തിരുവനന്തപുരം: ഹിജാബ് വിവാദത്തില്‍ പള്ളുരുത്തിയിലെ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയുടെ മത സ്വാതന്ത്ര്യ അവകാശത്തിന് വിരുദ്ധമായ നിലപാട് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിശദമായ റിപ്പോര്‍ട്ട് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മതേതര മൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള സ്കൂളിന്റെ നിലപാടിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: October 15, 2025
വാസ്തവം പറയട്ടെ… ആറന്മുള വള്ളസദ്യ വിഷയത്തില്‍ ദേവസ്വം മന്ത്രി തെറ്റുകാരനല്ലെന്നു ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: ആറന്മുള വള്ളസദ്യ വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന് തെറ്റുകാരനല്ലെന്നു ദേവസ്വ ബോ ര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് പള്ളിയോട സേവസംഘത്തിനാണ്. വള്ളസദ്യ നടക്കുമ്പോള്‍ തന്ത്രിയും പള്ളിയോട സേവസംഘവും അവിടെ ഉണ്ടായിരുന്നു. ആചാരലംഘനം നടന്നെന്ന് കാട്ടി തന്ത്രി നല്കിയ കത്ത് ദേവസ്വം ബോര്‍ഡിന് കിട്ടിയിട്ടില്ല. കത്ത് കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read More‘സൂക്ഷിച്ച് സംസാരിക്കണം’..; എന്നെ ഉപദേശിക്കാന്‍ സജി ചെറിയാന് എന്ത് അര്‍ഹത? ബാലനെപ്പോലെ തനിക്ക് മാറാനാകില്ല; ആഞ്ഞടിച്ച് ജി. സുധാകരൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരേ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി. സുധാകരന്. തന്നെ ഉപദേശിക്കാന്‍ സജി ചെറിയാന് എന്ത് അര്‍ഹതയാണ് ഉള്ളത്. അതിനുള്ള പ്രായവും പക്വതയുമില്ല. സജി ചെറിയാനെ വലുതാക്കിയതില് തനിക്ക് പങ്കുണ്ട്. സജി എത്ര സമ്മേളനത്തില്‍ പങ്കെടുത്തു. തനിക്കെതിരേ നില്ക്കുന്നവര് താന്‍ സഹായിച്ചവരാണ്. പാര്‍ട്ടിക്ക് യോജിക്കാതെയാണ് സജി സംസാരിക്കുന്നത്.സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സജി ശ്രമിച്ചു. സജിക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും ബിജെപിയിലേക്ക് പോകുന്നുവെന്നും വ്യാജപ്രചാരണം നടത്തിയത് സജി ചെറിയാനൊപ്പം ഉള്ളവരാണ്. സജിയും അതില്‍ പങ്കാളിയാണ്. തനിക്കെതിരേ പരാതി നല്‍കിയതിലും സജി ചെറിയാന് പങ്കാളിയാണ്. എന്നും താന്‍ പാര്‍ട്ടിക്കൊപ്പമായിരിക്കും. പാര്‍ട്ടി നയം അനുസരിച്ച് പ്രവര്‍ത്തിക്കും. താന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിണറായി വിജയനു തന്നെ വലിയ കാര്യമാണ്. 30 വര്‍ഷക്കാലം പിണറായിക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.…
Read Moreതലക്കടിച്ചു കൊന്നു, ശരീരം മുറിച്ച് കത്തിച്ചു… ജെയ്നമ്മ കൊലക്കേസ്: കുറ്റപത്രം ഉടൻ
കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്നമ്മ (ജെയ്ന്‍ മാത്യു-56)യെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ക്രൈംബ്രാഞ്ച് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (65) മാത്രമാണ് പ്രതി. അറസ്റ്റിലായി 90 ദിവസം തികയും മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ സെബാസ്റ്റ്യന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ചേര്‍ത്തല വാരനാട് സ്വദേശി ഐഷയെയും സെബാസ്റ്റ്യന്‍ കൊന്നതായി സൂചനയുണ്ടായിരിക്കെ ഈ കേസിലും ഉടന്‍ ഇയാള്‍ അറസ്റ്റിലാകും. 2024 ഡിസംബര്‍ 23നു പാലായില്‍ ധ്യാനത്തിനു പോയ ജെയ്നമ്മ തിരികെ വന്നിട്ടില്ല. സെബാസ്റ്റ്യനുമായി ധ്യാനകേന്ദ്രത്തില്‍വച്ച് മുന്‍പരിചയമുള്ള ജെയ്നമ്മ അന്നു വൈകുന്നേരം ചേര്ത്തലയിലെത്തിയെന്നും അപ്പോള്‍തന്നെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നുമാണ് കേസ്. അന്നു രാത്രി ജയ്നമ്മയുടെ സ്വർണമാല ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹായിയെകൊണ്ട് പണയപ്പെടുത്തി. ആ കാശുകൊണ്ട് സമീപത്തെ ഗൃഹോപകരണ…
