യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ കിരാത ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവയായിരുന്നു ലൊക്കേഷൻ. പാട്ടും ആട്ടവുമായി അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്ക് നേരിടേണ്ടിവന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കൊടുംകാടിന്റെ മനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതുമ സമ്മാനിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കോന്നിയുടെ ദൃശ്യമനോഹാരിതയുടെ വിസ്മയക്കാഴ്ചകളാണു കിരാത ഒരുക്കുന്നത്. ചെമ്പിൽ അശോകൻ, ഡോ. രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ്. ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി. ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ…
Read MoreDay: July 3, 2025
യുഎസ് ആയുധശേഖരം കുറയുന്നു? ; യുക്രെയ്ന് മിസൈലുകൾ നല്‍കുന്നില്ല
വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്ക ചിലതരം ആയുധങ്ങൾ നല്കുന്നതു നിർത്തിവച്ചു. ആയുധങ്ങളുടെ എണ്ണത്തിൽ അമേരിക്ക കുറവു വരുത്തി. അമേരിക്കയുടെ ആയുധശേഖരം കുറയുന്നു എന്ന ആശങ്കയിലാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. പേട്രിയറ്റ് അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മിസൈലുകൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയ ആയുധങ്ങൾ നല്‍കുന്നതാണു നിർത്തിവച്ചത്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ ആയുധങ്ങൾ യുക്രെയ്നു നല്കാൻ തീരുമാനമെടുത്തത്. വിദേശരാജ്യങ്ങൾക്കുള്ള സൈനികസഹായത്തിൽ പുനരവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് വൈറ്റ്ഹൗസ് വക്താവ് അന്നാ കെല്ലി വിശദീകരിച്ചത്. അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞുവെന്നു സമ്മതിക്കാൻ വക്താവ് തയാറായില്ല. വേണമെങ്കിൽ ഇറാനോടു ചോദിച്ചു നോക്കാമെന്നാണു വക്താവ് കൂട്ടിച്ചേർത്തത്. അതേസമയം, റഷ്യൻ സേന വ്യോമാക്രമണം ശക്തമാക്കിയിരിക്കേ അമേരിക്ക വ്യോമപ്രതിരോധ മിസൈലുകൾ നല്‍കാതിരിക്കുന്നതു യുക്രെയ്നു വലിയ പ്രതിസന്ധി സൃഷ്ടിക്കും. നൂറുകണക്കിനു ഡ്രോണുകളും മിസൈലുകളുമാണു ദിവസവും റഷ്യൻ സേന പ്രയോഗിക്കുന്നത്. അമേരിക്ക നല്കുന്ന ആയുധങ്ങൾ…
Read Moreവെടിനിർത്തൽ ഉപാധികൾ ഇസ്രയേലിനു സ്വീകാര്യം; ഹമാസും അംഗീകരിക്കണമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തുന്നതിനുള്ള ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാസയിലെ ഹമാസ് ഭീകരർ വെടിനിർത്തൽ അംഗീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തും ഖത്തറും വെടിനിർത്തലിനു ശ്രമിക്കുകയാണ്. വെടിനിർത്തൽ നിർദേശങ്ങൾ ഇവർ ഹമാസിനു കൈമാറും. ഹമാസ് ഇത് അംഗീകരിക്കുന്നതാണു നല്ലത്. കാര്യങ്ങൾ ഇനി മെച്ചപ്പെടില്ല, വഷളാവുകയേ ഉള്ളൂ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. അതേസമയം, വെടിനിർത്തൽ ഉപാധികൾ അംഗീകരിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികൾ മോചിതരാകണമെന്നും അതിനുള്ള അവസരം പാഴാക്കരുതെന്നുമാണ് ഇസ്രേലി സർക്കാരിന്റെ താത്പര്യമെന്ന് വിദേശകാര്യമന്ത്രി ഗിദയോൻ സാർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗാസ യുദ്ധത്തിന് അന്ത്യം കാണാൻ ഉദ്ദേശിച്ചുള്ള ഏതു വെടിനിർത്തൽ ധാരണയും അംഗീകരിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച അമേരിക്ക…
Read Moreനിറത്തിന്റെയും രൂപത്തിന്റെയും പേരിൽ മാറ്റിനിർത്തലുകൾ നേരിട്ടിട്ടുണ്ട്; രമ്യാ നമ്പീശൻ
കുട്ടിക്കാലത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ മാറ്റിനിർത്തലുകൾ നേരിട്ടിട്ടുണ്ടെന്നു നടിയും ഗായികയുമായ രമ്യ നമ്പീശൻ. പതിനഞ്ചുകാരിയായ രമ്യയോട് ഇപ്പോൾ എന്താകും പറയാനുള്ളത് എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു താരം. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമ്യ. ’15 വയസുകാരിയായ രമ്യയോട് കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. ചിലപ്പോൾ ഒരു ദിവസം മതിയായെന്നുവരില്ല. ഞാൻ അന്നങ്ങനെ ജീവിച്ചതു കൊണ്ടാണ് ഇന്നു കാണുന്ന രമ്യയാകാൻ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കിയ പ്രശ്നങ്ങൾ മാത്രമേയുള്ളൂ. പക്ഷേ, സമൂഹത്തിൽനിന്ന് ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ ഏറെ മോശം അനുഭവങ്ങളും മാറ്റിനിർത്തലുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പലർക്കും അത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. പക്ഷേ, അതെല്ലാം മറികടക്കാൻ പറ്റി എന്നതാണ് എന്റെ വിജയം’- രമ്യ പറഞ്ഞു. ഓരോ പടിയായി ലക്ഷ്യത്തിലെത്തിയ ആളാണു ഞാൻ. എല്ലാ കാര്യങ്ങളും…
Read Moreഇന്തോനേഷ്യയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു; 43പേരെ കാണാതായി
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. 43പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇരുപതുപേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. 65പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 11.20ഓടെ കിഴക്കൻ ജാവയിലെ കെറ്റപാംഗ് തുറമുഖത്തുനിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന യാത്രാബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മുപ്പതു മിനിറ്റിനുശേഷമായിരുന്നു അപകടം. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും നിരവധി ട്രക്കുകൾ ഉൾപ്പെടെ 22 വാഹനങ്ങളുമുണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലായിരുന്നു. ഒമ്പത് രക്ഷാ ബോട്ടുകൾ കാണാതായവർക്കായുള്ള തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ട് മീറ്റർവരെ ഉയരത്തിൽ തിര ഉയരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു. 17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ബോട്ട് അപകടങ്ങൾ പതിവാണ്. കാലഹരണപ്പെട്ട…
Read More‘അമ്മ’യില്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്
കൊച്ചി: താര സംഘടനയായ “അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്ക് എത്തുകയായിരുന്നു. സംഘടനയുടെ തലപ്പത്തേക്ക് പുതിയ അംഗങ്ങള്‍ വരട്ടെയെന്നാണ് മോഹന്‍ലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പിരിച്ചുവിട്ടതോടെ ഭരണ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാവുകയായിരുന്നു.
