പരവൂർ: വർക്കലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരോ വധശ്രമത്തിന് കേസെടുത്തു. തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരേ (48) തമ്പാനൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്.നിലവിൽ ആർപിഎഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ട്രെയിനില്‍ നിന്ന് തള്ളിയിട്ട സോനുവുമായി(ശ്രീക്കുട്ടി-19)യുമായി വാക്കുതർക്കം ഉണ്ടായതായി പ്രതി സുരേഷ് പൊലീസിന് മൊഴി നല്കി. ട്രെയിനിന്റെ വാതിലിന്റെ സമീപത്തുനിന്ന് മാറിനിൽക്കാൻ ശ്രീക്കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി മാറിയില്ല. ഇത് പ്രകോപനത്തിന് കാരണമായെന്നും തുടർന്ന് ശ്രീക്കുട്ടിയുമായി തർക്കം ഉണ്ടായതായും സുരേഷ് പൊലീസിനോട് പറഞ്ഞു. ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്നും പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചന പറയുന്നു. വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്.ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്റെ കൈയും കാലും…
Read MoreDay: November 3, 2025
കോലിസക്കോട് ജീപ്പ് നിയന്ത്രണം അപകടം: രണ്ടു പേർക്ക് പരിക്ക്
നേമം : പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് നിയന്ത്രണംവിട്ട ജീപ്പിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനും കാല്‍നടയാത്രക്കാരനായ പന്ത്രണ്ട് വയസുകാരനും പരിക്ക്. ഇന്നലെ വൈകു ന്നേരം മൂന്നരയോടെയായിരു ന്നു അപകടം. മലയിന്‍കീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് എതിരേവന്ന സ്കൂട്ടറിലും റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയേയും ഇടിച്ചശേഷം സമീപത്തെ പുരയിടത്തില്‍നിന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുനിന്നു. ട്യൂഷന് കഴിഞ്ഞ് സത്യന്‍നഗറിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ജിഷ്ണു (12)നെയും പൂഴിക്കുന്ന് മടവിള സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. ജീപ്പിനടിയില്‍പ്പെട്ട സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക്ക് പോസ്റ്റും ഒടിഞ്ഞു.
Read More55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ – മമ്മൂട്ടി, മികച്ച നടി – ഷംല ഹംസ: വേടനും പുസ്കാരം; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സും
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടന്‍മമ്മൂട്ടി മികച്ച നടിമികച്ച നടി- ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), മികച്ച ചലച്ചിത്ര ലേഖനം: മറയുന്ന നാലുകെട്ടുകള്‍, പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ), വിഷ്വല്‍ എഫക്റ്റ്സ്- അജയന്റെ രണ്ടാം മോഷണം, നവാഗത സംവിധായകന്- ഫാസില്‍ മുഹമ്മദ് (സംവിധാനം ഫെമിനിച്ചി ഫാത്തിമ), നപ്രീതിയും കലാമേന്മയുമുള്ള ചിത്രം- പ്രേമലു, നൃത്തസംവിധാനം-ബൊഗെയ്ന്‍വില്ല (സുമേഷ് സുന്ദര്‍, ജിഷ്ണുദാസ്), ഡബ്ബിംഗ് (പെണ്) സയനോര ഫിലിപ്പ് (ബറോസ്), വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ന്‍വില്ല), മേക്കപ്പ്-റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം),കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല), ശബ്ദരൂപകല്പന- മഞ്ഞുമ്മല്‍ ബോയ്സ്, ശബ്ദ മിശ്രണം- ഫസല്‍ എ. ബെക്കര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിങ്ക് സൗണ്ട്- അജയന് അടാട്ട് (പണി), കലാസംവിധാനം-അജയന് ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്സ്),…
Read Moreതുടരുന്ന മോഷണങ്ങൾ; ആശങ്കയിൽ മാറനല്ലൂർ നിവാസികൾ