Read Moreവിൻസ് മാഷ് പുലിയാണ്… വിദ്യാർഥികൾക്കു വിസ്മയമായി അധ്യാപകന്റെ ദീപിക ദിനപത്ര ശേഖരം
40 വര്‍ഷത്തെ പ്രധാന സംഭവങ്ങൾ, മഹാദുരന്തങ്ങൾ, ആഘോഷങ്ങൾ, തെരഞ്ഞെടുപ്പുകൾ, കായികമേളകൾ… ഇതെല്ലാം സ്പന്ദിക്കുന്ന അറിവിന്റെ നിധി. അതാണ് വിൻസ് ടോം എന്ന മലയാളം അധ്യാപകൻ തന്റെ വിദ്യാർഥികൾക്കായി കാത്തുവച്ചിരിക്കുന്നത്. ദീപിക പത്രത്തിൽ വന്ന വാർത്തകളുടെ ശേഖരമാണ് അറിവിന്റെ വിസ്മയമായി വിദ്യാർഥികൾക്കു മുന്നിൽ തുറന്നത്. മലയാളം ഭാഷാ അധ്യാപകൻ കൂടിയായ വിൻസ് മാഷ് കഴിഞ്ഞ ദിവസം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തന്റെ പത്രശേഖരം പ്രദർശിപ്പിച്ചത് കുട്ടികള്‍ക്ക് അദ്ഭുതവും കൗതുകവുമായി മാറി. വായനയുടെ ലോകത്തിലേക്കു തന്നെ നയിച്ച പിതാവിന്റെ ശിക്ഷണത്തിന്റെ ഭാഗമായി ഇങ്ങനെയൊരു ഹോബി ജീവിതത്തിലേക്കു കടന്നുവന്നതെന്ന് അദ്ദേഹം പറയുന്നു. നാലു പതിറ്റാണ്ടിനിടെ ലോകത്തിലും ഇന്ത്യയിലും നടന്ന പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രദര്‍ശനം നടത്തിയത്. 1952 മുതലുള്ള പ്രധാന സംഭവങ്ങളുടെ വാര്‍ത്തകള്‍ അടങ്ങിയ ദീപിക പത്രം അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദീപിക ബാലസഖ്യത്തിന്റെ കടുത്തുരുത്തി മേഖല ഓര്‍ഗനൈസര്‍ ആയിരുന്ന പിതാവ്…
Read Moreചൈനയ്ക്കുവേണ്ടി ചാരവൃത്തി: ഇന്ത്യൻ-അമേരിക്കൻ വംശജൻ അറസ്റ്റിൽ; വിർജീനിയയിലെ വസതിയിൽനിന്ന് രഹസ്യരേഖകൾ കണ്ടെടുത്തു
വാഷിംഗ്ടൺ ഡിസി: ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് ഇന്ത്യൻ-അമേരിക്കൻ വംശജൻ അറസ്റ്റിൽ. ഇന്ത്യൻ-അമേരിക്കൻ വിശകലന വിദഗ്ധനും ദക്ഷിണേഷ്യൻ നയത്തിലെ ദീർഘകാല ഉപദേഷ്ടാവുമായിരുന്ന ആഷ്ലി ടെല്ലിസ് ആണ് പിടിയിലായത്. അതീവരഹസ്യ രേഖകൾ കൈവശം വച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തുകയും പലതവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനാണ് ഇയാൾ പിടിയിലായത്. ദേശീയ സുരക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. പത്തു വർഷം വരെ തടവും 250,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ടെല്ലിസിന്റെ വിർജീനിയയിലെ വസതിയിൽനിന്ന് ആയിരക്കണക്കിന് പേജുകളുള്ള അതീവ രഹസ്യരേഖകൾ കണ്ടെടുത്തതായി യുഎസ് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉപദേഷ്ടാവായും പെന്റഗണിന്റെ ഓഫീസ് ഓഫ് നെറ്റ് അസസ്മെന്റ് കരാറുകാരനായും ടെല്ലിസ് പ്രവർത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈവർഷം സെപ്റ്റംബർ, ഒക്ടോബറിൽ പ്രതിരോധ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽനിന്ന് രഹസ്യരേഖകൾ കടത്തുകയും വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നു. ഒക്ടോബർ…
Read Moreമഴനനയാതെ മെഡിക്കൽ സംഘം സ്ഥലംവിട്ടു; കായികമേളയിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ദുരിതം
കൊടുമൺ: ജില്ലാ കായികമേളയില്‍ മത്സരാര്‍ഥികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് വേണ്ടി തയാറാക്കി നിര്‍ത്തിയിരുന്ന മെഡിക്കല്‍ ടീം നേരത്തേ സ്ഥലം വിട്ടുവെന്ന് പരാതി.ഉച്ചകഴിഞ്ഞ് മഴ പെയ്തുവെങ്കിലും ഇതു വകവയ്ക്കാതെ ഇഎംഎസ് സ്റ്റേഡിയത്തില്‍ മത്സരം തുടരുകയായിരുന്നു. മഴ നനഞ്ഞാണ് കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. തുടർന്ന് ചില കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അവശനിലയിലായ മുട്ടത്തുകോണം എസ്എന്‍ഡിപിഎച്ച്എസ്എസിലെ കുട്ടിയെ വൈദ്യസഹായത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. വൈകുന്നേരം 5.30ഓടെയാണ് ഇന്നലത്തെ മത്സരങ്ങള്‍ സമാപിച്ചത്. ഇതിന് വളരെ മുന്‍പ് തന്നെ മെഡിക്കല്‍ സംഘം സ്ഥലം വിട്ടുവെന്നാണ് പരാതി. മഴ നനഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളുമായി അധ്യാപകര്‍ മെഡിക്കല്‍ റൂമിലെത്തിയപ്പോഴാണ് അവിടെ ആരുമില്ലെന്ന് മനസിലായത്. തുടര്‍ന്ന് അധ്യാപകര്‍ സ്വന്തം കാറില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
