ഇന്ത്യൻ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നടൻ മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്.
Read MoreDay: September 20, 2025
മൂണിക്ക് സെഞ്ചുറി; ഇന്ത്യക്ക് മുന്നില്‍ റണ്‍മല തീർത്ത് ഓസീസ്
ന്യൂഡൽഹി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 413 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.5 ഓവറില്‍ 412 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 75 പന്തില്‍ 138 റണ്‍സെടുത്ത ബെത് മൂണിയാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ മൂണി കരിയറിലെ വേഗമേറിയ അര്‍ധസെഞ്ചുറിയാണ് കുറിച്ചത്. 57 പന്തില്‍ സെഞ്ചുറിയിലെത്തി. വനിതാ ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. ഒരറ്റത്ത് പങ്കാളികളെ നഷ്ടമായപ്പോഴും മൂണി ആക്രമണം തുടര്‍ന്നു. ടീം ടോട്ടല്‍ 377 റണ്‍സ് പിന്നിട്ടതോടെ ഇന്ത്യക്കെതിരെ ഒരു ടീം ഉയര്‍ത്തുന്ന വലിയ ടീം ടോട്ടലെന്ന റിക്കാർഡ് ഓസ്ട്രേലിയ സ്വന്തമാക്കി. പിന്നാലെ 45-ാം ഓവറില്‍ മൂണി റണ്ണൗട്ടായി. മൂണിക്കുപുറമെ ജോര്‍ജിയ വോള്‍ (81) എല്‍സി പെറി (68) ആഷ്ലി ഗാര്‍ഡ്നര്‍ (39) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി അരുന്ധതി…
Read Moreബംഗളൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി
കൊല്ലം: ഉത്സവകാല തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി ) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി.ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി. തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി. സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15-ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി…
Read Moreഇന്ത്യ തനിക്ക് പറ്റിയ ഇടമല്ല തിരിച്ച് കാനഡയിലേക്ക് തന്നെ മടങ്ങുന്നു: വൈറലായി ഇന്ത്യൻ യുവാവിന്റെ പോസ്റ്റ്
നിരവധി വിദേശികളാണ് ദിവസവും ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയുടെ ഭൂപ്രകൃതിയും ഭക്ഷണവുമൊക്കെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ കാരണമാകുന്നു. ഇന്ത്യയിലേക്കെത്തി ഇവിടം സ്വർഗം പോലെ കണ്ട് ഇന്ത്യയിൽത്തന്നെ സ്ഥിര താമസമാക്കുന്ന വിദേശികളുമുണ്ട്. മറിച്ച് എങ്ങനെയെങ്കിലും ഇന്ത്യയിൽ നിന്നൊന്ന് രക്ഷപെട്ടാൽ മതിയെന്ന് ചിന്തിക്കുന്ന ഇന്ത്യക്കാരും ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ. അത് തെളിയിക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യയിലെ ജീവിതം അനുയോജ്യമല്ലാത്തതിനാൽ കാനഡയിലേക്ക് മടങ്ങുന്നു എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാനഡയിൽ നിന്ന് ഒരു വർഷം മുൻപ് ഗുജറാത്തിലെ നവ്സാരിയിലെ തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കാനഡയിലായിരുന്ന യുവാവ് തന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കുക എന്ന ആഗ്രഹത്തോടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം യുവാവിന് ഇവിടം സഹിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തി. എങ്ങനെയും…
Read Moreവീയപുരത്തിന്റെ വീറ്… മിന്നും ഫിനിഷിംഗ്
