ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ക്ലബ്ബില്‍ നടക്കുന്ന ഗ്ലാമര്‍ ടെന്നീസ് പോരാട്ടമായ വിംബിള്‍ഡണില്‍ ഇനിയും വരുമെന്ന് സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച്. വിംബിള്‍ൺ പുരുഷ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കു (3-6, 3-6, 4-6) പരാജയപ്പെട്ടശേഷം പ്രതികരിക്കുകയായിരുന്നു ജോക്കോവിച്ച്.“എന്റെ വിംബിള്‍ഡണ്‍ കരിയര്‍ അവസാനിപ്പിക്കാറായിട്ടില്ല. ഒരു തവണകൂടി വരും’’- 38കാരനായ ജോക്കോ പറഞ്ഞു.
Read MoreDay: July 13, 2025
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനൽ ഇന്ന്
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പര്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും തമ്മിലുള്ള ക്ലാസിക്. സെന്റര്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സ്റ്റാര്‍സ്പോര്‍ട്സ് ചാനലുകളിലും ജിയോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. കഴിഞ്ഞ മാസം നടന്ന 2025 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും സിന്നറും അല്കരാസുമായിരുന്നു ഏറ്റുമുട്ടിയത്. റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും ശേഷം ഒരു സീസണില്‍ ഫ്രഞ്ച് ഓപ്പണിന്റെയും വിംബിള്‍ഡണിന്റെയും ഫൈനലില്‍ ഏറ്റുമുട്ടുന്നവരാണ് സിന്നറും അല്‍കരാസും. 2006-08 കാലഘട്ടത്തിലാണ് ഫെഡററും നദാലും ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ ഫൈനലുകളില്‍ തുടരെ ഏറ്റുമുട്ടിയത്. 5-ാം ഫൈനല്‍; 2025ല്‍ മൂന്ന് യാനിക് സിന്നറും കാര്‍ലോസ് അല്‍കരാസും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണ. 2022 ക്രൊയേഷ്യ ഓപ്പണിലാണ് ഇരുവരും ആദ്യമായി ഒരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്.…
Read Moreഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്എ): രാജ്യാന്തര ലോകകപ്പ് മാതൃകയില്‍ 32 ടീമുകളെ പങ്കെടുപ്പിച്ചുള്ള പ്രഥമ ഫിഫ ക്ലബ് ലോകകപ്പിന്റെ സൂപ്പര്‍ ക്ലൈമാക്സ് ഈ രാത്രി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ജേതാക്കളായി യൂറോപ്പിന്റെ രാജാക്കന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നും (പിഎസ്ജി) 2021 ഫിഫ ലോകകപ്പുയര്‍ത്തിയ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും തമ്മിലാണ് ക്ലാസിക് ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഈസ്റ്റ് റൂഥര്ഫോഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ലോക ക്ലബ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന പോരാട്ടം. ഫാന്‍കോഡ്, DAZN, ഫിഫ+ എന്നിവിടങ്ങളില്‍ മത്സരം തത്സമയം കാണാം. 2024-25 സീസണില്‍ കന്നി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട പിഎസ്ജി, ഫ്രഞ്ച് ലീഗ് വണ്‍, ഫ്രഞ്ച് കപ്പ് കിരീടങ്ങള്‍ക്കു പിന്നാലെ ക്ലബ് ലോകകപ്പ് ട്രോഫിയും ലക്ഷ്യം വയ്ക്കുന്നു. മറുവശത്ത്, മൂന്നാം ഡിവിഷന് യൂറോപ്യന്‍ പോരാട്ടമായ യുവേഫ കോണ്‍ഫറന്‍സ് ലീഗ്…
Read Moreഇതാ ഇഗ
ലണ്ടന്‍: അമേരിക്കയുടെ 13-ാം സീഡ് അമന്‍ഡ അനിസിമോവയെ ശ്വാസംവിടാന്‍പോലും അനുവദിക്കാതെ, കശക്കിയെറിഞ്ഞ് പോളണ്ടിന്റെ എട്ടാം സീഡ് താരം ഇഗ ഷ്യാങ്ടെക് 2025 വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. ഒരു പോയിന്റ് പോലും വഴങ്ങാതെ 6-0, 6-0നാണ് മുന്‍ ലോക ഒന്നാം നമ്പറായ ഇഗയുടെ കിരീടധാരണം. ഇഗയുടെ കന്നി വിംബിള്‍ഡണ്‍ നേട്ടം, കരിയറിലെ ആറാം ഗ്രാന്സ്ലാം സിംഗിള്‍സ് ട്രോഫി. സ്റ്റെഫി ഗ്രാഫിനുശേഷം ഓപ്പണ്‍ കാലഘട്ടത്തില്‍ ഒരു പോയിന്റ് പോലും വഴങ്ങാതെ ഗ്രാന്സ്ലാം വനിതാ സിംഗിള്‍സ് ഫൈനല്‍ ജയിക്കുന്ന രണ്ടാമത് വനിതയാണ് 24കാരിയായ ഇഗ. 1988ല്‍ സ്റ്റെഫി ഗ്രാഫ് 6-0, 6-0നു ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു.