Read Moreമഡഗാസ്കർ പ്രസിഡന്റ് രാജ്യം വിട്ടു, സൈന്യം നിയന്ത്രണമേറ്റെടുത്തു
അന്റനാനാരിവോ: സൈനിക കലാപത്തെത്തുടർന്ന് രാജ്യം വിട്ട മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജോലിന പാർലമെന്റിന്റെ അധോസഭ പിരിച്ചുവിട്ടു. സൈന്യം അധികാരമേറ്റതായി കേണൽ മൈക്കിൾ റാൻഡ്രിയാനിറിന അറിയിച്ചു. ദേശീയ അസംബ്ലി എത്രയും വേഗം പിരിച്ചുവിടാനുള്ള ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിച്ചതായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവന വ്യക്തമാക്കി. സർക്കാരിനെതിരേ രാജ്യത്തെ ജെൻ സി യുവാക്കൾ അഴിച്ചുവിട്ട കലാപത്തോടൊപ്പം ഒരു സൈനിക ഘടകവും ചേർന്നിരുന്നു. രജോലിന രാജിവയ്ക്കണമെന്ന ആവശ്യമുയരുന്നതിനിടയിലും അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭ്യമല്ല. ജീവഹാനി ഭയന്നാണ് താൻ രാജ്യം വിടുന്നതെന്ന് തിങ്കളാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസംഗത്തിൽ രജോലിന പറഞ്ഞിരുന്നു.
Read Moreവസ്തു വാങ്ങിനൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടികേസ്; ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരൻ അറസ്റ്റിൽ
ഹരിപ്പാട്: വസ്തു വാങ്ങി നൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്ത കോടതി ജീവനക്കാരൻ അറസ്റ്റിൽ. കുമാരപുരം കരുവാറ്റ തെക്ക് കൊച്ചുപരിയാത്ത് വീട്ടിൽ രാജീവ് എസ്. നായർ (44) ആണ് അറസ്റ്റിലായത്.കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ ഗോപികയുടെ കൈയിൽനിന്നാണ് പണം തട്ടിപ്പ് നടത്തിയത്. ഗോപികയുടെ സഹോദരൻ രാജീവിന്റെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു രാജീവ്. ആ പരിചയത്തിലാ ണ് ഗോപിക വീടുവയ്ക്കാൻ സ്ഥലം നോക്കുന്നുണ്ട് എന്ന് മനസിലാക്കിയത്. തുടർന്ന് ഇവരെ മാവേലിക്കര കുടുംബകോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലമുണ്ടെന്ന് പറഞ്ഞു പണമായും ഗൂഗിൾ പേ വഴിയും 22 ലക്ഷം രൂപ വാങ്ങിയത്. അതിനുശേഷം ഗോപികയെയും ഭർത്താവിനെയും ഈ വസ്തു കാണിച്ച് ഇത് കോടതി സീൽ ചെയ്ത നിലയിലാണ് എന്നു ധരിപ്പിച്ചു. വസ്തുവിന്റെ പേരിൽ ബാധ്യത തീർക്കാനുണ്ട് എന്ന് പറഞ്ഞു ഇതിനു സഹായിക്കുന്ന ജീവനക്കാർക്കും മറ്റും…
Read Moreഎംബിബിഎസിന് അഡ്മിഷൻ; ജോൺസണിന്റെ വാഗ്ദാനപ്പെരുമഴയിൽ വിദ്യാർഥികൾക്ക് നഷ്ടം 2 കോടിയിലേറെ
ചാരുംമൂട്: എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തു. കായംകുളത്തുനിന്ന് എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചിരുന്ന കായംകുളം എരുവ ജോൺസൺ വില്ലയിൽ ജോൺസൺ (42) ആണ് അറസ്റ്റിലായത്. കറ്റാനം സ്വദേശിയുടെ മകൾക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ എറണാകുളത്തുനിന്നു കണ്ടെത്തി കുറത്തികാട് ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എഎസ്ഐ രാജേഷ് ആർ. നായർ, എഎസ്ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാനരീതിയിൽ പലരിൽനിന്നു രണ്ടു കോടി രൂപയിലധികം കൈക്കലാക്കി അഡ്മിഷൻ ശരിയാക്കി നൽകാതെ പണം വാങ്ങി ഒരു വർഷത്തിലധികമായി വിവിധ സ്ഥലങ്ങളിലായി ഒളിച്ചു…
Read More