കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണ കേസില്‍ അന്വേഷണം ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരം തേടി പ്രത്യേക അന്വേഷണസംഘം മെറ്റയ്ക്ക് കത്ത് നല്കി. മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വൈകാതെ മറുപടി ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. കെ.എം. ഷാജഹാന്റെ യുട്യൂബ് ചാനലടക്കം നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെയാണ് കെ.ജെ. ഷൈന്‍ പരാതി നല്‍കിയിട്ടുള്ളത്. ഇന്നലെ പറവൂരിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച തെളിവുകളും കെ.ജെ. ഷൈന്‍ കൈമാറിയിട്ടുണ്ട്. ആരോപണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റ് ഇട്ട കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്തേക്കും. എറണാകുളം റൂറല്‍ സൈബര്‍ പോലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സി.കെ. ഗോപാലകൃഷ്ണന്, യൂട്യൂബ് ചാനലിലൂടെ വീഡിയോ പ്രചരിപ്പിച്ച കെ.എം.ഷാജഹാന് എന്നിവരാണ് പ്രതികള്‍. സ്ത്രീത്വത്തെ…
Read MoreDay: September 20, 2025
പിഐടി-എന്ഡിപിഎസും ബുള്ളറ്റ് ലേഡിയും
പയ്യന്നൂര്‍: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ഒരു യുവതി കരുതല്‍ തടങ്കലിലായി. തുടര്‍ച്ചയായി പിടികൂടിയ മയക്കുമരുന്ന് കേസുകളാണ് പിഐടി-എന്‍ഡിപിഎസ് വകുപ്പു പ്രകാരമുള്ള നടപടിയുടെ ഭാഗമായുള്ള കരുതല്‍ തടങ്കലിന് ഇടയാക്കിയത്. “ബുള്ളറ്റ് ലേഡി’യെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളി മുല്ലക്കോട് അണക്കെട്ടിന് സമീപം താമസിക്കുന്ന സി. നിഖിലയാണ് (31) കരുതല്‍ തടങ്കലിലായത്. കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയവെ എംഡിഎംഎയുമായി പിടിയിലായതാണ് നിഖിലയെ കണ്ണൂര്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ അഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലിലാകാനിടയാക്കിയത്. കേരളത്തില്‍ ഇത്തരം കേസില്‍ ആദ്യമായി കരുതല്‍ തടങ്കലിലാകുന്ന യുവതിയാണ് നിഖില. കഞ്ചാവും മെത്താഫിറ്റമിനും പിന്നെ നിഖിലയും 2023 ഡിസംബര്‍ ഒന്നിനാണ് വില്പനക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റു ചെയ്തത്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് കഴിഞ്ഞ ഫെബ്രുവരി 22ന് ജാമ്യ വ്യവസ്ഥകള്‍…
Read Moreഇന്ത്യക്ക് തിരിച്ചടി: എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: എച്ച്1 ബി വിസ അപേക്ഷാഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ്. പ്രതിവർഷം ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തിയുള്ള ഉത്തരവിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. നീക്കം എച്ച്-1ബി വിസയുടെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യൻ ടെക്കികളെ വലിയ രീതിയിൽ ബാധിക്കും. നാളെ മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. ‘എച്ച്-1ബി വിസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ നൽകണം. എല്ലാ വലിയ കമ്പനികളും ഫീസ് നൽകാൻ തയാറാണ്. ഞങ്ങൾ അവരുമായി സംസാരിച്ചു.’ യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. യുഎസ് ബിരുദധാരികൾക്ക് മുൻഗണന നൽകാനാണ് ഈ നയം ലക്ഷ്യമിടുന്നത്. “നിങ്ങൾ ഒരാളെ പരിശീലിപ്പിക്കാൻ പോകുകയാണെങ്കിൽ, യുഎസിലെ മികച്ച യൂണിവേഴ്സിറ്റികളിൽനിന്ന് ബിരുദം നേടിയവരെ പരിശീലിപ്പിക്കുക. യുഎസ് പൗരന്മാരെ പരിശീലിപ്പിക്കുക. ജോലിക്കായി ആളുകളെ കൊണ്ടുവരുന്നത് നിർത്തുക.’ ലുട്നിക് കൂട്ടിച്ചേർത്തു. അതേസമയം, പുതിയ വിസ ഫീസിൽ ആമസോൺ, ആപ്പിൾ,…