മാറനല്ലൂർ: തുടർച്ചയായുള്ള മോഷണങ്ങളിൽ ആശങ്കയിലായി മാറനല്ലൂർ നിവാസികൾ . മാറനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന മോഷണങ്ങൾക്ക് ഇതുവരെയും തടയിടാൻ കഴിയാതെ പോലീസ്. മുന്‍പ് കടകൾ കുത്തിത്തുറന്നുള്ള മോഷണങ്ങളാണ് നടന്നതെങ്കിൽ അടുത്തിടെയായി നടക്കുന്നത് വീട് കുത്തിത്തുറന്നുള്ള കവർച്ചകളാണ്. ഇതുകാരണം നാട്ടുകാർ ഭീതിയിലാണ്. വെള്ളിയാഴ്ച രാത്രി എട്ടോടുകൂടി പുന്നാവൂർ കൈതയിൽ റോഡരികത്തുവീട്ടിൽ വിജയ് ബാബുവിന്റെ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രാത്രി 7.30ഒാടുകൂടിയാണ് വിജയ് ബാബുവും കുടുംബവും തൊട്ടടുത്തുള്ള ദേവാലയത്തിൽ പ്രാർഥനയ്ക്കായി പോയത്. എട്ടുമണിയോടുകൂടി തിരച്ചെത്തിയ ഇവർ കണ്ടത് പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചിരിക്കുന്നതാണ്. തുടർന്നുനടത്തിയ പരിശോധനയിലാണ് വീടിന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. മാറനല്ലൂർ പോലീസിലറിയിച്ചതനുസരിച്ച് പോലീസെത്തി പരിശോധന നടത്തി. മേലാരിയോട്ടും ചെന്നിയോട്ടും വീട്ടുകാർ പുറത്തുപോയ തക്കംനോക്കിയാണ് കവർച്ച നടന്നത്. മൂന്നുമാസം മുൻപ് മാറനല്ലൂരിലെ കടകൾ കുത്തിത്തുറന്നുള്ള…
Read Moreജർമനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ: മലയാളി സംഗീത പ്രതിഭകൾക്ക് ക്ഷണം
മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാർക്ക് ജർമനിയിലെ “ദി പ്ലേഫോർഡ്സ്’ മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അപൂർവ അവസരം. കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് നവംബർ ഏഴു മുതൽ ഒന്‍പതു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രമാണ് ഇതിലേക്കു വഴിതുറന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കേൾവിക്കാരായുള്ള ആദ്യകാല യൂറോപ്യൻ സംഗീതമേളകളിൽ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ. ശ്രീ സ്വാതി തിരുനാൾ ഗവണ്മെന്റ് സംഗീത കോളജിൽ പഠിച്ച അരുണിത പ്രഫഷണൽ വൈണികയാണ്. ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യ സംഗീതം എന്നിവ വയലിനിൽ വായിക്കുന്നതിൽ മികവ് പുലർത്തുന്ന ആന്യ പ്രഫഷണൽ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളിൽ പേരുകേട്ടയാളാണ്. ജർമ്മൻ സാഹിത്യ ഇതിഹാസം ജോഹാൻ വുൾഫ് ഗാങ് വോണ്‍ ഗൊയ്ഥെയുടെ ജൻമനാടായ വെയ്മറിൽ നിന്നുള്ള…
Read Moreശബരിനാഥന് കളത്തിലിറങ്ങി; ത്രികോണ പോരിന് തിരിതെളിഞ്ഞു
തിരുവനന്തപുരം: കോര്പറേഷന് ഭരണം പിടിക്കാന്‍ കെ.എസ്. ശബരീനാഥനെ കോണ്‍ഗ്രസ് ഇറക്കിയതോടെ തലസ്ഥാനത്തെ ത്രികോണ പോരാട്ടത്തില്‍ തീപാറും. നിലവില്‍ 10 സീറ്റുള്ള കോണ്‍ഗ്രസ് കോര്പറേഷന് ഭരണം പിടിക്കാന്‍ നിര്‍ണായക നീക്കമാണ് നടത്തുന്നത്. കോര്പറേഷന് തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്ന പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ഥിയായി ശബരിയെ മുന്‍നിര്‍ത്തി പോരിനിറങ്ങുന്നത് പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതേസമയം കെ.എസ്. ശബരീനാഥന് ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ഥിയാണെന്നു തുറന്നു പറയാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ. മുരളീധരന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തയാറായില്ല. നിലവില്‍ കോര്‍പറേഷന്റെ തെര ഞ്ഞെടുപ്പ് ചുമതല കെ. മുരളീധരനു നല്‍കിയതോടെയാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചത്. ആകെ 101 വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്. വിമത ശല്യവും തര്‍ക്കങ്ങളും ഒഴിവാക്കി സ്ഥാനാര്‍ഥികളെ കണ്ടെത്തിയതോടെ 48 ഇടങ്ങളില്‍ തര്‍ക്കങ്ങള്‍ ഒഴിവായതും പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുന്നു. ബാക്കിയിടങ്ങളിലും തര്‍ക്കങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ.…
Read Moreഇനി ആവേശത്തിന്റെ നാളുകൾ … ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച
പാറ്റ്ന: രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രാധാന്യമുള്ള സംസ്ഥാനമായ ബിഹാറിൽ വ്യാഴാഴ്ച ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കുകയാണ്. മുഖ്യമന്ത്രി നിതീഷ്കുമാർ നേതൃത്വം നല്കുന്ന എൻഡിഎയും തേജസ്വി യാദവ് നയിക്കുന്ന ഇന്ത്യ മുന്നണിയും തമ്മിലുള്ളത് തുല്യനിലയിലുള്ള പോരാട്ടമാണ്. എൻഡിഎയ്ക്കു നേരിയ മുൻതൂക്കം ചില സർവേകൾ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിഹാറിലെത്തിയതോടെ പ്രചണ്ഡ പ്രചാരണമാണ് അരങ്ങേറുന്നത്. ബിഹാറിലെ 243 മണ്ഡലങ്ങളിൽ 121ലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. 11നു നടക്കുന്ന രണ്ടാം ഘട്ടം തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങൾ വിധിയെഴുതും. 14നാണു ഫലപ്രഖ്യാപനം. തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ച ഇന്ത്യ സഖ്യം, നിങ്ങളുടെ മുഖ്യമന്ത്രിസ്ഥാനാർഥി ആരെന്ന് എൻഡിഎയോടു ചോദിക്കുന്നു. നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ റിക്കാർഡ് വിജയം നേടുമെന്നു പറഞ്ഞ നരേന്ദ്ര മോദി, എൻഡിഎ വിജയിച്ചാൽ നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്നു വ്യക്തമാക്കിയില്ല.…
Read More‘ഹാല്’ സിനിമ ; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം ചോദ്യം ചെയ്ത് ‘ഹാല്’ സിനിമ പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പതിനഞ്ചോളം കട്ടുകള്‍ വേണമെന്ന ബോര്‍ഡ് നിര്‍ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നടക്കം ചൂണ്ടിക്കാട്ടി നിര്‍മാതാവ് ജൂബി തോമസും സംവിധായകന് മുഹമ്മദ് റഫീഖും നല്കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് വി.ജി. അരുണ്‍ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പം സിനിമ കണ്ടിരുന്നു. ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാന്‍ ആര്‍എസ് എസ് നല്കിയ ഹര്‍ജി കോടതി അനുവദിച്ചിട്ടുണ്ട്.
Read Moreനിക്ഷേപം വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസ്: മുഹമ്മദ് ഷെര്‍ഷാദിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: നിക്ഷേപം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെ(48) കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ചെന്നൈയിലെ തന്റെ കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന രണ്ട് പരാതികളിലാണ് എറണാകുളം സൗത്ത് പോലീസ് ഷെര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയായ കമ്പനി സിഇഒ ചെന്നൈ സ്വദേശി ശരവണനാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ഷെര്‍ഷാദ് നടത്തിയത് കരുതിക്കൂട്ടിയുളള ചതിയാണെന്നാണ് പോലീസിന്റെ വാദം. ഈ കാര്യങ്ങളിലടക്കം വ്യക്ത തേടും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ഷെര്‍ഷാദ് പാര്‍ട്ടി പിബിക്ക് നല്കിയ കത്ത് വിവാദമായിരുന്നു. തനിക്കെതിരായ…
Read Moreനമ്മുടെ കുരുന്നുകൾ പഠിച്ച് വളരട്ടെ… പാര്‍ട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നല്കി: മാതൃകയായി ആറങ്കാവിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍
എറണാകുളം കാഞ്ഞൂര്‍ ആറങ്കാവിലെ ഐഎന്‍ടിയുസി മണല്‍ത്തൊഴിലാളി യൂണിയന്റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാര്‍ട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനും യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ അന്തരിച്ച മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിമേനോന്റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക. ഏഴാം വാര്‍ഡ് മെമ്പര്‍ സിമി ടിജോയുടെയും യൂണിയന് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. അങ്കണവാടിക്കു സ്വന്തം കെട്ടിടമൊരുക്കുന്നതിലും വിവിധ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിലും സുമനസുകള്‍ കൈകോര്‍ത്തു. എം.ഉണ്ണിമേനോന്റെ ഭാര്യ ശകുന്തള മേനോന് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശിലാഫലകം അനാഛാദനവും സമ്മേളനം ഉദ്ഘാടനവും അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിച്ചു.സ്ഥലത്തിന്റേയും കെട്ടിടത്തിന്റേയും ഉടമസ്ഥാവകാശ രേഖകള്‍ എംഎല്‍എയില്‍ നിന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘുവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍…
Read More