻ ശ്രീകാന്ത് ജുഡീഷൽ കസ്റ്റഡിയിൽ; നടന്റെ രക്ത സാമ്പിൾ പരിശോധനാഫലത്തിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചു
ചെന്നൈ: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ജൂലൈ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ. നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. നടന്റെ രക്ത സാമ്പിൾ പരിശോധനാഫലം മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച അറസ്റ്റിലായ ലഹരി ഇടപാടുകാരൻ പ്രസാദുമായുള്ള ബന്ധമാണ് നടന്റെ അറസ്റ്റിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറിയായിരുന്നു സേലം സ്വദേശിയായ പ്രസാദ്. പാർട്ടി വിരുദ്ധപ്രവർത്തനത്തിന് അടുത്തിടെ ഇയാളെ പുറത്താക്കിയിരുന്നു. പ്രസാദിൽനിന്ന് നടൻ പലതവണ കൊക്കെയ്ൻ വാങ്ങിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
Read Moreപിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞെന്ന് ജെബി മേത്തര്‍
ചേര്‍ത്തല: ജനവിരുദ്ധ പിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും അതിന്റെ തെളിവാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു ഫലമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. മഹിളാ സാഹസ് കേരള യാത്രയ്ക്ക് വയലാര്‍, പട്ടണക്കാട്, വെട്ടക്കല്‍, കടക്കരപ്പള്ളി, അരീപറമ്പ്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, കോക്കമംഗലം, ചേര്‍ത്തല എന്നിവിടങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍, കെപിസിസി സെക്രട്ടറി എസ്. ശരത്, കെപിസിസി മുന്‍ നിര്‍വാഹകസമിതിയംഗം കെ.ആര്. രാജേന്ദ്രപ്രസാദ് എന്നിവര്‍ വിവിധ സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയന്, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്, രാധാ ഹരിദാസ്, രമാ തങ്കപ്പന്, ഉഷാ സദാനന്ദന്, ജയാസോമന്, കോണ്‍ഗ്രസ് നേതാക്കളായ ടി.എസ്. രഘുവരന്, കെ.സി. ആന്റണി,…
Read More