Read Moreഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.06 കോടി തട്ടിയ പ്രതി അറസ്റ്റില്‍
ചങ്ങനാശേരി: ഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.6കോടി തട്ടിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കവണത്തറ നടുവണ്ണൂര്‍ കീഴന്പറമ്പത്ത് കെ.പി. ഗോപിഷ് (36) ആണ് അറസ്റ്റിലായത്. ഫൈന്ബ്രിഡ്ജ് കാപ്പിറ്റല്‍ എന്ന ഓണ്‍ലൈന്‍ കമ്പനിയുടെ പേരില്‍ 2025 ഫെബ്രുവരി 21 മുതല്‍ മേയ് മുപ്പതുവരെയുള്ള തീയതികളിലായാണ് ചങ്ങനാശേരി തുരുത്തി സ്വദേശിയില്‍ നിന്നും 1,06,40,491 രൂപ പ്രതി വാങ്ങിയെടുത്തത്. അമിത ലാഭം നല്‍കാമെന്നു പറഞ്ഞ്പണം വാങ്ങിയശേഷം മുതലുപോലും നല്‍കാതെ വന്നതോടെയാണ് പണം നഷ്ടമായ ആള് പോലീസിനെ സമീപിച്ചത്. പരാതിക്കാരന്റെ മൊഴിയില്‍ ചങ്ങനാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം കോട്ടയം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ അന്വേഷണം നടത്തിവരികയായിരുന്നു. തട്ടിയെടുത്ത പണം പ്രതി പല വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതായും ഒരു വലിയ തുക എസ്ബി ഐയുടെ നടുവണ്ണൂര്‍…
Read Moreപോക്സോ ഇരകളെ വീണ്ടും പീഡിപ്പിക്കരുത്
ലൈംഗികാതിക്രമങ്ങളിൽ ഏറ്റവും ക്രൂരമാണ് കുട്ടിക്കൾക്കെതിരേയുള്ളത്. എത്രയും വേഗം കേസുകൾ പൂർത്തിയാക്കി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും നീതി ലഭ്യമാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. കള്ളക്കേസിൽ കുടുക്കപ്പെട്ട നിരപരാധികളുടെ മോചനവും തുല്യപ്രാധാന്യമുള്ളതാണ്. എന്നാൽ, ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നെന്ന വാർത്ത അസ്വസ്ഥജനകമാണ്. ഈ കെടുകാര്യസ്ഥത, പോക്സോ കേസുകളിലെ മാത്രമല്ല, അവയുടെ ദുരുപയോഗത്തിന്റെ ഇരകൾക്കും നീതി വൈകിക്കുന്ന തുടർപീഡനമാണ്. ആഭ്യന്തരവകുപ്പില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്. കൂടുതലും ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലാണ്. 1,370 കേസുകൾ. 704 കേസുകളുമായി എറണാകുളവും 642 കേസുകളുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്. ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തരവകുപ്പ്…
Read Moreതിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലർ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമെന്ന് സൂചന
തിരുവനന്തപുരം: ബിജെപി കൗണ്‍സിലറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കെ. അനില്‍കുമാറിനെയാണ് ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. ബിജെപിക്കെതിരേ കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അനിൽകുമാർ നേതൃത്വം നല്കുന്ന സഹകരണബാങ്ക് തകർച്ചയിലായിരുന്നു. പാർട്ടി പിന്തുണച്ചില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പൂജപ്പുര പോലീസ് മേല്‍നടപടി സ്വീകരിച്ചു.