ചമ്പക്കുളം: കൈനകരി പമ്പയാറ്റില്‍ നടന്ന ചാന്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം പതിപ്പിന്റെ ആദ്യ പോരാട്ടത്തില്‍ ആവേശം വാനോളം ഉയര്‍ത്തിയ ഫൈനല്‍ മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് ഒന്നാം സ്ഥാനം കരസ്ഥമാക്കി, സെന്റ് ചാവറ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു. മൂന്ന് മിനിറ്റ് 33 സെക്കന്‍ഡ് 34 മൈക്രോ സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വീയപുരം ജേതാക്കളായത്. മൂന്ന് മിനിറ്റും 33 സെക്കന്‍ഡും 62 മൈക്രോ സെക്കന്‍ഡും എടുത്ത് ഫിനിഷ് ചെയ്ത പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടന് രണ്ടാം സ്ഥാനവും മൂന്ന് മിനിറ്റും 41 സെക്കന്‍ഡ് 68 മൈക്രോ സെക്കന്‍ഡും എടുത്ത് ഫിനിഷ് ചെയ്ത നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് മൂന്നാം സ്ഥാനവും നേടി. വീയപുരത്തിന്റെ വീറ്അത്യന്തം വാശിയേറിയ പ്രാഥമിക മത്സരങ്ങളില്‍ മൂന്നാം ഹീറ്റ്സില്‍ മാറ്റുരച്ച മൂന്നു വള്ളങ്ങള്‍ തന്നെയാണ് ഫൈനലിലും മത്സരിച്ചത്.…
Read Moreചിക്കനൽപം മുറ്റാ… കത്തിക്കയറി ഇറച്ചിക്കോഴി വില
തുറവൂർ: ആരും നിയന്ത്രിക്കാനില്ലാതെ കത്തിക്കയറി ഇറച്ചിക്കോഴി വില. ഒരു കിലോയ്ക്ക് 25 രൂപ മുതൽ 75 രൂപ വരെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്. സർക്കാരോ മറ്റ് ഏജൻസികളോ വില നിയന്ത്രിക്കാത്തതാണ് കോഴിവ്യാപാരികളുടെ ഇത്തരത്തിലുള്ള പിടിച്ചുപറിക്ക് കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് ഒരു കിലോ കോഴി 80 രൂപയ്ക്ക് വിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വ്യാപാരികൾ മന്ത്രിയുടെ പ്രഖ്യാപനം തള്ളിക്കൊണ്ട് തങ്ങൾക്ക് തോന്നുന്ന വിലയിൽ കോഴിയെ വിൽക്കുമെന്നുള്ള നിലപാടാണ് എടുത്തത്. ഇപ്പോഴും കോഴിവില നിയന്ത്രിക്കാനാകാതെ റോക്കറ്റുപോലെ മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. ഓണത്തിനു മുമ്പും ഓണത്തിന് ശേഷവും 130 രൂപയ്ക്ക് മുകളിലാണ് ലൈവ് കോഴിവില. വിവാഹവും മറ്റു ചടങ്ങുകളും നടത്തുന്നവർക്കു ഉയർന്ന വില ബുദ്ധിമുട്ടായി. വ്യാപാരസ്ഥാപനങ്ങളും വൻതുക നൽകി ഇറച്ചി വാങ്ങേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഒട്ടു മിക്ക ഹോട്ടലുകളിലും കോഴി ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് അമിത വിലയാണ് ഈടാക്കുന്നത്.…
Read Moreപോക്സോ കേസ് അട്ടിമറിച്ച സംഭവം: പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്
പത്തനംതിട്ട: അഭിഭാഷകനെ പ്രതി ചേര്‍ത്ത പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിച്ചതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്. രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ കൂടി നടപടിക്ക് വകുപ്പുതല ശിപാര്‍ശ. ശിശുക്ഷേമസമിതി ചെയര്മാന് അടക്കമുള്ളവര്‍ നടപടിക്കു വിധേരായ സംഭവത്തില്‍ അഭിഭാഷകന് ഇതേവരെയും അറസ്റ്റിലായിട്ടില്ല. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ഹര്‍ജി നല്കിയിരിക്കുകയുമാണ്. തിരുവല്ല ഡിവൈഎസ്പി എസ്്. നന്ദകുമാര്‍, ആറന്മുള എസ്എച്ച്ഒ വി. എസ.് പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന് നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്റെ അന്തസിനു കോട്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. പതിനാറുകാരിയായ പെണ്‍കുട്ടി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി. കേസില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍, എസ്എച്ച്ഒ പി. ശ്രീജിത്ത്, പത്തനംതിട്ട സിഡബ്ല്യുസി ചെയര്മാന് എന്‍. രാജീവ് എന്നിവരെ നേരത്തെ സസ്പെന്‍ഡ്…