Read Moreചാർജിംഗ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിലെടുത്ത് പോലീസ്
കോട്ടയം: വാഗമൺ വഴിക്കടവിലെ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിനിടയാക്കിയ കാർ കസ്റ്റഡിയിലെടുത്ത് പോലീസ്. കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, അപകടത്തിൽ മരിച്ച തിരുവനന്തപുരം നേമം ശാസ്താ ലെയിനിൽ ശബരിനാഥിന്റെ മകൻ നാലു വയസുകാരൻ അയാൻ എസ്. നാഥിന്റെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടുനല്‍കും. അയാന്റെ അമ്മ ആര്യ മോഹൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടമുണ്ടായത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് മറ്റൊരു ഭാഗത്ത് ഇരിക്കുകയായിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും മേൽ മറ്റൊരു കാർ വന്ന് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Moreആരുമറിയാതെ നാലും ആറും വയസുള്ള പെൺമക്കളോടൊപ്പം വനത്തിനുള്ളിലെ ഗുഹയിൽ താമസം: റഷ്യക്കാരിയെ തിരിച്ചയക്കാൻ അധികൃതർ
ഗുഹയിൽ താമസമാക്കിയ 40 കാരിയായ ഒരു റഷ്യൻ സ്ത്രീയെയും അവരുടെ രണ്ട് പെൺമക്കളേയും കണ്ടെത്തി. ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിലെ നിബിഡവനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പോലീസ് നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് മോഹി എന്ന സ്ത്രീയേയും അവരുടെ നാലും ആറും വയസുള്ള പെൺമക്കളെയും കണ്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ രാമതീർഥ വനമേഖലയിലെ ഗുഹയിൽ താമസിച്ചു വരികയായിരുന്നു. ആത്മീയത തേടിയാണ് താൻ ഗുഹയിൽ താമസമാക്കിയതെന്നാണ് മോഹി പോലീസിനോട് പറഞ്ഞത്. ജൂലൈ 9 -ന് ഒരു ചെറിയ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. അതിനിടെയാണ് ഗുഹയ്ക്കുള്ളിൽ സ്ത്രീയെ കണ്ടെത്തിയത്. പട്രോളിംഗ് നടത്തുന്നതിനിടെ ഗുഹയിലെ ആളനക്കം പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഗുഹയ്ക്ക് അരികിലെത്തി പരിശോധന നടത്തിയപ്പോഴാണ് സ്ത്രീയെയും കുട്ടികളെയും അതിനുള്ളിൽ കണ്ടത്. പാസ്പോർട്ട് ഉൾപ്പെടെ തങ്ങളുടെ മറ്റെല്ലാ രേഖകളും നഷ്ടപ്പെട്ടെന്ന് മോഹി…
Read Moreമുറപ്പെണ്ണിനെ കല്യാണം കഴിച്ചതിന് നുകത്തിൽ കെട്ടി വയൽ ഉഴുതുമറിപ്പിച്ചു, ചാട്ടവാറിനടിച്ചു നാടുകടത്തി; വീഡിയോ കാണാം
പ്രണയ വിവാഹം ചെയ്ത നവദമ്പതികളെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയരാക്കി ഗ്രാമവാസികൾ. ഒഡിഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. ദന്പതികളെ കാളകളെ ഉപയോഗിച്ച് ഉഴുതുമറിക്കാൻ ഉപയോഗിക്കുന്ന നുകത്തിൽ കെട്ടി വയലിൽ ഉഴുതുമറിക്കാൻ നിർബന്ധിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരേയും കൊണ്ട് നിലം ഉഴുതശേഷം ചാട്ടവാറിന് അടിച്ച് നാടുകടത്തുകയും ചെയ്തു. ഒഡിഷയിലെ കാഞ്ചമഞ്ചിര എന്ന ഗ്രാമത്തിലെ യുവതി തന്റെ പിതാവിന്റെ സഹോദരിയുടെ മകനായ യുവാവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ ബന്ധുക്കൾ ഇവരുടെ കല്യാണത്തെ എതിർത്തു. ബന്ധുക്കൾ പരസ്പരം കല്യാണം കഴിക്കുന്നത് സാമൂഹിക ദ്രോഹമായാണ് ഇവിടെ കാണുന്നത്. അതിനാൽത്തന്നെ കല്യാണത്തെ ഗ്രാമീണർ എതിർത്തിരുന്നു. ഇതാണ്, വിവാഹം കഴിച്ചതോടെ ജനക്കൂട്ടം ഇവർക്ക് പ്രാകൃതമായ ശിക്ഷ നടപ്പിലാക്കിയത്.