Read Moreസാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വർഗീസ്( 53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്ഠൻ രാജു (57) നെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മിൽ തര്‍ക്കമുണ്ടാകുകയം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസിനെ ആ ക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വര്‍ഗീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് രാജു ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreപ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ നിയന്ത്രിക്കും: എം.ബി.രാജേഷ്
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ നിയന്ത്രിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. ബോധവത്കരണം ശക്തമാക്കും. സർക്കാർ പരിപാടികളിൽ ഇവ പൂർണമായി ഒഴിവാക്കി. നൂറിലേറെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നിർബന്ധമാക്കി. ഓണം വാരാഘോഷം ഹരിതചട്ടപ്രകാരമാണ് നടത്തിയതെന്ന് മാത്യു.ടി.തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. പ്ലാസ്റ്റിക് ഗ്ലാസുകൾ നിരോധിച്ചതിനെത്തുടർന്ന് പേപ്പർ ഗ്ലാസുകൾ വ്യാപകമാണ്. ഇവയിൽ ചൂടുള്ള ഭക്ഷണം വിളന്പുന്നത് തടയാനാവില്ലെന്നും നിയന്ത്രിക്കുകയാണ് പോംവഴിയെന്നും
Read Moreരാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഇന്നെത്തുമോ..? തടയാൻ പ്രതിഷേധക്കാർ റെഡി; വൻ സുരക്ഷയൊരുക്കി പോലീസ്
പാലക്കാട്: വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിൽ എത്തിയേക്കും. എന്നാൽ കനത്ത പ്രതിഷേധങ്ങൾ ജില്ലയിലെന്പാടുമുള്ളതിനാൽ രാഹുൽ യാത്ര റദ്ദാക്കുമെന്നും സൂചനകളുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തിൽ പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്ഐയും ബിജെപിയും വനിതകളെ മുൻനിർത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ എത്തി ചില സ്വകാര്യ ചടങ്ങുകളിൽ ആദ്യം സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ആലോചിക്കുന്നത്. പുലർച്ചെ നാല് മണിക്ക് രാഹുൽ പാലക്കാട് കാലുകുത്തുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രാവിലെ നാല് മുതൽ ഇവിടെ കാത്തുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു. രാഹുൽ പാലക്കാടെത്തിയാൽ മണ്ഡലത്തിൽ കാലുകുത്താൻ തങ്ങൾ സമ്മതിക്കില്ലെന്ന് ബിജെപി വനിതാ നേതാക്കളും പ്രതികരിച്ചു. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎൽഎ ഓഫീസ് താഴിട്ട് പൂട്ടാൻ ശ്രമിച്ചതോടെയാണ്…
Read Moreമൂന്നാം വിവാഹത്തിനൊരുങ്ങുന്ന അന്ധയാചകന് കൗണ്‍സലിംഗ് നല്കാന് കോടതി നിര്‍ദേശം
കൊച്ചി: മൂന്നാം വിവാഹത്തിനൊരുങ്ങുന്ന അന്ധയാചകനു കൗണ്‍സലിംഗ് നല്കാന് സര്‍ക്കാരിനു നിര്‍ദേശം നല്കി ഹൈക്കോടതി. പാലക്കാട് കുറ്റിപ്പുറം സ്വദേശി എന്‍. സെയ്തലവിക്കെതിരേ മലപ്പുറം സ്വദേശിനി ജുബൈരിയ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. യാചകനോടു ജീവനാംശം നല്കാന് നിര്‍ദേശിക്കാനാകില്ലെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. മുസ്ലിം പുരുഷന് ഏതു സാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കാമെന്നത് ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണെന്നും മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ വേണം സര്‍ക്കാര്‍ കൗണ്‍സലിംഗ് നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. മതനിയമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്റെ കുറവ് മൂലമാണ് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തില്‍ ബഹുഭാര്യാത്വം നടപ്പാക്കപ്പെടുന്നതെന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ആചാരപരമായ നിയമം മാത്രമാണു താന്‍ പാലിക്കുന്നതെന്ന വാദമാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് ഉയര്‍ത്തുന്നത്. എന്നാല്‍, മുസ്ലിം പുരുഷന് ഏതു സാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം ചെയ്യാമെന്നതു തെറ്റിദ്ധാരണയാണെന്ന്…
Read More