Read Moreതപാല്‍ മാര്‍ഗം ഹൈബ്രിഡ് കഞ്ചാവ്: 23 കാരൻ കസ്റ്റംസ് പിടിയിൽ; ഇടപാടുകാരെ തേടി അന്വേഷണ സംഘം
കൊച്ചി: കൊച്ചിയില്‍ തപാല്‍ മാര്‍ഗം തായ്ലന്റിൽ നിന്നെത്തിച്ച രണ്ട് കോടി രൂപയുടെ ഹൈബ്രഡിഡ് കഞ്ചാവ് പിടികൂടി സംഭവത്തില്‍ ഇടപാടുകാര്‍ക്കായി അന്വേഷണം.സംഭവത്തില്‍ വടുതല ബോട്ട് ജെട്ടി സ്വദേശി സക്കറിയ ടൈറ്റ്സിനെ (23) കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഇയാള്‍ക്ക് രണ്ട് കോടി രൂപ എവിടെ നിന്ന് ലഭിച്ചു, ലഹരിക്ക് കൊച്ചിയിലെ ആവശ്യക്കാര്‍ ആരൊക്കെ, പ്രതിയുടെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്ത് നിന്ന് ഹൈബ്രഡിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാല്‍ ഓഫീസിലേക്ക് തായ്ലന്റില് നിന്നും കൊറിയര്‍ എത്തിയത്. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന ഷോറൂമിന്റെ മേല്‍വിലാസത്തില്‍ എത്തിയ കൊറിയറില്‍ പാലക്കാട് സ്വദേശിനിയുടെ പേരും ഫോണ്‍നമ്പറും ആണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ തപാല്‍ ഉദ്യോഗസ്ഥര്‍ വിവരം കസ്റ്റംസിനെ അറിയിച്ചതിനെത്തുടര്‍ന്ന്…
Read Moreആക്ഷന്‍ ഹീറോ ആയി ശ്രീനാഥ് ഭാസി; ‘പൊങ്കാല’ റിലീസ് ഒക്ടോബർ 31ന്
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം പൊങ്കാല ഒക്ടോബർ 31- ന് റിലീസിന് എത്തും. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയതോടെ ചിത്രത്തിന്റെ റിലീസ് തിയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിക്കുകയായിരുന്നു. ആക്ഷന്‍ കൂടുതലായും പ്രാധാന്യം നൽകുന്ന ചിത്രം യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്മെന്റ്, ദിയ ക്രിയേഷന് എന്നീ ബാനറുകളില്‍ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊ പ്രൊഡ്യൂസർ ഡോണ തോമസ്. യാമി സോന, ബാബുരാജ്, സുധീർ കരമന, സമ്പത്ത്, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പൂക്കാടൻ, സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം…
Read Moreപിണറായി വിജയന്റെ മനസിൽ ഭക്തിയുണ്ട്, മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ; പ്രതിപക്ഷം ഷണ്ഡന്മാരെന്ന് വെള്ളാപ്പള്ളി നടേശൻ
പത്തനംതിട്ട: ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പ്രതിപക്ഷത്തെ ഷണ്ഡന്മാരെന്ന് അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും അഭിപ്രായപ്പെട്ടു. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി. അതേസമയം, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നൽകിയ സത്യവാംഗ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും തിരുത്തിയ രീതിയിലാണ് സർക്കാരിന്റെ സമീപനമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിന്റെ നേട്ടം സർക്കാരിനുണ്ടാകുമെന്നും അദേഹം അഭിപ്രായപ്പെട്ടു. പിണറായി വിജയൻ ഭക്തനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി പിണറായിയുടെ മനസിൽ ഭക്തിയുണ്ടെന്നും അതുകൊണ്ടാണ് വേദിയിൽ അയ്യപ്പ വിഗ്രഹം സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Read More