Read Moreകാനഡയിലെ നദീതീരത്ത് ഗംഗാ ആരതിയുമായി ഇന്ത്യക്കാർ; വിമർശിച്ച് സൈബറിടം
വാരണാസിയിലെയും ഹരിദ്വാറിലെയും ഘാട്ടുകളിൽ നടക്കുന്ന പ്രശസ്തമായ ചടങ്ങാണ് ഗംഗാ ആരതി. ഇപ്പോഴിതാ കാനഡയിലെ മിസിസാഗയിലെ എറിൻഡേൽ പാർക്കിലെ ക്രെഡിറ്റ് നദിയുടെ തീരത്ത് ഒരു കൂട്ടം ഇന്ത്യക്കാർ ഗംഗാ ആരതി നടത്തിയ വാർത്തയാണ് വൈറലാകുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രിയങ്ക ഗുപ്ത എന്ന് ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗംഗാ തീരത്ത് നടത്തുന്ന ആരതിക്ക് സമാനമായിട്ടുള്ള ആരതി ചടങ്ങുകളാണ് കാനഡയിലെ നദിയുടെ തീരത്തും നടത്തുന്നത് എന്ന് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഗംഗാ ആരതി നടത്തേണ്ടത് ഗംഗയിലാണ് അല്ലാതെ കാനഡയിൽ ഏതെങ്കിലും നദിയിൽ അല്ല എന്നാണ് പലരും പറഞ്ഞത്. അതേസമയം ഒരാൾ പറഞ്ഞത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ‘വരൂ, നമുക്ക് ഗംഗയെ ശുചീകരിക്കാം’ എന്നാണ്.
Read Moreജോലിയിലെ രഹസ്യം ചോർത്തുന്നതിന് സഹപ്രവർത്തകന് ‘ട്രൂത്ത് സെറം’ നൽകി യുവാവ്; പിന്നീട് സംഭവിച്ചത്
ജോലി സംബന്ധമായ ചില കാര്യങ്ങൾ അതീവ രഹസ്യമാക്കിയാകും കന്പനി മുതലാളിമാർ വയ്ക്കുന്നത്. എന്നാൽ അവ അറിയാനുള്ള വ്യഗ്രത പലപ്പോഴും പല തൊഴിലാളികളും കാണിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷില്ലോംഗിലാണ് സംഭവം. സഹപ്രവർത്തകന് മയക്കുമരുന്ന് നൽകി വരുതിയിലാക്കി ജോലി സംബന്ധമായ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച് ലി എന്ന യുവാവ്. ‘ട്രൂത്ത് സെറം’ എന്നറിയപ്പെടുന്ന ഒരു മയക്കുമരുന്ന് ആണ് അദ്ദേഹം സഹപ്രവർത്തകനു നൽകിയത്. ഇതിൽ നിന്നും ഏതാനു തുള്ളി കുടിച്ചാൽ മാത്രം മതി അപ്പോഴേക്കും ആളുകൾ സത്യം പറയാൻ തുടങ്ങും എന്നാണ് മയക്കു മരുന്ന് കൊടുത്തയാൾ ലിയോട് പറഞ്ഞത്. തന്റെ തൊഴിലിന്റെ സ്വഭാവത്തെക്കുറിച്ചോ നടക്കാനിരിക്കുന്ന പ്ലാനുകളെ കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഒന്നും ലിക്ക് അറിയാമായിരുന്നില്ല. അങ്ങനെ അത് സഹപ്രവർത്തകനായ വാങ്ങിൽ നിന്നും ചോർത്താൻ തീരുമാനിച്ചു. അങ്ങനെ ലി തന്റെ സഹപ്രവർത്തകനായ വാംഗിനേയും കൂട്ടി 2022 ഓഗസ്റ്റ്…
Read Moreമേളത്തുടിപ്പ്… ചെണ്ടമേളത്തിൽ കൊട്ടിക്കയറി ശ്രീറാം
അടൂർ: സംസ്ഥാന പോളിടെക്നിക് കലോത്സവം ചെണ്ടമേളം മത്സരത്തിൽ കൊട്ടിക്കയറിയ ശ്രീറാം കാണികളെ ആവേശ കൊടിമുടിയിൽ എത്തിച്ചു. സ്കൂൾ തലങ്ങളിലെ കലോത്സവ വിജയം കോളജ് തലത്തിലും ആവർത്തിക്കുകയാണ് ശ്രീറാം രഞ്ജൻ. ഇന്റർ പോളിടെക്നിക് സംസ്ഥാന കലോത്സവത്തിൽ ചെണ്ട, തായമ്പക, വയലിൻ എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, മൃദംഗത്തിൽ തേർഡ് എ ഗ്രേഡും നേടിയ ശ്രീറാമാണ് വിജയ യാത്ര തുടരുന്നത്. തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കോളജിലെ രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ്. 2023 ടെക്നിക്കൽ ഹൈസ്കൂൾ സംസ്ഥാന കലോത്സവത്തിൽ ചെണ്ട, വയലിൻ എന്നിവയ്ക്ക് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ആറ് വയസു മുതൽ ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളും അഭ്യസിച്ചു വരുന്നു. തൃശൂർ പുത്തൻചിറ അരങ്ങത്ത് വീട്ടിൽ രഞ്ജൻ- ശ്രീദേവി ദമ്പതികളുടെ മകനാണ്.
Read More