Read Moreപ്രവൃത്തിപഠനം: സ്കൂളുകളില്‍ ഇനി ഉത്പന്ന നിര്‍മാണവും; ലക്ഷ്യമിടുന്നത് പഠനത്തോടൊപ്പം സമ്പാദനം
കൊച്ചി: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തി പഠന പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സാമൂഹ്യ പ്രാധാന്യമുള്ള ഉത്പന്നങ്ങളുടെ നിര്‍മാണ വിപണനം നടത്തുന്ന യൂണിറ്റുകള്‍ (സ്കൂള്‍ പ്രൊഡക്ഷന്‍ സെന്ററുകള്‍) ആരംഭിക്കുന്നു. താല്പര്യമുള്ള സ്കൂളുകള്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം ഈ മാസം 31നകം അപക്ഷേ സമര്‍പ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വിദ്യാര്‍ഥികളില്‍ പ്രാഥമികാവശ്യങ്ങളായ ആരോഗ്യം, ശുചിത്വം, ആഹാരം, വ്സ്ത്രം, താമസ സൗകര്യം, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ വ്യക്തിപരവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനും നിത്യ ജീവിതത്തില്‍ തൊഴിലിനുള്ള പ്രാധാന്യം മനസിലാക്കി തൊഴില്‍ ചെയ്യാനുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യം. പഠനത്തോടൊപ്പം സമ്പാദനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത നിത്യോപയോഗ സാധനങ്ങള്‍ സ്കൂളുകളില്‍ തന്നെ നിര്‍മിച്ച് വിപണനം ചെയ്തു ലാഭവിഹിതം നേടുകയാണ് പ്രൊഡക്ഷന്‍ സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദന പ്രക്രിയകള്‍ എപ്പോഴും ശാസ്ത്ര, ഗണിത ശാസ്ത്ര തത്വങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും. ഉത്പാദന…
Read Moreആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു; രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; നഷ്ടപ്പെട്ടത് ഒരു ജീവൻ; പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ…
Read Moreഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസ്: എഡിസണെ കസ്റ്റഡിയിൽ വാങ്ങി; ചുരുളഴിക്കാൻ എൻസിബി
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് വില്പനശൃംഖല കെറ്റാമെലോണിന്റെ തലവനായ മൂവാറ്റുപുഴ വള്ളക്കാലില്‍ മുളയംകാട്ടില്‍ എഡിസനെ വിശദമായി ചോദ്യംചെയ്യാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ (എന്‍സിബി) ഇന്ന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും. എന്‍സിബി നല്കിയ കസ്റ്റഡി അപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. എഡിസനൊപ്പം കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശിയായ കൂട്ടാളിയുടെ അറസ്റ്റും രേഖപ്പെടുത്തി. കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ ഇയാളുടെ ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് എന്‍സിബി സംഘം. എഡിസണിനെ ജൂണ്‍ 29നാണ് എന്‍സിബി കൊച്ചി യൂണിറ്റ് പിടികൂടിയത്. എഡിസണില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാമ്പുകളുടെ സാമ്പിള്‍ രാസപരിശോധനകള്‍ക്കായി കോടതി വഴി എന്‍സിബി ശേഖരിച്ചു. എഡിസന്റെ അന്താരാഷ്ട്ര ബന്ധങ്ങളും എന്‍സിബി പരിശോധിക്കുന്നുണ്ട്. കുപ്രസിദ്ധ മയക്കുമരുന്ന് മൊത്ത വ്യാപാരിയായ യു.കെയിലെ ഗുന്‍ജ ഡീനില്‍ നിന്നാണ് എഡിസണ് മയക്കുമരുന്ന് വാങ്ങിയിരുന്നത്. ഇയാളുമായുള്ള ബന്ധം, ഇവര്‍ക്കിടയില്‍ ഇടനിലക്കാരുണ്ടോ എന്നീ കാര്യങ്ങളും എന്‍സിബി…
Read Moreകുന്നംകുളത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
കുന്നംകുളം (തൃശൂർ): അക്കിക്കാവ് ബൈപ്പാസിനുസമീപം പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്.കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർ രാജേഷിനും, ലോറി ഡ്രൈവർക്കും, കണ്ടക്ടർക്കും മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. റോഡ് പണികൾ പൂർത്തിയായതോടെ പന്നിത്തടം കേന്ദ്രീകരിച്ച് അപകടങ്ങൾ സ്ഥിരമാവുകയാണ്.
Read More